Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഒരു നിഘണ്ടുവിന്റെ നൂറുവര്‍ഷം

പ്രൊഫ. കെ. ശശികുമാര്‍പ്രൊഫ. കെ. ശശികുമാര്‍
14 July 2023

മലയാള ഭാഷാനിഘണ്ടുക്കള്‍ പലതുണ്ട്. പക്ഷെ, നിഘണ്ടുവിനിവിടെ പകരം പദം ‘ശബ്ദതാരാവലി’ മാത്രം. മാതൃഭാഷാ പ്രണയിയായ ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ളയുടെ ഈ മഹത്തായ നിഘണ്ടുവിന്റെ ഒന്നാം പതിപ്പ് 1923-ലാണ് പുറത്തിറങ്ങിയത്. ആ നിലക്ക് അതിന്റെ നൂറാം വര്‍ഷമാണിത്.

Google NewsAdd Kesari Weekly as a preferred source on Google

മനുഷ്യന്റെ ഏറ്റവും സുന്ദരമായ കണ്ടുപിടുത്തം ഭാഷയാണ്. അറിയാനും അറിയിക്കാനുമുള്ള ലളിതോപാധിയെന്ന് സരളമായി ഭാഷയെ നിര്‍വ്വചിക്കാം. ഒരു ജനതയുടെ ആകമാനവ്യവസ്ഥയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഭാഷ എന്ന് ഒരല്പം ഗൗരവത്തോടെ നമുക്ക് പറയാം. അക്ഷരമാലയുടെയും വര്‍ണ്ണമാലയുടെയും ആവിര്‍ഭാവം സംസ്‌കാര വിപ്ലവം തന്നെ.

വികസ്വര ഭാഷകള്‍, വികസിതഭാഷകള്‍, സമ്പുഷ്ടഭാഷകള്‍, ജീവല്‍ഭാഷകള്‍, മൃതഭാഷകള്‍ എന്നിങ്ങനെ ഭാഷാശാസ്ത്രജ്ഞര്‍ ഭാഷയെ പല പേരുകള്‍ നല്‍കി വര്‍ഗ്ഗീകരിക്കട്ടെ; ഏതു ഭാഷയും സംസ്‌ക്കാരസംഭരണി തന്നെ. ഭാഷയുടെയും സാഹിത്യത്തിന്റെയും മഹിമയും ഗരിമയും നിര്‍ണ്ണയിക്കുവാന്‍ ഒട്ടേറെ മാനദണ്ഡങ്ങള്‍ നമുക്കുണ്ട്. ശ്രേഷ്ഠഭാഷാ പദവി നാം നേടുകയും ചെയ്തു.

ADVERTISEMENT

ചെറിയ കേരളത്തിന്റെ വലിയ ഭാഷയായ മലയാളത്തിന് ഏറിയാല്‍ രണ്ടായിരം വര്‍ഷത്തെ ചരിത്രമേ ഉണ്ടാവൂ. പതിനഞ്ചാം നൂറ്റാണ്ടിലെ മലയാളിയും ഇരുപതാം നൂറ്റാണ്ടിലെ മലയാളിയും പരസ്പരം കണ്ടുമുട്ടി സംസാരിച്ചാല്‍ ഇരുവരുടേയും ‘ചാരുകേരളഭാഷ’ മനസ്സിലാവുമോ? ടിപ്പണിയോ ടീകയോ കൂടാതെ ഭാഷയിലെ പ്രഥമകാവ്യമായ ‘രാമചരിതം’ ഇന്നാര്‍ക്കാനും വായിച്ചു നോക്കിയാല്‍ അര്‍ത്ഥം പിടികിട്ടുമോ? ‘അകമ്പറി’ല്‍ നിന്നും ‘അരനാഴികനേര’ത്തിലേക്കും ദൂരമേറെയുണ്ട്.

നിഘണ്ടുവെന്ന ആശയം നമ്മുടെ പ്രാചീന പ്രതിഭാശാലികള്‍ക്കുണ്ടായിരുന്നു. നിരുക്തകാരനായ ‘യാസ്‌ക്കന്‍’ വേദങ്ങളിലെ പദങ്ങളുടെ പട്ടിക തയ്യാറാക്കിയതാണ് ഇതുമായി ബന്ധപ്പെട്ട പ്രാഥമികസംരംഭം. പ്രസിദ്ധമായ സംസ്‌കൃത ഭാഷാനിഘണ്ടു അമരസിംഹന്റെ അമരകോശം തന്നെ. സംസ്‌കൃത ഭാഷയിലെ അതിവിപുലമായ പദസമ്പത്ത് വര്‍ഗ്ഗങ്ങളും കാണ്ഡങ്ങളുമായി പദ്യ രൂപത്തില്‍ അതില്‍ സംവിധാനം ചെയ്തിരിക്കുന്നു.

വികസ്വരമായ കലയ്ക്കും ഭാഷയ്ക്കും ശാസ്ത്രത്തിനും ഈ വിവര വ്യവസായയുഗത്തില്‍ ഒരനിവാര്യത തന്നെയാണ് കോശഗ്രന്ഥങ്ങള്‍. ഭാഷകളുടെ വൈജ്ഞാനികസമ്പത്തിന്റെ ക്രോഡീകരണമാണ് നിഘണ്ടുവിജ്ഞാനീയം എന്നു പറയാം. വിഷയം, സ്വഭാവം, സംവിധാനം, പ്രയോജനം എന്നിവയെ ആധാരമാക്കി എന്‍സൈക്ലോപീഡിയ, ലക്‌സിക്കണ്‍, ഗ്ലോസറി തുടങ്ങി ഭിന്നരീതിയിലുള്ള ഒട്ടേറെ നിഘണ്ടുകള്‍ ലോകഭാഷകളിലുണ്ട്. ഈ വൈജ്ഞാനികശാഖ ഇന്നേറെ വളര്‍ന്നിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ‘ശബ്ദതാരാവലി’ പോലൊരു നിഘണ്ടുവിന്റെ നിര്‍മ്മാണം ചിന്തയ്ക്കപ്പുറമാണ്. കാരണം ലക്ഷണമൊത്ത പൂര്‍വ്വനിര്‍മ്മിതികള്‍ അന്നത്തെ മലയാള ഭാഷയിലുണ്ടായിരുന്നില്ല എന്നതുതന്നെ. വിദേശപണ്ഡിതരുടെ ശ്ലാഘനീയശ്രമങ്ങള്‍ നിഘണ്ടുനിര്‍മ്മാണ മേഖലയിലുണ്ടായി എന്നത് സാഭിമാനം നാം ഓര്‍മ്മിയ്ക്കണം.

മലയാളവാക്കുകള്‍ക്ക് മലയാളഭാഷയില്‍ത്തന്നെ അര്‍ത്ഥം നല്‍കി രചിച്ച ആദ്യത്തെ നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ ‘മലയാള നിഘണ്ടു’വാണ്. ഈ ശബ്ദകോശം 1865ല്‍ പ്രസിദ്ധീകൃതമായി. ഇതിന്റെ നാലാം പതിപ്പ് 1935ല്‍ പുറത്തുവന്നു. പ്രതിഭാശാലികളായ ചില വിദേശമിഷണറിമാരെ നമുക്കു മറക്കാനാവില്ല. ഭാഷയ്ക്കും സാഹിത്യത്തിനും വ്യാകരണത്തിനും അവര്‍ നല്‍കിയിരിക്കുന്ന സംഭാവനകള്‍ വിസ്മരിക്കുന്നത് അവിവേകവും കൃതഘ്‌നതയുമാവും. ശാസ്ത്രീയതയും വിശ്വാസ്യതയും സമഗ്രതയും ഒരേപോലെ അവകാശപ്പെടാവുന്ന പരിശ്രമമാണ് അത്. ബഹുഭാഷാപണ്ഡിതനായ ഡോ. ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ ‘മലയാളം – ഇംഗ്ലീഷ് നിഘണ്ടു’ ഒരു മഹാസംരംഭം തന്നെ. മലയാളപദങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിശദമായി അര്‍ത്ഥം ഈ നിഘണ്ടു നല്‍കുന്നു.

ഒരിടത്ത് ഒരിക്കലൊരു സാഹിത്യ പരിഷത്ത് സമ്മേളനം നടന്നു. മലയാള ഭാഷയ്‌ക്കൊരു നിഘണ്ടുവില്ലാത്തത് പ്രമുഖപ്രഭാഷകരൊക്കെയും സൂചിപ്പിച്ചു. പണ്ഡിതരായ എഴുത്തുകാര്‍ ഒന്നുചേര്‍ന്ന് നിഘണ്ടുനിര്‍മ്മാണച്ചുമതല ഏറ്റെടുക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. പദ്ധതി പ്രയോഗത്തില്‍ വന്നില്ല. ഒരു ചെറുപ്പക്കാരന്‍ പൂര്‍വ്വനിര്‍ബ്ബന്ധം കൂടാതെ ഈ കൃത്യം സ്വയം ഏറ്റെടുത്തു. യുവാവിന്റെ പേര് ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള. തിരുവനന്തപുരം, ശ്രീകണ്‌ഠേശ്വരത്ത് കളവറവിളാകത്തു വീട്ടില്‍ 1040 വൃശ്ചികം 12ന് ജനിച്ച പദ്‌നാഭപിള്ള ആദ്യത്തെ മലയാളഭാഷാ ചരിത്രകര്‍ത്താവായ, സര്‍വ്വാധികാര്യക്കാരായ പി. ഗോവിന്ദപ്പിള്ളയുടെ മരുമകനാണ്.

നിഘണ്ടുനിര്‍മ്മാണം മുപ്പത്തിരണ്ടാം വയസ്സില്‍ പദ്മനാഭപിള്ള തുടങ്ങി. അമ്പത്തെട്ടാം വയസ്സില്‍ ആ ദൗത്യം പൂര്‍ത്തിയായി. കാല്‍നൂറ്റാണ്ടുകാലത്തെ കഠിനപരിശ്രമം. അതും ഒറ്റയ്ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അജ്ഞാതവും അവികസിതവുമായ കാലസന്ധിയില്‍. നിഘണ്ടു നിര്‍മ്മാണത്തിനായി ഉണ്ടായിരുന്ന വക്കീല്‍പ്പണിപ്പോലും ഈ മഹാനുപേക്ഷിച്ചു. എന്തെന്തുക്ലേശങ്ങള്‍, ത്യാഗങ്ങള്‍! ഈ അമ്മാവനും മരുമകനും കൈരളിയുടെ കഥയിലെ രണ്ട് അനശ്വരകഥാപാത്രങ്ങളാണ്.

ശ്രീകണ്‌ഠേശ്വരത്തിന്റെ ഈ ഡയറിക്കുറിപ്പ് വായിക്കുക: ”…. ഞാന്‍ 1072ല്‍ ആരംഭിച്ച ശബ്ദതാരാവലി എന്ന മലയാളനിഘണ്ടു 1092 ആയ ഈ ആണ്ടവസാനത്തില്‍ മുഴുവനും എഴുതിത്തീര്‍ത്തു.” പൂര്‍ണ്ണവും സ്വതന്ത്രവുമാണ് ശബ്ദതാരാവലി കര്‍ത്താവിന്റെ ജന്മശതവാര്‍ഷികദിനത്തിലെ അഞ്ചാം പതിപ്പ്. ശ്രീകണ്‌ഠേശ്വരത്തിന്റെ മകനായ പി.ദാമോദരന്‍ നായരാണ് ശബ്ദതാരാവലി കാലാകാലം പരിഷ്‌ക്കരിച്ചു വിപുലപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മഹാനുഭാവനായ അച്ഛന്റെ മഹാനായ മകനെക്കുറിച്ച് മഹാകവി വള്ളത്തോള്‍ പറഞ്ഞതിങ്ങനെ: ”പരലോകമടഞ്ഞ അച്ഛനെ മകന്റെ ഈ അതിദുഷ്‌ക്കരമായ ശ്രാദ്ധാനുഷ്ഠാനം – ശബ്ദതാരാവലി സംസ്‌ക്കരണം- എത്രമേല്‍ സന്തുഷ്ടനാക്കുകയില്ല.” അച്ഛന്റെ രചനകള്‍ ആക്രിക്കാരനു വലിച്ചെറിഞ്ഞു കൊടുക്കുന്ന മക്കള്‍ ഇവരെ പ്രണമിക്കുക.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് (എസ്.പി.സി.എസ്) ശബ്ദതാരാവലി പ്രസിദ്ധീകരിച്ചു പോന്നത്. ഇപ്പോള്‍ പല പ്രസാധകരും പല കെട്ടിലും മട്ടിലും ഇത് വിപണിയിലെത്തിക്കുന്നുണ്ട്. ശബ്ദങ്ങളുടെ മറ്റൊരു നക്ഷത്രപ്പൂങ്കാവനം നാളിതുവരെ മറ്റാരാനും ഒട്ട് ഒരുക്കിയിട്ടുമില്ല.
ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കിച്ചേര്‍ത്തുവച്ചിരിക്കുന്ന ശബ്ദകോശമാണ് നിഘണ്ടുവെന്നത് പരിനിഷ്ഠിതമായ അര്‍ത്ഥത്തില്‍ ശരിയാണ്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി അങ്ങനെയാണുതാനും. ഒരു നൂറുവര്‍ഷത്തിനപ്പുറം ‘സങ്കേതസൂചി’യുമൊക്കെ തയ്യാറാക്കി ശാസ്ത്രീയമായിത്തന്നെയാണ് ഈ പ്രതിഭാധനന്‍ വാക്കുകള്‍ക്ക് കൂടൊരുക്കിയിട്ടുള്ളത്.

ഭാഷ വളരുകയാണ്; കൃത്തും തദ്ധിതവുമായി പുതിയ പദങ്ങള്‍ ധാരാളം. പരകീയപദങ്ങളെ സ്വകീയശേഖരത്തിലുള്‍ച്ചേര്‍ത്തു വ്യവഹരിക്കുന്ന പ്രവണതയുമേറെ. ഭാഷാശാസ്ത്രജ്ഞനുപോലും പിടികൊടുക്കാത്ത പ്രയോഗവഴികള്‍ അസംഖ്യം. ശ്രീകണ്‌ഠേശ്വരം കാണാതെ പോയ പദങ്ങളുള്‍പ്പെടെ അസംഖ്യം ശബ്ദങ്ങള്‍ ഇന്നു ഭാഷയിലുണ്ട്. ഇവയൊക്കെയും ഔപചാരികമായും ഔദ്യോഗികമായും ശബ്ദതാരാവലിയിലുള്‍പ്പെടുത്തി വിപുലീകരണവും സംസ്‌ക്കരണവും നടത്തേണ്ടതുണ്ട്.

ഇവിടെ നാം ഒരു കാര്യം ഓര്‍മ്മിക്കുക. നവീനകാലത്ത് ഏറെയുമുണ്ടാവുന്നത് വിഷയാധിഷ്ഠിതമായ നിഘണ്ടുക്കളാണ്. ഒരു പ്രത്യേകവിജ്ഞാനശാഖയുമായി ബന്ധപ്പെട്ട പദങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ് വിഷയനിഘണ്ടുക്കള്‍. ഭാഷാശാസ്ത്ര ശബ്ദാവലി, ഭരണഭാഷാകോശം, ഔഷധനിഘണ്ടു വേദശബ്ദരത്‌നാകരം തൊട്ട് ലോകമത നിഘണ്ടു വരെയെത്രയെത്ര.

ശ്രീകണ്‌ഠേശ്വരം കേവലം നിഘണ്ടുനിര്‍മ്മാതാവ് മാത്രമല്ല. ശബ്ദത്തെ അദ്ദേഹം സര്‍ഗ്ഗാത്മകരചനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ ധര്‍മ്മഗുപ്തവിജയം, സുന്ദോപസുന്ദയുദ്ധം എന്നീ ആട്ടക്കഥകളും കനകലതാസ്വയംവരം, പാണ്ഡവവിജയം, മദനകാമചരിതം എന്നീ നാടകങ്ങളും രണ്ടുമൂന്നു തുള്ളല്‍കൃതികളും കൈരളിക്കു ലഭിച്ചു. അനവധി ഊഞ്ഞാല്‍ പാട്ടുകളും തിരുവാതിരപ്പാട്ടുകളും ശ്രീകണ്‌ഠേശ്വരത്തിന്റെ വകയായുണ്ട്.

പദസ്വീകരണത്തിന്റെ ഗണ്യതയും അര്‍ത്ഥവിരണത്തിന്റെ വൈശദ്യവും പണ്ടേ നിരീക്ഷണവിധേയമാക്കിയ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്കുള്ള നിത്യസ്മാരകമാണ് ശബ്ദതാരാവലി. മലയാള ഭാഷയുടെ നിലാപ്പെരുമയില്‍ അണയാത്ത വഴിവിളക്കു തന്നെയാണ് ഈ നിഘണ്ടു.

ശബ്ദതാരാവലി – ശ്രീകണ്‌ഠേശ്വരം
ഒന്നാം പതിപ്പ് : 1923
രണ്ടാം പതിപ്പ് : 1931
മൂന്നാം പതിപ്പ് : 1939
നാലാം പതിപ്പ് : 1952
അഞ്ചാം പതിപ്പ് : 1964
ആറാം പതിപ്പ് : 1967
ഏഴാം പതിപ്പ് : 1972
എട്ടാം പതിപ്പ് : 1977
ശബ്ദതാരാവലിക്ക് ഒന്നിലേറെ പ്രസാധകര്‍ ഇപ്പോഴുണ്ട്. വിപുലീകരിക്കുകയും പരിഷ്‌ക്കരിക്കയും ചെയ്ത സര്‍ക്കാര്‍ പതിപ്പ് വൈകാതെ പുറത്തെത്തും എന്നറിയുന്നു.

 

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies