പഞ്ച്കുല(ഹരിയാന): ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മലയാളിയായ അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് പുരസ്കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. കോഴിക്കോട് വടകര സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 133 ചിത്രങ്ങളാണ് മത്സരയിനത്തില്‍ ഉണ്ടായിരുന്നത്. മികച്ച നോണ്‍ പ്രൊഫഷണല്‍ കാമ്പസ് ഫിലിം ആപ് കി സുരക്ഷ ആപ് കി ജിമ്മേദാരി ആണ്. മികച്ച ഡോക്യുമെന്ററി മിഠായി മൊഹബ്ബത്ത്. മികച്ച പ്രൊഫഷണല്‍ കാമ്പസ് ഫിലിമായി ഹിന്ദിയില്‍ തയാറാക്കിയ ഐന തെരഞ്ഞെടുത്തു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പുരസ്കാര ദാനം നടത്തി. ബോളിവുഡ് നടി ഇഷാ ഗുപ്ത, ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത്, സംവിധായകന് വിപുല്‍ ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.