പൂനെ: ധാര്‍മ്മിക ജീവിതം തകര്‍ക്കാനാണ് ഇടതുപക്ഷം എന്നും ശ്രമിച്ചിട്ടുള്ളതെന്നും ഭാരതീയ ജീവിതത്തിനുനേരെ ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ നമ്മുടെ സംസ്കാരത്തെയും സനാതന മൂല്യങ്ങളെയും മുറുകെ പിടിക്കണമെന്നും ആര്.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു.
അഭിജിത്ത് ജോഗ് രചിച്ച മറാത്തി പുസ്തകം ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’യുടെ പ്രകാശനം പൂനെ സിം ബയോസിസ് വിശ്വഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ചിന്തകര്‍ സാംസ്കാരിക മാര്‍ക്സിസമെന്ന പേരില്‍ ലോകമെമ്പാടും വിനാശം വിതയ്ക്കുകയാണ്. പ്രത്യയശാസ്ത്രങ്ങളെന്ന പേരില്‍ ഇവര്‍ ജനങ്ങളില്‍ തെറ്റായ ആശയം വിതയ്ക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും ലോകത്തെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിനാണ്. ഭാരതീയ സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കഴിവ് സനാതനമൂല്യത്തിലധിഷ്ഠിതമായ നമ്മുടെ ജീവിതത്തിനുണ്ട്. അദ്ദേഹം തുടര്‍ന്നു.
ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ.ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്, പ്രസാധകരായ ദിലീപ്രാജ് പ്രകാശന് മാനേജിംഗ് ട്രസ്റ്റി രാജീവ് ബാര്‍വെ, അഭിജിത്ത് ജോഗ്, ഡോ.ബി. മജുംദാര്‍, ഡോ.വിദ്യ യെര്വ്ദേക്കര്, മിലിന്ദ് കുല്‍ക്കര്‍ണി, മധുമിത ബാര്‍വെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.