കോഴിക്കോട്: സാംസ്കാരിക മാര്‍ക്സിസത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അതുണ്ടാക്കുന്ന ആഘാതം പരിഹരിക്കാന്‍ പറ്റാത്തതാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫ. ഡോ. കൗഷിക് ഗാംഗോപാദ്ധ്യായ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ.ബി.എസ്.ഹരിശങ്കര്‍ അനുസ്മരണ പരിപാടിയില്‍ കള്‍ച്ചറല്‍ മാര്‍ക്സിസം വിമര്‍ശനാത്മക വീക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതം കോളനിമുക്തമാവുന്നതിന്റെ ചരിത്ര മുഹൂര്‍ത്തത്തിലൂടെ കടന്നുപോവുകയാണ്. അരാജകത്വം സൃഷ്ടിക്കുന്ന ഇടതുപക്ഷ ചിന്തകള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഭാരതത്തിനു മാത്രമേ കഴിയൂ. അദ്ദേഹം തുടര്‍ന്നു.
ഗുരുവായൂരപ്പന് കോളേജ് സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.സി.മഹേഷ്, ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് യൂണിറ്റ് അദ്ധ്യക്ഷന്‍ ഡോ.പി.സി.മധുരാജ്, സെക്രട്ടറി അഡ്വ.വി.ജി. മോഹന്‍കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ജയഭാനു, വൈസ് പ്രസിഡന്റ് എ.ശ്രീവത്സന്‍, എം.എന്‍. സുന്ദര്‍രാജ്, സംസ്ഥാന സമിതി അംഗം അഡ്വ.എന്‍.അരവിന്ദന് എന്നിവര്‍ സംസാരിച്ചു.