Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംയോജിത വിദ്യാഭ്യാസം എന്ത് ? എന്തിന് ? എങ്ങിനെ ?

ആഷിക്ക് കെ.പി.ആഷിക്ക് കെ.പി.
22 September 2023

സംയോജിത വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിദ്യാര്‍ത്ഥികളെയും അവരുടെ കഴിവുകളും ശേഷികളും കഴിവ്‌കേടുകളും പരിഗണിച്ചു കൊണ്ടും തുല്യ നീതി ഉറപ്പുവരുത്തി കൊണ്ടും അവരെയൊക്കെ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം എന്നതാണ്. വ്യത്യസ്തരും വൈവിധ്യമാര്‍ന്നവരുമായ പഠിതാക്കളാണ് ഉള്ളത്. അവരുടെ പഠനാവശ്യങ്ങള്‍, അവരുടെ പഠനത്തിനു വേണ്ട സാഹചര്യങ്ങള്‍ എന്നിവ വ്യത്യസ്തവും വൈവിധ്യവും ആയിരിക്കും. അത്തരം പഠനാന്തരീക്ഷത്തിലൂടെ സാമൂഹ്യമായും അക്കാദമികമായും എല്ലാവരെയും ഒരു കുടക്കീഴില്‍ എത്തിച്ചു കൊണ്ട് എല്ലാവരും ഒന്നാണ് എന്നുള്ള ഒരു ചിന്ത ഉണ്ടാക്കുകയും വിദ്യാഭ്യാസത്തിന്റെ മഹനീയമായ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരിലൂടെയും സാധ്യമാക്കുകയും ചെയ്യുക എന്നുള്ളതാണ് സംയോജിത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം.

Google NewsAdd Kesari Weekly as a preferred source on Google

ആദ്യകാലങ്ങളില്‍ സംയോജിത വിദ്യാഭ്യാസം എന്നത് തീരെ പ്രായോഗികമായി കണക്കാക്കിയിരുന്നില്ല. കാരണം കഴിവും ശേഷിയുമുള്ള ആളുകള്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ പിന്നീട് വ്യത്യസ്ത ശേഷിയുള്ള കുട്ടികളെ പ്രത്യേക പാഠ്യപഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേകമായി പരിഗണിച്ചു സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങി. പിന്നീടാണ് ഭിന്നശേഷിക്കാര്‍ ഒരു വിഭാഗമായി സ്‌പെഷല്‍ സ്‌കൂളുകളില്‍ പഠിക്കേണ്ടതുണ്ടോ അവരെയും പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിച്ചാല്‍ പോരേ എന്ന ആശയം വന്നത്. അങ്ങിനെയാണ് ഇന്‍ക്ലൂസീവ് വിദ്യാഭ്യാസം (സംയോജിത വിദ്യാഭ്യാസം) എന്ന ആശയം വന്നത്. സംയോജിത വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം വിദ്യാഭ്യാസ അവസരങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേടിക്കൊടുക്കുകയും വിദ്യാഭ്യാസം എന്നത് എല്ലാവരും ഒരുമിച്ച് ചേര്‍ന്നുകൊണ്ട്, കൊണ്ടും കൊടുത്തും അറിഞ്ഞും മനസ്സിലാക്കിയും ചെയ്യേണ്ടതാണ് എന്നുമുള്ള മഹത്തരമായ ആശയമാണ്. ക്ലാസ് മുറികള്‍ എപ്പോഴും വിവിധ ശേഷിയുള്ള കുട്ടികളുടേതാവുമ്പോള്‍ ഓരോരുത്തരുടെയും ശേഷിയും പ്രശ്‌നങ്ങളും മനസ്സിലാക്കാനും പരസ്പരം സഹായിക്കാനും അറിയാനും കഴിയും. ഇത് മൂല്യവത്തായ ഒരു പൗരനെയാണ് ഭാവിയില്‍ സൃഷ്ടിക്കുക. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ ഒരുമിച്ച് സന്തോഷത്തോടുകൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നുള്ളതാണ് എന്ന സ്ഥിതിക്ക് സംയോജിത വിദ്യാഭ്യാസം വളരെ വലിയ ഒരു പങ്കാണ് നല്‍കുന്നത്.

സംയോജിത വിദ്യാഭ്യാസത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന് അത് സാമൂഹ്യവല്‍ക്കരണത്തിന് ഉപകരിക്കുന്നു എന്നതാണ്. കാരണം കേള്‍വിയോ കാഴ്ചയോ ഇല്ലാത്ത ഒരു കുട്ടി കേള്‍വിയും കാഴ്ചയും ഉള്ള മറ്റൊരു കുട്ടിയോടൊപ്പം ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയും. ഇത് ഒറ്റപ്പെട്ട ഒരു അന്തരീക്ഷത്തില്‍ ഏകാന്തത അനുഭവിക്കുന്ന, കഴിവില്ലായ്മയെ കുറിച്ച് മാത്രം ചിന്തിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെയാവാന്‍ കഴിയും എന്നുള്ള രീതിയില്‍ മാറാന്‍ അവസരം ഉണ്ടാകും. സാധാരണ കുട്ടികള്‍ക്ക് ആവട്ടെ ഇത്തരം കുട്ടികളുടെ ജീവിതരീതികള്‍ മനസ്സിലാക്കാനും സഹാനുഭൂതി വളര്‍ത്താനും കഴിയും. സംയോജിത വിദ്യാഭ്യാസത്തിന്റെ മറ്റൊരു ഗുണമായി കാണുന്നത് അത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത ശേഷികള്‍ ഉള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ഒപ്പം പഠന മികവുള്ള കുട്ടികളെയും പഠന വൈകല്യമുള്ള കുട്ടികളെയും ഒരേപോലെ പഠന പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്നതാണ്. കാരണം പഠന പിന്നോക്കാവസ്ഥ നേരിടുന്ന ഒരു കുട്ടിക്ക് സഹായിയായി മറ്റൊരു കുട്ടി മാറുകയും ആ കുട്ടിയില്‍ ഉയര്‍ന്ന പഠന തല്‍പരത ഉണ്ടാവുകയും ചെയ്യും. ഇതേ പോലെ തന്നെ സ്വന്തം സഹപാഠിയില്‍ നിന്ന് പാഠഭാഗങ്ങള്‍ മനസ്സിലാക്കുന്ന ഒരു കുട്ടിക്ക് എളുപ്പത്തില്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. വ്യത്യസ്തശേഷികളുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വയം ശേഷി പരിധികള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് ഉയര്‍ത്തുവാന്‍ ഇതിലൂടെ കഴിയുന്നു. വ്യത്യസ്തതയേയും വൈവിധ്യത്തെയും ബഹുമാനിക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും അനുഭവിക്കാനും കഴിയുമ്പോള്‍ യഥാര്‍ത്ഥ ലോകത്തേക്ക് ഇവര്‍ ജീവിക്കാനുള്ള പ്രാപ്തി നേടുകയാണ് ചെയ്യുന്നത്.

ADVERTISEMENT

എന്നാല്‍ സംയോജിത വിദ്യാഭ്യാസം ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നേരിടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിഭവങ്ങളുടെ പരിമിതി തന്നെയാണ്. സംയോജിത വിദ്യാഭ്യാസം സാര്‍വത്രികവും സുഗമവും ആവണമെങ്കില്‍ പ്രത്യേക ബിരുദമുള്ള അധ്യാപകരും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഓരോ കുട്ടിയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട പഠന പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന പഠന സാമഗ്രികള്‍, സഹായികള്‍ എന്നിവ ഉറപ്പുവരുത്തുക എന്നതും അത്യന്താപേക്ഷിതമാണ്. ഇവയുടെയൊക്കെ അഭാവം ഇന്ന് പൊതു വിദ്യാഭ്യാസം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്.

മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി ചുരുക്കം ചില രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും വച്ചുപുലര്‍ത്തുന്ന നിഷേധാത്മക മനോഭാവം തന്നെയാണ്. തങ്ങളുടെ കുട്ടികള്‍ വൈകല്യമുള്ള കുട്ടികളോടൊപ്പം പഠിക്കുമ്പോള്‍ അവരുടെ അക്കാദമിക നിലവാരം താഴ്ന്നുപോകും എന്നുള്ള ഒരു തോന്നല്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന ഒരു സമൂഹം നമ്മുടെ മുന്നിലുണ്ട്.

പഠനബോധന പ്രക്രിയയിലെ പരിചയത്തിന്റെയും രീതികളുടെയും അശാസ്ത്രീയതയും അഭാവവും ആണ് മറ്റൊരു പ്രശ്‌നം. കൃത്യമായ പരിശീലനം ലഭിച്ച അധ്യാപകരിലൂടെ മാത്രമേ സംയോജിത വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ. സംയോജിത വിദ്യാഭ്യാസം നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം സമയബന്ധിതമായ പാഠ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തിയാക്കല്‍ സാധ്യമാവില്ല എന്നതാണ്. ചിലപ്പോള്‍ മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കൃത്യമായ സമയത്തിനുള്ളില്‍ പഠനബോധന പ്രക്രിയകള്‍ നടത്തുവാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഒരു അക്കാദമിക വര്‍ഷത്തില്‍ ഇത്ര സമയം എന്ന കൃത്യമായ മാനദണ്ഡം വച്ചുപുലര്‍ത്തുന്ന ഇന്നത്തെ രീതി ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരം വെല്ലുവിളികളെ നേരിടുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ധാരാളം പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

സംയോജിത വിദ്യാഭ്യാസം ശാസ്ത്രീയവും കാര്യക്ഷമവുമായി നടക്കണമെങ്കില്‍ ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതാണ്. അതില്‍ എടുത്തു പറയേണ്ടത് പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് എന്ന ആശയമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നേടുവാനുള്ള സാഹചര്യം ഒരുക്കുകയും അവര്‍ക്ക് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന കുട്ടികളെ പഠിപ്പിക്കുവാനുമുള്ള ശേഷികള്‍ പകര്‍ന്നു കൊടുക്കാനുള്ള ഊര്‍ജിത പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ്. രണ്ടാമതായി ക്ലാസ് റൂമുകള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളുന്ന തരത്തിലേക്ക് സാങ്കേതികത കൊണ്ട് തന്നെ മാറേണ്ടതുണ്ട്. സാങ്കേതികത നിശ്ചയമായും എല്ലാ കുട്ടികള്‍ക്കും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ ക്ലാസ് റൂമുകളെ മാറ്റിത്തീ ര്‍ക്കും. മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗം അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് സംയോജിത വിദ്യാഭ്യാസത്തിന് ആവശ്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതുപോലെ തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരുടെ പഠന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയും മാറ്റാവുന്ന രീതിയില്‍ അഥവാ ഓരോ കുട്ടികള്‍ക്ക് അനുസരിച്ചും മാറ്റാന്‍ കഴിയുന്ന തരത്തില്‍ ശ്രമിക്കേണ്ടതുണ്ട്. ക്ലാസ്സ് മുറികളില്‍ ഭാവാത്മകമായിട്ടുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് തന്നെയാണ് സംയോജിത വിദ്യാഭ്യാസത്തിന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ടത്.

സംയോജിത വിദ്യാഭ്യാസം എന്നത് തികച്ചും സര്‍ഗ്ഗാത്മകവും ക്രിയാത്മകവും വിമര്‍ശനാത്മകവുമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. അത് ലക്ഷ്യം വെക്കുന്നത് ഒരാളുടെ കഴിവിനോ കഴിവുകേടിനോ അപ്പുറം തുല്യ അവസരത്തിനും സമത്വ ചിന്താഗതിക്കുമാണ്. അത് പരിഹരിക്കുമ്പോള്‍ അല്ലെങ്കില്‍ അത് നടപ്പിലാക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത്ഓരോ കുട്ടിയെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുന്ന രീതിയില്‍ ഒരു പഠനാന്തരീക്ഷം ഉണ്ടാക്കുമ്പോള്‍ സംയോജിത വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സംയോജിത വിദ്യാഭ്യാസത്തില്‍ പൂര്‍ണത കൈവരിച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിത വിദ്യാഭ്യാസത്തിന് ധാരാളം നയങ്ങളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ആറ് മുതല്‍ 14 വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം അവരുടെ മൗലിക അവകാശമായി കണക്കാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം സംയോജിത വിദ്യാഭ്യാസത്തിന് ഒരു പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി രൂപം കൊണ്ട സര്‍വ്വ ശിക്ഷ അഭിയാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം സംയോജിതവും സാര്‍വത്രികവും പൂര്‍ണവും ആക്കാന്‍ ഉള്ള പദ്ധതികള്‍ ധാരാളം നടപ്പിലാക്കിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന കുട്ടികളെയും ഭിന്നശേഷിക്കാരെയും മുഖ്യധാരയില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും പിന്തുണയും നല്‍കുക എന്നതിനാണ് അതില്‍ മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ഈ അടുത്തായി ഇന്ത്യയില്‍ സര്‍ക്കാരേതര സംഘടനകളുടെ വന്‍തോതില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ സംയോജിത വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങള്‍ പരിശീലനം, മറ്റു പിന്തുണ സംവിധാനം എന്നിവ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിലെ സംയോജിത വിദ്യാഭ്യാസം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണ സംവിധാനങ്ങളുടെയും അഭാവം തന്നെയാണ്. ഒരു കുട്ടിക്ക് സ്വതന്ത്രമായി വന്ന് ഇടപെടാനും പഠിക്കാനും ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍, പഠന സാമഗ്രികള്‍, സാങ്കേതികവിദ്യകള്‍, പിന്തുണ സംവിധാനങ്ങള്‍ എന്നിവ ഇപ്പോഴും പൂര്‍ണതോതില്‍ ആയിട്ടില്ല. വൈകല്യമുള്ളവരെ സഹതാപം അര്‍ഹിക്കുന്ന ആളുകള്‍ ആയി മാത്രം കാണുന്ന ഒരു സാമൂഹ്യ ചിന്തയാണ് ഇന്നും നമ്മളില്‍ ഉള്ളത്. അത്തരം മനോഭാവം പോസിറ്റീവായ മനോഭാവമായി കാണാന്‍ കഴിയില്ല. കാരണം അവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും സഹതാപമല്ല അവരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി നമ്മോടൊപ്പം തുല്യത ഉറപ്പുവരുത്തുകയാണ് വേണ്ടത് എന്നുമുള്ള രീതിയില്‍ അവര്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൃത്യമായി ഇടപെടാനും പൂര്‍ണ്ണ തോതില്‍ അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാനുമുള്ള നയങ്ങളും പദ്ധതികളുമാണ് ആവിഷ്‌കരിക്കേണ്ടത്.

കേരളത്തിലെ സംയോജിത വിദ്യാഭ്യാസത്തെ നോക്കിക്കാണുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംയോജിത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം വളരെ മുന്‍പില്‍ ആണെന്ന് കാണാം. ധാരാളം പ്രവര്‍ത്തനങ്ങള്‍ സംയോജിത വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇത് എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. 2017 കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇആര്‍ടി) ഒരു ബൃഹത്തായ സംയോജിത വിദ്യാഭ്യാസ കൈപ്പുസ്തകം പുറത്തിറക്കി. അതില്‍ സംയോജിത വിദ്യാഭ്യാസത്തെക്കുറിച്ചും ആ വിദ്യാഭ്യാസം നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും വൈവിധ്യമാര്‍ന്ന കുട്ടികള്‍ക്ക് എങ്ങനെ പഠനബോധന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ അന്തരീക്ഷം മാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അവരുടെ പഠനപ്രവര്‍ത്തനത്തിന് ആവശ്യമായ പഠനസാഗ്രികള്‍ കുട്ടികള്‍ക്കും സ്ഥാപനത്തിനും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. അധ്യാപക പരിശീലനം പഴയതിനേക്കാള്‍ ഏറെ ഈ മേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. സമഗ്ര ശിക്ഷ കേരള എന്ന പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത് തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ശേഷികളോ വൈകല്യങ്ങളോ പരിഗണിക്കാതെ നല്‍കുക എന്നതിനാണ്. സംയോജിത വിദ്യാഭ്യാസത്തെ കുറിച്ചുള്ള അറിവ് കേരളത്തില്‍ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സര്‍ക്കാരിത സ്ഥാപനങ്ങള്‍ ധാരാളം പദ്ധതികള്‍ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. സംയോജിത വിദ്യാഭ്യാസം ആണോ പ്രത്യേക വിദ്യാഭ്യാസം ആണോ വ്യത്യസ്ത ശേഷികള്‍ ഉള്ള കുട്ടികള്‍ക്ക് കൊടുക്കേണ്ടത് എന്നുള്ള ചര്‍ച്ച എങ്ങും എത്താതെ നില്‍ക്കുന്നുണ്ട്. പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അത്യാവശ്യമാണ് എന്ന് പറയുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ചില പ്രധാന വാദഗതികള്‍ വൈകല്യമുള്ള കുട്ടികളെ ഓരോരുത്തരെയും പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട് എന്നും അത്തരം കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായ പഠനാന്തരീക്ഷം ഒരുക്കേണ്ടത് ഉണ്ട് എന്നും അതിന് പ്രത്യേക സ്‌കൂളുകളും പഠനബോധന പ്രക്രിയകളും ആവശ്യമാണ് എന്നുമാണ്. സുരക്ഷിതമായ പഠനാന്തരീക്ഷം, പാഠ്യപ്രവര്‍ത്തനങ്ങള്‍, ക്ലാസ് റൂമുകള്‍, ചുറ്റുപാടുകള്‍ എന്നിവ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാക്കിയെടുക്കുക പ്രായോഗികമായി വലിയ ബുദ്ധിമുട്ടായിരിക്കും എന്നുള്ളതാണ് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ അടിസ്ഥാനമായി പറയുന്നത്. 40 കുട്ടികളുള്ള ഒരു ക്ലാസില്‍ ഒന്നോ രണ്ടോ വ്യത്യസ്ത ശേഷിയുള്ള ഒരു കുട്ടി പഠിക്കാന്‍ ഇരുന്നാല്‍ അധ്യാപകന് ആ രണ്ടു കുട്ടികളെ എങ്ങനെ പ്രത്യേക പരിഗണന കൊടുത്തു ശ്രദ്ധിക്കാന്‍ കഴിയും? അതുകൊണ്ടുതന്നെ അവര്‍ ഒരു ക്ലാസ് മുറിയില്‍ എന്തൊക്കെ പറഞ്ഞാലും ഒറ്റപ്പെട്ടുപോകും എന്നതാണ് ഇതിന് അനുബന്ധമായി പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നത്.

തുല്യ അവസരം, തുല്യനീതി, തുല്യ പരിഗണന, സാമൂഹ്യ അന്തരീക്ഷം, വൈവിധ്യമാര്‍ന്ന ലോകത്തേക്കുള്ള ചുവടുവെപ്പ് എന്നിവ ഇത്തരം പഠന പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ സാധ്യമാവും എന്നുള്ളതാണ് ഇതിനെതിരെ വാദിക്കുന്നവരുടെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍. സംയോജിത വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ ഇത്തരം കുട്ടികള്‍ക്ക് ഒറ്റപ്പെടാനും മാറ്റിനിര്‍ത്താനും അവരുടെ ആവശ്യങ്ങളെ ആരും ശ്രദ്ധിക്കാതെ പോകുവാനും ഇടയാക്കും എന്നതാണ് സംയോജിത വിദ്യാഭ്യാസത്തിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംയോജിത വിദ്യാഭ്യാസം ആശയപരമായി നല്ലതെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ, അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതവും മറ്റും നിര്‍ണയിക്കാതെ, കുട്ടികളുടെ പഠന സവിശേഷതകള്‍ തിരിച്ചറിയാനുള്ള യാതൊരു ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളും അവലംബിക്കാതെ നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് വെറുതെ സമയം കളയാനുള്ള ഒരു അവസ്ഥയായി മാറും എന്നുള്ള ഒരു തോന്നലും ഇതിലുണ്ട്. അതുകൊണ്ടുതന്നെ സംയോജിത വിദ്യാഭ്യാസം ആശയപരമായും അടിസ്ഥാനപരമായും നല്ലതാണെങ്കിലും അവ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവുകയും പ്രത്യേക പരിഗണന അര്‍ഹിക്കേണ്ട കുട്ടികള്‍, അവരുടെ ഇടയില്‍ തന്നെ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പഠനാന്തരീക്ഷം ഒരുക്കുക കൂടി ചെയ്തുകൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയും.
(സക്ഷമ ജില്ലാ രക്ഷാധികാരിയും മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് ലേഖകന്‍)

Share10TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies