Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

 പ്രപഞ്ചോല്‍പ്പത്തി രഹസ്യങ്ങളുടെ അദ്ഭുതലോകം

പി. ബാലഗോപാലൻപി. ബാലഗോപാലൻ
22 December 2023

നമ്മള്‍ ജീവിക്കുന്ന ഭൂമി ഉള്‍പ്പെടുന്ന ഈ മഹാ പ്രപഞ്ചം എന്ന്, എങ്ങനെ, എന്തിനു വേണ്ടി പിറവിയെടുത്തു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അനേക കാലമായി മനുഷ്യര്‍ ഉത്തരം തേടുകയാണ്. പല കാലങ്ങളിലായി മതഗ്രന്ഥങ്ങളും ആധുനിക ശാസ്ത്രചിന്തകരുമൊക്കെ പ്രപഞ്ചോല്പത്തിയെപ്പറ്റി അവരവരുടെ ധാരണകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഈയൊരു പശ്ചാത്തലത്തിലാണ് വേദങ്ങളുടെ ആഴത്തിലുള്ള പഠനത്തിലും പ്രചരണത്തിലും വ്യാപൃതനായിരിക്കുന്ന, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആചാര്യശ്രീ എം.ആര്‍.രാജേഷ് രചിച്ച വേദങ്ങളിലെ പ്രപഞ്ച സൃഷ്ടി രഹസ്യം ‘ഭാവവൃത്തം’ എന്ന ഗ്രന്ഥം കയ്യില്‍ കിട്ടിയത്.
ദീര്‍ഘകാലത്തെ തന്റെ വേദാദ്ധ്യയനത്തിനിടയില്‍ പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് ആര്‍ജിച്ചെടുത്ത ധാരണകള്‍ക്ക് വ്യക്തത ഉറപ്പുവരുത്താനായി 130 ഓളം പ്രാമാണിക ഗ്രന്ഥങ്ങളിലൂടെയുള്ള ആറു വര്‍ഷക്കാലത്തെ അന്വേഷണമാണ് ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാവവൃത്തം അനുവാചകര്‍ക്കു മുന്നിലവതരിപ്പിക്കുന്നത്. ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കണം എന്ന നിശ്ചയത്തോടെ ഈ ഗ്രന്ഥത്തെ സമീപിച്ചാല്‍ സൂക്ഷ്മ സ്ഥൂല പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി മാത്രമല്ല അവയോട് ബന്ധപ്പെട്ട മറ്റനവധി കാര്യങ്ങളെ സംബന്ധിച്ചും വിലപ്പെട്ട ധാരണകള്‍ ഇതിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നു കിട്ടും.

പ്രപഞ്ച സൃഷ്ടി ഉള്‍പ്പെടെയുള്ള പ്രാചീന ഭാരതീയ തത്ത്വചിന്തകള്‍ വേദങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണെന്ന് പൂര്‍വാചാര്യന്മാര്‍ അസന്നിഗ്ദ്ധം പ്രഖ്യാപിക്കുന്നുവെന്നും ഷഡ്ദര്‍ശനങ്ങളുടെ സൃഷ്ടി സങ്കല്‍പ്പങ്ങളുടെ ഉറവിടം വേദങ്ങള്‍ ആണെന്നും ഷഡ്ദര്‍ശനങ്ങള്‍ പരസ്പരപൂരകങ്ങള്‍ ആണെന്നും അസത്തില്‍ നിന്നു സത്തിലേക്ക് എന്ന ഒന്നാം അദ്ധ്യായത്തില്‍ സമര്‍ത്ഥിക്കുന്നു.

ADVERTISEMENT

രണ്ടാം അദ്ധ്യായത്തില്‍ കണാദന്റെ വൈശേഷികദര്‍ശനവും കപിലന്റെ സാംഖ്യദര്‍ശനവും ഋഗ്വേദത്തിലെ നാസദീയ സൂക്തവുമൊക്കെ വിശകലനം ചെയ്തുകൊണ്ട് പ്രപഞ്ചാരംഭത്തിലെ സത്തും അസത്തുമില്ലാത്ത ഒരു അവസ്ഥയെപ്പറ്റിയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

മൂന്നാമത്തെ അദ്ധ്യായത്തില്‍ നാസദീയ സൂക്തത്തിലെ സത്ത് അസത്ത് ശബ്ദങ്ങള്‍ക്ക് പൂര്‍വാചാര്യന്മാരും സ്വദേശീയ വിദേശീയ വേദവ്യാഖ്യാതാക്കളും നല്‍കിയ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുകയാണ്.

നാലാമത്തെ അദ്ധ്യായത്തില്‍ ഛാന്ദോഗ്യോപനിഷത്തില്‍ ഉദ്ദാലക ശ്വേതകേതു സംവാദവും തത്ത്വമസിയുടെ പൊരുളും സൂക്ഷ്മ സ്ഥൂല രൂപത്തിലുള്ള സത്തിനെയും പരിചയപ്പെടുത്തുന്നു. അഞ്ചാമദ്ധ്യായത്തില്‍ സത്തും അസത്തുമല്ലാത്ത സദസത്ത് എന്നൊരാവസ്ഥയെപ്പറ്റിയാണ് പരാമര്‍ശം. ആറാം അദ്ധ്യായത്തിലെ ദേവന്മാരുടെ ജനനകഥക്കിടയില്‍ അദിതിയില്‍ നിന്നു ദക്ഷന്‍ ജനിച്ചു തുടര്‍ന്ന് ദക്ഷനില്‍ നിന്ന് അദിതിയും എന്നുമുള്ള ഭാഗവും വികസിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തുള പ്രപഞ്ചവുമൊക്കെ കൗതുകമുണര്‍ത്തുന്നവയാണ്.

ഏഴാം അദ്ധ്യായത്തില്‍ ഋഗ്വേദത്തിലെ അഘമര്‍ഷണ സൂക്തം വ്യാഖ്യാനിക്കുന്നതോടെ ഈ മഹാ പ്രപഞ്ചത്തിന്റെ അനേകം നിഗൂഢതകളെ അനാവരണം ചെയ്യുകയാണ്. എട്ടാമദ്ധ്യായത്തില്‍ ഋഗ്വേദത്തിലെ വിഖ്യാതമായ നാസദീയ സൂക്തം വ്യാഖ്യാനിക്കുകയാണ്. അതിലൂടെ പ്രപഞ്ച സൃഷ്ടിയുടെ രഹസ്യം തേടുന്ന ഋഷിയുടെ ദര്‍ശനത്തില്‍ ഭാവവൃത്തം തെളിയുകയാണെന്ന് പറയുകയാണ്. ഒന്‍പതാം അദ്ധ്യായത്തില്‍ ഈശ്വരന്‍ എന്തിനു വേണ്ടിയാണ് ഈ പ്രപഞ്ച സൃഷ്ടി നടത്തിയതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷിക്കുന്നത്. ഭാവവൃത്തത്തിന് അനുബന്ധമായി പ്രമുഖ ഭൗതിക ശാസ്ത്ര ചിന്തകന്‍ ഡോ.എ.രാജഗോപാല്‍ കര്‍മ്മത്തിന്റെ പ്രപഞ്ച സൃഷ്ടിയുടെ പൊരുള്‍ തേടി എന്ന ലേഖനം അവസാനിക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ ഭാരതീയ ദര്‍ശനത്തിന് മാത്രമേ കഴിയൂ എന്നാണ് തോന്നുന്നത് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്.

പ്രപഞ്ചസൃഷ്ടി രഹസ്യം തേടി ആചാര്യശ്രീ രാജേഷ് ആധുനിക ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും അനാദികാലം മുതലുള്ള ഭാരതീയ ഋഷിവര്യന്മാരുടെ ദര്‍ശനങ്ങളിലൂടെയും നടത്തുന്ന ഈ യാത്രയില്‍ നമ്മെ ഒപ്പം കൂട്ടുന്നതിന് വളരെ സങ്കീര്‍ണമായ ആശയങ്ങളെ അതിലളിത വ്യാഖ്യാനങ്ങളിലൂടെയും ആവശ്യമായ സ്ഥലങ്ങളില്‍ ചിത്രങ്ങളും ചാര്‍ട്ടുകളും ഉപയോഗിച്ചുള്ള വിശദീകരണങ്ങളിലൂടെയും വായനക്കാരനിലെ ജിജ്ഞാസയെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ തന്നെ വായിച്ചത് വീണ്ടും വായിച്ചുറപ്പിക്കേണ്ട സന്ദര്‍ഭങ്ങളും ധാരാളമുണ്ട് ഈ ഗ്രന്ഥത്തില്‍.

ഭാവവൃത്തം അഥവാ സൃഷ്ടിയുടെ ചരിത്രം എന്ന വൈദിക പ്രപഞ്ച സങ്കല്‍പത്തെ സൂചിപ്പിക്കുന്ന മുഖചിത്രം ക്ഷീരപഥത്തെ വലയം ചെയ്തുകൊണ്ട് സ്വന്തം വാല്‌വിഴുങ്ങുന്ന ശാലകസര്‍പ്പത്തെ കാണിക്കുന്നത് തുടക്കവും ഒടുക്കവും ഇല്ലാതെ അനന്തമായി കറങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചസങ്കല്പമാണ് വേദങ്ങളില്‍ ഉള്ളതെന്ന് വിശദീകരിക്കാന്‍ വേണ്ടിയാണ്. ആധുനിക ഭൗതിക ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെക്കുന്ന ചാക്രിക പ്രപഞ്ച സങ്കല്‍പങ്ങള്‍ക്ക് വൈദിക ചാക്രിക പ്രപഞ്ച സിദ്ധാന്തത്തിനുള്ള സമാനത ഇതില്‍ പരിശോധിക്കുന്നു.

വേദശാസ്ത്രത്തിലെ പ്രപഞ്ചോല്‍പ്പത്തി രഹസ്യങ്ങളുടെ അദ്ഭുത ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്ന ഭാവവൃത്തം ഹിന്ദി, സംസ്‌കൃത ഭാഷകളിലേക്ക് ഭാഷാന്തരം നടത്തിയാല്‍ അത് ഭാരതീയജ്ഞാന പദ്ധതിക്ക് വിലപ്പെട്ട സംഭവനയാകും.

 

Share3TweetSendShare

Related Posts

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies