കൊല്‍ക്കത്ത: തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് നേതാജിയുടെ സ്മരണയെന്ന് ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നേതാജി ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായി മുന്നേറിയ ഒരു തലമുറയുടെ നായകനായിരുന്നു നേതാജി. ആ ഓര്‍മ്മകളിലൂടെ നമ്മുടെ തലമുറ അദ്ദേഹത്തിന്റെ ഗുണങ്ങളെ സ്വന്തം ജീവിതത്തില്‍ ആവിഷ്ക്കരിക്കണം. രാജ്യത്തിനുവേണ്ടി അദ്ദേഹം അനുഷ്ഠിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുഭവങ്ങള്‍ നമ്മള് ജീവിതത്തില്‍ പകര്‍ത്തണം. രാഷ്ട്രത്തിനുവേണ്ടി ജീവിച്ച നേതാജിയോടുള്ള സ്മരണ കൃതജ്ഞതാഭരിതമാകണം.
സ്വന്തം സ്വപ്നങ്ങള്‍ പൂര്‍ത്തിയാകുമോ എന്ന് നേതാജി ചിന്തിച്ചില്ല. അദ്ദേഹം പ്രവര്‍ത്തിച്ചത് തന്റെ കാലത്തിനോ തലമുറയ്ക്കോ വേണ്ടി മാത്രമല്ല. ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് അദ്ദേഹത്തിന്റെ ഒരു ജന്മം തികയുമായിരുന്നില്ല. അതൊരു തു ടര്‍ച്ചയാണ്. ഭാവി തലമുറകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.