Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

വിജ്ഞാനത്തിന്റെ അക്ഷയഖനി

എം.കെ. സദാനന്ദന്‍, വെള്ളായണി ജയചന്ദ്രന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
20 October 2023

ബൃഹദാരണ്യകോപനിഷത്ത്
ടി. ശിവശങ്കരന്‍നായര്‍
മാതൃഭൂമിബുക്‌സ്, കോഴിക്കോട്
പേജ്: 270 വില: 210 രൂപ
ഫോണ്‍: 0495-2362000

Google NewsAdd Kesari Weekly as a preferred source on Google

വേദങ്ങളിലെ ദാര്‍ശനിക കാഴ്ചപ്പാടുള്ള ഭാഗമാണ് ഉപനിഷത്ത് എന്ന് അറിയപ്പെടുന്നത്. ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും വിഷയഗഹനത കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് ബൃഹദാരണ്യകോപനിഷത്ത്. വേദങ്ങളുടെ ജ്ഞാനകാണ്ഡമെന്ന് വിശേഷിപ്പിക്കുന്ന ഇത് ഗദ്യരൂപത്തിലുള്ളതും ഏറ്റവും പഴക്കം ചെന്നതുമാണ്. ‘അസതോ മാ സദ്ഗമയ’, ‘അഹം ബ്രഹ്‌മാസ്മി’ തുടങ്ങിയ സുപ്രസിദ്ധവും കാലാതീതവുമായ തത്വചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബൃഹദാരണ്യകോപനിഷത്ത്. ആദിശങ്കരാചാര്യര്‍ ഇതിനെക്കുറിച്ചെഴുതിയ ഭാഷ്യം ആധികാരികതയോടെ ഇന്നും പ്രാമാണിക ഗ്രന്ഥമായി ഗണിച്ചു വരുന്നു. ബൃഹദാരണ്യകോപനിഷത്തിലെ പ്രധാന ആചാര്യനായ യാജ്ഞവല്‍ക്യന്‍, വിദേഹാധിപനായ ജനക മഹാരാജാവിന്റെ രാജസദസ്സിലും പിന്നീട് യജ്ഞവേദിയിലും, മറ്റൊരിക്കല്‍ ഭാര്യയ്ക്കും ബ്രഹ്‌മോപദേശം നല്‍കുന്നു. ബ്രാഹ്‌മണമന്ത്രങ്ങളും ആരണ്യക വിധിയും ‘നേതി നേതി’ സൂചിപ്പിക്കുന്ന ഉപനിഷദ് രഹസ്യവും എല്ലാം ഉള്‍ക്കൊള്ളുന്ന ബൃഹദാരണ്യകോപനിഷത്ത് ശുക്ലയജുര്‍വേദത്തിലെ ശതപഥ ബ്രാഹ്‌മണത്തിലാണ് ഉള്‍പ്പെടുന്നത്. ജിജ്ഞാസുക്കളും വിജ്ഞാനദാഹികളുമായ സാധാരണക്കാര്‍ക്കുപോലും ഉള്‍ക്കൊള്ളാവുന്നവിധം മലയാളത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിച്ചിരിക്കുകയാണ് ടി. ശിവശങ്കരന്‍ നായര്‍.

പ്രപഞ്ച സത്യങ്ങളെ തേടിപ്പോവുകയും വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത ബ്രഹ്‌മദര്‍ശനത്തെ കണ്ടെത്തുകയും ഒരുവന്റെ ജന്മാന്തരയാത്രയും ആനന്ദത്തെക്കുറിച്ചും, ബ്രഹ്‌മവാദത്തിലൂടെ പാണ്ഡിത്യത്തിന്റെ അളവുകോലുകളെക്കുറിച്ചും, അദ്വൈതവും അമൃതവുമായ ആത്മാവിന്റെ പൂര്‍ണ്ണതയെപ്പറ്റിയും മുഖ്യപ്രാണന്റെ ശ്രേഷ്ഠതയെപ്പറ്റിയുമൊക്കെയുള്ള ഗഹനമായ വിഷയങ്ങളെ മൂന്നു കാണ്ഡങ്ങളും ആറ് അദ്ധ്യായങ്ങളിലുമായി ഈ ദാര്‍ശനിക ഗ്രന്ഥത്തിലൂടെ ഒരുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍. ശ്ലോകത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ചെറുകുറിപ്പ് ആശയങ്ങളെ ഏറെ ലളിതവല്‍ക്കരിക്കുന്നു. വിജ്ഞാനദാഹികള്‍ക്ക് ഒരു അക്ഷയഖനി തന്നെയാണ് ടി. ശിവശങ്കരന്‍ നായര്‍ തയ്യാറാക്കിയ ബൃഹദാരണ്യകോപനിഷത്ത് എന്ന ഈ ഗ്രന്ഥം.

ADVERTISEMENT

വധശിക്ഷ
അറിയേണ്ടതും അറിയിക്കേണ്ടതും (പഠനം)
അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള
പേജ്: 186 വില: 160 രൂപ
ഒലിവ് പബ്ലിക്കേഷന്‍സ്
കോഴിക്കോട് – 673011
ഫോണ്‍: 0495-2765871

അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയ വധശിക്ഷ സംബന്ധിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘വധശിക്ഷ അറിയേണ്ടതും അറിയിക്കേണ്ടതും’ എന്ന കൃതി. ഭാരതത്തിലെ പ്രമുഖ ദേശീയ കക്ഷികള്‍ എല്ലാം വധശിക്ഷ നിയമത്തില്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണെന്നും, 2013 അവസാനത്തോടെയാണ് സിപിഎം തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയതെന്നും അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പറയുന്നു.
‘വധശിക്ഷയും അസ്ഥിരവിധികളും’, ‘വധശിക്ഷയും വ്യഥയും’, ‘രാജ്യദ്രോഹ നിലപാട് ശരിയല്ല’, ‘വധശിക്ഷ എന്ത് എന്തിന്?’, ‘വധശിക്ഷ ചരിത്രത്തിലൂടെ’, ‘വധശിക്ഷയുടെ അകവും പുറവും’, ‘വധശിക്ഷ തെറ്റുപറ്റിയാല്‍’ തുടങ്ങി പതിനേഴ് ലേഖനങ്ങള്‍ ഈ കൃതിയിലുണ്ട്.

ലോകത്ത് ഭാരതമുള്‍പ്പെടെ എഴുപത്തിയഞ്ചു രാജ്യത്ത് വധശിക്ഷ നിലവിലുണ്ട്. എന്നാല്‍, ലോകത്തേറ്റവും കുറച്ച് വധശിക്ഷ നടത്തിയിട്ടുള്ള രാജ്യം ഭാരതമാണ്. ഏറ്റവും അധികം വധശിക്ഷ നടപ്പിലാക്കുന്ന രാജ്യം ചൈനയാണെന്നതും ശ്രദ്ധേയമാണ്. വധശിക്ഷ നടപ്പാക്കി കഴിഞ്ഞശേഷം വിധിച്ച നീതിപീഠത്തിന് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ നീതി ക്രമത്തില്‍ എന്ത് പരിഹാരമാര്‍ഗ്ഗം എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല എന്നതാണ് സത്യം. ‘ജന്മം നല്‍കുന്ന ദൈവത്തിന് മാത്രമേ ജീവനെടുക്കാന്‍ അവകാശമുള്ളൂ’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. സെഷന്‍സ് ജഡ്ജി ആയിരിക്കെ പതിമൂന്നു കൊലക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ന്യായാധിപതി, ഓരോ വിധിന്യായം നടത്തിയ ശേഷവും പേനയുടെ നിബ്ബ് കുത്തിയൊടിക്കുകയുണ്ടായി! ഇംഗ്ലണ്ടില്‍ പോക്കറ്റടിയ്ക്കു വധശിക്ഷ പരസ്യമായി നല്‍കി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു! 1940 ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍! ഇങ്ങനെ കൗതുകമുണര്‍ത്തുന്ന സംഗതികളും ഈ കൃതിയിലുണ്ട്.

1980 -ലെ ബച്ചന്‍ സിംഗ് കേസിലെ വിധി, മാച്ചി സിംഗ് കേസിലെ വിധി, വധശിക്ഷ നിരോധിച്ചതും നിരോധിക്കാത്തതുമായ രാജ്യങ്ങളുടെ പേരുകള്‍, ജസ്റ്റിസ്.കെ.ടി. തോമസുമായുള്ള അഭിമുഖം തുടങ്ങിയവ ഈ കൃതിയില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. നിയമ വിദ്യാര്‍ത്ഥികള്‍ക്കേറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.

Share2TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies