മകരസ്സന്ധ്യ സിന്ദൂര-
ക്കുറിചാര്ത്തുന്നവേളയില്!
രാമനാമം ജപിച്ചെത്തി-
ത്തഴുകീ മന്ദമാരുതന്,
രാമഭക്തിയിലാറാടും
ഭാരതത്തിന്റെ മക്കള്നാം;
രാമപാദങ്ങള്‍ ചുംബിച്ച-
മണ്ണിതില്‍ ജന്മപുണ്യമായ്!
കൂരിരുട്ടിലലഞ്ഞിന്നും
മര്‍ത്ത്യ ജന്മമൊടുങ്ങവേ;
രാമമന്ത്രജപംമാത്രം
മോക്ഷദം സത്യമേകവും
സഫലം രാമനായ്ക്ഷേത്രം
അയോദ്ധ്യാ ജന്മഭൂമിയില്:
പ്രാണപ്രതിഷ്ഠതന്ധന്യ-
ശുഭവേളയണഞ്ഞിതോ!
പരം പുരുഷശ്രീരാമ-
രാജ്യവും വന്നുചേരുവാന്‍,
രാവണത്വ, മധര്മ്മത്തിന്-
ഭൂമിഭാരങ്ങള് നീങ്ങുവാന്‍
ധര്മ്മത്തിന്മൂര്ത്തിമല് ഭാവം
രാമപാദങ്ങള്‍ ചേര്‍ന്നിടാന്‍:
വിശ്വശാന്തി പുലര്ന്നീടാന്
മുഴക്കാം മന്ത്രതാരകം
രാമ രാമ ഹരേ രാമാ
സീതതന്‍ പ്രാണവല്ലഭാ,
മാരുതീസേവിതം നിത്യം
അയോദ്ധ്യാപതയേ നമ: