Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘ദില്ലിയിലെ ചെങ്കോന്‍മൈയും കേരളത്തിലെ കൊടുങ്കോന്‍മൈയും’

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
9 June 2023

കൃത്യം ഒരു മണിക്ക് മുമ്പായി തന്നെ കേബിള്‍ ടി.വി നിലച്ചു. പിന്നെ പ്രസംഗം കഴിഞ്ഞതിനു ശേഷമാണ് പ്രക്ഷേപണം തുടര്‍ന്നത്. പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ ഇത് പതിവാണ്. എങ്കിലും നെറ്റ് വഴിയും അല്ലാതെയും എല്ലാം വ്യക്തമായി കണ്ടു. ആനന്ദ ഭവനില്‍ എങ്ങാണ്ടൊരിടത്ത് കിടന്ന ‘സ്വര്‍ണ്ണ ഊന്ന് വടി’ ശാപമോചനം നേടി തത് സ്വരൂപത്തില്‍ പുനരവതരിച്ച് പ്രതിഷ്ഠിക്കപ്പെട്ടത് കണ്ട് ഏറെ സന്തോഷിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

വൈകിട്ട് കേശുവേട്ടനെ പോയി കണ്ടു. മുത്തശ്ശി പത്രത്തിന്റെ മുന്‍ ഡെപ്യുട്ടി എഡിറ്റററായിരുന്ന, നെഹ്രുവിയന്‍ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനം നടത്തിയ ആളെന്ന നിലക്ക് നെഹ്റു പ്രഭാവം തീരെ മാറിയിട്ടുണ്ടാവില്ല എന്ന് നല്ലവണ്ണം മനസ്സില്‍ കരുതി തന്നെ കേശുവേട്ടനോട് പറഞ്ഞു ‘എന്നാലും നെഹ്റു ജനങ്ങളോട് ഈ കൊലച്ചതി ചെയ്യേണ്ടിയിരുന്നില്ല’.

‘എന്ത്?’ കേശുവേട്ടന്‍ ഇപ്പോഴും മുഖ്യധാരാ ചാനലുകളുടെ വ്യാജ പ്രചാരണത്തില്‍ മുഴുകിയതിനാലായിരിക്കാം ഒന്നും അറിയാത്തപോലെ ചോദിച്ചത്.

ADVERTISEMENT

‘അധികാരക്കൈമാറ്റ സമയത്ത് ഒരു ചടങ്ങില്‍ ഭവ്യതയോടെ നല്‍കിയ ചെങ്കോലിനെ അവഹേളിച്ച് ‘സോനെ കിച്ഛഡി’ (സ്വര്‍ണ്ണവടി) യാക്കി സ്വന്തം വീട്ടില്‍ കൊണ്ടുപോയി വെച്ചത്.

കേശുവേട്ടന്‍ ചിരിച്ചു. ‘അന്ന് അത് അത്ര കാര്യമാക്കിയിട്ടുണ്ടാവില്ല. കൂടാതെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി മാറി വരികയാണല്ലോ അതില്‍ ചെങ്കോലിനു പ്രാധാന്യം ഇല്ലെന്നും കരുതിയിരിക്കാം.

‘എന്നാലും വാക്കിങ് സ്റ്റിക്ക് ആക്കിയത് മര്യാദയാണോ?’

‘നെഹ്റു സ്വയം സ്റ്റേറ്റ്‌സ്മാന്‍ എന്നറിയാനാണ് ഇഷ്ടപ്പെട്ടത്. താന്‍ ലോക പൗരന്‍ ആണെന്നും സദാ കരുതി.’

ഞാന്‍ കരുതിയ പോലെ മറ്റു പലരെയും പോലെ കേശുവേട്ടനേയും നെഹ്രുവിന്റെ പ്രഭാവം സ്വാധീനിച്ചിരിക്കുന്നു. പത്രക്കാര്‍ പൊലിപ്പിച്ചെഴുതി ഉണ്ടാക്കിയെടുത്തതാണത്. ഒരിക്കല്‍ മനസ്സില്‍ ചില്ലിട്ട് തൂക്കിയാല്‍ എടുത്ത് മാറ്റാന്‍ പ്രയാസമാണ്.
ഞാന്‍ പറഞ്ഞു.

‘പത്രക്കാര്‍ നെഹ്രുവിന്റെ അപദാനങ്ങള്‍ പാടി ജനത്തെ വഞ്ചിച്ചു. ദുര്‍ഗുണങ്ങള്‍ മറച്ചു വെച്ചു. ഒരു നെഗറ്റീവ് കാര്യവും എഴുതിയില്ല. പത്രസ്വാതന്ത്ര്യം വിലക്കിയപ്പോള്‍ പോലും അതിനു പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ ശങ്കര്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അത് ആസ്വദിക്കുന്ന നെഹ്റുവിനെ അവര്‍ പുകഴ്ത്തി. കാര്‍ട്ടൂണ്‍ വിഷയം തമസ്‌ക്കരിക്കപ്പെട്ടു.’

‘അതൊക്കെ ശരിയാ. നെഹ്റു വലിയ വ്യക്തിത്വമായിരുന്നു.. അന്ന് നെഹ്റുവിന് ശേഷം ആര്‍? എന്നത് വലിയ ചോദ്യ ചിഹ്നമായിരുന്നു. ചര്‍ച്ചാവിഷയമായിരുന്നു. ഇന്ന് മോദിയെക്കുറിച്ചും അങ്ങനെ പലരും പറയുന്നില്ലേ?’
‘പക്ഷെ മോദിജി ഭാരതത്തിന്റെ പൈതൃകത്തെ മറന്ന് ഒന്നും ചെയ്യില്ല. അഴിമതിക്കറ തൊട്ട് തീണ്ടിയിട്ടില്ല. സ്വജന പക്ഷപാതവും തീരെ ഇല്ല.’

‘നെഹ്റു അഴിമതിക്കാരനായിരുന്നില്ല. പക്ഷെ മകളെ ആ തസ്തികയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരിക്കാം. മകളുടെ സര്‍ നെയിം ഘണ്ഡി എന്നത് ഗാന്ധി എന്നാക്കി മാറ്റിയതില്‍ ഒരു അവസരം കണ്ട് മൗനം പാലിച്ചിരിക്കാം. എങ്കിലും പൈതൃകത്തെ പാടെ വിസ്മരിച്ചു എന്ന് പറയാമോ?’
‘ഇല്ല. പക്ഷെ മോദിജി ഭാരതത്തിന്റെ പൗരാണികതയുടെ യശസ്സില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടപ്പോള്‍ നെഹ്റു ഒരു വിദേശിയെപ്പോലെ അതില്‍ അദ്ഭുതാദരവ് പ്രകടിപ്പിച്ചു നിന്നു. അത്രയേ ഉള്ളൂ. മൗണ്ട് ബാറ്റനെ തൃപ്തിപ്പെടുത്താന്‍ ചെങ്കോല്‍ സ്വീകരിക്കാന്‍ ഷാള്‍ പുതച്ചു നിന്ന പോലെ.’
‘അതൊക്കെ ഓരോരുത്തരുടെ വീക്ഷണം.’

‘കേശുവേട്ടന്‍ എം.ഓ മത്തായിയുടെ പുസ്തകം വായിച്ചിട്ടില്ലേ? അതില്‍ പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ലേ?’

‘കുറെയൊക്കെ സത്യമുണ്ടാവും. എന്നാലും ചില കാര്യങ്ങള്‍ സ്വയം പ്രശസ്തനാവാനും ചിലര്‍ എഴുതിക്കൂട്ടും.’

‘ഇന്ദിരാഗാന്ധിയുമായുള്ള ബന്ധമായിരിക്കാം ഉദ്ദേശിച്ചത്. എങ്കിലും… മത്തായിയുടെ സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.’

‘ഹ..ഹ..ഹ.’ കേശുവേട്ടന്‍ ചിരിച്ചു.

‘കേശുവേട്ടന്‍ നെഹ്രുവിന്റെ കാലത്തെ ക്യാബിനറ്റ് സെക്രട്ടറിയും മുന്‍ ഫാക്ട് ചെയര്‍മാനുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥ ‘ആരോടും പരിഭവമില്ലാതെ’ വായിച്ചിട്ടുണ്ടോ?’
‘ചില ഭാഗങ്ങള്‍ വായിച്ചിട്ടുണ്ട്. മുഴുവന്‍ വായിച്ചുവോ ഓര്‍ക്കുന്നില്ല.’

‘നെഹ്റുവിനെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ അതിലുണ്ട്. സത്യം പറഞ്ഞതിന് ആ പാവത്തിനെ ഇന്ദിരാഗാന്ധി പീഡിപ്പിച്ചു. കള്ളക്കേസില്‍ കുടുക്കി. 1983 ല്‍ കോടതി കുറ്റവിമുക്തനാക്കി. താമസിയാതെ രോഗാതുരനായി അദ്ദേഹം മരിച്ചു.’
‘ശരിയാണ്. അദ്ദേഹം നല്ല മനുഷ്യനായിരുന്നു.’

‘അത്തരം നല്ല മനുഷ്യര്‍ സത്യസന്ധമായി എഴുതുന്നതിനെ നാം തമസ്‌കരിച്ചുകൂടാ. അതില്‍ പറഞ്ഞ പോലെ എന്തെങ്കിലും വായിച്ചു മനസ്സിലാക്കുന്നവര്‍ നെഹ്റുവിനെ ഇഷ്ടപ്പെടില്ല.’
‘വാട്ട് എബൌട്ട് ഡിസ്‌കവറി ഓഫ് ഇന്ത്യ?’ പെട്ടെന്നായിരുന്നു ചോദ്യം.

‘അത് ഒരു റോളര്‍ കോസ്റ്റര്‍ യാത്രപോലെ തോന്നി. ഭാരതത്തെ കുറെ പുകഴ്ത്തിയും കുറെ ഇകഴ്ത്തിയും. ഇകഴ് ത്താനുണ്ടായ കാരണങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍ അതിനെതിരായ എന്തെങ്കിലും നടപടി എടുത്തുവോ? സ്വച്ഛ് ഭാരത് പോലെ എന്തെങ്കിലും. ഇല്ല.’
‘അക്കാലത്തെ ഇന്ത്യ ഇന്നത്തെ പോലെ യായിരുന്നില്ല. വിഭജനം, ചൈനീസ് ആക്രമണം, കമ്മ്യൂണിക്കേഷന്‍ ഗ്യാപ് അങ്ങനെ പലതും..’

‘ശരിയാണ്. 17 കൊല്ലമാണ് ഭരിച്ചത്. ധാരാളം സമയമുണ്ടായിരുന്നു. കാശ്മീര്‍ പ്രശ്‌നമുണ്ടാക്കി, ഹൈദരാബാദ് പ്രശ്‌നം ഐക്യരാഷ്ട്രസഭയിലേയ്ക്ക് കൊണ്ടുപോകുന്നതിനെതിരെ പട്ടേല്‍ സംസാരിച്ചതിനാണല്ലോ അവര്‍ തമ്മില്‍ തെറ്റിയത്. ഒന്നും ചെയ്തതുമില്ല വേണ്ടാത്തത് ചെയ്യുകയും ചെയ്തു. നെഹ്രുവിന്റെ ഭരണവും മോദിയുടെ ഭരണവും എങ്ങനെ താരതമ്യം ചെയ്യുന്നു?’

‘കാലത്തിനു മാറ്റമുണ്ടായി. രണ്ടും വ്യത്യസ്ത രീതിയാണ്. എന്നാലും മോദി അഴിമതി തീണ്ടാത്ത ആളാണ്. ധാരാളം പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു.’

അങ്ങനെ കേശുവേട്ടന്‍ വഴിയ്ക്ക് വരുകയാണ്.

‘അപ്പോള്‍ സദ്ഭരണം എന്ന് പറഞ്ഞുകൂടെ? ഈ സദ്ഭരണത്തെയാണ് തിരുക്കുറലിലെ അമ്പത്തിയഞ്ചാമത്തെ അദ്ധ്യായത്തിലെ ചെങ്കോന്‍മൈ വിവരിക്കുന്നത്. വേദങ്ങള്‍ക്കും ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ആദികാരണമായ് നിന്നത് മന്നവന്റെ ചെങ്കോല്‍ ആണെന്ന് തിരുക്കുറള്‍. മാത്രമോ പ്രജാക്ഷേമ തല്പരനായി കരുണയോടെ നീതിപൂര്‍വ്വം ചെങ്കോലേന്തി നാട് വാഴുന്ന മന്നവന്റെ പാദങ്ങള്‍ വണങ്ങി ലോകം നിലനില്‍ക്കും എന്നും പറയുന്നു. ചെങ്കോലിന്റെ മഹത്വം ദണ്ഡനീതിയുടെയും സദ്ഭരണത്തിന്റെയും മഹത്വമാണ്. കുറലില്‍ പത്ത് ശ്ലോകങ്ങള്‍ അതിനായി നീക്കിവെച്ചിരിക്കുന്നു. ഭാരതത്തിന്റെ പുരാതന പാരമ്പര്യം ഉറഞ്ഞു കൂടിയ ആശയങ്ങള്‍.. എന്നിട്ടും മൂര്‍ഖരായ പ്രതിപക്ഷം… ‘

കേശുവേട്ടന്‍ ശശി തരൂര്‍ പക്ഷം പിടിച്ചു പറഞ്ഞു. ‘ഇത്തരം ചരിത്രപരമായ മുഹൂര്‍ത്തങ്ങളെ രാഷ്ട്രീയ വൈരാഗ്യം മൂലം അവഹേളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.’

‘തിരുക്കുറലിലെ അടുത്ത അദ്ധ്യായം കൊടുങ്കോന്‍മൈ ആണ്. സദ്ഭരണത്തിന്ന് നേരെ വിപരീതമായ ദുര്‍ഭരണവിവരണം. നിഷ്പക്ഷതയാല്‍ നിവര്‍ന്ന ചെങ്കോലും പക്ഷഭേദത്താല്‍ വളഞ്ഞ ചെങ്കോലും. അതാണ് കൊടുങ്കോല്‍.’
‘ഒരു തരം കെ. കോല്‍..അല്ലെ?’

‘ഹ.ഹ..ഹ .. എക്സാക്റ്റ്‌ലി..!’

കേശുവേട്ടന്‍ എന്നെ ശരിക്കും ഫോളോ ചെയ്യുന്നു എന്നറിഞ്ഞു സന്തോഷിച്ചു.

‘തിരുക്കുറള്‍ പറയുന്നു.. ധനമോഹത്താല്‍ പ്രജകളെ കഷ്ടപ്പെടുത്തുന്ന രാജാവ് കൊലപാതകിയേക്കാള്‍ ദുഷ്ടനാണ്. ചെങ്കോലേന്തി നില്‍ക്കേണ്ട രാജാവ് ദുര്‍ഭരണത്തില്‍ വേലുമായി നില്‍ക്കുന്നത് പോലെ തോന്നും. അദ്ദേഹത്തെ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പിടിച്ചുപറി നടത്തുന്ന കൊള്ളക്കാരനായി ജനം ഗണിക്കും. സ്വാര്‍ത്ഥനായ രാജാവ് അധികാരമുള്ളത് കൊണ്ട് ജനത്തെ പീഡിപ്പിക്കും. കടം വാങ്ങി ധൂര്‍ത്തടിക്കും. അധിക നികുതി ഈടാക്കി നട്ടെല്ലൊടിക്കും. രാജാവ് അധര്‍മ്മിയായാല്‍ ആ നാടും അവിടുത്തെ പ്രജകളും നശിക്കും. രാജധര്‍മ്മം വിട്ട് ഭരിക്കുന്ന രാജാവിന്റെ നാട്ടില്‍ യഥാകാലം മഴ ലഭിക്കാതെ, മഴമേഘങ്ങള്‍ ശൂന്യമായി മാറും. ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും കൂത്തരങ്ങായിരിക്കും ആ നാട്. അവിടെ നടക്കുന്ന അതിക്രൂര കാര്യങ്ങള്‍ ജനത്തെ നടുക്കും. പ്രകൃതി നാശോന്മുഖമാകും. മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടും. ജനം കേഴും.’
ഇത്രയുമായപ്പോള്‍ കേശുവേട്ടന്‍ പറഞ്ഞു ‘കഷ്ടം.. ഇത് കേരളം തന്നെ. മന്നവന് പുതിയ പേരുണ്ട് കാരണഭൂതന്‍! കയ്യില്‍ കൊടുങ്കോല്‍.’

‘ഇത് കൂടി കേള്‍ക്കൂ..

ശ്ലോകം 555.

അല്ലറ് പട്ടാറ്റാതു അഴുത കണ്ണീരിന്റെ
ചെല്‍വത്തൈ തേയ്ക്കും പടൈ

ദുരിതത്തിലായി മനം നൊന്ത് ജനം ഒഴുക്കുന്ന കണ്ണീര്‍ ആ രാജാവായ കാരണഭൂതന്റെ ഐശ്വര്യവും സമ്പത്തും നശിപ്പിക്കുന്ന പടയായ് മാറും.’

‘എത്ര ശരി!.’

യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ റൊമാനിയന്‍ ഭരണാധികാരി ചെഷസ്‌ക്യൂവായിരുന്നു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies