Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ആദ്ധ്യാത്മികതയും അനുഭവങ്ങളും

വെള്ളായണി ജയചന്ദ്രന്‍,ഇ.എന്‍. നന്ദകുമാര്‍

Print Edition: 15 December 2023

ശ്രീവിദ്യാധിരാജ സ്വാമി ദര്‍ശനങ്ങള്‍
എസ്.സുകുമാരന്‍ നായര്‍
വെള്ളയമ്പലം
സഹസ്രജ്യോതി, തിരുവനന്തപുരം
പേജ്: 144 വില: 300 രൂപ

ശ്രീവിദ്യാധിരാജാചട്ടമ്പിസ്വാമികളുടെ കൃതികള്‍ക്ക് ധാരാളം പുതിയ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇക്കാലത്ത് ഉണ്ടാവുന്നു എന്നത് വളരെ ശ്രദ്ധേയമായ സംഗതിയാണ്. സര്‍വ്വവിദ്യാപാരംഗതന്‍ എന്ന് വിളിക്കാവുന്ന സ്വാമികളുടെ ദര്‍ശനങ്ങള്‍ ചിരന്തനങ്ങളായി നിലകൊള്ളുന്നു. അവ ലഘുവായി അനുവാചകരിലേക്ക് പകരുന്ന കൃതിയാണ് എസ്. സുകുമാരന്‍ നായര്‍, വെള്ളയമ്പലം രചിച്ച ‘ശ്രീ വിദ്യാധിരാജ സ്വാമി ദര്‍ശനങ്ങള്‍’.

‘ഇത്ര വിശിഷ്ടനായ ഒരു മഹാപുരുഷന്‍ നമ്മുടെ ഇടയില്‍ ഉണ്ടായിട്ട് വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യമായി എന്നോര്‍ത്തു പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു.’ മന്നത്തു പദ്മനാഭന്‍ ചട്ടമ്പിസ്വാമികളെ കുറിച്ച് പറഞ്ഞതാണിത്. ഇക്കാര്യം സ്വാമികള്‍ക്കും നന്നായി അറിയാമായിരുന്നു. ‘ഒരന്‍പതു കൊല്ലം കഴിയട്ടെ; ഈ കിഴവന്‍ പറഞ്ഞത് ആളുകള്‍ കൂടുതല്‍ ഗ്രഹിക്കാന്‍ തുടങ്ങും’ എന്നദ്ദേഹം പറഞ്ഞിട്ടുമുണ്ട്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നു.

ഇരുപത്തിയേഴ് അദ്ധ്യായമാണ് ഈ കൃതിയിലുള്ളത്. ദാര്‍ശനികന്‍, ചരിത്രകാരന്‍, നിരൂപകന്‍, ഭാഷാ പണ്ഡിതന്‍, ചികിത്സകന്‍, വേദജ്ഞന്‍ എന്നീ നിലകളില്‍ ചട്ടമ്പിസ്വാമികള്‍ നല്‍കിയ സംഭാവനകള്‍ ഇതില്‍ വായിക്കാനാവും. അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും ഹൈന്ദവ സമൂഹത്തെ മോചിപ്പിച്ചതില്‍ സ്വാമികള്‍ വഹിച്ച പങ്ക് ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്.

കേരളത്തിലെ ഋഷി പരമ്പരയും നവോത്ഥാനവും, ചട്ടമ്പിസ്വാമികളുടെ ശിഷ്യ പരമ്പരയും തീര്‍ത്ഥപാദസമ്പ്രദായവും, ക്രിസ്തുമതച്ഛേദനം ഒരു അവലോകനം തുടങ്ങിയ അധ്യായങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. താരാട്ടുപാട്ടിന്റെ മട്ടില്‍ സ്വാമികള്‍ നല്‍കുന്ന മഹിതോപദേശങ്ങളാണ് ‘പിള്ളത്താലോലിപ്പ്’ എന്ന കൃതിയിലുള്ളത്. പ്രസ്തുത കൃതിപൂര്‍ണ്ണമായി വ്യാഖ്യാനത്തോടെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. വിദ്യാധിരാജദര്‍ശനങ്ങളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലഘുകൃതി ഒരു വഴികാട്ടി ആയിരിക്കും.

അനുഭവങ്ങള്‍ ഓര്‍മകള്‍
വിനോദിനി ശ്രീധരന്‍
ക്രിയാറ്റിഫ് പബ്ലിഷേഴ്‌സ്
തൃശ്ശൂര്‍
പേജ്: 96 വില: 120 രൂപ

സാഹിത്യസൃഷ്ടികള്‍ കഥാരൂപത്തിലാകാം, കവിതയാകാം, ഭക്തി ഗീതങ്ങളാകാം, അനുഭവക്കുറിപ്പുകളുമാവാം. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒമ്പത് കാര്യങ്ങള്‍ കോര്‍ത്തിണക്കിയതാണ് വിനോദിനി ശ്രീധരന്റെ ‘അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന കൃതി. തന്റെ പൊന്നോമന, കാറിന്റെ അടിയില്‍ പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മയും, അവള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചുവന്നതിന്റെ അത്ഭുതത്തില്‍ നിന്നുടലെടുത്ത ആഹ്ലാദവും പങ്കുവയ്ക്കുന്ന ആദ്യ അനുഭവം മുതല്‍ ആദ്യ വിമാനയാത്രയുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതു വരെയുള്ള ജീവല്‍സ്പര്‍ശിയായ നേര്‍ചിത്രങ്ങള്‍ ഇതില്‍ തന്മയത്വത്തോടെ കോറിയിട്ടിരിക്കുന്നു. പന്ത്രണ്ടോളം കവിതകളും ശ്രീകൃഷ്ണകഥകളും ഗീതങ്ങളും തന്റെ വിശ്വാസപ്രമാണങ്ങളെ അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. അനുഭവസമ്പത്ത് ഏറെയുള്ള പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ തന്റെ ആദ്യകാല വിദ്യാര്‍ത്ഥിനിയെ തിരിച്ചറിഞ്ഞെഴുതിയ അവതാരികയും ഏറെ ഹൃദ്യമാണ്.

ഭക്തമാര്‍ക്കണ്ഡേയന്‍
എസ്. സതീദേവി
കുരുക്ഷേത്ര പ്രകാശന്‍
കൊച്ചി
പേജ്: 40 വില: 60 രൂപ
ഫോണ്‍: 0484-2338324

മാര്‍ക്കണ്ഡേയന്‍ എന്ന കുട്ടി തന്റെ അചഞ്ചലമായ ഭക്തിയിലൂടെ ശ്രീപരമേശ്വരനെ ശരണം പ്രാപിക്കുന്നതാണ് എസ്.സതീദേവി രചിച്ച ‘ഭക്തമാര്‍ക്കണ്ഡേയന്‍’ എന്ന കൃതിയുടെ ഇതിവൃത്തം. സ്‌കന്ദപുരാണത്തില്‍ കശ്യപമഹര്‍ഷി പുത്രന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തതാണ് മാര്‍ക്കണ്ഡേയ ചരിതം. അതിന്റെ കഥാരൂപവും കാവ്യശില്പവും ചെറിയ കുട്ടികള്‍ക്കു പോലും വായിച്ചു മനസ്സിലാകത്തക്കവിധം അവതരിപ്പിച്ചിരിക്കുന്നു. തന്റെ ജീവിതാനുഭവങ്ങളെ കൂടി പങ്കുവയ്ക്കുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററിന്റെ അവതാരിക എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കേണ്ടതും അവര്‍ സ്വയം വായിച്ചു വിലയിരുത്തേണ്ടതുമാണ് ഭക്തമാര്‍ക്കണ്ഡേയന്‍ എന്ന കൃതി.

Share1TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies