2010-2015 കാലഘട്ടം. ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തിലേക്ക് കയറി വരുന്നതേയുള്ളൂ. പഴയ തലമുറയിലെ ഭൂരിപക്ഷം പേരും ഈ നൂതന മാധ്യമത്തോട് വലിയ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും ചെറുപ്പക്കാര്‍ ഇതിലേക്ക് തിരിഞ്ഞിരുന്നു. മറ്റുള്ള എല്ലാ കാര്യങ്ങളിലുമെന്നപോലെ നിഗൂഢമായ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ ഇതിനെയും അവരുടെ സാധ്യതകളുടെ ഇടമാക്കി മാറ്റി. ആ കാലഘട്ടത്തില്‍ ജൂതന്‍ ഉണ്ടാക്കിയ ഫെയ്‌സ് ബുക്കിനെയും വാട്ട്‌സ് ആപ്പിനെയും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയവരില്‍ പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്നത് ഇസ്ലാമിക ദാവ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആയിരുന്നു. ഈ ലക്ഷ്യത്തിലേക്കായി അവര്‍ വിവിധ ആശയങ്ങള്‍ മെനഞ്ഞു. ഇന്റലക്ച്വല്‍ ജിഹാദും ലവ് ജിഹാദും ഇതിന്റെ സൃഷ്ടികളായിരുന്നു. ലക്ഷ്യം അന്യ മതസ്ഥര്‍.
ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന്റെ ആത്മീയ മസ്തിഷ്‌കത്തില്‍ കടന്നുകയറാനുള്ള ഇന്റലക്ച്വല്‍ ജിഹാദിന്റെ ഒരു പ്രധാന ഭൂമികയായിരുന്നു ഇത്തരം സാമൂഹ്യ മാധ്യമങ്ങള്‍. ലൗ ജിഹാദിനും ഇതേ മാധ്യമങ്ങളെ തന്നെ നന്നായി അവര്‍ പ്രയോജനപ്പെടുത്തി. സക്കീര്‍ നായിക്കായിരുന്നു കണ്‍ കണ്ട ദൈവം. സക്കീര്‍നായിക്കിന്റെ പ്രഭാഷണങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വലിയൊരു വിഭാഗം ഇസ്ലാം ഇതരരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചിരുന്നു. മുസ്ലിം പ്രഭാഷകനായിരുന്നു സക്കീര്‍ നായിക്കെങ്കിലും അയാളുടെ ചോദ്യങ്ങളെല്ലാം മറ്റ് മതസ്ഥരെ കുറിച്ചായിരുന്നു. മറ്റ് മതസ്ഥരോട് പ്രത്യേകിച്ച് ഹിന്ദുക്കളോട് അവരുടെ മതത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം കിട്ടാതെ അവര്‍ പരുങ്ങി നില്‍ക്കുമ്പോള്‍ അതിനുള്ള ഉത്തരം അയാള്‍ ഖുറാനില്‍ നിന്ന് പറയും. ഉദാഹരണത്തിന് ഇയാളുടെ ഒരു ചോദ്യം ഇങ്ങനെയാണ്. ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥമാണല്ലോ വേദങ്ങള്‍. വേദങ്ങളില്‍ ഒരു ദൈവമേയുള്ളൂ. പക്ഷെ ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളാണ്? ഉത്തരവും അയാള്‍ തന്നെ പറയും. വേദങ്ങളിലെ ഏക ദൈവമാണ് ഖുറാനിലെ അള്ളാഹു. അത് അങ്ങിനെയല്ലെന്ന് പറയുവാന്‍ അറിയാവുന്നവര്‍ ആരും അവിടെ ഉണ്ടാകാറില്ല. അങ്ങിനെ സക്കീര്‍ നായിക്ക് പറഞ്ഞത് സത്യമായി അവിടെ സ്ഥാപിക്കപ്പെടുന്നു.
ഇന്റലക്ച്വല്‍ ജിഹാദിലേക്കുള്ള വഴികാട്ടിയായി ഫെയ്‌സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും മതത്തെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചുമെല്ലാം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു. ഇത്തരം ചര്‍ച്ചകളുടെ ഗതിവിഗതികളെ നിയന്ത്രിക്കുവാന്‍ കഴിവുള്ള തലകളായിരുന്നു ഇത്തരം ഗ്രൂപ്പുകളുടെ തലപ്പത്ത്. ദാവാ ഗ്രൂപ്പുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളിലെ കര്‍ണാടകയിലെ ഒരു അംഗമായിരുന്നു തെക്കന്‍ കന്നടയിലെ കൂന്തപ്പുര സ്വദേശി സുകേഷ് ശിവരാമന്‍.
മതങ്ങളെക്കുറിച്ചന്വേഷിക്കുന്ന ഒരു മനസ്സ് സുകേഷിനുണ്ടായിരുന്നു. അന്വേഷിക്കാനുള്ള എളുപ്പത്തിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. എനിക്ക് പറ്റിയ മതം ഏതാണ് എന്നതായിരുന്നു പോസ്റ്റ്. വലിയ ഗൗരവമായി ഇട്ട പോസ്റ്റ് അല്ലെങ്കിലും പ്രതികരണം അത്ഭുതകരമായിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ സുകേഷിനെ ക്ഷണിച്ചു കൊണ്ട് രംഗത്തെത്തി. ജോലി അടക്കമുള്ള വാഗ്ദാനങ്ങളുമായിട്ടാണ് പലരും എത്തിയത്. രണ്ടു വിഭാഗവും ഏക ദൈവത്തിലൂടെ സ്വര്‍ഗം വാഗ്ദാനം ചെയ്തു. ക്രിസ്ത്യാനികളുടെ ഏക ദൈവത്തേക്കാള്‍ മുസ്ലീങ്ങളുടെ ഏക ദൈവത്തെയാണ് സുകേഷിന് ഇഷ്ടമായത്. ക്രിസ്ത്യാനികള്‍ ഏക ദൈവമെന്ന് പറഞ്ഞാലും അവര്‍ക്ക് പ്രായോഗികമായി മൂന്ന് ദൈവങ്ങള്‍ ഉണ്ടായിരുന്നു. ത്രിത്വം. പിതാവും പുത്രനും പരിശുദ്ധാത്മാവും. ഇസ്ലാമിലാകുമ്പോള്‍ ആകെ ഒരു ദൈവമേയുള്ളൂ. അള്ളാഹു. അങ്ങനെ മുസ്ലിം ചര്‍ച്ചാ ഗ്രൂപ്പുകളില്‍ സജീവ അംഗമായി. ഒരേ സമയം അഞ്ചാറ് ഗ്രൂപ്പുകളില്‍ ഇസ്ലാം കേള്‍ക്കാനും പഠിക്കാനും സുകേഷ് സമയം കണ്ടെത്തി.
ഇത്തരം ഗ്രൂപ്പുകളുടെ പ്രത്യേകത ഇതിലെ അംഗങ്ങള്‍ തമ്മില്‍ അന്നേവരെ കണ്ടിട്ടുള്ളവരോ എന്തെങ്കിലും മുന്‍പരിചയം ഉള്ളവരോ ആയിരിക്കില്ലായെന്നതാണ്. ഇവരൊന്നും മിക്കപ്പോഴും യഥാര്‍ത്ഥ പേരിലായിരിക്കില്ല രംഗത്ത് വരുന്നത്. പലര്‍ക്കും പേരിന് പകരം കോഡ് ആയിരിക്കും. നിരവധി ആള്‍മാറാട്ടക്കാര്‍ അരങ്ങ് തകര്‍ക്കുന്ന ലോകമാണ് സോഷ്യല്‍ മീഡിയ. അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് പരസ്പരം വിശ്വസിക്കുകയെന്നതാണ് ഇതിന്റെയൊരു അടിസ്ഥാന തത്വം. ബുദ്ധിയുള്ളവര്‍ വളരെ പെട്ടെന്ന് തന്നെ തന്റെ കൂടെ ഗ്രൂപ്പിലുള്ളവരുടെ നിലവാരം മനസ്സിലാക്കും. എന്നിട്ടാണ് കെണിയൊരുക്കുക. ബുദ്ധി കൂടിയവന്‍ ബുദ്ധി കുറഞ്ഞവനെ വളരെ പെട്ടെന്ന് തന്നെ തന്റെ വരുതിയിലാക്കും. സുകേഷ് ശിവരാമന് എന്ത് മാത്രം ബുദ്ധിയുണ്ടെന്ന് മനസ്സിലാക്കിയ ഒരു ബ്രീട്ടിഷ് മുസ്ലിം സുകേഷുമായി പ്രത്യേകം പരിചയപ്പെട്ടു. ഇദ്ദേഹത്തിന്റെ പേര് സുകേഷ് തന്റെ മൊബൈല്‍ ഫോണില്‍ ദാവ എന്ന് സേവ് ചെയ്തു.
മുസ്ലീങ്ങള്‍ക്കിടയില്‍ നിരവധി ജാതി വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. സുന്നി, ഷിയാ, സലഫി, ജമാഅത്തെ ഇസ്ലാമി എന്നിങ്ങനെയായിരുന്നു അവ. സുകേഷ് സലഫി ഗ്രൂപ്പിലായിരുന്നു. അവരാണ് യഥാര്‍ത്ഥ മുസ്ലിം. ഇവര്‍ സുന്നികള്‍ക്ക് എതിരാണ്. സുന്നികള്‍ നിസ്‌കരിക്കുന്ന പള്ളിയില്‍ സലഫിയോ, സലഫി നിസ്‌കരിക്കുന്നിടത്ത് സുന്നിയോ നിസ്‌കരിക്കില്ല. അത്ര രൂക്ഷമാണ് അവരുടെ അകല്‍ച്ച. വീട്ടില്‍ നിന്ന് മാറി ഉഡുപ്പിയില്‍ പഠിക്കുമ്പോള്‍ വീട്ടുകാര്‍ അറിയാതെ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ സുകേഷ് തൊട്ടടുത്ത സലഫി പള്ളിയില്‍ നിസ്‌കരിക്കുവാന്‍ പോകുമായിരുന്നു.
ഇസ്ലാമിക് ഗ്രൂപ്പില്‍ മുഴുകിയ സുകേഷ് അള്ളാഹു എന്ന ഏക ദൈവത്തിന്റെ അടുത്ത ആളായി കഴിഞ്ഞിരുന്നു. പാട്ട് കേള്‍ക്കല്‍നിന്നു. സിനിമ എന്ന് കേള്‍ക്കുന്നതേ അലര്‍ജി. സ്വന്തം ഫോട്ടോ പോലും എടുക്കുന്നത് ഹറാമാണ്. മുസ്ലിമായി കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ ഒരു ഫോട്ടോ എടുത്ത് വെച്ചിരുന്നു. കലാരൂപങ്ങളോട് എതിര്‍പ്പായി. ബ്രിട്ടണില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമടക്കം നിരവധി പേര്‍ സുകേഷിന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളായിട്ടുണ്ടായിരുന്നു. മുസ്ലിം ഉമ്മത്തിലേക്ക് വരുന്ന പുതിയൊരു ആളോടുള്ള സ്‌നേഹവും വാല്‍സല്യവും കരുതലും ഇവര്‍ക്ക് സുകേഷിനോടുണ്ടായിരുന്നു. ഇവരില്‍ പലരും അവിടന്നും ഇവിടന്നുമൊക്കെ വിളിച്ച് സുകേഷ് മുസ്ലിമാകാനുള്ള കലിമ ചൊല്ലാന്‍ പറയാറുണ്ടായിരുന്നു. സുകേഷിന്റെ വാട്ട്‌സ് ആപ്പിലും ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു.
ഒരാള്‍ ഇസ്ലാമാകുന്നത് ഇസ്ലാമിനോടുള്ള വിശ്വാസം പ്രഖ്യാപിച്ചു കൊണ്ടാണ്. ഇതാണ് ശഹാദത്ത് കലിമ. ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്’ അര്‍ത്ഥം: ആരാധനക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ വേറൊരു ഇലാഹുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഇലാഹ് എന്നാല്‍ ദൈവം. അടുത്ത വരി ഇങ്ങനെയാണ്. ‘വ അശ്ഹദു അന്ന മുഹമ്മദന്‍ റസുലുല്ലാഹ്’ അര്‍ത്ഥം: മുഹമ്മദ് അല്ലാഹുവിന്റെ അന്ത്യ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
ഇങ്ങനെയിരിക്കേ കുന്തപ്പുര കാരനായ അബ്ദുള്‍ തവാബ് എന്നയാള്‍ സുകേഷിന് ഒരു മെസേജ് അയച്ചു. അബ്ദുള്‍ തവാബ്, സലാഫി ദാവാ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗമായിരുന്നു. കുന്തപ്പുര മസ്ജിദില്‍ ചെല്ലുവാനും ഒരു ഗിഫ്റ്റ് തരാനുണ്ടെന്നുമായിരുന്നു മെസേജ്. പള്ളിയില്‍ കാണാന്‍ ചെന്നു. ഇദ്ദേഹത്തിന്റെ കൈയില്‍ സുകേഷിന് കൊടുക്കുവാന്‍ ഒരു ഖുറാന്‍ ഉണ്ടായിരുന്നു. ഇത് തന്റെ യു.കെയിലെ ദാവ എന്ന് മൊബൈലില്‍ പേര് സേവ് ചെയ്ത അജ്ഞാതനായ ഫെയ്‌സ്ബുക്ക് ഫ്രണ്ട് കൊടുത്തയച്ചതായിരുന്നു. അബ്ദുള്‍ തവാബുമായിട്ടുള്ള അടുപ്പം സുകേഷിന് മംഗലാപുരത്തും ബാംഗ്‌ളൂരിലുമൊക്കെയായി നിരവധി മുസ്ലിം സുഹൃത്തുക്കളെ ഉണ്ടാക്കി കൊടുത്തു. അപ്പോള്‍ സുകേഷ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.
ഉഡുപ്പിയില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഒരു ദാവ പ്രവര്‍ത്തകനാണ് ഹസ്സന്‍ ഭായ്. ഇസ്ലാമിന് വേണ്ടി മാത്രമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി. മതം മാറ്റിക്കലാണ് ഇയാളുടെ മുഖ്യ പരിപാടി. സ്വന്തം മത സ്‌നേഹത്തോടൊപ്പം ഇതൊരു നല്ല വരുമാനമുളള ഒരു പദ്ധതി കൂടിയായി ഇയാള്‍ കൊണ്ടു നടക്കുന്നുവെന്ന് പിന്നീട് മനസ്സിലായി. ഉഡുപ്പിയില്‍ പഠിക്കുമ്പോള്‍ ഇസ്ലാം പഠിക്കുവാന്‍ പോയിരുന്നത് ഇദ്ദേഹത്തിന്റെ അടുത്തേക്കാണ്. ഹസന്‍, ഉസൈന്‍, യാസിന്‍ എന്നിങ്ങനെ മൂന്ന് സഹോദരങ്ങളാണ് ഇവര്‍. ഹസന്‍ ഭായിയോട് മത സംബന്ധമായി എത് ചോദ്യം ചോദിച്ചാലും മറുപടി റെഡിയാണ്. ”ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഹസന്‍ഭായി മണി മണിയായി മറുപടി തന്നുകൊണ്ടിരുന്നു. എന്നെ തൃപ്തിപ്പെടുത്തുന്ന മറുപടികളായിരുന്നു ഇതെല്ലാം” സുകേഷ് പറഞ്ഞു. ഹസന്‍ ഭായിയുടെ ഭാര്യ ഹിന്ദുവായിരുന്നു. ഇപ്പോള്‍ മുസ്ലിം. ഭാര്യയുടെ അമ്മയേയും ഹസന്‍ ഭായ് മതം മാറ്റി മുസ്ലിമാക്കി. ഹസന്‍ ഭായ് തന്നെ കുന്തപുരത്തുള്ള പ്രസാദ് കാഞ്ചന്‍ എന്നയാളെ മതം മാറ്റി സയിദ് ഇബ്രാഹിം ആക്കി മാറ്റി. ഇയാള്‍ ഇപ്പോള്‍ ഇസ്ലാമിലെ ഉന്നത ബിരുദമായ ഉമ്മറി എടുത്ത് സയിദ് ഇബ്രാഹിം ഉമ്മറിയാണ്. മുസ്ലിമായി ജനിച്ച പാരമ്പര്യ മുസ്ലിമുകള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നു. മംഗലാപുരത്തുള്ള അഖില എന്നയാളെ ആദ്യം മതം മാറ്റി. പിന്നാലെ സഹോദരിയേയും അച്ഛനമ്മമാരെയും മതം മാറ്റി. ഇങ്ങനെ നിരവധി പേര്‍. ഈ ലോകത്തുള്ള എല്ലാ അമുസ്ലിമുകളും മതം മാറാനുള്ളവരാണെന്ന മുസ്ലിം പൊതുവിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു ഹസന്‍ ഭായ്. ഹസന്‍ ഭായ് ഇടയ്ക്കിടെ ഒരു കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നിരുന്നു. ഇസ്ലാം പഠിക്കേണ്ടത് ഖുറാനില്‍ നിന്നാണ്. അല്ലാതെ മുസ്ലിമുകളുടെ പെരുമാറ്റം കണ്ട് പഠിക്കരുത്. മുസ്ലിമില്‍ തെറ്റായിട്ടുള്ള ആളുകള്‍ ഉണ്ടാകും. പക്ഷെ ഇസ്ലാം ശരിയാണ്.
സത്യവിശ്വാസികള്‍ വഴിതെറ്റിപ്പോയാലും സത്യമതമെന്ന ഇസ്ലാം ശരിയാണെന്ന ഇദ്ദേഹത്തിന്റെ മഹദ് വചനത്തിന് ശക്തിയും ആകര്‍ഷണീയതയും ഉണ്ടായിരുന്നു. ഇസ്ലാമില്‍ തന്നെയുളള സുന്നികള്‍ യഥാര്‍ത്ഥ മുസ്ലിമല്ലെന്ന് ഇവര്‍ നവ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. കാരണം ഇങ്ങനെയുള്ള ഓരോ ഗ്രൂപ്പുകളും മറ്റ് വിഭാഗങ്ങളെക്കാള്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിലും ജാഗരൂകരായിരുന്നു. ഇവര്‍ പരസ്പരം കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും അത് പരസ്യമായി തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
വീട്ടില്‍ അറിയാതെ നിസ്‌കാരവും ദീനുമായി ഉഡുപ്പിയിലെ ദിനങ്ങള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കവേ ഡിഗ്രി പഠനം കഴിഞ്ഞു. കൊല്ലം 2015- വയസ് 20. പഠനം കഴിഞ്ഞപ്പോഴെക്കും ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ജോലിക്ക് ഓഫര്‍ വന്നു. ബാങ്ക് സുകേഷിന് മുമ്പില്‍ വലിയൊരു വിശ്വാസ പ്രതിസന്ധി സൃഷ്ടിച്ചു. അള്ളാന്റെ ദീന്‍ അനുസരിച്ച് ബാങ്കില്‍ ജോലി ചെയ്യാന്‍ കഴിയില്ല. കാരണം പലിശ. പലിശ ഇസ്ലാമില്‍ ഹറാമാണ്. അള്ളായുടെ കൂടെ തന്നെ നിന്നു. ബാങ്ക് ജോലി വേണ്ടെന്ന് വെച്ചു. പകരം മംഗലാപുരത്തുള്ള ഒരു മുസ്ലിമിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. പക്ഷെ ഇതൊരു സുന്നി മുസ്ലിമിന്റെ കടയായിരുന്നു. അവിടെയും സലാഫി വിശ്വാസം പ്രതിസന്ധി സൃഷ്ടിച്ചു.
ഡല്‍ഹിയിലുള്ള ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ട് ഉണ്ട്. പേര് മുഹമ്മദ് ഗൗതം. പകുതി മുസ്ലിം പേരും പകുതി ഹിന്ദു പേരും. ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം സ്വീകരിക്കുന്നവരുടെ പേരുകള്‍ പലപ്പോഴും ഇങ്ങനെയാണ്. ഇത്തരം പേരുകള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ തന്നെയുണ്ട്. ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരു പൂര്‍വകാല ഹിന്ദുവിനെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. ഈ പഴയ ഹിന്ദുവിന് സ്വന്തമായി ഒരു മുസ്ലിം സംഘടന തന്നെയുണ്ട്. മതം മാറ്റല്‍ തന്നെയാണ് ഇയാളുടെയും പ്രധാന പണി. ജാമിയ യൂണിവേഴ്‌സിറ്റിയിലെ ഒരു ടീച്ചറാണ് ഗൗതമിനെ മതം മാറ്റിയത്. പൂര്‍വകാല ഹിന്ദു ബന്ധം മൂലം ഇയാള്‍ക്ക് ഹിന്ദു സമൂഹത്തിനുള്ളിലേക്ക് കൂടുതലായി നുഴഞ്ഞ് കയറുവാന്‍ കഴിഞ്ഞിരുന്നു. അറിവില്‍ പെട്ടിടത്തോളം ഇയാളൊരു സലഫിയാണ്. നേരെ ഇയാളുടെ അടുത്തേക്ക് പുറപ്പെട്ടു. വീട്ടുകാരുടെ ദൃഷ്ടിയില്‍ തൊഴില്‍ തേടിയുള്ള യാത്ര. താനവിടെ ചെല്ലുമ്പോള്‍ അയാളുടെ കൂടെ രണ്ട് ഹിന്ദു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവര്‍ മതം മാറാനുള്ള ഒരുക്കത്തിലായിരുന്നു. നാല് ദിവസം അവിടെ താമസിച്ചു. ഈ ദിവസത്തിനുള്ളില്‍ തന്റെ പേര് മുഹമ്മദ് ഗൗതം, സയിദ് ശിഹനാ നെന്നാക്കി മാറ്റി. അടുത്ത പണി മുദ്രപത്രത്തില്‍ സത്യവാങ്മൂലം തയ്യാറാക്കലാണ് – പഴയതും പുതിയതുമായ എല്ലാ വിവരങ്ങളും കാണിച്ച് സ്വമനസ്സാലെ മതം മാറുന്നതായി പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം. ഈ സത്യവാങ്മൂലത്തിന്റെ വില മതം മാറുന്നവര്‍ക്കറിയില്ല. പക്ഷെ മാറ്റുന്നവര്‍ക്കറിയാം. ഒരു മേല്‍ജാതിക്കാരനെ മതം മാറ്റിയാല്‍ 10 ലക്ഷം രൂപയാണ് അന്നത്തെ നിരക്ക്. കുടുംബമായിട്ട് മാറ്റിയാല്‍ വേറെ നിരക്കാണ്. ഇതെല്ലാം വിദേശ ഫണ്ടിങ്ങാണ്. ജാതിക്കനുസരിച്ചാണ് കാശ്. എന്നിട്ട് ഈ വിവരം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കും. മേല്‍ജാതിക്കാരുടെ ഇടയില്‍ അതിനനുസരിച്ചും കീഴ്ജാതിക്കാരുടെ ഇടയില്‍ അതിനനുസരിച്ചും ഈ പരിവര്‍ത്തനം അവതരിപ്പിക്കും. 2015 കാലഘട്ടത്തില്‍ ഓരോ ദിവസവും ഇങ്ങനെയുള്ള നാലോ അഞ്ചോ ഫോട്ടോകള്‍ മതം മാറിയതായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരുന്നു. മുസ്ലിം സമൂഹത്തില്‍ ആത്മവിശ്വാസവും ഇതരര്‍ക്ക് ഇടയില്‍ ആശയക്കുഴപ്പവും സൃഷ്ടിച്ച് അടര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
ഓരോ വ്യക്തിയിലുടെയും വലിയ ലക്ഷ്യങ്ങള്‍ കാണുന്നവരാണ് മതം മാറ്റക്കാര്. എങ്ങിനെ മൊത്തമായി മതം മാറ്റാമെന്നതാണ് ചിന്ത. വരുമാനം അതിനനുസരിച്ചാണ്. അതിനിവര്‍ ഖുറാനില്‍ തന്നെ ചില ഭേദഗതികള്‍ വരുത്തി.
പരിശുദ്ധ ഖുറാന്‍ 9:23 ല്‍ പറയുന്നത് ഇങ്ങനെയാണ്: ‘സത്യ വിശ്വാസികളെ നിങ്ങളുടെ പിതാക്കന്മാരും സഹോദരന്മാരും സത്യവിശ്വാസത്തിനെതിരായി സത്യനിഷേധത്തെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാധികാരികളാക്കരുത്. നിങ്ങളിലാരെങ്കിലും അത്തരക്കാരെ രക്ഷാധികാരികളാക്കിയാല്‍ അവരത്രെ അക്രമികള്‍. ഇങ്ങനെ ഖുറാന്‍ പറയുമ്പോള്‍ ഇവിടത്തെ മതം മാറ്റക്കാര്‍ മാറുന്നവരെ ഉപദേശിച്ചത് മാതാപിതാക്കളെ കൂടുതലായി സ്‌നേഹിക്കാനാണ്. കാരണം ഇസ്ലാമില്‍ വന്നതിന് ശേഷം മകന്‍ കൂടുതല്‍ നന്നായിയെന്ന് വീട്ടുകാര്‍ക്ക് തോന്നുകയും അതിലൂടെ അവരും ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുകയും വേണം.
അവിടെയും അധിക ദിവസം നിന്നില്ല. മുഹമ്മദ് ഗൗതമിന്റെ അടുത്ത് മതം മാറാനെത്തിയ വിദ്യാര്‍ത്ഥികളുമായി പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അവര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും അറബി അറിയാത്ത കാരണം മറുപടി പറയുവാന്‍ പറ്റാതെ വന്നു. യഥാര്‍ത്ഥ ദീന്‍ പഠിക്കണമെങ്കില്‍ അറബി പഠിക്കണം. ഔദ്യോഗികമായി മതം മാറണം എന്ന തീരുമാനത്തിലെത്തി. ഇന്ത്യയിലെ തന്നെ വലിയൊരു മദ്രസയായ തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിയ ദാറുല്‍ ഇസ്ലാം മദ്രസയിലേക്കാണ് മതം പഠിക്കാന്‍ പോയത്. മദ്രസയിലെ ജീവിതം പുലര്‍ച്ചെ ആരംഭിക്കും. പിന്നെ നിസ്‌കാരം. ഭക്ഷണം. പിന്നെ നിസ്‌കാരം, ഇങ്ങനെ പോകുന്നു.
മദ്രസയില്‍ ചെല്ലുമ്പോള്‍ അവിടെ അമ്പതോളം പേര്‍ ഉണ്ടായിരുന്നു. എല്ലാവരും തന്നെപ്പോലെയുള്ളവര്‍. മതം പഠിക്കുവാന്‍ മദ്രസയില്‍ പോകുന്നവരൊക്കെ തന്നെപ്പോലെ മതാഭിമുഖ്യം കൊണ്ടാണെന്നാണ് കരുതിയത്. എന്നാല്‍ അടുത്തിഴപഴകിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. പലര്‍ക്കും പല കാര്യങ്ങളാണ്. ചിലര്‍ സാമ്പത്തിക സഹായത്തിന് വേണ്ടി മതം മാറാന്‍ വന്നതാണ്. ചിലര്‍ക്ക് ജോലി വാഗ്ദാനം കേട്ട് വന്നവര്‍, വേറെ ചിലര്‍ക്ക് വീടില്ല. ഇങ്ങനെയുള്ള നൂറ് നൂറ് പ്രശ്‌നങ്ങള്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരം ഇസ്ലാമിലേക്കുള്ള മതംമാറ്റം.
വീട്ടുകാര്‍ അറിയാതെ മതം മാറാന്‍ വരുന്നവരോട് മദ്രസക്കാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും. എതിര്‍പ്പുകള്‍ ഉണ്ടാകും. അള്ളായുടെ ഒരു പരീക്ഷണമായി കണ്ട് ഉറച്ച് നില്‍ക്കുവാന്‍ കഴിയുന്നവര്‍ വന്നാല്‍ മതി.
ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം മോശമായിരുന്നു. ഭക്ഷണത്തില്‍ എല്ലാത്തിലും ഇറച്ചി ഉണ്ടായിരുന്നു. ഇറച്ചി പൊതു ഭക്ഷണമായിരുന്നു. നിരവധി ബ്രാഹ്‌മണ ജാതിക്കാര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഇവിടെ മതം പഠിക്കാന്‍ വന്നിരുന്നു. അവര്‍ സസ്യാഹാരികളാണ്. ഇറച്ചി ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ബലിവസ്തുവാണ്. കഴിക്കേണ്ടതാണ്. ഈ സസ്യാഹാരികളെല്ലാം മാംസാഹാരത്തോട് ഒരു അറപ്പുമായിട്ടാണ് വരിക. മതത്തോടൊപ്പം ബിസ്മി ചൊല്ലി അറുത്ത ഇറച്ചി കൂടിയാകുമ്പോള്‍ ഇത് മതപഠനത്തിന്റെ ഭാഗമാകുകയും ഈ അറപ്പ് മാറി ഇത് ഒരു ശീലമാകുകയും ചെയ്യും. സത്യമതത്തോടും ഏക ദൈവത്തോടുമുള്ള വിശ്വാസം ബലി ഇറച്ചിയേക്കാളും വലുതാണ്. പൂര്‍വ മതത്തിലെ എല്ലാ ശീലങ്ങളില്‍ നിന്നും വിടുവിക്കുന്നതാണ് മദ്രസ പഠനം. പക്ഷെ ഇറച്ചി ഭക്ഷണം സുകേഷിന് തീരെ പറ്റിയിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പറ്റാതെയായി.
ശുചിമുറിയും ചുറ്റുപാടുമെല്ലാം മോശമായിരുന്നെങ്കിലും വിശ്വാസതീവ്രതയില്‍ അതൊന്നും കാര്യമാക്കിയില്ല. എല്ലാം അള്ളായുടെ പരീക്ഷണം. മദ്രസ പഠനം കൊണ്ട് ഒരു കാര്യം മനസ്സിലായി. ഇന്ത്യ മുസ്ലിമുകള്‍ക്ക് ജീവിക്കുവാന്‍ പറ്റിയ രാജ്യമല്ല. നിറയെ ശിര്‍ക്കാണ്. ബഹുദൈവ വിശ്വാസികളും ക്ഷേത്രങ്ങളും വസ്ത്രധാരണവുമെല്ലാം ഇസ്ലാമിനെതിരായിട്ടാണ്. ബാങ്കിംഗും, ആണും പെണ്ണും ഇടപഴുകിയുള്ള പഠനവും എല്ലാം ഹറാമാണ്. അഞ്ച് നേരം നിസ്‌കരിക്കുവാനും താടി വെക്കുവാന്‍ തന്നെയും ബുദ്ധിമുട്ട്. പാകിസ്ഥാനാണ് വിശ്വാസിക്ക് നല്ലത്. പാകിസ്ഥാന്‍ വിസക്ക് അന്വേഷിച്ചു. കിട്ടുവാന്‍ ബുദ്ധിമുട്ടാണെന്നറിഞ്ഞപ്പോള്‍ സൗദിയെക്കുറിച്ചായി ആലോചന. മൂന്ന് മാസത്തെ ക്ലാസ് കഴിഞ്ഞ് ഹജ്ജിന് പോകണം. പിന്നെ ഈ ഹറാമായ രാജ്യത്തേക്ക് തിരിച്ചു വരവില്ല. പിന്നെ അവിടെ ജോലി. വിവാഹം. അത് ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്തായാലും ഇന്ത്യ ഇസ്ലാമിന്റേതല്ല എന്ന തീരുമാനത്തില്‍ സുകേഷ് എത്തി.
മതം മാറുന്നവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അവരാണ് യഥാര്‍ത്ഥ മുസ്ലിം ഫോളോ ചെയ്യുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് മറ്റ് മുസ്ലിമുകള്‍ കൂടുതല്‍ ബഹുമാനം കൊടുക്കും. മതം മാറിയവരുടെ പ്രാര്‍ത്ഥനയാണ് ആള്ളാഹു കൂടുതല്‍ കേള്‍ക്കുക എന്ന് ഇവര്‍ നവാഗതരെ ഇടക്കിടെ ഓര്‍മ്മപ്പെടുത്തി പ്രോത്സാഹിപ്പിച്ചുക്കൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പറയും. ഇസ്ലാമുമായി ബന്ധപ്പെട്ട് ഭീകരവാദ വാര്‍ത്തകള്‍ ഒരുപാട് വന്നിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞിരുന്നത് ഇതൊക്കെ ഇസ്ലാമിന്റെ പേര് ചീത്തയാക്കാന്‍ വേണ്ടി ജൂതന്മാര്‍ ചെയ്യുന്നതാണെന്നാണ്. ഇതിന് ഉദാഹരണമായി അവര്‍ പറയുന്നത് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ചാണ്. ആ ആക്രമണ ദിവസം അമേരിക്കയിലെ ജൂതന്മാരെല്ലാം അവധിയിലായിരുന്നത്രെ. മനസ്സ് കൊണ്ട് ഇസ്ലാമിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വിശ്വസിക്കുവാന്‍ പറ്റിയ വലിയൊരു നുണയായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി.
(തുടരും)