Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദീപങ്ങളുടെ ഉത്സവം

ആചാര്യ എ.കെ.ബി. നായര്‍ആചാര്യ എ.കെ.ബി. നായര്‍
24 November 2023

നവംബര്‍ 27 തൃക്കാര്‍ത്തിക 

Google NewsAdd Kesari Weekly as a preferred source on Google

ജ്യോതിശ്ശാസ്ത്രപ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. നിശ്ചലമായ പരമാത്മ ചൈതന്യം സ്പന്ദനത്താല്‍ ശബ്ദത്തെ സൃഷ്ടിച്ചു. ഈ ആദിശബ്ദത്തെ ഓങ്കാരം അഥവാ പ്രണവം എന്ന് പറയുന്നു. പ്രണവമന്ത്രം പരിണമിച്ചിട്ടാണ് മനസ്സുണ്ടായത്. മനസ്സില്‍ നിന്നാണ് ആകാശവും വായുവും ഉണ്ടായത്. ഇവയൊന്നും കാണുവാന്‍ സാധിക്കാത്തതും അതുകൊണ്ട് തന്നെ രൂപരഹിതവുമായിരുന്നു. എന്നാല്‍ വായുവില്‍ നിന്ന് പരിണമിച്ച അഗ്നി ദൃശ്യരൂപത്തിലാണ് ആവിഷ്‌ക്കരിക്കപ്പെട്ടത്. ഈ കാരണത്താല്‍ പരബ്രഹ്‌മത്തിന്റെ (നിര്‍ഗുണ നിരാകാര ബ്രഹ്‌മത്തിന്റെ) ആദ്യത്തെ ദൃശ്യരൂപാവിഷ്‌കാരം അഗ്നിയാണെന്ന് ഋഷിമാര്‍ക്ക് ബോദ്ധ്യപ്പെട്ടു. സര്‍വ്വവ്യാപിയായ ദൈവം അഗ്നിസ്വരൂപനായിട്ടാണ്, മനുഷ്യരുടെ കണ്ണുകളിലൂടെ മനസ്സിലേക്കാവാഹിക്കപ്പെട്ടത്. അങ്ങനെയാണ് അഗ്നി പരബ്രഹ്‌മത്തിന്റെ വിഗ്രഹമായി മാറിയത്. മാത്രമല്ല സനാതനധര്‍മ്മത്തില്‍ അനാദികാലം മുതല്‍ക്കുതന്നെ അഗ്നി ഇഷ്ടദേവതാ സ്ഥാനത്തിന് അര്‍ഹത നേടി.

ആദിവേദമായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.
‘ഓം അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്‌നധാതമം.’

ADVERTISEMENT

മനസ്സിലേക്ക് ആവാഹിക്കപ്പെടുവാന്‍ യോഗ്യനും അഭീഷ്ടങ്ങളെ ദാനം ചെയ്യുന്നതില്‍ തല്‍പരനും യാഗാഗ്നിയിലേക്ക് ദേവന്മാരെ ക്ഷണിക്കുന്നവനും പുരോഹിതനും രത്‌നധാരിയുമായ അഗ്നിദേവനെ ഞാന്‍ സ്തുതിക്കുന്നു. അഗ്നിഹോത്രം തുടങ്ങിയ യജ്ഞങ്ങള്‍ പരബ്രഹ്‌മത്തെ അഗ്നിസ്വരൂപനായി സങ്കല്‍പിച്ചിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഋഗ്വേദത്തിലെ രണ്ടാം വര്‍ഗ്ഗത്തിലെ ഒമ്പതാം മന്ത്രത്തില്‍ അഗ്നിയെ പിതാവായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നു.

‘സ നഃ പിതേവ സൂനവേങ്ക
ഗ്നേ സൂപായനോ ഭവ
സച സ്സ്വാ നസ്സ്വസ്തയേ.’

അഗ്നിഭഗവാനേ അങ്ങ് ഞങ്ങള്‍ക്ക്, പുത്രന് അനായാസേന പിതാവിനെ ബന്ധപ്പെടുവാന്‍ സാധിക്കുന്നത് പോലെ സംഭവിച്ചാലും. ഞങ്ങളുടെ ക്ഷേമത്തിനായി സഹവര്‍ത്തിച്ചാലും.
തൈത്തിരീയോപനിഷത്തിലെ മൂന്നാം അനുവാകത്തിലെ മൂന്നാമത്തെ ശ്ലോകഭാഗം ശ്രദ്ധിക്കുക.

”അഥാധി ജ്യൗതിഷം അഗ്നി: പൂര്‍വ്വരൂപം
ആദിത്യ ഉത്തരരൂപം.”

പിന്നീട് പ്രകാശദര്‍ശനത്തെപ്പറ്റി പറയുന്നു. സഗുണബ്രഹ്‌മത്തിന്റെ ആദ്യത്തെ രൂപം അഥവാ വിഗ്രഹം അഗ്നിയാണ്. പിന്നീട് ഉണ്ടായ രൂപമാണ് സൂര്യന്‍.

സൂര്യന് മുമ്പെ ഉണ്ടായത് അഗ്നിയാണ്. അഗ്നിയാരാധനയ്ക്ക് ശേഷമാണ് സൂര്യാരാധന സാര്‍വ്വത്രികമായത്. വിഗ്രഹാരാധനയുടെ അടിസ്ഥാനം അഗ്നിയാരാധനയും തുടര്‍ന്നുള്ള സൂര്യാരാധനയുമാണ്.

മനുഷ്യമനസ്സിന് രൂപത്തെ അഥവാ വിഗ്രഹത്തെ മാത്രമേ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ എന്ന പരമാര്‍ത്ഥം ഋഷിവര്യന്മാര്‍ക്ക് നേരത്തെ ബോദ്ധ്യപ്പെട്ടതാണ്. അക്ഷരങ്ങള്‍ വിഗ്രഹങ്ങളാണ്. അക്ഷരങ്ങളിലൂടെയാണ് മനുഷ്യര്‍ അറിവ് നേടുന്നത്. അക്ഷരവിഗ്രഹങ്ങള്‍ ജ്ഞാനസമ്പാദനത്തിന്റെ മാധ്യമമായി. സര്‍വ്വവ്യാപിയും അദൃശ്യവുമായ ദൈവത്തെ മനസ്സിലേക്ക് ഉള്‍ക്കൊള്ളുവാന്‍ മനുഷ്യര്‍ക്ക് വിഷമമാണ്. അതുകൊണ്ടാണ് പ്രപഞ്ചപദാര്‍ത്ഥങ്ങളായ അഗ്നി, സൂര്യന്‍ എന്നീ ദേവീദേവരൂപങ്ങള്‍ മനുഷ്യരുടെ പൂര്‍വ്വവിഗ്രഹങ്ങളായത്.

രാത്രിയില്‍ അഗ്നിസ്വരൂപനായും പകല്‍ സൂര്യസ്വരൂപനായും പ്രപഞ്ചവാസികള്‍ക്ക് വെളിച്ചം നല്‍കുന്നത്, സര്‍വ്വവ്യാപിയായ ബ്രഹ്‌മം തന്നെയാണെന്ന് ബോധ്യപ്പെടുത്തുവാനാണ് അഗ്നിദേവന്റെ തൃക്കാര്‍ത്തികനാളില്‍ ഭക്തന്മാര്‍ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും വീഥികളിലും ദീപാലങ്കാരങ്ങള്‍ നടത്തുന്നത്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളിലാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ദേവതാസ്ഥാനങ്ങളിലും മൂര്‍ത്തിഭേദമില്ലാതെ ദീപാലങ്കാരങ്ങള്‍ നടത്തേണ്ടതാണ്. ചില പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളില്‍ മാത്രമാണ് തൃക്കാര്‍ത്തിക ദീപാലങ്കാരത്തോടെ ആഘോഷിക്കുന്നത്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. അഗ്നി ബ്രഹ്‌മത്തിന്റെ ആദ്യപ്രതീകമായതിനാല്‍ എല്ലാ ദേവാലയങ്ങളിലും തൃക്കാര്‍ത്തിക ദീപാലങ്കാരങ്ങളോടെ ആഘോഷിക്കേണ്ടതാണ്. വീടിന്റെ ഐശ്വര്യത്തിന് വീടിന് ചുറ്റുമോ മുന്‍ഭാഗത്തോ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ചിരാതില്‍ ദീപം തെളിയിക്കേണ്ടതാണ്. സന്ധ്യയോടുകൂടി സൂര്യന്‍ തന്റെ ആദിരൂപമായ അഗ്നിയില്‍ ലയിക്കുന്നു. അതുകൊണ്ടാണ് സായംസന്ധ്യയില്‍ നിര്‍ബ്ബന്ധമായും വീടുകളില്‍ നിലവിളക്കില്‍ ദീപം തെളിയിക്കാന്‍ പൂര്‍വ്വികര്‍ അനുശാസിച്ചത്. ദീപാലങ്കാരത്തിന് മെഴുകുതിരി ഉപയോഗിക്കരുത്. ഉരുകിപ്പോകുന്നതിലാണ് മെഴുകുതിരി ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ ദീപം തെളിയിക്കുന്നതിന് ഉപയോഗിക്കരുതെന്ന് പറഞ്ഞത്. കത്തിച്ച വിളക്കുകള്‍ പടുതിരികത്തി അണഞ്ഞുപോകുവാനുള്ള അവസരം ഉണ്ടാക്കരുത്. ആവശ്യം കഴിഞ്ഞാല്‍ തിരി ഉള്ളിലേക്ക് വലിച്ച് കെടുത്തേണ്ടതാണ്.

ദേവീഭാഗവതത്തിലെ നവമസ്‌കന്ധത്തില്‍ അഗ്നിദേവന്റെ പത്‌നിയായ സ്വാഹദേവിയെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. മൂലപ്രകൃതിയുടെ കലയെ സ്വാംശീകരിച്ചവളാണ് ശ്രീരൂപയും ഗൃഹേശ്വരിയുമായ സ്വാഹ ദേവി. അഗ്നിദേവന് സ്വാഹദേവിയില്‍ ആവിര്‍ഭവിച്ച സന്തതികളാണ് ദാക്ഷിണാഗ്നി, ഗാര്‍ഹ്യപത്‌ന്യാഗ്നി, ആഹവനീയാഗ്നി എന്നിവര്‍. യാഗപൂജാദികര്‍മ്മങ്ങള്‍ക്ക് വ്യത്യസ്തമായ അഗ്നിയില്‍ വേണം ദ്രവ്യങ്ങള്‍ സമര്‍പ്പിക്കുവാന്‍.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies