Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ജി 20 ഉച്ചകോടിയിലെ ഹരിതചിന്തകള്‍

ഡോ. സി.വി.ജയമണിഡോ. സി.വി.ജയമണി
23 June 2023

സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതം ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഈ അവസരത്തിലുള്ള ഭാരതത്തിന്റെ സ്ഥാനലബ്ധി ഏറെ പ്രാധാന്യമുള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒരു വലിയ ഉത്തരവാദിത്തമാണ് വര്‍ദ്ധിച്ച വിശ്വാസത്തോടെ ലോകരാഷ്ട്രങ്ങള്‍, ഏറ്റവും വേഗത്തില്‍ വളരുന്ന ഭാരതത്തിന്റെ കൈയില്‍ ഏല്പ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ജനാധിപത്യ സ്വഭാവവും, ബഹുസ്വരതയും, നയതന്ത്രജ്ഞതയും, ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും മൂലം വികസന കാര്യത്തില്‍ വലിയ അവസരമാണ് ഭാരതത്തിന് മുന്നില്‍ തുറന്ന് കിട്ടിയിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങള്‍ വസിക്കുന്ന പ്രദേശങ്ങള്‍ ജി20 രാജ്യ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു. ആഗോള ജിഡിപിയുടെ എണ്‍പത് ശതമാനത്തിന്റെ നേരവകാശികളാണ് ഈ രാജ്യങ്ങള്‍. അതുകൊണ്ടു തന്നെ ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി മാറുന്നു ഈ കൂട്ടായ്മ. ശാക്തികചേരികളുടെ കൂട്ടായ്മ എന്ന നിലയില്‍ തന്നെ സമകാലിക പ്രശ്‌നങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.

ജീവിതശൈലിയും പരിസ്ഥിതിയും
പരിസ്ഥിതി പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്ലാസ്‌ഗോവില്‍ വെച്ചു നടന്ന COP 26 കാലാവസ്ഥ ഉച്ചകോടിയില്‍ അവതരിപ്പിച്ച ആശയമാണ് ലൈഫ് v (LIFE) അഥവാ ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (Lifestyle for Environment) എന്നത്. വ്യക്തികളും വ്യവസായങ്ങളുമടങ്ങുന്ന ലോക സാമ്പത്തിക ക്രമത്തെ പരിസ്ഥിതി പ്രശ്‌നങ്ങളിലും പദ്ധതികളിലും പങ്കാളികളാക്കുക എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. സമൂഹത്തിന്റെ ബോധപൂര്‍വമായ ഇടപെടലുകളിലൂടെ മാത്രമേ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ആധുനിക ജീവിതരീതിക്ക് പകരം പരിസ്ഥിതി സൗഹൃദമായ ജീവിതരീതി സ്വീകരിക്കാനുള്ള ഒരു മാനസികാവസ്ഥ വ്യക്തികളിലും വ്യവസായ ശാലകളിലും ഉണ്ടാക്കുക എന്നതാണ് ഈ ആശയം ലക്ഷ്യമിടുന്നത്. എങ്കില്‍ മാത്രമേ വ്യക്തിഗത ഹരിതവാതക ബഹിര്‍ഗമനത്തിന്റെ (Carbon Footprint) അളവ് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

ADVERTISEMENT

പരിസ്ഥിതിയെ പരിഗണിക്കാത്ത ഉപഭോഗതൃഷ്ണ (Propensity for Consumption) പരിസ്ഥിതിക്ക് വലിയ ദോഷമാണ് വരുത്തി വെയ്ക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ കരുതലോടും ഏറെ കാര്യക്ഷമതയോടും കൂടിവേണം നാം ഉപയോഗിക്കാന്‍. ഹരിതവാതക ബഹിര്‍ഗമനവും നമ്മുടെ ഉപഭോഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഭാരതത്തിലെ നൂറ്റിനാല്പത് കോടിയോളം വരുന്ന ജനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണിന്റെ പ്രതിശീര്‍ഷ അളവ് ഏകദേശം രണ്ട് മെട്രിക് ടണ്ണോളം വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ഏഴ് ശതമാനത്തോളം കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം കോവിഡാനന്തരം കുതിച്ചുയര്‍ന്നത് പതിനൊന്ന് ശതമാനത്തോളമാണെന്നത് ഏറെ ആശങ്കയുളവാക്കുന്നു.

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2023-24 വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തെ കാര്‍ബണീകരണത്തിന്റെ കുഴപ്പങ്ങളും അത് പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനത്തിന്റെ പ്രോത്സാഹനങ്ങളെ കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ഭാരതം നേതൃത്വം കൊടുക്കുന്ന ഈ വര്‍ഷത്തെ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലും ഹരിത വാതക പ്രശ്‌നങ്ങളും അതിന്റെ വിവിധ സാമ്പത്തിക വശങ്ങളും ചര്‍ച്ചയാവുമെന്ന് വേണം കരുതാന്‍.

ഹരിതോര്‍ജ്ജ വികസനം
ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍ സാമ്പത്തിക നടപടികള്‍ക്കൊപ്പം ഭാരതത്തിന് പരിസ്ഥിതി സംരക്ഷണ കാര്യത്തിലും ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകാവുന്നതാണ്. ഹരിതോര്‍ജ്ജ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും പ്രോത്സാഹനമാണ് ഹരിതവാതക നിയന്ത്രണത്തിനുള്ള ഒരു പോംവഴി. ബയോ ഗ്യാസ്, സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവയുടെ ഉത്പാദനത്തില്‍ ഭാരതത്തിന്റെ അനന്ത സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തണം.

ഭാരതത്തിന്റെ ഭാവി വികസനവും, ഭാരതം മുന്നോട്ട് വെക്കുന്ന വികസന മാതൃകയും മൂന്നു ഘടകങ്ങളെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഹരിത വികസനത്തിനായി ഭാരതത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന മൂന്ന് മാര്‍ഗ്ഗങ്ങളാണ് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ പരിപോഷണം, കല്‍ക്കരി, പെട്രോള്‍, പാചക വാതകം തുടങ്ങിയ പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാനുഗതമായ കുറവ്, വാതകാടിസ്ഥാനത്തിലുള്ള സമ്പദ്‌വ്യനസ്ഥയിലേയ്ക്കുള്ള ത്വരിത ഗതിയിലുള്ള മാറ്റം എന്നിവ. പുനരുപയോഗ ഊര്‍ജ്ജത്തിലേയ്ക്കുള്ള വേഗത്തിലുള്ള മാറ്റത്തിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാവുകയുള്ളൂ. അല്ലാത്ത പക്ഷം 2070 ല്‍ ചല Net Zero എന്ന ലക്ഷ്യം കൈവരിക്കുക എന്നത് ബുദ്ധിമുട്ടായിത്തീരും. ഈ വിഷയം ജി 20 രാഷ്ട്രത്തലവന്മാര്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയമാക്കും എന്നു വേണം കരുതാന്‍.

ഹരിത വാതക ബഹിര്‍ഗമനത്തിന്റെ കൃത്യമായ അളവുകള്‍ നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളും സാങ്കേതിക വിദ്യകളും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കാലാവസ്ഥാ വ്യതിയാന സമ്മേളനങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും, കൈവരിക്കാനുള്ള നെറ്റ് സീറോ പോലുള്ള ലക്ഷ്യങ്ങളും അവഗണിച്ചു കൊണ്ടുള്ള വികസനം ഗുണത്തെക്കാളേറെ ദോഷങ്ങളാണ് ലോകരാഷ്ട്രങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പോകുന്നത്. ഈ കാര്യത്തില്‍ പിഴവ് കാണിക്കുന്നവര്‍ക്ക് പിഴയും ലക്ഷ്യം കൈവരിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് പ്രോത്സാഹനവും നല്‍കി വേണം നാം മുന്നോട്ട് പോകാന്‍.
2022 ആഗസ്റ്റ് മാസം ഭാരതം ഔദ്യോഗികമായി സമര്‍പ്പിച്ച ഹരിത വാതക ബഹിര്‍മനത്തിന്റെ Nationally Determined Contribution (NDC ലക്ഷ്യം (Target), പ്രധാനമന്ത്രി മുന്നോട്ടു വെച്ച LIFE എന്ന പരിസ്ഥിതിയുമായാണ് സര്‍ക്കാര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഭാരതം കൈവരിക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി സൗഹൃദമായതും ആരോഗ്യപൂര്‍ണമായതുമായ ഒരു ജീവിതരീതി സ്വീകരിച്ചു കൊണ്ടു മാത്രമെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.

പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പ്രോത്സാഹനം ഹരിത വാതക നിയന്ത്രണ കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ഗ്ലാസ്‌ഗോവില്‍ വെച്ച് നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ (COP 26) ചര്‍ച്ച ചെയ്ത Green Stretegic Partnership D0 Net Zero പോലുള്ള ലക്ഷ്യവും, ഹരിത വാതക ബഹിര്‍ഗമനത്തിന്റെ അളവും, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സിന്റെ വികസനത്തിനായുള്ള സാങ്കേതികവിദ്യയുടെ ആവശ്യകതയും അതിനാവശ്യമായ നിക്ഷേപത്തിന്റെ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ഹരിതോര്‍ജ്ജ ഉത്പാദനകാര്യത്തില്‍ ഭാരതത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഡാനിഷ് സര്‍ക്കാരിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ തമിഴ്‌നാടിന്റെ തീരപ്രദേശത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഊര്‍ജ്ജ ദ്വീപിന്റെ (Energy Island) നിര്‍മ്മാണമായിരുന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സന്റെ 2020 ലെ ഭാരത സന്ദര്‍ശന വേളയിലെ മുഖ്യ സംഭാഷണ വിഷയം. പരിസ്ഥിതി പ്രശ്‌ന പരിഹാര വിഷയത്തിലും, ഹരിത സാങ്കേതികവിദ്യാ വികസനത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഡന്മാര്‍ക്ക് എന്ന സ്‌കാന്റിനേവിയന്‍ ഭൂപ്രദേശം. തലസ്ഥാനമായ കോപ്പണ്‍ഹാഗനില്‍ വെച്ചായിരുന്നു 2009ലെ ശ്രദ്ധേയമായ കാലാവസ്ഥാ ഉച്ചകോടി നടന്നത്. ഊര്‍ജ്ജ സ്വയംപര്യാപ്തതയില്‍ ഒരു നാഴികക്കല്ലായി മാറിയേക്കാം ഈ പദ്ധതി.

 

ഉച്ചകോടികളിലെ ഉറച്ച തീരുമാനങ്ങള്‍
ജപ്പാനിലെ ക്വോട്ടോ മുതല്‍ ഡെന്മാര്‍ക്കിലെ കോപ്പണ്‍ഹേഗന്‍ വരെ നടത്തപ്പെട്ട രണ്ട് പതിറ്റാണ്ട് കാലം നീണ്ട കാലാവസ്ഥാ ഉച്ചകോടികളിലെ ചര്‍ച്ചകളും ഉടമ്പടികളുമാണ് ഹരിത വികസനത്തിന് ഊര്‍ജ്ജം പകര്‍ന്നത് എന്നു വേണം കരുതാന്‍. അതിനു ശേഷം 2015ല്‍ പാരീസില്‍ വെച്ച് നടന്ന സമ്മേളനത്തിലെ തീരുമാനങ്ങളും 2021 ല്‍ സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോവില്‍ വെച്ചു നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച LIFE എന്ന ആശയവും ഹരിത വാതക നിയന്ത്രണത്തിലും, പരിസ്ഥിതി പ്രശ്‌ന പരിഹാരത്തിലും ഏറെ നിര്‍ണായകമായിരുന്നു.

സമയബന്ധിതമായ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ കൂടി മാത്രമെ ഗ്ലാസ്‌ഗോവില്‍ വെച്ച് നടത്തിയ കാലാവസ്ഥാ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ഫോസില്‍ ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തി ഹരിതോര്‍ജ്ജത്തിലേയ്ക്കുള്ള മാറ്റം ഇന്ത്യ, ചൈന പോലുള്ള ജനസംഖ്യാ വര്‍ദ്ധന ഏറെയുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉത്പാദനം 200 ജിജാ വാട്ട് എന്ന ലക്ഷ്യം കൈവരിക്കാന്‍ ഭാരതത്തിന് ഏകദേശം എണ്‍പത് ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും എന്നാണ് കണക്ക്. 2070 ല്‍ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാമെന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉറപ്പ് നടപ്പിലാക്കാന്‍, ഇന്ധനത്തിനായി പ്രധാനമായും ഫോസില്‍ സ്രോതസ്സിനെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനം വേണ്ടിവരും എന്നതാണ് വാസ്തവം.

ക്വോട്ടോ ഉടമ്പടി മുന്നോട്ടു വെച്ച നിര്‍ദ്ദേശ പ്രകാരമുള്ള കാര്‍ബണ്‍ കച്ചവടത്തില്‍ (Carbon Trade) ഏറെ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു രാജ്യമാണ് ഭാരതം. വികസ്വര രാജ്യങ്ങള്‍ പ്രത്യേകിച്ച് ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവ Clean Development Mechanism (CDM) എന്ന സംവിധാനത്തിലൂടെ ഏറെ നേട്ടം കൈവരിക്കുകയുണ്ടായി. CDM ന്റെ കീഴില്‍ ഇന്ത്യയില്‍ ഏകദേശം 1700 ലധികം പദ്ധതികളാണുള്ളത്. പദ്ധതികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഏകദേശം 255 ദശലക്ഷം Certified Emission Reductions (CERs) ആണ് CDM പദ്ധതി പ്രകാരം ഭാരതത്തിന് ലഭിച്ചത്. ഇതിന്റെ മൂല്യം ഏകദേശം 2.55 ബില്യന്‍ ഡോളര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്.

നെറ്റ് സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന കാര്യത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത സാമ്പത്തികമായും പാരിസ്ഥിതികമായും രാജ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഈ അടുത്ത കാലത്ത് ഡല്ലോയിറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 11Trillion Dollar മൂല്യമുള്ള സാമ്പത്തിക നേട്ടമാണ് ഇത് മൂലം ഭാരതത്തിന് അടുത്ത അമ്പത് വര്‍ഷം കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. ആഗോള താപനില കുറയ്ക്കാനും ഡീകാര്‍ബണൈസേഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമാണ് ഭാരതത്തിന്റെ തീവ്രശ്രമം.

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സിലേയ്ക്കുള്ള ത്വരിതഗതിയിലുള്ള മാറ്റത്തിലൂടെ മാത്രമെ സുസ്ഥിരവികസനം സാധ്യമാവുകയുള്ളു. അല്ലാത്തപക്ഷം 2070 ല്‍ നെറ്റ് സീറോ ബഹിര്‍ഗമനം എന്ന ഭാരതത്തിന്റെ ലക്ഷ്യം അസ്ഥാനത്താകാനാണ് സാധ്യത. പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിന്റെ പ്രോത്സാഹനം ഹരിതവാതക നിയന്ത്രണകാര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.

ആഗോളമായി വികസനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മൂന്ന് രാജ്യങ്ങളായ അമേരിക്ക, ചൈന ഇന്ത്യ എന്നിവ തന്നെയാണ് കാര്‍ബണ്‍ ബഹിര്‍ഗമന കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രയാസങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും ഈ രാജ്യങ്ങള്‍ മുന്‍ പന്തിയില്‍ തന്നെയാണ് എന്നതും ഏറെ ആശ്വാസകരമാണ്. പാരീസ് ഉടമ്പടികള്‍ നടപ്പിലാക്കുന്നതിലും ഗ്ലാസ്‌ഗോ ഉച്ചകോടിയിലെടുത്ത കാലാവസ്ഥ വ്യതിയാന നിയന്ത്രണ ലക്ഷ്യം കൈവരിക്കുന്നതിലും ഈ രാജ്യങ്ങള്‍ ബദ്ധശ്രദ്ധരാണെന്ന് കാണാവുന്നതാണ്.

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍
ഫോസില്‍ ഇന്ധനമായ കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഹരിതോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിസ്ഥിതി സംരക്ഷണ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുക എന്നീ കാര്യങ്ങളില്‍ മുന്നിലാണ് ഈ മൂന്ന് രാജ്യങ്ങളും. 2030 ആകുമ്പോഴേക്കും 450 ഏണ പുനരുപയോഗ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക ശേഷി കൈവരിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഉള്ള കര്‍മ്മ പരിപാടിക്ക് ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതികവിദ്യാ കൈമാറ്റവും അത്യാവശ്യമാണ്. നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള വികസ്വര രാജ്യങ്ങളുടെ കര്‍മ്മ പരിപാടിക്ക് വിഘാതമായി നില്‍ക്കുന്നതും ഈ രണ്ടു ഘടകങ്ങള്‍ തന്നെയാണ്. ക്വോട്ടോ കാലാവസ്ഥാ ഉച്ചകോടി മുതല്‍ പതിറ്റാണ്ടുകള്‍ പിന്നിടുന്ന കാലാവസ്ഥ സമ്മേളനങ്ങളില്‍ മുന്നോട്ട് വെച്ച കര്‍മ്മ പരിപാടികള്‍ കാര്യക്ഷമമായി നടപ്പിലാക്കേണ്ട ആവശ്യകത ജി 20 രാജ്യങ്ങളുടെ ഇന്ത്യയില്‍ ചേരുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് വേണം കരുതാന്‍.

ഇന്ന് ഓരോ വികസ്വര രാജ്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ ലക്ഷ്യം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോതും, Certified Emission Reduction (CDR) അനുസരിച്ച് നേടാവുന്ന കാര്‍ബണ്‍ ക്രഡിറ്റിന്റെ അളവും, അത് വികസിത രാജ്യവുമായി പണമായോ, നിക്ഷേപമായോ, സാങ്കേതികവിദ്യയായോ കൈമാറ്റം ചെയ്യാനുള്ള അവസരവും ലഭ്യമാണ്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഒരു പടി മുന്നിട്ട് നില്‍ക്കുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം കാര്‍ബണ്‍ കച്ചവടത്തില്‍ (Carbon Trading) കാര്യമായി മുന്നോട്ട് പോകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കാര്‍ബണ്‍ കച്ചവടത്തെ ബഹു ബില്യന്‍ ഡോളര്‍ ബിസിനസ്സായി വളര്‍ത്താന്‍ ഭാരതത്തിന് സാധിക്കുന്നതാണ്.

വ്യക്തികളായാലും വ്യവസായമായാലും ബഹിര്‍ഗമിപ്പിക്കുന്ന ഹരിതവാതകത്തിന്റെ ഒരു കണക്ക് വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ എന്ന പോലെ സര്‍ക്കാരില്‍ സമര്‍പ്പിക്കുക എന്നത് ഒരു നല്ല കീഴ്‌വഴക്കമാക്കാവുന്നതാണ്. ബഹിര്‍ഗമനത്തിന്റെ അളവനുസരിച്ച് പിഴ ഈടാക്കാനും ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ഇത് സഹായിക്കുന്നതാണ്. പ്രതിശീര്‍ഷ ഹരിതവാതക കുറവിലൂടെ നാം നേടുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിനിമയം ചെയ്യാനും അവ പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണ്. അത്തരം കാര്‍ബണ്‍ വിനിമയത്തിലൂടെ വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും വര്‍ദ്ധിച്ച തോതില്‍ ഹരിതവാതക ബഹിര്‍ഗമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ ക്രെഡിറ്റുകള്‍ നേടുന്നവര്‍ക്ക് ആദായ നികുതി ഇളവുകള്‍ പോലെ ചില ഇളവുകള്‍ അനുവദിക്കാവുന്നതാണ്.

വികസിത രാജ്യങ്ങള്‍ക്ക് തങ്ങളുടെ വികസന പരിപാടികള്‍ പഴയ പടി തുടരാനും, അതുവഴി ഉണ്ടാകുന്ന പരിസ്ഥിതി നഷ്ടത്തിന് പകരമായി വികസ്വര രാജ്യങ്ങളില്‍ നിന്ന് വിലകൊടുത്ത് കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങിക്കാവുന്നതുമാണ്. കാര്‍ബണ്‍ ക്രെഡിറ്റുകള്‍ കൂടുതലായി സമ്പാദിക്കുന്ന വികസ്വര രാജ്യങ്ങളിലെ പരിസ്ഥിതി പദ്ധതികളിലെ പങ്കാളിത്തവും, സാമ്പത്തിക സാങ്കേതിക സഹകരണവും ജി 20 പോലുള്ള ആഗോള സമിതികളില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

ഊര്‍ജ്ജോത്പാദനവുമായി ബന്ധപ്പെട്ട എണ്‍പത് ശതമാനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും കാരണക്കാര്‍ ജി 20 രാജ്യങ്ങളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള താപനം രണ്ട് ഡിഗ്രി സെന്റിഗ്രേഡില്‍ താഴെ പരിമിതപ്പെടുത്തുന്നതില്‍ ഈ രാജ്യങ്ങളുടെ പങ്ക് വളരെ വലുതാണ്. 2030 ഓടെ ജി 20 രാജ്യങ്ങള്‍ അവയുടെ ഊര്‍ജ്ജ ഉപയോഗത്തിന്റെ 64 ശതമാനം പുനരുപയോഗ സ്രോതസ്സിലേയ്ക്ക് മാറണം എന്നാണ് പ്രതീക്ഷിക്കുന്നത്. 71 ശതമാനത്തോളം വൈദ്യുതിയും, 57 ശതമാനം വാഹന ഗതാഗതവും, 57 ശതമാനം റൂം ഹീറ്റിംഗും ഈ നവ ഊര്‍ജ്ജത്തിലൂടെയാക്കാനാണ് ലക്ഷ്യമിടുന്നത്. ഊര്‍ജ്ജ ഉപയോഗത്തിലെ ഈ മാറ്റം ജി 20 ഉച്ചകോടിയിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാകാനാണ് സാധ്യത.

സുസ്ഥിര വികസന പദ്ധതികള്‍ക്കായുള്ള സാമ്പത്തിക സഹായം, കാലാവസ്ഥാ വ്യതിയാനവും പുനരുത്ഥാന പ്രവര്‍ത്തനങ്ങളും, ആധുനിക ജീവിതരീതിയും പരിസ്ഥിതി പ്രശ്‌നങ്ങളും, പുനരുപയോഗ ഊര്‍ജ്ജത്തിലേയ്ക്കുള്ള മാറ്റം എന്നിവ അതീവ പ്രാധാന്യത്തോടെ നാം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരുണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച (Lifestyle for Environment (LIFE) ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ലൈഫ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കാര്യമാണ്. സമുദ്ര വിഭവ സംരക്ഷണവും, സമുദ്രോര്‍ജ്ജ സാധ്യതകളും, സമുദ്രതീര സംരക്ഷണവും ഉള്‍പ്പെടുന്ന ഭാരതത്തിന്റെ (Blue Economy) ബ്ലൂ എക്കോണമി എന്ന ആശയവും, കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

ജി 20 രാജ്യങ്ങള്‍ ഏറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് മെക്കാനിസ (Carbon Market Mechanism) ത്തെ സ്വാധീനിക്കുന്നതാണ്. ഈ കാര്യത്തില്‍ കാലാവസ്ഥ ഉച്ചകോടിയും UNFCCC പോലുള്ള പ്രസ്ഥാനങ്ങളും കാര്‍ബണ്‍ വിമുക്ത വികസനത്തിലേയ്ക്ക് രാജ്യങ്ങളെ നയിക്കാന്‍ സഹായിക്കുന്നതാണ്. വികസന പ്രവര്‍ത്തനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ് ഐശ്വര്യപൂര്‍ണമായ ഒരു ലോക ക്രമത്തിനാവശ്യം.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ പ്രൊഫസറും, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍.)

ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies