കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയതുമായ പത്തു ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ടി. ആര് വല്ലഭന് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു. യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കണ്വെന്ഷന് ഒക്ടോ.30ന് കേളപ്പജി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ചെമ്മരം നാരായണന് നമ്പൂതിരി, സംസ്ഥാന സെക്രട്ടറി സുനില്‍ കാലടി, ജില്ലാ സെക്രട്ടറി താമരക്കുളം ദിവാകരന് നമ്പൂതിരി, മധു അരീക്കര, മങ്ങത്തായ കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. പി.എം.ഗംഗാധരന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.