Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വികസനക്കുതിപ്പിന്റെ ബജറ്റ്‌

പ്രൊ. ഡി. അരവിന്ദാക്ഷൻപ്രൊ. ഡി. അരവിന്ദാക്ഷൻ
16 February 2024

2024 മെയ് മാസത്തില്‍ പുതിയ മന്ത്രിസഭ വരുന്നതുവരേയ്ക്കുള്ള ഇടക്കാല ബജറ്റാണ് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് ഈ ബജറ്റ്. കഴിഞ്ഞ 10 വര്‍ഷവും കൊറോണ കാലമായ 2020 – 21 ഒഴികെ തുടര്‍ച്ചയായി 7% ല്‍ അധികം വളര്‍ച്ചാനിരക്ക് നേടിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഭാരതത്തിന്റേത്. ഭാരതത്തിന്റെ സാമ്പത്തിക ശക്തി ഇന്ന് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയേയും ജപ്പാനെയും പുറന്തള്ളി ഭാരതം മൂന്നാം സ്ഥാനത്തെത്തും. ഓഹരി നിക്ഷേപത്തില്‍ ഇപ്പോള്‍ തന്നെ നാലാം സ്ഥാനം നേടി കഴിഞ്ഞു. ഭാരതത്തിലെ ആകെ ഓഹരി നിക്ഷേപം ഇപ്പോള്‍ 380 ലക്ഷം കോടിയുടേതാണ്. ജി.ഡി.പി. 275 ലക്ഷം കോടി കവിഞ്ഞു. ഇത് യഥാക്രമം 500 ലക്ഷം കോടിയിലും 400 ലക്ഷം കോടിയിലുമെത്തുമ്പോള്‍ മൂന്ന് വര്‍ഷത്തിനകം ഭാരതം ആഗോള സമ്പദ്ഘടനയില്‍ മൂന്നാം സ്ഥാനത്തെത്തും. ഇങ്ങനെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

ലോകത്തിലെ 76% ജനങ്ങള്‍ ആരാധിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഭാരതം വളര്‍ച്ച നേടിയതെന്ന് ധനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതാണ് സര്‍ക്കാര്‍ നയം. അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സര്‍ക്കാര്‍ നടത്തിയ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ എടുത്ത് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഇ.ഡി.യും എന്‍.ഐ.എ.യും ആദായ നികുതി വകുപ്പും നടത്തുന്ന വിജയകരമായ പ്രവര്‍ത്തനങ്ങള്‍ മൂലം കള്ളപ്പണവും നികുതി വെട്ടിപ്പും തടയാന്‍ കഴിഞ്ഞു. 2047 ല്‍ ഭാരതത്തെ വികസിത രാജ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇനിയുള്ള 23 വര്‍ഷം വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അമൃതകാലമായി ആചരിക്കുകയാണ്.

കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി അക്കമിട്ട് നിരത്തി. കാര്‍ഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കി. 4 കോടി കൃഷിക്കാര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. ഗ്രാമ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. കാര്‍ഷിക മേഖലയിലെ വികസനം മൂലം ഭക്ഷ്യ ദൗര്‍ലഭ്യം ഇല്ലാതായി. ക്ഷീര കര്‍ഷകര്‍ക്ക് പ്രത്യേക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം തുടരും. രാസവള സബ്‌സിഡിക്കായി 1.77 ലക്ഷം കോടി മാറ്റിവച്ചു. കൃഷി, കര്‍ഷകക്ഷേമം എന്നിവയ്ക്കായി 1.27 ലക്ഷം കോടി മാറ്റിവച്ചു.

ADVERTISEMENT

വ്യവസായ രംഗത്ത് നിക്ഷേപ സൗഹൃദരാജ്യമായി ഭാരതം മാറി. ഒരു രാജ്യം ഒരു നികുതി എന്നതിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി. നടപ്പാക്കി ഖജനാവിലേക്കുള്ള വരുമാനം 2023 – 24 വര്‍ഷം 20 ലക്ഷം കോടിയായി ഉയര്‍ത്തി. കായിക രംഗത്ത് വളര്‍ച്ച നേടി. കേരളത്തില്‍ നിന്നുള്ള കായികതാരം പി.ടി. ഉഷയ്ക്ക് അവസരങ്ങള്‍ നല്‍കി അവരുടെ സേവനങ്ങള്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിച്ചത് ഇവിടെ സ്മരിക്കേണ്ടതാണ്.

ദാരിദ്ര്യ നിര്‍മ്മാര്‍ജനം മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ച മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 25 കോടി ജനങ്ങളെ ദാരിദ്ര്യ മുക്തരാക്കി. ഭക്ഷ്യ പൊതുവിതരണത്തിന് 2.13 ലക്ഷം കോടി ഇടക്കാല ബജറ്റില്‍ വകയിരുത്തി. ഭാരതത്തില്‍ 26 കോടി കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വീടില്ലാത്തവര്‍ക്ക് 4 കോടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2 കോടി വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഒരു കോടി പാവപ്പെട്ടവരുടെ വീടുകളില്‍ സോളാര്‍ വൈദ്യുതി സ്ഥാപിക്കുകയും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

പശ്ചാത്തല സൗകര്യ വികസന മേഖലയ്ക്ക് 5 വര്‍ഷം കൊണ്ട് 110 ലക്ഷം കോടി മുടക്കുന്നതിന്റെ ഭാഗമായി 2024 – 25 വര്‍ഷം 11.11 ലക്ഷം കോടിയാണ് മുതല്‍ മുടക്ക്. പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. കേരളത്തിലെ ശബരിമല വിമാനത്താവളവും ഇതില്‍ ഉള്‍പ്പെട്ടുവരും. നിലവിലുള്ള വിമാനത്താവളങ്ങള്‍ നവീകരിക്കും. ആരോഗ്യരംഗം മെച്ചപ്പെടുത്താനായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യം ഭാരതമാണ്. ഭാരതത്തിലെ ജനസംഖ്യ 142 കോടിയാണ്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, കുടിവെള്ളം, ശുദ്ധമായ പരിസരം എന്നീ ഭൗതിക നേട്ടങ്ങള്‍ കൈവരിക്കുന്നതോടൊപ്പം മാനസിക വികാസവും സമാധാനവും കൈവരിക്കാന്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസം, സംസ്‌കാരം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ ആത്മീയ ശക്തി പകരാന്‍ പ്രാര്‍ത്ഥനയും ധ്യാനം, യോഗ തുടങ്ങിയ പ്രവര്‍ത്തനങ്ങളും മാനവരാശിക്ക് അത്യന്താപേക്ഷിതമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രവും തൊട്ടടുത്ത് പള്ളിയും നിര്‍മ്മിക്കുക എന്ന സുപ്രീം കോടതി ഉത്തരവ് അതിവേഗം നടപ്പാക്കി മോദി സര്‍ക്കാര്‍ ജനങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അഥവാ ആത്മീയതയ്ക്ക് ഊന്നല്‍ നല്‍കി മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. ഇന്ന് അയോദ്ധ്യ അന്തര്‍ദേശീയ തലത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവുമായി മാറിയിരിക്കുന്നു. ആത്മീയ ടൂറിസത്തിന്റെ മേഖലയായി അയോദ്ധ്യ വികാസം പ്രാപിക്കുന്നു. സംസ്ഥാനങ്ങളുടെ ടൂറിസം പദ്ധതികള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപിലെ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കും.

റെയില്‍വേ വികസനം കേന്ദ്ര ബജറ്റിന്റെ മുഖ്യ അജണ്ടയായി ധനമന്ത്രി പ്രഖ്യാപിച്ചു. 2.55 ലക്ഷം കോടി റെയില്‍വേ വികസനത്തിനായി വകയിരുത്തി. ചരക്ക് ഗതാഗതത്തിനായി 3 പുതിയ റെയില്‍വേ ഇടനാഴികള്‍ ആരംഭിക്കും. 40000 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കും. വന്‍ നഗരങ്ങളില്‍ മെട്രോ റെയില്‍ സ്ഥാപിക്കും. റെയില്‍ യാത്രക്കാരുടെ സുരക്ഷക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. റെയില്‍വേയില്‍ ഇപ്പോള്‍ നടക്കുന്ന വികസനകളുടെ തുടര്‍ച്ച തന്നെയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍. റെയില്‍വേ വികസനം മൂലം തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. കേരളത്തിന് 2744 കോടി റെയില്‍വേ വികസനത്തിനായി മാറ്റിവച്ചു. ശബരി റെയില്‍ പാതയ്ക്ക് 100 കോടി പ്രത്യേകം വകയിരുത്തി.

മത്സ്യബന്ധനം ഭാരതത്തിന്റെ തീരദേശപ്രദേശങ്ങളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജനങ്ങളുടെ മുഖ്യ ജീവനോപാധിയാണ്. മത്സ്യ മേഖലയ്ക്ക് വേണ്ടി പ്രത്യേകം മന്ത്രാലയം രൂപീകരിച്ച സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി കൂടുതല്‍ തുക വകയിരുത്തി. 5 മത്സ്യബന്ധന സംസ്‌കരണ പാര്‍ക്കുകള്‍ പ്രഖ്യാപിച്ചു. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കും.

വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രിച്ചു. അംഗനവാടികള്‍ വികസിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാരേയും അംഗനവാടി ജീവനക്കാരെയും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കി. വിനോദ സഞ്ചാര മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത ദീര്‍ഘകാല വായ്പകള്‍ നല്‍കും. ജി-20 ഉച്ചകോടി ലോകമെമ്പാടും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു. ധനകമ്മി കുറയ്ക്കാന്‍ കഴിഞ്ഞു. ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് 6.2 ലക്ഷം കോടിയും റോഡ് ഗതാഗത വികസനത്തിനായി 2.78 ലക്ഷം കോടിയും ആഭ്യന്തര സുരക്ഷക്കായി 2.03 കോടിയും ഗ്രാമീണ വികസനത്തിന് 1.77 കോടിയും വകയിരുത്തിയ ബജറ്റ് രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കി.

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ആകെ അടങ്കല്‍ 48 ലക്ഷം കോടിയുടേതാണെങ്കിലും 2025 മാര്‍ച്ചില്‍ ഇത് 50 ലക്ഷം കോടിയില്‍ അധികമായി വര്‍ധിക്കും. ഇത് ഭാരതത്തിന്റെ സമഗ്രവും സുസ്ഥിരവും സുതാര്യവുമായ വികസനം ഉറപ്പുവരുത്തും. അതുവഴി 2024 ലെ പാര്‍ലമെന്റിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വമ്പിച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തും.

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies