Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

അറിവിന്റെ പ്രസാദം

സുകുമാരന്‍ മുതുകുളം, ടി.വിജയന്‍

Print Edition: 17 November 2023

കൈലാസ് മുക്തിനാഥ് യാത്ര
തലനാട് ജി.ചന്ദ്രശേഖരന്‍ നായര്‍
പരിധി പബ്ലിക്കേഷന്‍സ്
തിരുവനന്തപുരം
പേജ്: 135 വില: 185 രൂപ
ഫോണ്‍: 9895686526

തലനാട് ചന്ദ്രശേഖരന്‍ നായര്‍ രചിച്ച ‘കൈലാസ് മുക്തിനാഥ് യാത്ര’ എന്ന യാത്രാവിവരണഗ്രന്ഥം ഹിമാലയത്തിലേക്കുള്ള യാത്രാമദ്ധ്യേ കാണുന്നതും കേള്‍ക്കുന്നതും തങ്ങുന്നതും അനുഭവിച്ചറിയുന്നതുമായ കാര്യങ്ങള്‍ വിവരിക്കുന്നു. സ്ഥലപുരാണം, ചരിത്ര വസ്തുതകള്‍, പുരാണമാഹാത്മ്യങ്ങളും മിത്തും എന്നിങ്ങനെ എല്ലാ വിഭവങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നതാണ് ഈ യാത്രാവിവരണഗ്രന്ഥം.

അവതാരികയില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതു പോലെ ‘വായനക്കാരനെ കൂടെ കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിച്ചു തരികയും അതിന്റെയൊക്കെ പിന്നിലെ ചരിത്രവും ഐതിഹ്യങ്ങളും സരസമായി വിവരിച്ചുതരികയും ചെയ്യുന്ന രീതിയിലാണ് ഗ്രന്ഥകാരന്‍ കഥ പറഞ്ഞുപോകുന്നത്.’ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിന്റെ വര്‍ണ്ണന മാത്രം മതി നമുക്കിതു ബോധ്യമാകാന്‍. ശ്രീപത്മനാഭന്റെ പേരില്‍ തിരുവനന്തപുരം പുകള്‍പെറ്റതുപോലെ ഗോരഖ് നാഥന്റെ പേരിലാണ് ഗോരഖ്പൂര്‍ അറിയപ്പെടുന്നത്. ജനകമഹാരാജാവ് ഭരിച്ചിരുന്ന മിഥില നേപ്പാളാണെന്നും അവിടെയാണ് കപില മഹര്‍ഷിയും അഷ്ടാവക്രനുമൊക്കെ തപസ്സു ചെയ്തിരുന്നതെന്നും ഗ്രന്ഥകാരന്‍ വര്‍ണ്ണിക്കുന്നു. ഗൗരീശങ്കരം (എവറസ്റ്റ്) ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 13 കൊടുമുടികള്‍, മഹാദേവന്റെ കണ്ണ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രുദ്രാക്ഷത്തിന്റെ വിശേഷവും വകഭേദങ്ങളും, ശ്രീബുദ്ധന്‍ ജനിച്ച ലുംബിനി, ബുദ്ധന് ജന്മം നല്‍കുമ്പോള്‍ കപിലവസ്തുവില്‍ മായാദേവി കൈപിടിച്ചുകൊണ്ടു നിന്ന ആല്‍വൃക്ഷം, ബുദ്ധനു ബോധോദയം ലഭിച്ച ബുദ്ധഗയ, നിര്‍വാണം പ്രാപിച്ച കുശീനഗരം – ഇതിന്റെയൊക്കെ വര്‍ണ്ണന അത്യന്തം ഹൃദ്യവും വിജ്ഞാനപ്രദവുമാണ്.

ചൈനയുടെ കടന്നുകയറ്റം മൂലം ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി ജീവിക്കാന്‍ വിധിക്കപ്പെട്ട ടിബറ്റുകാരെപ്പറ്റിയുള്ള വിവരണം ഹൃദയഭേദകമാണ്. കേദാര്‍ പശുപതി ക്ഷേത്രത്തില്‍ കാളയുടെ പിന്‍ഭാഗം മുഖ്യപ്രതിഷ്ഠയായി വരാനുള്ള ഐതിഹ്യം, ബ്രഹ്‌മപുത്രാ നദി ബ്രഹ്‌മാവിന്റെ പുത്രനാണെന്നു കരുതുന്ന കഥ, മാനസസരസ്സിന്റെ അഴകൊഴുകുന്ന സൗന്ദര്യ വര്‍ണ്ണന, അതിനെപ്പറ്റിയുള്ള ഐതിഹ്യം, പൗര്‍ണ്ണമി രാവിലെ പാതിരാവില്‍ മാനസസരസ്സില്‍ സുരനാരികള്‍ നീരാടാന്‍ വരുമെന്ന വിശ്വാസവും കഥയും, സരോവര ത്തിലെ രാക്ഷസതാളിന്റെ ഉത്ഭവകഥ – ഇങ്ങനെ തൊട്ടും മുട്ടിയും പോകുന്ന വിജ്ഞാനപ്രദമായ നിരവധി കഥകള്‍ കൊണ്ടു സമ്പന്നമാണ് ഈ കൃതി.

രാമായണപ്രസാദം
സി.രാധാകൃഷ്ണന്‍
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
പേജ്: 80 വില: 140 രൂപ
ഫോണ്‍- 0495-2362000

ശാസ്ത്രവും സാഹിത്യവും ആത്മീയതയും ഒരുപോലെ കരതലാമലകമായ പ്രസിദ്ധ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ രാമായണത്തില്‍ നിന്നു കിട്ടിക്കൊണ്ടിരുന്ന അറിവിന്റെ ബിന്ദുക്കള്‍ ചേര്‍ത്തുണ്ടാക്കിയതാണ് രാമായണപ്രസാദം എന്ന ചെറുപുസ്തകം. പ്രസാദംപോലെ ഒരു തവണ ചുണ്ടില്‍ വെച്ചു സേവിക്കുവാന്‍ മാത്രം ലഘുവായത്. പ്രസാദം പോലെ ആ ആസ്വാദനത്തില്‍ ഭാവാത്മകമായ അറിവുകള്‍ പകര്‍ന്നു നമ്മെ സൃഷ്ട്യുന്മുഖമായ തലത്തിലേക്ക് നയിക്കുന്നത്.
കര്‍ക്കിടകം 32 ദിവസത്തെ ചിന്തകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വറുതി വാതില്‍ക്കല്‍ ദുര്‍മുഖം കാട്ടുന്ന കാലത്ത് അനീതിക്കെതിരെ പോരാടിയ ഒരാളുടെ കഥപറയുകയാണ് രാമായണം. ഇന്നു നമ്മള്‍ അനുഭവിക്കുന്ന ദുരിതപുര്‍ണ്ണമായ കാലത്തിനേക്കാള്‍ കഷ്ടപൂര്‍ണ്ണമായ കാലത്താണ് എഴുത്തച്ഛന്‍ ജീവിച്ചത്. പട്ടിണി, രോഗം, ഉച്ചനീചത്വം ഇതൊക്കെ കൊടികുത്തിവാഴുമ്പോഴാണ് ഈശ്വരനില്‍ അദ്ദേഹം സാന്ത്വനം തേടിയത്. ഇത്തരം സാഹചര്യത്തില്‍ ഇതിഹാസങ്ങളെ എങ്ങനെ വായിക്കണമെന്ന് എഴുത്തച്ഛന്‍ പഠിപ്പിച്ചുതരുന്നു. ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ഉത്തമ കഥാപാത്രങ്ങളെ നമുക്കു വഴിവിളക്കായി അവതരിപ്പിക്കുന്നു. സാമൂഹ്യതിന്മകളെ എങ്ങനെ നേരിടണമെന്നും കാട്ടിത്തരുന്നു.
സമൂഹത്തിലെ വിവിധതലത്തിലും ദിശകളിലും സ്ഥിതിചെയ്യുന്നവര്‍ക്ക് മാതൃകകള്‍ രാമായണത്തിലുണ്ട്. ഉത്തമമായ മാതൃകയും അധമമായ മാതൃകയും അവിടെ കാണാം. ഏതു സ്വീകരിക്കണം, ഏതു തിരസ്‌കരിക്കണം എന്ന വിവേചനബുദ്ധി വായനക്കാരില്‍ സൃഷ്ടിക്കാന്‍ എഴുത്തച്ഛനു സാധിക്കുന്നു. ഭരണകര്‍ത്താവിന്റെ മൂല്യങ്ങള്‍, ഭരണസഭയുടെ സഭ്യത എല്ലാം രാമായണത്തില്‍ എഴുത്തച്ഛന്‍ എടുത്തുകാട്ടുന്നു. രാവണസഭയേയും കൗരവസഭയേയും ഗ്രന്ഥകാരന്‍ എടുത്തു പറയുന്നത് ഇതു സമര്‍ത്ഥിക്കാനാണ്. കുടുംബബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, രാഷ്ട്ര ഭക്തി തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലൂടെയും രാമായണം കടന്നുപോകുന്നു. സമൂഹത്തില്‍ ഒരാള്‍ക്ക് രാവണത്വമുണ്ടായാല്‍ സമൂഹം മൊത്തം അതിന്റെ ദുരന്തം പേറണമെന്നു ലങ്കയുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. മാനവ ജീവിതത്തെ മാത്രമല്ല പ്രപഞ്ചബന്ധങ്ങളെ വരെ രാമായണത്തെ മുന്‍നിര്‍ത്തി എഴുത്തച്ഛന്‍ ചിന്തിക്കുന്നു. ഏതുകാലത്തും നമ്മെ ഏതു പ്രതിസന്ധിയിലും നങ്കുരമിട്ടു നിര്‍ത്തുന്നത് ഇത്തരം ഗ്രന്ഥങ്ങളാണ്. അവയിലെ മാണിക്യമുത്തുകള്‍ തപ്പിയെടുത്തു നമ്മുടെ മുമ്പിലവതരിപ്പിക്കുകയാണ് സി.രാധാകൃഷ്ണന്‍ ചെയ്യുന്നത്.

 

Share7TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies