Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

വേദസാരത്തിന്റെ ഗഹനമായ തത്വചിന്ത

ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എം.കെ. സദാനന്ദന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
6 October 2023

പുരുഷസൂക്തമഥനം
ശ്രീമദ് സ്വാമി
ദര്‍ശനാനന്ദസരസ്വതി
ശ്രീലക്ഷ്മി ഭായി ധര്‍മ്മ പ്രകാശന്‍
എറണാകുളം
പേജ്: 297 വില: 390/-

Google NewsAdd Kesari Weekly as a preferred source on Google

ആര്‍ഷഭാരതം ലോകത്തിനു സമ്മാനിച്ച ഈശ്വരീയവാണിയുടെ മഹാനിധിയാണ് വേദങ്ങള്‍. പരമജ്ഞാനത്തിന്റെ മഹത്തായ സ്രോതസ്സ്. വേദാംഗങ്ങളും 18 വിദ്യകളും 64 കലകളും അടക്കം ഭാരതത്തിന് എക്കാലവും അഭിമാനിക്കാവുന്ന സകലതും വൈദിക പാരമ്പര്യത്തിന്റെ അഭിന്ന ഭാഗമാണ്. സര്‍വ്വ പ്രപഞ്ചത്തിന്റെയും ഉപാദാനകാരണവും നിമിത്ത കാരണവുമായ വിരാട് പുരുഷനെ പ്രാപിക്കുന്നതിനുവേണ്ടി ഓരോ കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ ജ്ഞാന വിജ്ഞാന സമ്പ്രദായങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ശൈവ ശാക്തേയ വൈഷ്ണവ ഗാണപത്യ കൗമാരാദികളായ ആഗമ സമ്പ്രദായങ്ങള്‍ ഇതിന്റെ തെളിവുകളാണ്. വേദത്തെ അതിസൂക്ഷ്മമായി മഥനം ചെയ്‌തെടുത്ത മന്ത്രങ്ങളും സൂക്തങ്ങളും ആചാര്യവര്യന്മാര്‍ അനന്തരതലമുറയുടെ നന്മയ്ക്കായി ശിഷ്യന്മാരിലൂടെ പകര്‍ന്നു നല്‍കിയത് നമ്മുടെ സുകൃതം. പുരുഷസൂക്തം ഇവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വേദസാരത്തിന്റെ ഗഹനമായ തത്വചിന്ത പുരുഷസൂക്തത്തില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

പുരുഷസൂക്തത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന പുരുഷസൂക്തമഥനം എന്ന വരിഷ്ഠഗ്രന്ഥത്തിലൂടെ സ്വാമി ദര്‍ശനാനന്ദ സരസ്വതി പുരുഷസൂക്തത്തെ ആധികാരികമായും ശാസ്ത്രീയമായും പ്രമാണബദ്ധമായും പരിചയപ്പെടുത്തുന്നു. വേദ സംസ്‌കാരത്തില്‍ അത്യഗാധമായ പാണ്ഡിത്യം നേടിയിട്ടുള്ള ശ്രീമദ്‌സ്വാമി ദര്‍ശനാനന്ദ സരസ്വതിയുടെ പുരുഷസൂക്തവ്യാഖ്യാനം ആര്‍ഷസംസ്‌കാര പഠിതാക്കള്‍ക്ക് സമീപകാലത്ത് കൈവന്ന മഹത്തായ നിധിയാണ്. വേദസംബന്ധിയായ വിഷയങ്ങളില്‍ ശ്രീമദ്‌സ്വാമി ദര്‍ശനാനന്ദ സരസ്വതി നടത്തിയ പഠനങ്ങള്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വൈദിക സാഹിത്യം, ഉപനിഷദ് സാഹിത്യം, ദര്‍ശനങ്ങള്‍, താന്ത്രിക സാഹിത്യം, വേദാംഗം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ചരിക്കുന്നവര്‍ക്ക് സ്വാമിജി എഴുതിയ കൃതികള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുമുണ്ട്.

ADVERTISEMENT

പുരുഷസൂക്തത്തിന്റെ പ്രാധാന്യം വിഷ്ണു പുരാണം, ഭഗവദ്ഗീത, മനുസ്മൃതി എന്നിവയൊക്കെ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപകമായ വിധത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പുരുഷസൂക്തം. വൈദികമായ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പുരുഷസൂക്തത്തിന്റെ ദാര്‍ശനികവും ഭാഷാപരവും സാംസ്‌കാരികവുമായ പ്രാധാന്യവും പ്രസക്തിയും കൃത്യമായി വിശദമാക്കുവാന്‍ സ്വാമി ദര്‍ശനാനന്ദസരസ്വതിക്ക് ഈ പുസ്തകത്തിലൂടെ സാധിക്കുന്നുണ്ട്. ഭാരതീയമായ നിരവധി തത്വങ്ങളും സങ്കല്പനങ്ങളും ശരിയായ വിധത്തില്‍ പരിചയപ്പെടുത്തുവാനും തെറ്റിദ്ധാരണകളില്‍ കുടുങ്ങിക്കിടക്കുന്നവരെ വിമോചിപ്പിക്കുവാനും സ്വാമിജിക്ക് ഈ പുസ്തക രചനയിലൂടെ സാധിച്ചു എന്നത് നിസ്തര്‍ക്കമാണ്. പുരുഷസൂക്തത്തെ സംബന്ധിച്ച് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗവേഷണരീതിശാസ്ത്രം പാലിച്ചുകൊണ്ട് എഴുതിയ ഈ ഗ്രന്ഥം നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥ പാദരുടെയും ഡോ.എം.വി.നടേശന്റെയും മികച്ച ആമുഖപഠനങ്ങള്‍ ഈ ഗ്രന്ഥത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങേയറ്റം പ്രയോജനപ്രദമാണ്.

കായാവും ഏഴിലംപാലയും
ഡോ.പ്രേംരാജ് കെ.കെ.
അഡോര്‍ പബ്ലിഷിംഗ് ഹൗസ്, ബാംഗ്ലൂര്‍
പേജ്: 144 വില: 200/-
ഫോണ്‍: 9886910278

കേരളത്തിന്റെ വടക്കേയറ്റത്തെ ഗ്രാമീണ പശ്ചാത്തലത്തില്‍ രചിച്ച ഒരു സാധാരണ കഥ. അതിലുപരി അനുവാചകര്‍ക്ക് ചുറ്റുമുള്ള, പരിചിതമായ കഥാപാത്രങ്ങള്‍. കുടുംബജീവിതവും സ്‌നേഹബന്ധവും ജീവിതപ്രശ്‌നങ്ങളുമൊക്കെ ഈ രീതിയില്‍ സ്വാഭാവികത ചോരാതെ അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ഡോ. പ്രേംരാജ് കെ.കെ.യുടെ ‘കായാവും ഏഴിലം പാലയും’. അതിശയോക്തികലര്‍ന്ന വര്‍ണ്ണനകള്‍ തൊട്ടുതീണ്ടാത്ത ഒരു സ്വാഭാവിക രചനയെന്ന നിലയില്‍ ഇത് ഏറെ സ്വീകാര്യമായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഹൃദയബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നിരവധി മുഹൂര്‍ ത്തങ്ങള്‍ ഈ നോവലിനെ ജനകീയമാക്കുമെന്നതാണ് സത്യം. നമ്മള്‍ക്കിടയില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള പലതിനെയും രസകരമായും ഉദ്വേഗം ചോര്‍ന്നു പോകാതെയും വരച്ചു ചേര്‍ത്ത ഈ നോവല്‍ രചയിതാവിന്റെ സാഹിത്യ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും. പ്രത്യേകിച്ചും കഥയെഴുത്തുകാരനില്‍ നിന്നും നോവലെഴുത്തുകാരനിലേക്കുള്ള പരിവര്‍ത്തനവേളയില്‍.

Share36TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies