Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

ഡോ. ടി.വി.മുരളീവല്ലഭൻഡോ. ടി.വി.മുരളീവല്ലഭൻ
2 February 2024

ചെന്നൈയിലുള്ള സി.പി.രാമസ്വാമി ഫൗണ്ടേഷനിലെ എം.അമൃതലിംഗം രാമായണ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തു നടത്തിയ ഗവേഷണ പഠനത്തില്‍ (2013) പറയുന്നു; ‘രാമായണം സസ്യശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ശരിയാണ്’ എന്ന്. അതായത്, രാമായണത്തില്‍ പറഞ്ഞിട്ടുള്ള 182 ഇനം സസ്യങ്ങളും, വൃക്ഷങ്ങളും, മരുന്ന് ചെടികളും, 30 ഇനത്തിലുള്ള കരപക്ഷികളും, 31 തരം ജന്തുക്കളും, മൃഗങ്ങളും, 3 തരത്തിലുള്ള മത്സ്യങ്ങളും, രണ്ടു തരത്തിലുള്ള പ്രാണികളും, ഒരു ഉരഗവും, ഇന്നും രാമായണ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്താല്‍ കാണാന്‍ സാധിക്കും.

Google NewsAdd Kesari Weekly as a preferred source on Google

രാമന്‍ ഭാരതത്തിന്റെ സൂക്ഷ്മമായ ആത്മശക്തിയാണ്. അത് ഭാരതം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. രാമായണത്തില്‍, ഭാരതത്തിന്റെ സ്ഥൂലമായ ശരീര വര്‍ണനയുണ്ട്. ഇതില്‍ കൂടി ഭാരത ഭൂപ്രകൃതിയിലുള്ള, വന പ്രദേശങ്ങളെയും, തടാകങ്ങളെയും, സമുദ്രത്തെയും, കൂടാതെ പക്ഷി മൃഗാദികളെയും, സസ്യലതാദികളെയും എല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ‘മാ നിഷാദ…..’ എന്ന വിലക്ക് ഇന്നും എല്ലാവര്‍ക്കും ബാധകമാണ്. വായു, ജലം, മണ്ണ് എന്നിവ മലിനമാക്കുമ്പോള്‍, വനം വെട്ടിനശിപ്പിക്കുമ്പോള്‍ എല്ലാം ഈ വിലക്ക് ബാധകമാണ്. ഭൂമിയിലെ ഉഴവുചാലില്‍ നിന്ന് വന്നു ഭൂമിയുടെ പിളര്‍പ്പിലേക്ക് തിരിച്ചു പോയ സീത സൂചിപ്പിക്കുന്നത് ഭൂമി പവിത്രമാണെന്നാണ്.

രാമായണത്തിലെ വനങ്ങള്‍
കൈലാസത്തിനും വടക്കു മഹാമേരുവിലെ ഋഷഭാദ്രി തൊട്ടു, തെക്കു ലങ്കയിലെ അശോക വനം വരെയുള്ള പ്രദേശങ്ങളിലെ ജൈവ വൈവിധ്യത്തെ കൂടി കുറിക്കുന്ന കൃതിയാണ് രാമായണം.

ADVERTISEMENT

മഹാമേരു പര്‍വതം ഇന്നത്തെ ടിബറ്റന്‍ പ്രവശ്യയിലാണുള്ളത്. ഇതാണ് ഹനുമാന്‍ പൊക്കിയെടുത്തു കൊണ്ടുവന്നു എന്ന് വിശ്വസിക്കപ്പെടുന്നത്. കൊണ്ടുവന്ന പര്‍വതത്തെ അതേപടി ആവശ്യം കഴിഞ്ഞു തിരിച്ചു കൊണ്ടു വച്ചു എന്നുള്ളതാണ്, ആധുനിക തലമുറ പഠിക്കേണ്ട പരിസ്ഥിതി പാഠം. കുബേരന്റെ അധീനതയിലായിരുന്ന ചൈത്ര രഥ വനവും, നന്ദന വനവും ഇന്നത്തെ ഡെറാഡൂണ്‍ – മുസോറി പ്രദേശങ്ങളിലെ ദേവതാരുക്കള്‍ നിറഞ്ഞ വനങ്ങളാണ്.

സാല വനമാകട്ടെ, ഗോമതീ – സരയൂ നദികള്‍ക്കിടയില്‍, അയോധ്യക്ക് പടിഞ്ഞാറായിട്ടു പരന്നു കിടക്കുന്നു. നൈമിശാരണ്യം ലഖ്‌നൗവില്‍ നിന്നും 45 മൈല്‍ വടക്കു പടിഞ്ഞാറു ഗോമതി നദിയുടെ ഇടത്തെ കരയിലാണുള്ളത്.
സീതാപഹരണം നടന്ന പഞ്ചവടി, മഹാരാഷ്ട്രയിലെ ഗോദാവരി വൃഷ്ടി പ്രദേശമാണ്. വട വൃക്ഷങ്ങളും മൃഗങ്ങളും ധാരാളമുള്ള താടകാവനം ആധുനിക ബീഹാറിലാണ്. ചിത്രകൂടമാകട്ടെ, പ്രയാഗ്‌രാജില്‍ നിന്ന് 60 മൈല്‍ തെക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്നു. ദണ്ഡകാരണ്യം മധ്യപ്രദേശ്, ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരന്നു കിടക്കുന്നു. കിഷ്‌കിന്ധാ വനമാകട്ടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇന്നും കാണാം.

രാമായണത്തിലെ പക്ഷി മൃഗാദികള്‍
മനുഷ്യ ജീവിതം പൂര്‍ണമാകണമെങ്കില്‍ സസ്യലതാദികളോടൊപ്പം പക്ഷി മൃഗാദികളും ആവശ്യമാണെന്ന് രാമായണം പഠിപ്പിക്കുന്നു.

വനത്തിലെ നരനാണ് വാനരന്‍. വാനരരില്ലാത്ത രാമായണത്തെ കുറിച്ച് ചിന്തിക്കാനാകുമോ? രാമന്റെ ധര്‍മത്തെ അനുകൂലിച്ചും, രാവണന്റെ അധര്‍മ്മത്തെ എതിര്‍ത്തും നിലകൊണ്ട അവര്‍, ഇന്നും മനുഷ്യന്റെ ഉറ്റ തോഴര്‍ തന്നെ. മനുഷ്യരുമായി ഏറ്റവും അടുത്ത ജനിതക ഘടനയുള്ള (95 ശതമാനം) ഈ ജീവികളെ രാമായണത്തില്‍ മനുഷ്യരുമായി ബന്ധപ്പെടുത്തിയത് വെറുതെയല്ല. നിസ്സാര ജീവിയായ അണ്ണാനെ പോലും ധര്‍മ സംരക്ഷണത്തില്‍ പങ്കാളിയാക്കിയിരിക്കുന്നു.

ജടായു മൃതപ്രായനായി കിടന്നുകൊണ്ട് പോലും ധര്‍മത്തെ പുലര്‍ത്തുന്നു. സമ്പാതിയാകട്ടെ സന്ദേശ വാഹകനാണ്. സീതയെ പാര്‍പ്പിച്ചിട്ടുള്ള രഹസ്യ സങ്കേതത്തിന്റെ വിവരം കൊടുക്കുന്നു. ഇന്നും സൈന്യത്തില്‍ പക്ഷികളെ സന്ദേശ വാഹകരായിട്ടുപയോഗിക്കുന്നുണ്ട്.
ആനകള്‍, വിവിധയിനം മാനുകള്‍, കരടി, കടുവ, പുള്ളിപ്പുലി, മയില്‍, കുയില്‍, കൊക്ക്, ചകോരം, കഴുകന്‍, ഹംസം, ചീവീട് മുതലായ ജീവികളും രാമായണത്തിലെ പ്രകൃതിബന്ധത്തെ പൂര്‍ണമാക്കുന്നു.

ഭാരതീയ ഇതിഹാസങ്ങള്‍ ഒരിക്കലും കെട്ടുകഥകളായിരുന്നില്ല. അവയില്‍ അതിശയോക്തികളുണ്ടാകാം. പക്ഷെ ഒരിക്കലും അവ അസത്യങ്ങളുടെ ആകെത്തുകയല്ല. ഇന്നും, രാമായണത്തിലെ സസ്യ ജൈവ വൈവിധ്യങ്ങള്‍, അന്ന് നിലനിന്നിരുന്ന പ്രദേശങ്ങളില്‍ തന്നെ കാണാന്‍ സാധിക്കുന്നു എന്ന്, ഗവേഷണ പഠനത്തിലൂടെ തെളിയിച്ചത്തിലൂടെ, ശ്രീരാമ പ്രാണപ്രതിഷ്ഠയുടെ പ്രസക്തി ആസേതുഹിമാചലം വര്‍ദ്ധിച്ചിരിക്കുന്നു. രാമരാജ്യം ഇന്നും ഭൂമീദേവി കളയാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു.

(Ref: A. Amritalingam, ‘Plant and Animal Diversity in Valmiki’s Ramayana (2013), C P Environmental Education Centre, Chennai))

Tags: Ayodhya
Share6TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies