Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചാരാഗ്രേസരന്മാരും കുഞ്ചിക്കുട്ടിപ്പിള്ളയും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
8 March 2024

‘കേട്ടില്ലേ.. ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണെ’ന്ന് മണിശങ്കര്‍ അയ്യര്‍. ഉണ്ണി വക്കീല്‍ പഴനിയില്‍ പോയി പ്രസാദവുമായി വന്നതായിരുന്നു. ഒരു എക്‌സ് സര്‍വിസ് മെന്‍ എന്ന നിലയ്ക്ക് ഉണ്ണിയ്ക്ക് അരിശം തോന്നുക സ്വാഭാവികം.

Google NewsAdd Kesari Weekly as a preferred source on Google

മണി ശങ്കര്‍ അയ്യര്‍ പാക് അനുകൂലിയാണ്. ഇനി ചാരനാണോ എന്ന് അറിയില്ല. അയാള്‍ പാകിസ്ഥാനില്‍ പോയി അവിടത്തെ നേതാക്കളോട് ഈ മോദിയെ എങ്ങനെയെങ്കിലും ഒന്നിറക്കി തരുമോ എന്ന് ചോദിച്ച വ്യക്തിയാണ്. ചാരന്മാര്‍ മൂന്നു വിധത്തിലുണ്ട്. ഒന്ന് ഔദ്യോഗിക ചാരന്മാര്‍ ഡിപ്ലോമാറ്റുകള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, അറ്റാഷേകള്‍ എന്നിവര്‍. രണ്ട് അനൗദ്യോഗിക ചാരന്മാര്‍ ശത്രുവിന്റെ സഹായത്തോടെ പല മേഖലകളിലും ജോലി ചെയ്യുന്നവര്‍. മൂന്നാമത് ഒളിച്ചു നടന്നു കാര്യം സാധിക്കുന്നവര്‍. ഇതില്‍ ഒന്നും പെടാത്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ചാരപ്രവൃത്തി ചെയ്യുന്ന ആളാണ് ഈ പുള്ളി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ വിവാദം സൃഷ്ടിക്കും. അയാളുടെ പാര്‍ട്ടിയ്ക്ക് തന്നെ തലവേദന ഉണ്ടാക്കും. പ്രധാനമന്ത്രിയെ ആക്ഷേപിച്ച അത്തരം ആളെപ്പറ്റി ഒന്നും പറയാതിരിക്കുകയാണ് നല്ലത്.

രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു രാഷ്ട്രവിരോധം പ്രസംഗിക്കുന്നവരല്ലേ കമ്മ്യൂണിസ്റ്റുകാര്‍. ഈ രാജ്യത്തിലിരുന്ന് ശത്രുരാജ്യമായ ചൈനയ്ക്ക് വേണ്ടി പക്ഷം പിടിക്കുന്നവര്‍.

ADVERTISEMENT

അതെ. എങ്കിലും അതിന് ചാരപ്പണി എന്ന് പറയാന്‍ പറ്റില്ല. സ്വദേശത്തോട് കൂറില്ലായ്മ ജനാധിപത്യ രാജ്യത്ത് നടക്കും. അത് ചൈന പോലുള്ള ക്രൂര ഏകാധിപത്യ രാജ്യത്ത് നടക്കില്ല. എതിരായി എന്തെങ്കിലും പറഞ്ഞാല്‍ തല പോകും.

എന്നിട്ടും ഇതേ കക്ഷികള്‍ നമ്മുടെ നാട്ടിലെ ഭരണത്തെ ഏകാധിപത്യം, ഫാസിസ്റ്റ് എന്നൊക്കെയല്ലേ പറയുന്നത്. എല്ലാ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുമുണ്ട്. ഈയിടെ ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ആസ്‌ത്രേലിയയോട് തോറ്റപ്പോള്‍ കൈരളി ടി.വി. ‘ഇന്ത്യയുടെ തല എടുത്ത് ഓസീസ്’ എന്നാണ് തലക്കെട്ട് കൊടുത്തത്. ലോകത്ത് ഒരു രാജ്യത്തിലും ഇത്രയും സ്വരാജ്യ നിന്ദ കാണിക്കുന്നവര്‍ ഉണ്ടാകില്ല. ഇവര്‍ ചാരന്മാര്‍ അല്ലാതെന്ത്?

ഇത്രയും ദേശവിരുദ്ധത കാണിക്കുന്നവരുടെ പാസ്‌പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്യേണ്ടതാണ്. എവിടെയും പോകാന്‍ സമ്മതിക്കരുത്.

കോണ്‍ഗ്രസ്സുകാരോ, അമ്മയും മകനും കൂടി ചൈനയില്‍ പോയി എന്തൊക്കെയോ കരാര്‍ ഒപ്പിട്ടു. ചോദിച്ചാല്‍ പറയും ചൈനയുമായി നമുക്ക് ബന്ധമില്ലേ? ചൈനീസ് പ്രസിഡന്റ് ഇവിടെ വന്നപ്പോള്‍ പ്രധാനമന്ത്രി സ്വീകരിച്ചില്ലേ? വ്യാപാര ബന്ധങ്ങള്‍ ഉണ്ടല്ലോ..എന്നൊക്കെ.

‘കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ചാരപ്പണി വ്യത്യസ്തമാണ്. ഇപ്പോള്‍ ഭാരതം അതില്‍ തനതായ പാതയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. പാശ്ചാത്യരുടെ മാതൃകകള്‍ വിട്ട് തനതായ ഭാരതീയ നയതന്ത്രജ്ഞത, സമര്‍ത്ഥമായ വിദേശനയം, യുദ്ധതന്ത്രങ്ങള്‍ എല്ലാം പുതിയ ഭാരതത്തില്‍ പരിഷ്‌ക്കരിക്കപ്പെട്ടു വരികയാണെന്ന് വേണം കരുതാന്‍.

ദേശവിരുദ്ധരുടെ കൈകളില്‍ രാഷ്ട്രം ഇനിയും എത്തിപ്പെട്ടാല്‍ എല്ലാം കീഴ്‌മേല്‍ മറിയില്ലേ?

അതിന് നാം അനുവദിക്കരുത്. ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും രാഷ്ട്ര വിരുദ്ധര്‍ ജയിക്കരുത്.

ആട്ടെ നമ്മള്‍ ചാരപ്പണിയെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. അത് ശരിക്കും നിന്ദ്യമായ ഒരു കാര്യമല്ലേ?

അല്ലേ..അല്ല. ഒരു രാഷ്ട്രമായിരിക്കുമ്പോള്‍ അവശ്യം വേണ്ടുന്നതാണത്. രാമായണം, മഹാഭാരതം എന്നിവയിലെല്ലാം ചാരന്മാരെ പറ്റിയുള്ള വിവരണങ്ങള്‍ കാണാം. ചാണക്യ ദര്‍ശനം, വിദുര നീതി, സ്മൃതികള്‍, തിരുക്കുറള്‍ എല്ലാറ്റിലും ചാരവൃത്തിയെപ്പറ്റി പറയുന്നുണ്ട്. രാജാക്കന്മാര്‍ ഭരിക്കുമ്പോള്‍ അവര്‍ എല്ലായ്‌പ്പോഴും ശത്രുരാജ്യത്തെ നീക്കങ്ങള്‍ അറിയാന്‍ മാത്രമല്ല സ്വരാജ്യത്തെ കാര്യങ്ങളുടെ നിജ സ്ഥിതി അറിയാനും ചാരന്മാരെ ആശ്രയിച്ചിരുന്നു. ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്‌ളക്കിന്റെ ചാരവൃത്താന്തം കേട്ടിട്ടില്ലേ?

ആ വിഡ്ഢി സുല്‍ത്താനല്ലേ? തലസ്ഥാനം മാറ്റിയ..കേട്ടിട്ടുണ്ട് ചാരവൃത്തി ഓര്‍മ്മയില്ല.’

സുല്‍ത്താന്‍ ഒരിക്കല്‍ തനിക്കും ഭരണത്തിനും എതിരെ ആരാണ് എപ്പോഴാണ് സംസാരിക്കുന്നത് എന്ന് അറിയാന്‍ ചാരന്മാരെ നിയോഗിച്ചു. ആരും പൊതുജനമധ്യത്തില്‍ പേടിച്ച് ഒന്നും പറഞ്ഞില്ല. പക്ഷെ അവര്‍ രാത്രിയില്‍ ഭാര്യമാരോട് കിടപ്പറയില്‍ വെച്ച് സുല്‍ത്താനെ പറ്റിയും ഭരണത്തെപ്പറ്റിയും കുറ്റങ്ങള്‍ പലതും പറഞ്ഞു. ഇത് ചാരന്മാര്‍ മുഖേന സുല്‍ത്താന്‍ അറിഞ്ഞു. പിറ്റേന്ന് ഒരു ഫത്‌വ, ‘ഇനി മുതല്‍ ആരും രാത്രിയില്‍ ഭാര്യമാരൊത്ത് കിടക്കരുത്.’ ആളുകള്‍ കുടുങ്ങി. പിന്നെ ഭാര്യമാര്‍ കുറെയുള്ള തല മൂത്ത ചില മുല്ലമാരുടെ ഉപദേശം സ്വീകരിച്ച് പതുക്കെ ആ ഫത്‌വ പിന്‍വലിച്ചു.
ഹ.ഹ.ഹ.. ഈ ചാരന്മാര്‍ വരുത്തി വെക്കുന്ന ഓരോ പണികളേയ്.

ഇന്ത്യയുടെ മൂത്ത ചാരനല്ലേ ഇപ്പോഴത്തെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവല്‍?

അതെ. മഹാപ്രതിഭാശാലിയാണ് ചാരാഗ്രേസരന്‍.! പാകിസ്ഥാനില്‍ പോയി കുറേക്കാലം താമസിക്കുക മാത്രമല്ല. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം ഭീകരര്‍ പിടിച്ചടക്കിയപ്പോള്‍ അവരോട് സംസാരിക്കാന്‍ പാക് സിക്കുകാരനായി ഉള്ളില്‍ കടന്നു പാക് ചാരനെപ്പോലെ സംസാരിച്ചു. ജീവനെ ഭയമില്ലാത്ത ചാരന്മാരാണ് അഗ്രഗണ്യര്‍. അറുപതുകളില്‍ രാമേശ്വര്‍ നാഥ് കാവോ ഇന്ത്യയുടെ സുപ്രസിദ്ധ ചാരനായിരുന്നു. രവീന്ദ്ര കൗശിക്ക് വിദ്യാര്‍ത്ഥിയായി പാകിസ്ഥാനില്‍ പോയി പഠിച്ചു ചാരപ്പണി ചെയ്ത മറ്റൊരു പേരുകേട്ട ചാരനായിരുന്നു. സ്ത്രീകളും ചാരപ്പണിയില്‍ ഉണ്ട്. സരസ്വതി രാജാമണി ബ്രിട്ടീഷ് ഭരണകാലത്ത് ഐ.എന്‍.എ യ്ക്ക് വേണ്ടി ചാരപ്പണി നടത്തിയ ധീര വനിതയായിരുന്നു.

അപ്പൊ.. ഇന്ത്യ ചാരപ്പണിയില്‍ അത്ര മോശമല്ല അല്ലെ?
എന്തിനു കൊച്ചു തിരുവിതാംകൂര്‍ രാജ്യം പോലും മോശമായിരുന്നില്ല. അതുകൊണ്ടല്ലേ ടിപ്പുവിന്റെ അക്രമത്തില്‍ നിന്നൊക്കെ രക്ഷപ്പെട്ടത്. കുഞ്ചിക്കുട്ടിപ്പിള്ളയുടെ കഥ കേട്ടിട്ടില്ലേ?
ഇല്ല പറയൂ..

തിരുവിതാംകൂറില്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് സര്‍വ്വാധികാര്യക്കാരനായി വിലസിയ ആളാണ് കുഞ്ചിക്കുട്ടിപ്പിള്ള. അദ്ദേഹം ആയോധന വിദ്യകളും മന്ത്രവാദവും മാജിക്കും അഭ്യസിച്ച ആള്‍ മാത്രമല്ല പല ഭാഷകളും അറിയുന്ന വിദ്വാനായിരുന്നു. അക്കാലത്തെ ചാരാഗ്രേസരനായിരുന്നു എന്നും ടിപ്പുവിന്റെ പടനീക്കങ്ങള്‍ അറിയാന്‍ മഹാരാജാവ് അദ്ദേഹത്തെ മൈസൂരിലേക്ക് അയച്ച് വിവരങ്ങള്‍ രഹസ്യമായി തേടി എന്നും ഐതിഹ്യമാലയില്‍ ഉണ്ട്. കൊട്ടാരത്തിലെ ഹെഡ് രായസരായിരുന്ന അദ്ദേഹം സര്‍വ്വാധികാര്യക്കാരനായത് തന്നെ ചാരപ്പണിയിലെ വൈദഗ്ധ്യം കൊണ്ടാണ്. അക്കാലത്ത് ടിപ്പുവിന്റെ ഉപദ്രവം സഹിക്ക വയ്യാഞ്ഞ് അനേകം പേര്‍ തിരുവിതാംകൂറിനെ അഭയം പ്രാപിച്ചു. അതില്‍ പല ഭാഷക്കാരും നാട്ടുകാരും ഉണ്ടായിരുന്നു, രാജാവ് അവര്‍ക്കെല്ലാം വേണ്ട സഹായം ചെയ്തു വന്നു.

കൂട്ടത്തില്‍ ഒരാള്‍ ടിപ്പുവിന്റെ ചാരനായിരുന്നു. ഇയാള്‍ കൊട്ടാരത്തെ ചുറ്റിപ്പറ്റി സേവകനായി താമസിച്ച് മഹാരാജാവിനെ വധിക്കാനുള്ള ഉപായങ്ങള്‍ തേടി നടന്നു. ഈ കാര്യം കുഞ്ചിക്കുട്ടിപ്പിള്ള ഗൂഢമായി മനസ്സിലാക്കി സദാ അയാളെ രഹസ്യമായി പിന്തുടര്‍ന്നു. ഒരിക്കല്‍ പകല്‍ സമയത്ത് അയാള്‍ മഹാരാജാവ് ഉറങ്ങുന്ന പള്ളിയറ മാളികയുടെ പിറക് വശത്തെ മരച്ചുവട്ടില്‍ നിന്ന് പരുങ്ങന്നത് കണ്ടു. കുഞ്ചിക്കുട്ടിപിള്ള കാര്യം ഊഹിച്ചു അന്ന് രാത്രി വല വിരിച്ചു. ആരും അറിയാതെ, ആരും കാണാത്ത വിധത്തില്‍ ഭടന്മാരെ ഒരുക്കി നിര്‍ത്തി. അര്‍ദ്ധ രാത്രി ചാരന്‍ കുറച്ച് കയറും കത്തിയുമായി എത്തി. കയറിന്റെ ഒരറ്റം തന്റെ അരയില്‍ കെട്ടി. മരത്തില്‍ കയറാന്‍ തുടങ്ങി. മറ്റേ അറ്റം മരത്തിന്റെ കൊമ്പില്‍ കെട്ടി ഊഞ്ഞാലാടി മാളികകെട്ടിടത്തില്‍ കയറിപ്പറ്റി ജനല്‍ പൊളിച്ച് ഉള്ളില്‍ കേറാനായിരുന്നു പദ്ധതി എന്ന് മനസ്സിലാക്കിയ കുഞ്ചിക്കുട്ടിപിള്ള നേരത്തെ ഒരു ഭടനെ മരത്തിന്റെ മുകളില്‍ രഹസ്യമായി കയറ്റി നിര്‍ത്തിയിരുന്നു. ചാരന്‍ കയറുമായി മരത്തില്‍ കയറി ഒരു കൊമ്പില്‍ മറ്റേ അറ്റം കെട്ടി കുതിച്ചു ചാടലും കുഞ്ചിക്കുട്ടിപിള്ള അടയാളം കാട്ടി. ചാരന്‍ ഊഞ്ഞാലാടി കുതിക്കുമ്പോള്‍ മരത്തിന്മേലുള്ള ഭടന്‍ ഇറങ്ങിവന്ന് കയര്‍ അറുത്ത് മാറ്റി. ചാരന്‍ പടേന്നു താഴെ വീണു കരയാന്‍ തുടങ്ങിയപ്പോള്‍ മറ്റു ഭടന്മാര്‍ ഓടിയെത്തി അവനെ കയ്യോടെ പിടികൂടി. കുഞ്ചിക്കുട്ടി പിള്ളയുടെ സമയോചിതമായ ഇടപെടലില്‍ മഹാരാജാവ് അതീവ സന്തുഷ്ടനായി. അങ്ങനെയാണ് തന്റെ ജീവന്‍ രക്ഷിച്ച കുഞ്ചിക്കുട്ടിപ്പിള്ളയെ സര്‍വ്വാധികാര്യക്കാരനായി പ്രഖ്യാപിച്ച് അവരോധിച്ചത്.

‘കേരളത്തില്‍ രാജ്യവിരുദ്ധരെ തുരത്താന്‍ നമുക്ക് രണ്ടോ മൂന്നോ കുഞ്ചിക്കുട്ടിപ്പിള്ളമാര്‍ വേണം അല്ലെ?’ ഉണ്ണി ചിരിച്ചുകൊണ്ട് ചോദിച്ചു.
‘തീര്‍ച്ചയായും. പക്ഷെ ആദ്യം തിരഞ്ഞെടുപ്പില്‍ ജയിക്കട്ടെ..ഭരണം കിട്ടട്ടെ.’

‘ഹ ഹ ഹ.. നമുക്ക് നോക്കാം.. ..എന്നാല്‍ പിന്നെ കാണാം’എന്ന് പറഞ്ഞു ഉണ്ണി വക്കീല്‍ എഴുന്നേറ്റു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies