Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭിന്നശേഷി കുട്ടികളും ദന്തസംരക്ഷണരീതികളും

ഡോ.ദീപ്തി അശോക്ഡോ.ദീപ്തി അശോക്
23 June 2023

ഭിന്നശേഷിക്കാരായ കുട്ടികള്‍ പ്രത്യേക ആരോഗ്യ സംരക്ഷണം ആവശ്യമുള്ളവരാണ്. അവരുടെ ദന്തസംരക്ഷണം ശിശു ദന്തരോഗചികിത്സയുടെ അവിഭാജ്യഘടകമാണ്. കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന ഡെന്റല്‍ ഫോബിയ (ദന്തചികിത്സയോടുള്ള പേടി) ഇത്തരം കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു.ശാരീരികമായും മാനസികമായും ബുദ്ധിപരമായും ഇന്ദ്രിയസംബന്ധമായും വൈകാരികമായും പല വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ ദന്തചികിത്സയുടെ നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ വിമുഖരാകുന്നു. അതിനാല്‍ അത്യാവശ്യമാണെങ്കില്‍ മാത്രം ദന്തഡോക്ടറെ സമീപിക്കുന്ന രീതിയാണ് കണ്ടുവരുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

വായയില്‍ അണുബാധക്കുള്ള സാധ്യതകള്‍ കൂടാന്‍ കാരണം
ഭിന്നശേഷിക്കാരായ കുട്ടികളില്‍ ദന്തശുചിത്വ പരിപാലനം ഏറെ ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. കൈത്തഴക്കത്തിന്റെ കുറവ്, ദന്തശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പരിമിതമായ ധാരണ, ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണ രീതി എന്നിങ്ങനെ അവരെ ദന്തരോഗത്തിലേക്കു നയിക്കാവുന്ന കാരണങ്ങള്‍ പലതാണ്.മറ്റു ഡെന്റോഫേഷ്യല്‍ വൈകല്യങ്ങള്‍ ഉള്ളവരാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. പാല്‍പല്ലുകള്‍ പൊഴിയുമെന്നും അതിനാല്‍ അവയെ അത്ര ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമാണ് ഇപ്പോഴും പല മാതാപിതാക്കള്‍ക്കും ഇടയിലുള്ള ധാരണ. എന്നാല്‍ പാല്‍പല്ലുകള്‍ ഭാവിയിലെ മുതിര്‍ന്ന പല്ലുകള്‍ക്കുള്ള പ്ലേയ്‌സ് ഹോള്‍ഡറുകളാണ്. അവ അവഗണിച്ചാല്‍ പുതിയ പല്ലുകളെയും താടിയെല്ലു കളെയും സാരമായി ബാധിച്ചേക്കാം.

പൊതുവായി കാണുന്ന ദന്ത പ്രശ്‌നങ്ങള്‍
ദന്തശുചിത്വം മോശമായതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികളില്‍ മോണരോഗം, ദന്തക്ഷയം എന്നിവയുടെ വ്യാപനം കൂടുതലായി കാണപ്പെടുന്നു. കൂടാതെ പല്ലുകള്‍ നേരത്തെ നഷ്ടപ്പെടല്‍, പുതിയ പല്ലുകള്‍ വരാനുള്ള കാലതാമസം, ജന്മനാ പല്ലുകള്‍ ഇല്ലാതിരിക്കുക, ചിലരില്‍ അധികപല്ലുകള്‍ കാണുക (ഉദാ: ഡൗണ്‍സ് സിന്‍ ഡ്രോം), മറ്റു ദന്ത ക്രമക്കേടുകള്‍ അങ്ങനെ പല രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഇവരില്‍ കണ്ടുവരുന്നത്.കൂടാതെ സെറിബ്രല്‍ പാള്‍സി, വൈജ്ഞാനിക വൈകല്യങ്ങള്‍-Cognitive Disabilities, ASD (ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍) ബാധിതരായ കുട്ടികളില്‍ ബ്രക്‌സിസം അതായത് പല്ലുകള്‍ കൂട്ടി കടിക്കുന്ന സ്വഭാവവും കാണുന്നു. വിരല് കുടിക്കുക, നാക്ക് പുറത്തേക്കു തള്ളിവരുക, വായയില്‍ കൂടിയുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയ ഓറല്‍ ഹാബിറ്റുകളാണ് മറ്റു ചില ബുദ്ധിമുട്ടുകള്‍.

ADVERTISEMENT

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
പ്രിവന്റീവ് തെറാപ്പിയും നേരത്തെയുള്ള ഇടപെടലുകളും ദന്തരോഗസാധ്യത തടയുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.2 മിനിറ്റ് 2 തവണ ബ്രഷിംഗ് എന്ന റൂള്‍ അടിസ്ഥാനത്തില്‍ പോകണമെന്നില്ല.ശരിയായി ബ്രഷിംഗ് പൂര്‍ത്തിയാക്കുന്നത് വരെ സമയം കൂട്ടാവുന്നതാണ്.ബ്രഷിംഗ് ശീലം ആരംഭിക്കുന്നതിനായി സമ്മാനമായോ ആലിംഗനമായോ റിവാര്‍ഡുകള്‍ കൊടുത്തു തുടങ്ങാം (Positive Reinforcement). ശീലമായി കഴിഞ്ഞാല്‍ റിവാര്‍ഡുകള്‍ ക്രമേണ പിന്‍വലിക്കാം. കുട്ടികള്‍ ഇതില്‍ പ്രാവീണ്യം നേടുന്നത് വരെ മാതാപിതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. മോഡലിംഗ് ഒരു നല്ല പഠന ഉപകരണമാണ്. അതായതു കുട്ടിയുടെ പിന്നില്‍ നിന്നിട്ടു ബ്രഷിംഗ് ശരിയായി എങ്ങനെ ചെയ്യുന്നു എന്ന് കാണിച്ചു കൊടുക്കാം. ബ്രഷിംഗ് എളുപ്പമാക്കാന്‍ വര്‍ണാഭമായ ഹാന്‍ഡിലുകളും അധികഗ്രിപ്പും ഉള്ള ബ്രഷുകള്‍ തിരഞ്ഞെടുക്കാം. വാട്ടര്‍പ്പിക്കും, രസകരമായ ഫ്‌ളോസ്സറുകളും ബ്രഷിംഗ് കൂടുതല്‍ സ്വാഗതാര്‍ഹവും സന്തോഷകരവുമാക്കും. കൈത്തഴക്കം കുറവുള്ളവരില്‍ ബ്രഷിംഗ് കാര്യക്ഷമമാക്കാന്‍ സോണിക് പവര്‍ ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റുകള്‍ ദന്തക്ഷയ രോഗ സാധ്യത കുറക്കുന്നു. വായയില്‍ സെന്‍സറി പ്രശ്‌നങ്ങള്‍ ഉള്ള ചിലരില്‍ പേസ്റ്റിന്റെ ടെക്‌സ്ചര്‍ അരോചകമായി തോന്നാം. അവര്‍ക്ക് എസ്എല്‍എസ് ഫ്രീ (SLS free) ടൂത്ത് പേസ്റ്റ്, ഫ്‌ളൂറൈഡ് റിന്‍സ്, Casein phospho peptide-amorphous calcium phosphate (CPP-ACP)) അടങ്ങിയ പേസ്റ്റുകള്‍ – Tooth Mousse എന്നിവ പ്രയോജനപ്പെടും. പതിവ് ദന്തപരിശോധനകള്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനും വേഗത്തിലുള്ള ഇടപെടലിനും സഹായിക്കുന്നു. ഇത് പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതും പിന്നീട് സമഗ്രമായ ചികിത്സ ആവശ്യമായി വരുന്നതും തടയുന്നു. ഫ്‌ളൂറൈഡ് തെറാപ്പി, പിറ്റ് ആന്‍ഡ് ഫിഷര്‍ സീലന്റ്‌സ്, ഫില്ലിംഗ്‌സ് എന്നിവ ബുദ്ധിമുട്ടില്ലാതെ നടത്താവുന്ന ചികിത്സാരീതികളാണ്.

ഡെന്റല്‍ ഹോം നേരത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുക
ഭിന്നശേഷിക്കാരായ കുട്ടികള്‍ ദന്ത ചികിത്സയുമായി സഹകരിക്കണമെങ്കില്‍ ആദ്യം ഒരു ഡെന്റല്‍ ക്ലിനിക്കിന്റെ അന്തരീക്ഷവുമായി അവര്‍ പൊരുത്തപ്പെടേണ്ടതുണ്ട്. അതിനാല്‍ ആദ്യ സന്ദര്‍ശനം സൗഹൃദപരമാക്കാം. കൂടുതല്‍ ഉത്സാഹഭരിതരായി കാണാനിടയുള്ളതിനാല്‍ രാവിലെയുള്ള സമയം ഗുണം ചെയ്യും. Tell Show Do Technique അവരെ ചികിത്സക്കു സജ്ജമാക്കാന്‍ സഹായിക്കുന്നു. അതായത് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നേരത്തെ പറഞ്ഞു മനസ്സിലാക്കുക. ഇത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അനാവശ്യഭയം ഇല്ലാതാക്കുകയും ചെയ്യും. പെരുമാറ്റ വൈകല്യങ്ങള്‍ കൂടുതല്‍ ഉള്ള കുട്ടികളെ കൈകാര്യം ചെയ്യാനായി മാതാപിതാക്കളുടെ സമ്മതത്തോടെയുള്ള ബിഹേവിയര്‍ മോഡുലേഷന്‍ ടെക്നിക്‌സ് ഉപയോഗപ്രദമാണ്. മറ്റു രീതികള്‍ എല്ലാം പരാജയപ്പെട്ടാല്‍ സെഡേഷന്‍, ജനറല്‍ അനസ്തേഷ്യ എന്നിവ ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്.

പൊതുവായ ആരോഗ്യവും ദന്തശുചിത്വവും പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു. ദന്തരോഗങ്ങള്‍ മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതുപോലെ തിരിച്ചും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. മറ്റു വൈദ്യചികിത്സയുടെ ഭാരം കൂടെ ഉള്ളതിനാല്‍ അവരുടെ ദന്തസംരക്ഷണം അവഗണിക്കപ്പെടുന്നു. ഉയര്‍ന്ന അപകടസാധ്യത ഉള്ള (High Risk Group) വിഭാഗത്തില്‍ പെടുന്നതിനാല്‍, ആവശ്യമായ എല്ലാ കുട്ടികളും ഒരു വയസ്സിനുള്ളില്‍ ദന്തരോഗവിദഗ്ദ്ധരുടെ സഹായം നേടണം എന്ന് AAPD (American Academy of Pediatric Dentistry)ശുപാര്‍ശ ചെയ്യുന്നു. പ്രിവന്റീവ് നടപടികളും നേരത്തെയുള്ള ഇടപെടലുകളും പല പ്രശ്‌നങ്ങളും സങ്കീര്‍ണമാവുന്നതിനു മുന്നേ കാര്യക്ഷമമായി പരിഹരിക്കാന്‍ സാധിക്കും.

നെല്‍സണ്‍ മണ്ടേലയുടെ ഒരു പരാമര്‍ശം ഇവിടെ അനുയോജ്യമായി തോന്നുന്നു. ‘ഭിന്നശേഷിക്കാരനായ ഏതൊരു കുട്ടിക്കും മറ്റേതു കുട്ടികളെയും പോലെ ആവേശകരവും ശോഭനവുമായ ഒരു ഭാവിക്ക് അര്‍ഹതയുണ്ട്. അവര്‍ മികച്ച മെഡിക്കല്‍ ഡെന്റല്‍ ചികിത്സയ്ക്ക് അര്‍ഹരാണ്.’ ചികിത്സകള്‍, നാഴികക്കല്ലുകള്‍, വിജയപരാജയങ്ങള്‍ അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം വിലപ്പെട്ടതായിരുന്നു എന്ന് തീര്‍ച്ചയായും തിരിച്ചറിയും.

(കോഴിക്കോട് പുതിയപാലം ദേവ് ഡെന്റല്‍കെയര്‍, ചീഫ് ഡെന്റല്‍ സര്‍ജ്ജനാണ് ലേഖിക)

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies