വിജയദശമി ദിനത്തില്‍ കേസരി ഭവനിലെ സരസ്വതീ മണ്ഡപത്തില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രൊഫ. ഹരിലാല്‍ ബി. മേനോന്, എ.ഗോപാലകൃഷ്ണന്, സ്വാമി നരസിംഹാനന്ദ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, വിധുബാല എന്നീ ആചാര്യന്മാര് അക്ഷരദീക്ഷയ്ക്ക് നേതൃത്വം നല്കി. ആര്‍ട്ടിസ്റ്റ് മദനന്റെ നേതൃത്വത്തില്‍ ചിത്രകലാ വിദ്യാരംഭവും ഗായത്രി മധുസൂദന്റെ നേതൃത്വത്തില്‍ നൃത്ത വിദ്യാരംഭവും നടന്നു.