പാനിപ്പത്ത്: സമാജം ഉപഭോക്താവാണെന്നും ഏറ്റവും സാധാരണക്കാരനായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണമെന്നും ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം ഹരിയാനയിലെ പാനിപ്പത്ത്, സമല്‍ഖ സേവാസാധന വികാസ് കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായഭേദമില്ലാതെ സമൂഹത്തില്‍ എല്ലായ്പ്പോഴും ഉപഭോക്താക്കളുണ്ടാകും. മുഴുവന്‍ സമാജത്തിന്റെയും സംഘടനയാണ് ഗ്രാഹക് പഞ്ചായത്ത്. ധര്‍മ്മചിന്തയുടെ അടിസ്ഥാനത്തിലാവണം ഗ്രാഹക് പഞ്ചായത്തിന്റെ പ്ര വര്‍ത്തനം. ആവശ്യത്തിന് വാങ്ങുക എന്ന സംസ്കാരം ഉപഭോക്താവില്‍ വളരണം. അദ്ദേഹം തുടര്‍ന്നു.
കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി ചൗബെ, ബറോഡ ഇസ്കോണ്‍ മേധാവി സ്വാമി നിത്യാനന്ദ, സ്വാമി വിചാര്‍ ചിന്മയാനന്ദ്, സുവര്‍ണ്ണ ജൂബിലി വര്‍ഷാഘോഷ കമ്മറ്റി ചെയര്മാന് അശോക് പാണ്ഡെ, ഗ്രാഹക് പഞ്ചായത്ത് പ്രസിഡന്റ് നാരായണ്‍ ഭായ് ഷാ എന്നിവര്‍ പങ്കെടുത്തു.