Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘നിര്‍മ്മിതബുദ്ധിയും വക്രബുദ്ധിയും’

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
23 June 2023

ലൈബ്രറിയ്ക്ക് മുമ്പില്‍..അതാ കാക്കൂര്‍ ശ്രീധരന്‍മാഷ്.. ‘ഹ!
കുറെ കാലത്തിന് ശേഷമാണ് ശ്രീധരന്‍മാഷെ കാണുന്നത്. എന്തൊക്കെയുണ്ട് മാഷേ?.. ഞാന്‍ കൈ പിടിച്ചു. തോളില്‍ തൊട്ടു. പതിവ് കുശലാന്വേഷണത്തിന് ശേഷം മാഷ് മറ്റ് കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു. കുടുംബ കാര്യങ്ങള്‍ അന്വേഷിച്ചു. മകന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അവന്റെ ജോലിയെക്കുറിച്ച് പ്രത്യേകം അന്വേഷിച്ചു. മാഷ് അങ്ങനെയാണ്. ഒരാളുടെ ജോലി ഇന്നതാണ് എന്ന് പറഞ്ഞാല്‍ പോരാ. ഇന്നയിന്നതാണ് ചെയ്യുന്നത് എന്ന് വിശദമായി അറിയണം. അത് ഒരു കണക്കില്‍ നല്ലതാണ് അത്രയും വിവരം ശേഖരിക്കാമല്ലോ. മാത്രമല്ല അത് വഴി ഒരച്ഛന് മകന്റെ കാര്യത്തിലുള്ള സൂക്ഷ്മതയും ശ്രദ്ധയും മാഷ് മനസ്സിലാക്കും.

Google NewsAdd Kesari Weekly as a preferred source on Google

മകന്‍ ഇപ്പോള്‍ AI (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മേഖലയിലാണെന്ന് പറഞ്ഞപ്പോള്‍ മാഷ്‌ക്ക് കൗതുകമായി. അതിനെക്കുറിച്ച് കൂടുതല്‍ അറിയണം.
‘വരൂ ഒരു ചായ കുടിക്കാം’ എന്ന്പറഞ്ഞ് ഞങ്ങള്‍ ആര്യഭവനിലേയ്ക്ക് കേറി.
‘അപ്പോള്‍ നിര്‍മ്മിത ബുദ്ധി എന്നാണ് അതിനെ പറയുന്നത് അല്ലേ?’ മാഷ് സംഭാഷണത്തിന് തുടക്കമിട്ടു.
‘അതെ.. അങ്ങനെയാണ് പറയുന്നതെങ്കിലും അത് ഉണ്ടാക്കി വെച്ച ബുദ്ധിയല്ല. അനുനിമിഷം മാറിയും വര്‍ദ്ധിച്ചും വരുന്നതാണ്. ഓപ്പന്‍ GPT എന്ന തുറന്നിട്ട ഡാറ്റാ ബാങ്ക്. വിവരങ്ങള്‍ അറിഞ്ഞു പഠിച്ചു വലുതാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. അതിനോട് എന്ത് ചോദ്യവും ചോദിക്കാം. ഉത്തരങ്ങള്‍ നമ്മെ അദ്ഭുതപ്പെടുത്തും. ഒരു മരത്തെക്കുറിച്ചു മനുഷ്യനോടും നിര്‍മ്മിത ബുദ്ധിയോടും ഒരു കവിത എഴുതാന്‍ പറഞ്ഞ് അതാര്‍ക്കെങ്കിലും പരിശോധനയ്ക്ക് കൊടുത്താല്‍ ഏതാണ് മനുഷ്യന്‍ എഴുതിയത് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അത്രയ്ക്ക് മെച്ചപ്പെട്ടിരിക്കുന്നു ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന എ.ഐ.

സദാ അറിവ് നേടിക്കൊണ്ടിരിക്കുന്ന സഞ്ചിതബുദ്ധി എന്ന് വേണമെങ്കില്‍ പറയാം. ലോകത്തില്‍ അനേകം സംഭവങ്ങളും വിവരവും അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കയാണല്ലോ..? അതെല്ലാം ശേഖരിച്ചു വെക്കുന്ന മനസ്സിലാക്കുന്ന ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന സാധാരണ മനുഷ്യന്റെ ബുദ്ധിയേക്കാളും എത്രയോ ഇരട്ടി ബുദ്ധിയുള്ള യന്ത്രബുദ്ധി എന്ന് വേണമെങ്കില്‍ പറയാം.’
‘ഈ വിവരമെല്ലാം എവിടെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് ?’
‘ക്ലൗഡില്‍..!’
‘മേഘത്തിലോ ?’
‘അതെ. ഇന്റര്‍നെറ്റിന്റെ വിശാലമായ നെറ്റ്‌വര്‍ക്കുകളിലൊന്നില്‍ എവിടെയാണെന്ന് നമ്മളറിയേണ്ട ആവശ്യമില്ല. അത് സൂത്രവാക്യങ്ങളിലൂടെ പെട്ടെന്ന് തപ്പിയെടുക്കും.’
‘എന്താ ഇതിന്റെ ഉപയോഗം ? ‘
‘അയ്യോ അപാരം.. എന്തും ഏതും ചെയ്യും. ഉദാഹരണത്തിന് എ. ഐ, എനിക്ക് പരിസ്ഥിതിയെക്കുറിച്ചു ഒരു പത്തു ചോദ്യങ്ങളുള്ള ഒരു പ്രശ്‌നോത്തരി ഉണ്ടാക്കി തരൂ എന്ന് പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം തയ്യാര്‍.’ അതുപോലെ ചിത്രം, കാര്‍ട്ടൂണ്‍, മാപ്പ്, പട്ടിക, കണക്കുകള്‍, യന്ത്രവിവരങ്ങള്‍, ചരിത്രം, സയന്‍സ്, എന്ന് വേണ്ട ഏതു വിഷയവും.’
‘അതിപ്പോള്‍ ഗൂഗിള്‍ സെര്‍ച്ചിലും ഉണ്ടല്ലോ. ഗൂഗിള്‍ ഉള്ളത് എടുത്ത് ഒരു ലിസ്റ്റ് ഉണ്ടാക്കി കാണിച്ച് തരികയാണ്. അതില്‍ കണിശമായ വിവരം ലഭിക്കണമെങ്കില്‍ പല സൈറ്റിലും പോകണം. ഇപ്പോള്‍ ഗൂഗിളും ഗൂഗിള്‍ ബാര്‍ഡ് എന്നൊരു എ.ഐ. സൈറ്റ് തുടങ്ങിയിട്ടുണ്ട്.’
‘ഈയിടെ ഓപ്പണ്‍ എ.ഐയുടെ ചീഫ് ഇന്ത്യയില്‍ വന്നിരുന്നു മോദിജിയുമായി സംസാരിച്ചു എന്നും കേട്ടു. എന്ത് ഭീഷണിയാണ് ഇതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്?’
‘അത് കേള്‍ക്കൂ.’

ADVERTISEMENT

അക്കാര്യം ഞാന്‍ നേരിട്ട് എ.ഐ യോട് തന്നെ ചോദിച്ചു :
‘മനുഷ്യരാശിയ്ക്ക് എ.ഐ. ഭീഷണിയാണോ?’ എന്ന്.
അതിനു എ.ഐ. നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു:
‘വളരെ സങ്കീര്‍ണ്ണവും വിവാദപരവുമായ ചോദ്യമാണത്. ഇതിനെക്കുറിച്ച് വിദഗ്ദ്ധര്‍ രണ്ടു ചേരിയിലിരുന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്. മനുഷ്യരാശിക്ക് വളരെ സഹായകരമായ സാങ്കേതികവിദ്യ എന്ന് ഒരു കൂട്ടര്‍. ഭാവിയില്‍ വന്‍ ഭീഷണിയായി തീരാന്‍ പോകുന്ന കാര്യങ്ങള്‍ നിരത്തി മറു കൂട്ടര്‍. മനുഷ്യന്റേതുമായി സമാന ലക്ഷ്യങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ മാത്രമേ ഇത് ഭീഷണിയാകൂ. മനുഷ്യ ജീവിതത്തെ സംപുഷ്ടമാക്കാന്‍ ഈ ബുദ്ധി ഉപയോഗിക്കുമ്പോള്‍ തന്നെ ആഴത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും മനുഷ്യനെ നിരന്തരം നിരീക്ഷിച്ചും തെറ്റായ കാര്യങ്ങളിലേക്ക് നയിച്ചും ആരോഗ്യവും സ്വകാര്യതയും മനുഷ്യന്റെ അന്തസ്സും തകര്‍ക്കാന്‍ ഈ നിര്‍മ്മിത ബുദ്ധി കാരണമായേക്കാം. മനുഷ്യനാല്‍ നിര്‍മ്മിതമായതാണെങ്കിലും എങ്ങനെ രൂപ കല്‍പ്പന ചെയ്തിരിക്കുന്നു, ഉപയോഗിക്കുന്നു, ഭാവിയില്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ഇതിന്റെ ഭാവി. എങ്ങനെ ധാര്‍മ്മികമായ രീതിയില്‍ ഉത്തരവാദിത്തത്തോടുകൂടി അപകടങ്ങള്‍ മണത്തറിഞ്ഞു പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും, അത്രയും എന്റെ കൈവശമുള്ള വിവരം. ഇനി നിങ്ങള്‍ എന്ത് പറയുന്നു എന്ന് ചോദിച്ചാണ് എ.ഐ. ആ സംഭാഷണം അവസാനിപ്പിച്ചത്.’
ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്ക് അടുത്ത കാലത്ത് കടന്നുവന്ന മാഷ്‌ക്ക് അദ്ഭുതമായി.
‘ഈ എ.ഐയ്ക്ക് തമാശ പറയാന്‍ അറിയുമോ ?’

‘Hm punchlines.ai’ എന്ന എ ഐ. സൈറ്റില്‍ ഒരു സെറ്റപ്പ് ഇട്ട് കൊടുത്താല്‍ ബാക്കി തമാശ അത് ഉണ്ടാക്കും. ഉദാഹരണത്തിന് ‘കേരള മിനിസ്റ്റര്‍ സ്പീക്‌സ് ഇന്‍ യു.എസ്.എ’ എന്ന് ഞാന്‍ കൊടുത്തപ്പോള്‍ അത് പറഞ്ഞത് എന്തെന്നോ.. ‘അത് കേട്ട് അമേരിക്കക്കാര്‍ മെട്രിക് സിസ്റ്റം ഉപയോഗിക്കുന്നത് നിര്‍ത്തും.’! എന്ന്.’
‘ഹ..ഹ..ഹ..’ അതെന്താ അങ്ങനെ പറഞ്ഞത്.?’
‘അതാണ് അതിന്റെ തമാശ. അങ്ങനെ പലതും’
‘എന്നാലും ഈ ബുദ്ധിയെ ആളുകള്‍ ചതിക്കാന്‍ ഉപയോഗിക്കില്ലേ?’ മാഷ്‌ക്ക് സംശയം.
‘എന്ന് വെച്ചാല്‍ ?’

‘കേരളത്തിലെപ്പോലെ പരീക്ഷ എഴുതാതെ മാര്‍ക്ക് നല്‍കല്‍, തോറ്റാലും ജയിച്ചെന്ന് വരുത്തല്‍, റാങ്ക് ലിസ്റ്റില്‍ കടന്നുകൂടല്‍, യോഗ്യത മറി കടന്ന് ജോലി നല്‍കല്‍ എന്നിങ്ങനെ ..’
‘മാഷേ, കത്തി കറിയ്ക്കരിയാനും കൊല്ലാനും ഉപയോഗിക്കുന്നില്ലേ? അതേപോലെ അധര്‍മ്മികളുടെ കയ്യില്‍ ഏതു ആയുധം കിട്ടിയാലും അധര്‍മ്മത്തിന് ഉപയോഗിക്കും.
ആഴത്തിലുള്ള വ്യാജവാര്‍ത്തകള്‍ ചമച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കും. ഇപ്പോള്‍ തന്നെ ഇഷ്ടമില്ലാത്ത വാര്‍ത്ത കണ്ടാല്‍ ഫാക്ട് ചെക്ക് എന്ന സൈറ്റില്‍ പോയി അത് നുണയാണ് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് എഴുതി വെക്കും. അത് കണ്ടു അനുയായികള്‍ സമാധാനിക്കും. അത് പോലെ സൂത്രവാക്യങ്ങള്‍ (അല്‍ഗോരിതങ്ങള്‍) എഴുതി എ.ഐ യെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേയ്ക്കും.’
‘അപ്പോള്‍ പിന്നെ എന്തിനാ ഇതൊക്കെ?’

‘ങ്ങാ.. എന്നാല്‍ സാധാരണ ക്യാമറ വെച്ചാല്‍ പോരെ എന്തിനാ എ ഐ ക്യാമറ വെക്കുന്നത്?’
‘എന്തിനാ ?’
‘എ.ഐ ക്യാമറ ഡിജിറ്റല്‍ ഡാറ്റ ക്യാപ്ച്ചര്‍ ചെയ്യും. അത് പ്രോസസ്സ് ചെയ്യും. എത്ര നേരിയ വെളിച്ചത്തിലും, വേഗതയില്‍ ഓടുകയാണെങ്കിലും വണ്ടി നമ്പര്‍ വായിച്ച് ഉടന്‍ തന്നെ അതിന്റെ ഉടമസ്ഥന്‍ ഇന്നയാളാണെന്നു കണ്ടുപിടിയ്ക്കും. ഓടിക്കുന്ന ആളെ തിരിച്ചറിയാന്‍ സാധിക്കും. നിയമങ്ങള്‍ ലംഘിച്ച് ഓടുന്നവരെ, കുറ്റകൃത്യങ്ങള്‍ നടത്തി ഓടി രക്ഷപ്പെടാന്‍ നോക്കുന്നവരെ എല്ലാം പിടിക്കാന്‍ എ ഐ ക്യാമറ സഹായിക്കും. സിഗ്‌നല്‍ ക്രോസ്സിങ്ങിലൂടെ പോകുന്ന വണ്ടികളുടെ എണ്ണം, സമയം എന്നിവ പരിശോധിച്ച് ട്രാഫിക് പൊലീസിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. മദ്യപിച്ചോ ഉറക്കം തൂങ്ങിയോ, പരാക്രമം കാട്ടിയോ വണ്ടി ഓടിക്കുന്ന ഡ്രൈവറെ കണ്ടാല്‍ വാഹനങ്ങളിലെ യാത്രക്കാര്‍ക്കും പോലീസിനും മുന്നറിയിപ്പ് നല്‍കുന്ന ക്യാമറകള്‍ വരെ ഉണ്ട്.’
‘അപ്പോള്‍ എ.ഐ ക്യാമറ നല്ലതാണ് അല്ലെ?’
‘തീര്‍ച്ചയായും. അതില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടെങ്കില്‍ അത് നല്ലതല്ല.’
മാഷ് ചിരിച്ചു. ‘അതും കൂടി കണ്ടു പിടിക്കുന്ന ക്യാമറകള്‍ വേണ്ടിയിരുന്നു.’
‘ഇനി മുതല്‍ എല്ലാം ഡിജിറ്റല്‍ ആകുമ്പോള്‍ കൃത്യമായി ഓരോന്നിന്റെയും മാര്‍ക്കറ്റ് വിലയും വാങ്ങിക്കുന്ന വിലയും ‘അടിക്കുന്ന കമ്മീഷനും’ എ.ഐ ട്രാക്ക് ചെയ്ത് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. വക്രബുദ്ധികള്‍ പിടിക്കപ്പെടും’.
‘എന്തായാലും നാം ഓരോരുത്തരം ചിലവാക്കുന്നതും നമ്മുടെ വരുമാനവും സര്‍ക്കാരിനറിയാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. വരുമാനം കുറച്ചു കാട്ടി പെന്‍ഷന്‍ വാങ്ങുന്നവരൊക്കെ കുടുങ്ങും. സര്‍ക്കാരിന് കോടികള്‍ ലാഭമുണ്ടാക്കി കൊടുക്കുന്ന പരിപാടിയാണ് ഡിജിറ്റൈസേഷന്‍ അതില്‍ എ.ഐ സാങ്കേതിക വിദ്യകൂടി വരുമ്പോള്‍ അദ്ഭുതകരമായ മാറ്റം ഉണ്ടാകും.’
‘വെറുതെയല്ല ഓരോരുത്തരെ ഇ.ഡി പിടിക്കുന്നത്. ഡി.എം കെ ക്കാരന്‍ കിടന്ന് മോങ്ങുന്നത് കണ്ടില്ലേ?’
‘ആദ്യം മൂര്‍ഖന്‍ പാമ്പുകളെ പിടിക്കും പിന്നെ നീര്‍ക്കോലികളെ.. അതില്‍ മാഷും ഞാനും ഒക്കെ പെടും.’
‘ഹ ഹ ഹ.. ‘ മാഷ് ചിരിച്ചിട്ട് പറഞ്ഞു ‘എന്റെ കയ്യില്‍ കള്ളപ്പണമൊന്നും ഇല്ല.’
‘മാഷ്‌ക്ക് ഈ ബുദ്ധിയൊന്നും അല്ല. അല്ലെ? കൂര്‍മ്മ ബുദ്ധിയല്ലേ എല്ലാം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും.’
‘ഹ.ഹ.ഹ’ രണ്ടാളും ഒപ്പം ചിരിച്ചു കൊണ്ട് ഹോട്ടലില്‍ നിന്ന് ഇറങ്ങി.
‘ബുദ്ധിയെ നാം അറിവായും ഓര്‍മ്മയായും, സാമര്‍ത്ഥ്യമായും, കൗശലമായുമൊക്കെ ഗണിക്കുന്നു’ എന്ന് മാഷ്.
‘ശരിയാണ്. മനസ്സിനപ്പുറം ബുദ്ധി’ ബുദ്ധിയ്ക്കപ്പുറം ആത്മാവ് എന്ന് ഗീത.
മനസസ്തു പരാ ബുദ്ധിര്‍
യോ ബുദ്ധേ പരതസ്തു സ:’
ഇനി നിര്‍മ്മിത ആത്മാവ് ഉണ്ടാകുമോ എന്തോ?’

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies