Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘അരുത് ലഹരി’ കാപട്യമോ?

വത്സലന്‍ വിശ്വകര്‍മ്മന്‍ കമ്പിൽവത്സലന്‍ വിശ്വകര്‍മ്മന്‍ കമ്പിൽ
22 September 2023

ഒരു സംസ്ഥാനത്തിന്റെ പിറവി ദിനത്തില്‍ ലഹരിമാഫിയകളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാറിന്റെ ”അരുത് ലഹരി” എന്ന സന്ദേശത്തില്‍ സംസ്ഥാനവും സംസ്ഥാന ജനതയും അണിചേര്‍ന്ന് സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

അതിന്റെ ഭാഗമായി ലഹരിയെ പൂട്ടാന്‍ മനുഷ്യച്ചങ്ങലകള്‍, ലഹരിയെ തുരത്താന്‍ പോലീസ് റൂട്ട്മാര്‍ച്ച്, പ്രതീകാത്മകമായി ലഹരി മരുന്നുകള്‍ക്ക് തീകൊളുത്തി ചാരമാക്കുന്നു, ഗ്രാമഗ്രാമാന്തരങ്ങളിലെ ക്ലബുകള്‍ ലഹരിക്കെതിരെ ഗോളടിച്ച് പ്രതികരിക്കുന്നു.

ഇതിനൊക്കെ മുഖംചേര്‍ത്ത് മന്ത്രിമാരും മത്സരിക്കുകയാണ്. ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലെ ശുചീകരണ പ്രവര്‍ത്തനത്തില്‍ ചൂലും തൂമ്പയും പിടിച്ച് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാന്‍ വേണ്ടി മാത്രം നില്‍ക്കുന്ന ‘ചെമ്മനം ചാക്കോ മാഷിന്റെ’ കവിതയിലെ ‘ഉത്തമകുറുപ്പിനെ’ പോലെ. ഓ… ഗാന്ധിജയന്തി എല്ലാദിനവും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ സുന്ദരസംസ്ഥാനം ആയിരുന്നേനേ!

ADVERTISEMENT

~ഒരു ഗ്രാമത്തില്‍ പുതുതായി പണിത വായനശാലയുടെ ഉദ്ഘാടനവും അതിനോടൊപ്പം ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രാമവാസികളെ അണിചേര്‍ത്തുള്ള മനുഷ്യച്ചങ്ങലയും തീര്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രിയാണ് നിര്‍വ്വഹിക്കുന്നത്. മന്ത്രിമാര്‍ അതിവേഗം ബഹുദൂരം പായുന്നതുകൊണ്ട് പറഞ്ഞതുപോലെ കൃത്യസമയത്തു തന്നെ ബഹുമാനപ്പെട്ട മന്ത്രി സ്ഥലത്തെത്തി.

മന്ത്രിയുടെ കര്‍മ്മം അതിവേഗത്തില്‍ തന്നെ ചെയ്ത് ഗ്രാമവാസികളോട് രണ്ട് വാക്കും പറഞ്ഞു. എനിക്ക് തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു ”ബവ്‌റിജസ് ഔട്ട്‌ലെറ്റിന്റെ” ഉദ്ഘാടനവും കൂടി നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാമല്ലോ.. ആയതുകൊണ്ട് ഏവരേയും അവിടുത്തേക്ക് ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു, നന്ദി നമസ്‌കാരം.”

അപ്പോള്‍ അവിടെ ഇതെല്ലാം കണ്ടും കേട്ടും അന്തംവിട്ടുനില്‍ക്കുന്ന സാമാന്യം ബുദ്ധിയുള്ള ഒരു ബാലന്റെ കൊടിയുടെ വര്‍ണ്ണം പതിയാത്ത മനസ്സില്‍ കുത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയാണ്. സത്യത്തില്‍ മനുഷ്യമസ്തിഷ്‌ക്കത്തിന്റെ താളംതെറ്റിക്കുന്ന എല്ലാ വസ്തുക്കളും ലഹരി വസ്തുക്കള്‍ തന്നെയല്ലേ…? സര്‍ക്കാര്‍ ഖജനാവുകള്‍ നിറയ്ക്കുന്നതുകൊണ്ട് മാത്രം ചിലത് ഈ ഇനത്തില്‍ പെടില്ലെന്നുണ്ടോ? അരുത് ലഹരി എന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ബാര്‍ ലൈസന്‍സ് യഥേഷ്ടം നല്‍കുകയും പൂട്ടിപ്പോയ മദ്യഷോപ്പുകള്‍ പോലും പുനഃസ്ഥാപിക്കുകയുമല്ലേ ചെയ്യുന്നത്?

~ഒരു ബുദ്ധിജീവി പറയുന്നു – കള്ള് പ്രകൃതിയുടെ പാനീയമാണെന്നും അത് ശേഖരിക്കുക മാത്രമാണ് പരമ്പരാഗത തൊഴിലാളികള്‍ ചെയ്യുന്നതെന്നും. അതായത് കള്ള് വ്യവസായവും ബീഡിവ്യവസായവും കൈത്തറി വ്യവസായവും പോലെയാണെന്ന്! എന്തൊരു വൈരുദ്ധ്യം.
എല്ലാ ലഹരിയുടേയും അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ പ്രകൃതിയില്‍ ഉള്ളതല്ലേ? മനുഷ്യന്റെ കൈകള്‍ അതിന്മേല്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് അത് ലഹരി വസ്തുവായി മാറുന്നതെന്ന് ബുദ്ധിജീവികള്‍ക്ക് അറിയാത്തതാണോ…?

പോഷകസമൃദ്ധമെന്ന് പറയുന്ന പ്രകൃതിയുടെ പാനീയമായ കള്ളിനെ ‘ടോഡി’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സ്വന്തം നിലയില്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കുമ്പോള്‍ ‘ടോഡി’ ഒടുവില്‍ ‘ട്രാജഡി’ ആകരുതേ….
അരുത് ലഹരി എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ ഖജനാവുകള്‍ നിറയ്ക്കുന്ന ലഹരി വസ്തുക്കളും ഉപേക്ഷിക്കുന്ന ലഹരിയല്ലേ നമുക്ക് ആദ്യം വേണ്ടത്? അപ്പോള്‍ ഇവിടെ യഥാര്‍ത്ഥ ലഹരി മാഫിയ ആരാണ്?

ആരെയാണ് അടിച്ചമര്‍ത്തേണ്ടത്?

ആ കൊച്ചുബാലന്റെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പിന്നെയും ബാക്കി.

Tags: ലഹരി
Share1TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies