Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ജി-20 ഉച്ചകോടി ആഗോള നേതൃപദവിയിലേക്കുള്ള സുപ്രധാന ചുവട്

പി.ഷിമിത്ത്പി.ഷിമിത്ത്
22 September 2023

അന്നൊരു സപ്തംബര്‍ 11 ന് ഒരു നരേന്ദ്രന്‍ നടത്തിയ പ്രഭാഷണമാണ് ഭാരതത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചത്. ഇന്ന് മറ്റൊരു സപ്തംബര്‍ 11ന് വിശ്വം മുഴുവന്‍ വീണ്ടും ഭാരതത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മറ്റൊരു നരേന്ദ്രനിലൂടെ, ജി 20 ഉച്ചകോടിയിലൂടെ. ലോകത്തിന് വഴികാട്ടാന്‍ വീണ്ടും ഭാരതം മുന്നോട്ടുവരികയാണ്. ഭാരതത്തിന് കരുത്താകുന്നതാകട്ടെ അതിന്റെ സംസ്‌കൃതിയും. ഉദിച്ചുയര്‍ന്ന് ഭാരതം സൂര്യനെ പോലെ പ്രകാശം പരത്തുന്നു. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഭാരതത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നു, അതില്‍ വികസിത – വികസ്വര – അവികസിത രാഷ്ട്രമെന്ന വ്യത്യാസമില്ല.
ദേശീയ ബോധമുള്ള, ഭാരതീയ സംസ്‌കൃതിയില്‍ അഭിമാനം കൊള്ളുന്ന, വോട്ടിനെക്കാള്‍ രാഷ്ട്രത്തെ സ്നേഹിക്കുന്ന ഒരു ആശയത്തെ പിന്‍തുടരുന്നവരുടെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഭാരതത്തെ മാറ്റി മറിച്ചത്. ജാതിമതവര്‍ഗ്ഗവര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന നിലപാടിലൂന്നിയുള്ള പ്രയാണം. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന വികസനത്തിനും ഊന്നല്‍, സമഗ്രമേഖലയിലും കുതിപ്പ്. ഇതിനിടെ ലോകത്തിലെ അഞ്ച് സാമ്പത്തിക ശക്തികളിലൊന്നാകാന്‍ ഭാരതത്തിന് കഴിഞ്ഞു. ഭാരതത്തിന്റെ മുന്നേറ്റത്തെ ലോകം മുഴുവന്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് കോവിഡുള്‍പ്പെടെയുള്ള പ്രശ്നങ്ങളും സാമ്പത്തികമാന്ദ്യവും റഷ്യ-ഉക്രൈന്‍ സംഘര്‍ഷവുമെല്ലാം കടന്നുവരുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തിന്റെ നിലപാട് അറിയാന്‍ ലോകരാഷ്ട്രങ്ങള്‍ കാത്തിരുന്നു. യുദ്ധത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെ, നയതന്ത്ര ഇടപെടലുകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഭാരതം വ്യക്തമാക്കി. സമാധാനത്തിന്റെ സന്ദേശവുമായി പല സംഘര്‍ഷഭൂമികളിലൂടെയും ഭാരതത്തിന്റെ ത്രിവര്‍ണ പതാകയേന്തിയ വാഹനങ്ങള്‍ അനുസ്യൂതം സഞ്ചരിച്ചു. സ്വന്തം പൗരന്‍മാര്‍ക്കുവേണ്ടി മാത്രമല്ല, മറ്റുരാജ്യങ്ങളിലെ പൗരന്മാര്‍ക്കു വേണ്ടിയും. കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ചപ്പോള്‍ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച് ലോകരാഷ്ട്രങ്ങളിലേക്ക് കയറ്റി അയച്ച് ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശം ലോകത്തിന് നല്‍കുകയായിരുന്നു ഭാരതം.

ജി 20 യുടെ അധ്യക്ഷ പദവി ഭാരതം ആദ്യമായി ഏറ്റെടുത്തതോടെ എല്ലാവരുടെയും ശ്രദ്ധ കൂടുതല്‍ ഭാരതത്തിലേക്കായി. 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 20 എന്ന കൂട്ടായ്മ. ഇന്ത്യ, അമേരിക്ക, അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രിട്ടണ്‍, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നതാണ് ജി 20. ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ജി 20 രാജ്യങ്ങളിലേതാണ്.

ADVERTISEMENT

വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്ന ആപ്തവാക്യം സ്വീകരിച്ച് ജി 20ക്ക് ഭാരതീയമായ കാഴ്ചപ്പാട് നല്‍കാന്‍ തുടക്കം മുതല്‍ തന്നെ ഭാരതത്തിനായി. ദല്‍ഹിയില്‍ മാത്രം ഒതുക്കാതെ ഭാരതത്തിലെല്ലായിടത്തും അലയടിക്കുന്ന രീതിയില്‍ ജി 20 യുടെ സംഘാടനം മാറണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിക്ക്. കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങള്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും വേദിയായി. 60 നഗരങ്ങളിലായി 200 ലധികം യോഗങ്ങളാണ് ഭാരതം സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ ജനങ്ങളുടെ ജി 20 യായി. ജി 20 യുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഘാടനം ആദ്യമായിരുന്നു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നീ മൂന്നു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ ഭാരതം മുന്നോട്ടുവെച്ച ആശയത്തിനുള്ള അംഗീകാരമായി. ലോകമെന്ന വലിയ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം യുദ്ധമല്ല, മറിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചര്‍ച്ചകളും നയതന്ത്ര ഇടപെടലുകളുമാണെന്ന് ഭാരതം ലോകത്തോട് വ്യക്തമാക്കുകയായിരുന്നു. ഈ നിലപാടിന് അംഗരാഷ്ട്രങ്ങള്‍ നല്‍കിയ പിന്തുണയാണ് ജി 20 ഉച്ചകോടിയുടെ ആദ്യദിനം തന്നെ സംയുക്തപ്രഖ്യാപനത്തിലേക്ക് കാര്യങ്ങള്‍ നീക്കിയത്. ഉക്രൈന്‍ – റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിക്കുമോ എന്ന സന്ദേഹവും ആശങ്കയുമായിരുന്നു പല രാജ്യങ്ങളും പങ്കുവെച്ചത്. ഇതോടെ അത്തരം ചിന്തകളെല്ലാം അസ്ഥാനത്തായി. ഭാരതത്തിന് ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാനുള്ള കഴിവുണ്ട് എന്നുള്ള പ്രഖ്യാപനമായിരുന്നു ഇത്.

ആഫ്രിക്കന്‍ യൂണിയന് ജി 20 യില്‍ സ്ഥിരം അംഗത്വം നല്‍കാന്‍ ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് സാധിച്ചു എന്നതും ഭാരതത്തിന്റെ വാക്കുകളെ ലോക രാഷ്ട്രങ്ങള്‍ വിലമതിക്കുന്നുവെന്നതിന് മറ്റൊരു തെളിവാണ്. ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആഫ്രിക്കന്‍ യൂണിയന്‍ ഇതോടെ ഭാരതത്തിന്റെ വിശ്വസ്തരായ മറ്റൊരു കൂട്ടായ്മയായി. ജി20 എന്നത് വികസ്വരരാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദിയാണെന്ന ചിന്ത കൈവരിക്കാനായി. ഉച്ചകോടിയ്ക്കിടെ ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉടമ്പടിയുടെ പൂര്‍ത്തീകരണവും ആഗോള ജൈവ ഇന്ധന സഖ്യവും പ്രധാനപ്പെട്ട സംഭവവികാസങ്ങളായിരുന്നു. ലോകത്ത് വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതത്തിന്റെ ജി 20 അധ്യക്ഷപദത്തിന് കരുത്തുറ്റ ദിശാബോധം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കഴിഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കുന്നതിലും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലും ഹരിത വികസന ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകള്‍ നയിക്കുന്ന വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ജി 20 ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതിന് ഭാരതത്തിന്റെ അധ്യക്ഷത കാരണമായി. ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിര്‍ണായകമായ സമവായം സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ വഴിയൊരുക്കി.

ഭാരതത്തിന്റെ സമകാലിക സാങ്കേതിക പുരോഗതിയും പൈതൃകവും സംസ്‌കാരവും പാരമ്പര്യവും പ്രകടമാക്കാനുള്ള അവസരവും ന്യൂദല്‍ഹി ഉച്ചകോടിയിലൂടെ സാധ്യമായി. ജി 20 അംഗരാജ്യങ്ങളിലെ നേതാക്കളുടെയും പ്രതിനിധികളുടെയും വ്യാപക പ്രശംസയ്ക്ക് ഇതു കാരണമായി. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ ഊര്‍ജസ്വലത, വികസനത്തിന് കൂടുതല്‍ വിഭവങ്ങളുടെ ലഭ്യത, വിനോദസഞ്ചാരത്തിന്റെ വിപുലീകരണം, ആഗോള തൊഴില്‍ അവസരങ്ങള്‍, ചെറുധാന്യ ഉല്‍പ്പാദനത്തിലൂടെയും ഉപഭോഗത്തിലൂടെയും ശക്തമായ ഭക്ഷ്യസുരക്ഷ, ജൈവ ഇന്ധനങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത എന്നിവയാണ് ജി 20 ഉച്ചകോടിയുടെ പ്രധാനഫലങ്ങള്‍. ഇത് രാഷ്ട്രത്തിനാകെ ഗുണം ചെയ്യും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗന്നാഥ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍, നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, കൊമോറോസ് പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണുമായ അസാലി അസ്സൗമാനി, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രതലവന്മാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തിയത്. വിവിധ രാഷ്ട്രങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും വികസന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ചകള്‍ അവസരമായി.

ജി 20 ഉച്ചകോടി ഭാരതത്തിന്റെ ആഗോള നേതൃപദവിയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാനചുവടാണ്. സങ്കീര്‍ണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ ചര്‍ച്ചകളും സംരംഭങ്ങളും നയിക്കാന്‍ ലഭിച്ച ഔദ്യോഗിക അവസരം ഭാരതം ശരിയാംവണ്ണം തന്നെ വിനിയോഗിച്ചു. ഭാരതത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല, വിശാലമായ ആഗോള ക്ഷേമത്തിന് തന്നെ സംഭാവന നല്‍കുകയായിരുന്നു ഭാരതം.

ShareTweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies