Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

അട്ട

പ്രകാശന്‍ ചുനങ്ങാട്‌

Print Edition: 8 December 2023

മാധവി അമ്മായിയുടെ പശുവിനെ കട്ടുകൊണ്ടുപോയ കള്ളക്കണാരന് ആറുമാസത്തെ ജയില്‍ശിക്ഷ വിധിച്ചു. മാധവി അമ്മായിക്ക് പശുവിനെ മടക്കിക്കിട്ടി. കാശുകൊടുത്ത് കണാരന്റെ കയ്യില്‍നിന്ന് പശുവിനെ വാങ്ങിയ ആളുടെ കാര്യം ഗോപി. ഗോപിക്കുറി തൊട്ടു എന്നു പറഞ്ഞാല്‍ കാശും പോയി, പശുവും പോയി എന്നര്‍ത്ഥം.

രാമകൃഷ്ണനെ ഇഞ്ച ചതക്കുംപോലെ പോലീസ് ചതച്ചു എന്നത് ശരിയാണ്. എന്നാലും വെറുതേ വിട്ടു. കേസാക്കിയില്ല. പറഞ്ഞുവന്നാല്‍, ടോര്‍ച്ചുകാണിച്ചു എന്നൊരു തെറ്റല്ലെ രാമകൃഷ്ണന്‍ ചെയ്തിട്ടുള്ളൂ.

എന്തായാലും കുറേ ക്കാലത്തേക്ക്് പണിയെടുത്തു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. വക്കീല്‍ ഗുമസ്ഥന്‍ ശിവരാമന്‍ നായര്‍ക്ക് രാമകൃഷ്ണനോട് സഹതാപംതോന്നി. ശിവരാമന്‍ നായരുടെ അയല്‍പക്കമാണ് രാമകൃഷ്ണന്‍. ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു സെക്യൂരിറ്റി യുടെ പണി വാങ്ങിക്കൊടുത്തു. മേലനങ്ങുന്ന പണിയേ അല്ല. മാസാമാസം ശമ്പളം കിട്ടും. ഒരു മാസം തികച്ച് രാമകൃഷ്ണന്‍ സെക്യൂരിറ്റിപ്പണി ചെയ്തില്ല. പഴയപടി തേരാപാരാ നടക്കാന്‍ തുടങ്ങി. കള്ളുഷാപ്പിന്റെ വാതുക്കലായി കിടപ്പ.്

മുത്തശ്ശി പറയാറുള്ളതുപോലെ, അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ അട്ട കിടക്കില്ല.’ അട്ടക്ക് പറഞ്ഞിട്ടുള്ളത് പൊട്ടക്കുളമാണ്.

നനവ് വിട്ടുമാറാത്ത കാടുകളിലും ചതുപ്പുകളിലു മാണത്രെ അട്ടകളുണ്ടാവുക. ആ വഴിക്ക് വെറുതെ നടന്നുപോയാലും മതി, ചാടിപ്പിടിക്കും അട്ട. കടിക്കുന്ന സമയം ഇത്തിരിമാത്രം വലിപ്പ മുണ്ടായിരുന്ന അട്ടകള്‍ ചോര കുടിച്ചു വീര്‍ത്ത് ഒരു പെരു വിരലിന്റെ വലിപ്പം വെക്കും. അപ്പോഴാണ് അട്ട കടിച്ചകാര്യം അറിയുന്നതുതന്നെ. പിടിച്ചു വലിച്ചാലൊന്നും അട്ട കടിവിടില്ല.

ഉപ്പു കുടഞ്ഞിട്ടാലുടനെ അട്ട പിടിവിടും. അട്ടയുടെ മുഖത്ത് ഉപ്പിട്ടപോലെ എന്ന് ഓര്‍മ്മിച്ചാല്‍ മതി. കയ്യിലും കാലിലും ഉപ്പു പുരട്ടിക്കൊണ്ടുവേണം അട്ടയുള്ള സ്ഥലങ്ങളിലൂടെ നടക്കാന്‍ എന്നാണ് മുത്തശ്ശി പറഞ്ഞുതന്നത്.

മുത്തശ്ശന്‍ പണ്ട് മേസ്തിരിയായി രുന്നുവത്രെ, ആനമലയിലുള്ള സായിപ്പിന്റെ ചായത്തോട്ടത്തില്‍. മുത്തശ്ശന്റെ രണ്ടു കാലിലും അട്ട കടിച്ച കറുത്ത പാടുകളുണ്ടായിരു ന്നുവത്രെ. എന്റെ ജനനത്തിനുമുമ്പേ മുത്തശ്ശന്‍ മരിച്ചുപോയി.

(അടുത്ത ലക്കത്തില്‍ അവസാനിക്കും.)

Tags: നാട്ടുചൊല്ലുകളുടെ മുത്തശ്ശി
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies