Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

ഭക്തിഗാനങ്ങളുടെ സംഗീതസാഗരം

ടി.എം. സുരേഷ്‌കുമാർടി.എം. സുരേഷ്‌കുമാർ
9 June 2023

”വിഘ്‌നേശ്വരാ ജന്മനാളികേരം
നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നു.
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ… തടയല്ലേ… ഏകദന്ത…”

Google NewsAdd Kesari Weekly as a preferred source on Google

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനുള്ള മലയാളികളുടെ പ്രാര്‍ത്ഥനാ ഗീതമാണിത്. വിഘ്‌നേശ്വരഗാനം ചിട്ടപ്പെടുത്തിയ സംഗീതജ്ഞന്‍ മാഞ്ഞു! സംഗീത സാഗരമായ പി.കെ.കേശവന്‍ നമ്പൂതിരി. ശുദ്ധസംഗീതം മുറുകെപിടിച്ച അതുല്യപ്രതിഭ. ഭക്തിനിര്‍ഭരമായ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം നല്‍കി സംഗീത രംഗത്ത് വേറിട്ട സംഭാവന നല്‍കി അദ്ദേഹം കടന്നുപോയി. പാലക്കാട് കോങ്ങാട് പാറശ്ശേരി പെരുന്നലക്കാട്ട് മനകുടുംബാംഗമാണ്. പാലക്കാട് മ്യൂസിക് കോളേജില്‍ നിന്ന് 1960-കളില്‍ ഗാനഭൂഷണം പാസ്സായി. 1972-73 കാലത്ത് കോഴിക്കോട് ആകാശവാണിയില്‍ മ്യൂസിക് കമ്പോസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ആകാശവാണി തൃശ്ശൂര്‍ നിലയം ആരംഭിച്ചപ്പോള്‍ ഇതേ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങളോളം ലളിതസംഗീതപാഠത്തിന് നേതൃത്വം നല്‍കി, ഈ കാലത്ത് എണ്ണമറ്റ ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. പ്രോഗ്രാം എക്‌സിക്യൂട്ടീവായി 1998ല്‍ വിരമിച്ചു. തൃശ്ശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ വെള്ളാട്ട് ലയ്ന്‍ കൃഷ്ണ ഗാര്‍ഡന്‍സിലെ പുഷ്പാഞ്ജലിയിലായിരുന്നു അന്ത്യം.

ആകാശവാണിയിലെ സംഗീതസംവിധായകനായിരുന്ന കേശവനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് 1981ല്‍ ആണ്. ആ വര്‍ഷം പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന ഗാനം ശ്രദ്ധേയമായി. കൃഷ്ണഭക്തി നിറഞ്ഞു നില്‍ക്കുന്ന പ്രതീകങ്ങളാല്‍ സമ്പന്നമായിരുന്ന എസ്. രമേശന്‍നായരുടെ വരികള്‍ക്ക് കേശവന്‍ നമ്പൂതിരി ഈണം നല്‍കിയപ്പോള്‍ അതിന് ഭാവപൂര്‍ണ്ണിമ നല്‍കിയത് ജയചന്ദ്രനായിരുന്നു. പി.എസ്.നമ്പീശന്‍, എസ്.രമേശന്‍ നായര്‍ എന്നിവര്‍ എഴുതിയ ശരണമഞ്ജരി, രുദ്രാക്ഷമാല (1984), വനമാല (1987) തുടങ്ങിയ ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. അദ്ദേഹത്തിന്റെ ഈണത്തില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, സുജാത എന്നിവര്‍ പാടിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായപ്രകാരം ഡോ. ബാലമുരളീകൃഷ്ണയുടെ ശിഷ്യനായിരുന്നു, അദ്ദേഹം. ചെന്നൈയിലെ സംഗീതപഠനകാലത്ത് ഗായകന്‍, പി.ജയചന്ദ്രനുമായി സൗഹൃദത്തിലായി. ഈ കാലഘട്ടത്തില്‍ ഉണ്ടായ സംഗീത ആല്‍ബമാണ് പുഷ്പാഞ്ജലി. തുടര്‍ന്നാണ് യേശുദാസിന്റെ താല്‍പര്യപ്രകാരം വനമാല (തരംഗിണി) പുറത്തിറങ്ങിയത്. എസ്.രമേശന്‍ നായരുമായുള്ള അടുപ്പവും എടുത്തുപറയേണ്ടതാണ്.

ADVERTISEMENT

കഥകളിപ്പദങ്ങളായിരുന്നു തുടക്കകാലത്ത് പാടിയിരുന്നത്. പുതുക്കാട് കൃഷ്ണമൂര്‍ത്തി, സി.എസ്. കൃഷ്ണയ്യര്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലായി പിന്നീട്. ആദ്യമായി സംഗീതസംവിധാനം ഏല്‍പിച്ചത് പഠനകാലത്ത് എസ്. ഗുപ്തന്‍നായരായിരുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് സംഗീതം നല്‍കാനായിരുന്നു ആ നിയോഗം. ആകാശവാണിയിലെ കലാകാരനാകുവാനുള്ള അവസരം വന്നപ്പോള്‍ കെ.രാഘവന്‍ മാഷുമായി അടുപ്പമായതും ഒരു വഴിത്തിരിവായി.

വിഘ്‌നേശ്വരാ ജന്മ നാളികേരം, വടക്കുനാഥന് സുപ്രഭാതം പാടും, പാറമേക്കാവില്‍ കുടികൊള്ളും ഭഗവതീ…. കുടല്‍മാണിക്യസ്വാമീ…, നെയ്യാറ്റിന്‍കരവാഴും കണ്ണാ നിന്‍ മുന്നില്‍ ഒരു നെയ് വിളക്കാവട്ടെ…. തുടങ്ങിയ കേശവന്‍നമ്പൂതിരിയുടെ പത്ത് ഭക്തിഗാനങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഭാവഗായകന്‍ ജയചന്ദ്രനായിരുന്നു. ഇവയെല്ലാം സാംസ്‌കാരിക കേരളം ഏറ്റെടുത്ത ഗാനങ്ങളായിരുന്നു. മലയാളത്തിലെ ഭക്തിഗാന ആല്‍ബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീതസംവിധായകനാണ് കേശവന്‍ നമ്പൂതിരി.

നീലമേഘം ഒരു പീലിക്കണ്ണ്…., ആയിരം നാവുള്ളോരനന്തനേ…, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം… അവിടത്തെ ശംഖമാണ് എന്റ കണ്ഠം…., ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും…, ഗുരുവായൂര്‍ ഏകാദശീ തൊഴുവാന്‍ പോകുമ്പോള്‍… തുടങ്ങി സുപ്രസിദ്ധമായ ഭക്തിഗാനങ്ങള്‍ ഈ സംഗീതജ്ഞന്റെ സ്വന്തം. അദ്ദേഹം ഈണമിട്ട് ജി. വേണുഗോപാലും സുജാതയും പാടിയ ‘കാവാലം ചുണ്ടന്‍’ എന്നതടക്കമുള്ള ലളിതഗാനങ്ങള്‍ പ്രസിദ്ധമാണ്. കേശവന്‍ നമ്പൂതിരി നിരവധി ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും രമേശന്‍ നായരും ഒക്കെ രചിച്ച ഭക്തിഗാനങ്ങള്‍ക്ക് അദ്ദേഹം താളം പകര്‍ന്നു. ആ ഗാനവീചികള്‍ ഭൂമിയില്‍ എന്നും അലയടിക്കും. ഭക്തിയുടെ സംഗീതസാഗരം തീര്‍ത്ത സംഗീതജ്ഞന് ആദരാഞ്ജലികള്‍!

Share
Tweet
SendShare

Related Posts

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies