Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നവകേരളസദസ്സും തൊഴുകൈ പ്രാണിയും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
8 December 2023

ഗേറ്റില്‍ ഒരു ശബ്ദം. ഉണ്ണിവക്കീല്‍ ആണ്.

Google NewsAdd Kesari Weekly as a preferred source on Google

‘എന്റെ ഒരു റെജിസ്റ്റേര്‍ഡ് ലെറ്റര്‍ ഇവിടെ തരാന്‍ പറഞ്ഞിരുന്നു. കിട്ടിയോ?’

‘ങാ ഉവ്വല്ലോ.. വാ ഇരിക്കൂ..’
പുള്ളി ഇരുന്നപ്പോള്‍ തന്നെ ഒരു ചോദ്യം

ADVERTISEMENT

‘കേട്ടില്ലേ? നവകേരള യാത്ര..ഹ ഹ ഹ.. ലക്ഷ്വറി ബസ്സ്.. ടോയ്ലറ്റുള്ള ബസ്സ്.’

‘അതോണ്ടെന്താ? നല്ലത്. സത്യത്തില്‍ എല്ലാ ദീര്‍ഘദൂര ബസ്സിലും അത് വേണം.’ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള, ബസ്സില്‍ സഞ്ചരിക്കാന്‍ മടിയുള്ള ഞാന്‍ പറഞ്ഞു. ‘പ്രായമായവര്‍ക്ക് അത് വളരെ ഉപകരിയ്ക്കും.’
‘അതിന് യാത്രക്കാരന്റെ സൗകര്യമൊന്നും നോക്കിയല്ല ഈ സര്‍ക്കാര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. എങ്കില്‍ ആ റോബിന്‍ ബസ്സ് പിടിച്ചിടില്ലല്ലോ. അതുപോലെ ശബരിമലയില്‍ അയ്യപ്പ ഭക്തരോട് ഇത്രയും അന്യായം കാട്ടില്ലല്ലോ. എല്ലാം സ്വന്തം സുഖം സ്വന്തം താല്പര്യം.’ ഉണ്ണി പറഞ്ഞു.
‘അത് പറഞ്ഞപ്പോഴാ ഒരു പുതിയ കാര്യം ഓര്‍ത്തത്. നീ കണ്ടുവോ എന്നറിയില്ല.’

‘എന്ത് ?’
‘ഒരു വീഡിയോ.. ബുള്‍ഡോഗിന്റെ മുന്നില്‍ ഒരു തൊഴുകൈ പ്രാണിയുടെ അഭ്യാസം.’
‘ഇല്ല, കണ്ടില്ല. എനിക്കയയ്ക്കൂ.’

‘ഉഗ്രന്‍ വീഡിയോ. ഒരു ബുള്‍ഡോഗിന്റെ തലയുടെ ക്ലോസപ്പ്. നേരെ മുന്നില്‍ ഒരു തൊഴുകൈ പ്രാണി. കണ്ടിട്ടില്ലേ ഇങ്ങനെ ചപ്പാത്തി പരത്തുന്ന ആക്ഷന്‍ കാട്ടുന്ന ആള്‍. ‘പ്രെയിങ് മാന്‍ഡിസ്’ ലാറ്റിന്‍ നാമം ‘പ്രെയിങ് മാന്‍ഡിസ് റിലിജിയോസ’ എന്നാണ്. അത് നായയുടെ മുഖത്തിനു തൊട്ട് മുന്നില്‍ നിന്ന് ആക്ഷന്‍ കാണിക്കുന്നു. ബാക്ക്ഗ്രൗണ്ടില്‍ ശബ്ദം. ‘അയാള്‍ അനക്കമില്ലാതെ നിന്നു. ഞാന്‍ എന്റെ കൈ ഇങ്ങനെ ഉയര്‍ത്തി എന്നിട്ട് ഇങ്ങനെ ഒരു പ്രത്യേകതരം ആക്ഷന്‍. ബുള്‍ ഡോഗിന്റെ കണ്ണ് അങ്ങോട്ടും ചലിക്കുന്നു. തൊട്ട് മുന്നില്‍ ഈ തൊഴുകൈ പ്രാണിയുടെ ആക്ഷന്‍. ഒറിജിനല്‍ ഡയലോഗ്. ചിരിച്ചു നമ്മള്‍ മണ്ണ് കപ്പും. ഈ ട്രോളന്മാരെ സമ്മതിക്കണം.’

‘ഹ..ഹ….ഈ തൊഴുകൈ പ്രാണി ഭയങ്കര ക്രൂരനാണെന്ന് കേട്ടിട്ടുണ്ട്.’
‘അതെ. പെണ്‍വര്‍ഗ്ഗമാണ് ക്രൂരര്‍. ഇണ ചേരുന്നതോടെ അവര്‍ ആണിന്റെ തല കടിച്ചു പറിച്ച് തിന്നും. വല്ലാത്ത ജന്തു. എന്നാലും ആണുങ്ങള്‍ ഇണ ചേരാതിരിക്കുമോ? അതൊട്ടില്ലതാനും.’
‘ഹ.ഹ..ഭയങ്കര മാംസഭുക്ക് അല്ലെ? ഇപ്പോള്‍ അധികം കാണാറില്ല.’
‘സാധാരണ മഴക്കാലം കഴിഞ്ഞാല്‍ കാണാം. നമ്മള്‍ നോക്കാഞ്ഞിട്ടാ…’

മറ്റുള്ള തൊഴുംപ്രാണികളെപ്പോലെ തന്നെ പൂര്‍ണ്ണമായും മാംസഭുക്കാണ്. ചിത്രശലഭങ്ങള്‍, ചെറുപ്രാണികള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ് പ്രധാനമായും ആഹാരം. ഇര വേണ്ടത്ര അരികിലെത്തിയാല്‍ ഒരൊറ്റ കുതിപ്പിന് ഇരയെ കീഴ്‌പ്പെടുത്തുന്നു. മുന്‍കാലുകളില്‍ ഈര്‍ച്ചവാളിനോടുസാദൃശ്യമുള്ള ഭാഗം ഇരയുടെ ശരീരത്തില്‍ തുളച്ചിറക്കാനും അവയെ കഷണങ്ങളാക്കാനും ഉപയോഗിക്കുന്നു. കീറിമുറിക്കുമ്പോള്‍ ഇരയുടെ ശരീരത്തിലെ രക്തവും ഇവന്‍ കുടിക്കും. അതിനാല്‍ ഷഡ്പദങ്ങളിലെ ‘രക്തരക്ഷസ്സ്’ എന്ന് ഇതിനെ വിളിക്കും. കൂറയുടെ (പാറ്റ) വര്‍ഗ്ഗക്കാരായ മാന്‍ഡിസ് എന്ന് പൊതുവെ വിളിക്കുന്ന ഇവറ്റയില്‍ 2400 വ്യത്യസ്ത ജനുസ്സുകളുണ്ടത്രേ. ഇവയുടെ തലയും നോട്ടവും എല്ലാം കണ്ടാല്‍ ഏതോ അന്യഗ്രഹ ജീവിയാണെന്ന് തോന്നും.’

‘ശരിയാ.. കുണുങ്ങി കുണുങ്ങി.. അങ്ങനെ പോണ് കാണാന്‍ രസമാണ്.’

‘ഇവന്‍ ഒരു മണിക്കൂറില്‍ എട്ടോ പത്തോ ഈച്ചയെ പിടിക്കുമത്രെ. ചില രാജ്യങ്ങളില്‍ ഇതിനെ കൃഷി കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്നുണ്ട്. കീടനാശിനിയായി പെട്ടിയില്‍ വാങ്ങിക്കാന്‍ കിട്ടും. പുരാതന ഗ്രീസിലും മറ്റും ഇതിനു അദ്ഭുതസിദ്ധികളുണ്ടെന്നു കരുതി മന്ത്രവാദത്തിനും മരുന്നിനും ഉപയോഗിക്കാറുണ്ടായിരുന്നത്രെ. ലോകത്ത് പല രാജ്യത്തും കൗതുകം വളര്‍ത്തുന്ന ജന്തുക്കളായി, പെറ്റുകളായി, ഇവയെ ആളുകള്‍ വളര്‍ത്തുന്നു. ഇതില്‍ കാണാന്‍ ഭംഗിയുള്ള പലതരം ജാതികളുമുണ്ട്. ഈ മാന്റിസുകളുടെ സൂക്ഷ്മ നീക്കങ്ങളും ചടുല ആക്ഷനുകളും നോക്കി പഠിച്ചിട്ടാണത്രെ ചൈനയിലെ ഷാഓലിന്‍ ടെംപിളിലെ ബുദ്ധസന്യാസികള്‍ കരാട്ടെ പൊസിഷന്‍സ് പലതും ഡെവലപ്പ് ചെയ്തത്.’

‘ഇപ്പൊ മനസ്സിലായി പ്രത്യേക കരാട്ടെ ആക്ഷന്റെ ഗുട്ടന്‍സ്.’ ഉണ്ണി വക്കീല്‍ ചിരിച്ചിട്ട് പറഞ്ഞു.
‘കേരളത്തില്‍ ഒരു പുതിയ സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ പേര് ‘ഐറിസ് കേരളന്‍സിസ്’ എന്നാണ്.’
‘ഹ..ഹ.. മാര്‍ക്‌സിസ്റ്റ് കേരളന്‍സിസ് എന്നാണ് വേണ്ടത്. ഈ പ്രാണിയ്ക്ക് ശത്രുക്കളില്ലേ?’

‘ഓ ധാരാളം. പുറത്ത് ഓന്ത്, അരണ, തവള. അകത്ത് പല്ലി, എട്ടുകാലി എന്നിവയുടെയൊക്കെ ഇഷ്ടഭോജനമാണ്. പക്ഷെ ഇവന്‍ ഒരു മാതിരി ജീവികളോടെല്ലാം പ്രത്യേക ആക്ഷന്‍ കാട്ടി രക്ഷപ്പെടും.’
‘ഹ..ഹ.. ലോട്ടറിയ്ക്ക് പച്ചത്തുള്ളന്‍ അടയാളമാണെങ്കില്‍ നവകേരളയ്ക്ക് ഈ പ്രാണി ആവാമായിരുന്നു.’

‘അത് ശരിയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ വലയുമ്പോള്‍, ശമ്പളം കിട്ടാതെ തൊഴിലാളികള്‍ കഷ്ടപ്പെടുമ്പോള്‍.. കേരളീയം, നവകേരള ധൂര്‍ത്തുകള്‍.. എന്തൊരു ക്രൂരത!.’
‘വലിയ അലങ്കരിച്ച ബസ്സില്‍ തൊഴുകൈ പ്രാണിയുടെ ചിത്രമായുള്ള സഞ്ചാരം.. നാട് നീളെ.. പോയി തൊഴുന്നവരും അജ്ജാതി തൊഴുകൈ പ്രാണികള്‍ തന്നെ. അല്ലാതെ ആര്‍ ക്രൂരതയ്ക്ക് ഇങ്ങനെ കുട പിടിയ്ക്കും?’
‘ചരിത്രത്തില്‍ കടം വാങ്ങി ധൂര്‍ത്തടിച്ചു നശിച്ച ഭരണാധിപന്മാര്‍, രാജാക്കന്മാര്‍ ഒരുപടിയുണ്ട്. ഇന്നത്തെ മാര്‍ക്‌സിസ്റ്റുകള്‍ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് വായിക്കാത്തവരായിരിക്കും.’
‘ഇന്നത്തെ മാര്‍ക്‌സിസ്റ്റുകള്‍ ഒന്നും വായിക്കാത്ത, ചിന്തിക്കാത്ത വിഡ്ഢികളാണ്. അല്ലെങ്കില്‍ ഇത്രയും നികൃഷ്ടതകള്‍ എങ്ങനെ സഹിക്കുന്നു?’
‘ലൂയി പതിനാറാമന്റെ അന്ത്യം ഇവര്‍ക്കൊക്കെ പാഠമാകണം.’

‘ഭാരതമെന്ന മഹാരാജ്യത്തിലെ ഒരു സംസ്ഥാനമായതിനാല്‍ കേരളം ഭദ്രമായിരിക്കുന്നു അല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു.’

‘എന്നാലും എന്തൊരു ധാര്‍ഷ്ട്യം!. തങ്ങള്‍ ഭയപ്പെടുത്തിവെച്ച അണികള്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന വിശ്വാസം തന്നെ മുഖ്യം. പിന്നെ സ്തുതിപാഠകരായ സാംസ്‌കാരികനായകരും കൂലി എഴുത്തുകാരും തങ്ങള്‍ എന്ത് തോന്നിവാസം ചെയ്താലും അനുകൂലിച്ച് ഒപ്പമുണ്ടാവുമെന്ന ധാരണയും.’
‘അടിമത്തം സുഖകരമായി തോന്നിയാല്‍ പിന്നെ അതില്‍ നിന്ന് മോചനമില്ല. ഒരു കഥ ഓര്‍മ്മ വരികയാണ്. ഒരിക്കല്‍ ഒരു കാടിനടുത്തുള്ള വീട്ടിലെ നായയും കാട്ടിലെ ചെന്നായയും കൂട്ടുകാരായി. ഉറ്റ സഖാക്കളായി. ചെന്നായ ഒരിക്കല്‍ നായയെ കണ്ടു ചോദിച്ചു. ചങ്ങാതീ നീ നല്ലപോലെ തടിച്ചു കൊഴുത്തുവല്ലോ. ഞാനാണെങ്കില്‍ മെലിഞ്ഞു. കാട്ടിലിപ്പോള്‍ ഭക്ഷണം കഷ്ടി. നായ പറഞ്ഞു എന്റെ സഖാവേ എനിക്ക് നല്ല കുശാലാണ്. യജമാനന്‍ സ്വന്തം പ്ലെയ്റ്റിലാണ് ഭക്ഷണം തരുന്നത്. കൂടാതെ വേലക്കാര്‍ അവരുടെ വകയും തരും. ഭക്ഷണം സുലഭം ഉറക്കം കേമം.’
അത് കേട്ട് ചെന്നായ ചോദിച്ചു ‘ഞാന്‍ കൂടി വന്നാലോ?’ ‘കുഴപ്പമില്ല എന്നെ പോലെ ഏതെങ്കിലും വീട് കാവല്‍ നില്‍ക്കണം. അത്രേയുള്ളൂ.’ അവര്‍ ഒന്നിച്ച് നാട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അപ്പോള്‍ നായയുടെ കഴുത്തില്‍ ഒരു വലിയ പാട് കണ്ടു ചെന്നായ ചോദിച്ചു ‘അതെന്താ കഴുത്തില്‍ വലിയ മുറിപ്പാട്? നായ വളരെ നിസ്സാരഭാവത്തില്‍ പറഞ്ഞു ‘അത്.. ഞാന്‍ സദാ ചങ്ങലയിലാണല്ലോ. അങ്ങനെ ഉണ്ടായതാ. എന്നാല്‍ രാത്രിയില്‍ അവര്‍ അഴിച്ചു വിടും. അങ്ങനെയാണല്ലോ നാമിപ്പോള്‍ സഖാക്കളായത്.’ ചെന്നായ പെട്ടെന്ന് നിന്നു. എന്നിട്ട് പറഞ്ഞു ‘എന്റെ സഖാവേ ഞാന്‍ കാട്ടിലെ വല്ല തവളയെയോ ഞെണ്ടിനെയോ പിടിച്ചു തിന്നു ജീവിച്ചുകൊള്ളാം എനിക്ക് എന്റെ സ്വാതന്ത്ര്യമാണ് വലുത്. നായ അന്തം വിട്ട് നോക്കുമ്പോള്‍ ചെന്നായ ഒരു മണ്‍കൂനയില്‍ കയറി നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. ‘എനിക്ക് യഥേഷ്ടം നടക്കാം, ഓടാം, ഇഷ്ടമുള്ള ഇരയെ പിടിക്കാം, ഇഷ്ടമുള്ള പത്രം വായിക്കാം, ഇഷ്ടമുള്ള ചാനല്‍ കാണാം, സ്വാതന്ത്ര്യമാണ് വലുത്. അതിനാല്‍ സഖാവെ, നീയും സ്വതന്ത്രനാവൂ, ഭയം ഉപേക്ഷിക്കൂ: നഷ്ടപ്പെടാനുള്ളത് ചങ്ങല മാത്രമാണ്. കിട്ടാനുള്ളത് പുതിയൊരു ലോകവും.’

‘ഉം.. നല്ല കഥ..പുതിയ ലോകം..യഥാര്‍ത്ഥ നവ കേരളം. അല്ലെ? ..ഹ..ഹ’ ഉണ്ണി ചിരിച്ചു.
‘എന്താ സംശയം? നുണക്കഥകളില്‍ നിന്ന് മുക്തമായതാവണം കേരളം. ഇങ്ങനെ ദീപാലങ്കാരം കൊണ്ട് കേരളീയം, നവകേരളസദസ്സ് എന്നിവ മോടിപിടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
‘എല്ലാ വിളക്കും വിളക്കല്ല; ചാന്റോര്‍ക്ക് പൊയ്യാ വിളക്കേ വിളക്ക്.’ എന്ന് തിരുക്കുറള്‍.

എന്ന് വെച്ചാല്‍ എല്ലാ വിളക്കും വിളക്കല്ല. മഹത്തുക്കള്‍ക്ക് (ചാന്റോര്‍ക്ക്) സത്യനിഷ്ഠയുള്ള വിളക്കേ (പൊയ്യാ വിളക്ക്) വിളക്ക് ആകൂ. സത്യം എന്ന ദീപമാണ് അജ്ഞാനം എന്ന അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന വിളക്ക്.
ഞാന്‍ സത്യത്തെക്കുറിച്ചുള്ള തിരുക്കുറലിലെ മറ്റൊരു വരിക്കായി ഓര്‍മ്മയില്‍ പരതുമ്പോള്‍…

‘എന്നാല്‍ ശരി’ എന്ന് പറഞ്ഞു ഉണ്ണി എഴുന്നേറ്റു ടീപ്പോയിലിരുന്ന കത്തുമെടുത്ത് യാത്രയായി.

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies