Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ഭാരതീയ സംസ്‌കൃതിയിലേക്ക് വിരല്‍ചൂണ്ടുന്ന ചിത്രകല

കേസരി ഡെസ്ക്കേസരി ഡെസ്ക്
1 November 2019

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കകത്ത് വിഷ്വല്‍ മീഡിയയും, പ്രിന്റിംഗും അത്ഭുതാവഹമായ വളര്‍ച്ചകളാണ് കൈവരിച്ചത്. അതില്‍ ചിത്രകലാ പെയിന്റിംഗുകള്‍ അതിന്റെ ഒറിജിനല്‍ രചനയുടെ അതേ സ്വഭാവത്തിലും നിലവാരത്തിലും കാന്‍വാസിലേയ്ക്ക് നേരിട്ട് പ്രിന്റുചെയ്യാവുന്ന രംഗവും വളര്‍ച്ച പ്രാപിച്ചതിന്റെ ഫലമായി പെയിന്റിംഗിന്റെ കോപ്പികള്‍ യഥാര്‍ത്ഥ രചനയുടെ സ്വഭാവത്തോടെ വിപണന രംഗത്ത് വലിയ പ്രചാരം നേടി. കൂട്ടത്തില്‍ ഫോട്ടോ ഇമേജുകള്‍ പോലും ചില മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ വിവിധ ചിത്രരചനാ ശൈലിയില്‍ രൂപപ്പെടുത്തി യഥാര്‍ത്ഥ പെയിന്റിംഗുകളായി അവതരിപ്പിക്കാനും ആധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയ്ക്ക് വളരെ എളുപ്പമായി കഴിഞ്ഞു.

സര്‍ഗ്ഗപ്രതിഭയും ആശയ ശേഷിയുമുള്ള ചിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആദരപൂര്‍വ്വം ലഭിച്ചിരുന്ന പരിഗണനയായ ഒറിജിനല്‍ പെയിന്റിംഗ് സൃഷ്ടികളുടെ വിലയും മൂല്യവും അത്ര പ്രസക്തി ഇല്ലാതായി.

ഇവിടെയാണ് എത്ര ഫോട്ടോ എടുത്ത് കാന്‍വാസില്‍ പ്രിന്റു ചെയ്താലും ഒറിജിനല്‍ രചനയെ വേറിട്ടു നിര്‍ത്തുന്ന ചിത്രകലാ രീതിയുമായി ഷാബി കരുവാറ്റ എന്ന ചിത്രകാരന്‍ രംഗത്ത് വരുന്നത്. ഇന്ത്യന്‍ റിലീഫ് നൈഫ് പെയിന്റിംഗ് എന്നു പേരിട്ടിരിക്കുന്ന ഈ രചനാ രീതിയ്ക്ക് വേണ്ടുന്ന കട്ടികൂടിയ പെയിന്റ്, പരുക്കന്‍ കാന്‍വാസ് തുടങ്ങിയവ വിപണിയില്‍ കിട്ടാത്തതായതുകൊണ്ട് സ്വന്തമായി കണ്ടുപിടിച്ചാണ് നൂറിലധികം വലിയ പെയിന്റിംഗുകള്‍ നിര്‍മ്മിക്കുകയും, കേരളത്തില്‍ അതിന്റെ വിവിധ എക്‌സിബിഷനുകള്‍ നടത്തുകയും, വയനാടന്‍ റിസോര്‍ട്ടുകളിലടക്കം പടുകൂറ്റന്‍ ത്രിമാനസ്വഭാവമുള്ള ചുവര്‍ ചിത്രങ്ങളും റിലീഫ് നൈഫ് രചനയില്‍ അവതരിപ്പിച്ചും കഴിഞ്ഞിരിക്കുകയാണ് ഷാബി കരുവാറ്റ.

ചിത്രകലയിലെ പുതിയ രചനാ രിതിയായ റിലീഫ് നൈഫ് പെയിന്റിംഗ് നൈഫ് ഉപയോഗിച്ചു വരയ്ക്കുന്നതുകൊണ്ട് പ്രത്യേകം പരിശീലനം ആവശ്യമാണ്. ഒരേസമയം പെയിന്റിംഗും ശില്‍പാവതരണവും കരകൗശലത്തനിമയും ഒന്നിക്കുന്ന സ്വഭാവമുള്ള റിലീഫ് നൈഫ് പെയിന്റിംഗ് – ത്രിമാനസ്വഭാവമുള്ളവയാണ്. പിത്തള, ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും മറ്റു ഈടുനില്‍ക്കുന്ന വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് രചനനിര്‍വ്വഹിക്കുന്നത്.

ഈ ചിത്രകലയിലൂടെ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളാകട്ടെ നമ്മുടെ ഭാരതത്തിന്റെ വേദാന്തികളായ ഋഷിവര്യന്മാര്‍ ആര്‍ജ്ജിച്ച ചിന്തകളുടെ തുടര്‍ച്ചകളാകാന്‍ ചിത്രകാരന്‍ നടത്തുന്ന അന്വേഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

1980-ബാച്ച് വിദ്യാര്‍ത്ഥിയായി കേരളാ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ് ആയ മാവേലിക്കര രാജാരവിവര്‍മ്മയില്‍ നിന്ന് പുറത്തുവന്ന ഷാബി, ആലപ്പുഴ ജില്ലയിലെ കരുവാറ്റ സ്വദേശിയാണ്. ദീര്‍ഘകാലം മലയാള പത്രപ്രസിദ്ധീകരണ രംഗത്ത് ചിത്രകാരനായും എഴുത്തുകാരനായുമൊക്കെ പ്രവര്‍ത്തിച്ച പരിചയവും ഇന്ത്യയിലുടനീളം അനിമേഷന്‍ സിനിമാ നിര്‍മ്മാണ സ്റ്റുഡിയോകളില്‍ ജോലിചെയ്ത അനുഭവങ്ങളും ചിത്രകലയിലെ ഈ പുതിയ അവതരണത്തിന് ധൈര്യം നല്‍കി. അദ്ദേഹവുമായി ശ്രീകുമാര്‍ ആമ്പല്ലൂര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:

ഭാരതീയ സംസ്‌ക്കാരം ചിത്രകലയിലൂടെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

ഭാരതീയ ധര്‍മ്മ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ സംസ്‌ക്കാരം വസുധൈവ കുടുംബകം എന്ന സിദ്ധാന്തമാണ് എന്നത് ആരും ചര്‍ച്ചചെയ്യാതെ പോകുന്നു. നമ്മുടെ ഈ തത്വങ്ങള്‍ ആകട്ടെ രാജ്യത്തിന്റെ ഐക്യത്തിനപ്പുറം ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വിശാലമായ ധാര്‍മ്മികതയെ, ലോക മാനവികതയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്ര നിബിഢമായ ആത്മീയതയെയാണ് ഭാരതം എക്കാലവും അതിന്റെ സംസ്‌ക്കാരമായി വിഭാവനചെയ്തു പോരുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

താങ്കളുടെ ഒരു പെയിന്റിംഗ് ‘ആയുസ്സ്’ അതില്‍ ഇങ്ങനെ എഴുതി വെയ്ക്കുക കൂടി ചെയ്തിരിക്കുന്നത് കണ്ടു. എന്താണ് ആയുസ്സ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നത്?

ആയുസ്സ് – നമ്മുടെ ജീവിത കാലഘട്ടമാണല്ലോ. ഭാരതീയ തത്വാധിഷ്ഠിത ആത്മീയ ചിന്തകര്‍ വ്യക്തികളെ ശുദ്ധീകരിക്കുന്ന രീതി വിശാലമാണ്. നമ്മള്‍ അത് പിന്തുടര്‍ന്നാല്‍ രോഗങ്ങള്‍പിടിപെടാതെയോ, ആത്മശാന്തിയില്ലാതെയോ ജീവിക്കേണ്ടതായി വരികയില്ല.
ഓരോരുത്തരുടേയും ശരീരത്തെ അവരവരുടെ വാഹനമായി കണ്ടാണ് ജീവിത സഞ്ചാരം നടത്തിപ്പോരുന്നത് എന്ന് അറിയുക. അതനുസരിച്ച് നമ്മള്‍ എപ്പോഴും സുബോധമുളളവരായിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വികാരതീവ്രതയായിരിക്കും നമ്മെ ഭരിക്കുക.

വിവേകം, വികാരം, ചിന്ത, അന്വേഷണം, ധ്യാനം, തപസ്സ്, തപോജ്ഞാനം, ബോധോദയം, ജ്ഞാനപീഠതലം, പ്രവചന ശേഷി, അവ അടങ്ങുന്ന ഒന്നാണ് മനുഷ്യന്റെ ആന്തരീക പ്രപഞ്ചം. അതായത് ആത്മീയതലം.

ADVERTISEMENT

അതുപോലെ, പുറമേയുള്ളത്, പ്രകൃതി, ഭൗതികലോകം, ശാസ്ത്ര പുരോഗതികള്‍, ബന്ധങ്ങള്‍, സഹകരണം, നമ്മുടെ ജീവിത കാലഘട്ടം, അവയടങ്ങുന്നതാണ് ബാഹ്യപ്രപഞ്ചം അതായത് ഭൗതികതലം. ഇവയെപ്പറ്റിയൊക്കെ അവഗാഹമായ ജ്ഞാനമണ്ഡലങ്ങള്‍ ഭാരതീയ തത്വജ്ഞാനങ്ങളില്‍ ആര്‍ക്കും എക്കാലത്തും അന്വേഷണ പരതകള്‍ തുടരാന്‍ ഇടം നല്‍കിക്കൊണ്ട് തുറന്നിട്ടിരിക്കുകയാണ് ഭാരതത്തില്‍ പ്രാചീനകാലത്ത് ജീവിച്ചു കടന്നുപോയ ജ്ഞാനദര്‍ശികള്‍.

സാഹിത്യ കലാരംഗത്തുള്ളവര്‍ക്കും, വിവിധ ചിന്തകര്‍ക്കും ഈ രംഗത്തെ ബാക്കി അന്വേഷണങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയണം. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ ഞാനിതിനെ ഈ വിധമാണ് നോക്കിക്കാണുന്നത്.

വ്യക്തിശുദ്ധി – എങ്ങിനെയാണ് വിശദീകരിക്കുക. താങ്കളുടെ കാഴ്ചപ്പാട് ?

നമ്മളിലെ വിവേകം, വികാരം, ഇവ തിരിച്ചറിയണമെങ്കില്‍ അവയുടെ ഉറവിടം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. നോക്കൂ, ഭാരതത്തിന്റെ വേദാന്ത ദര്‍ശനപരമായ ചിന്തകള്‍ പ്രകാരം, വ്യക്തിയില്‍, ഭൗതിക അവയവങ്ങളോടൊപ്പം ആത്മീയ അവയവങ്ങളുമുണ്ട്. അവയെ പഞ്ചപ്രജ്ഞകളായാണ് വേദജ്ഞാനികള്‍ വ്യക്തമാക്കുന്നത്.

അഞ്ച് പ്രജ്ഞകളില്‍ നമ്മുടെ മനസ്സ്, ബോധം, അഹം, ആത്മാവ്, ശരീരം- ഇതില്‍ ശരീരം മാത്രമാണ് ഭൗതികപ്രജ്ഞ, ബാക്കി എല്ലാം ആത്മീയ പ്രജ്ഞകളാണ്. അതായത് ഓപ്പറേഷന്‍ ചെയ്തു കണ്ടുപിടിക്കാനാവാത്ത അവയവങ്ങള്‍.

മനസ്സ്, ബോധം, അഹം, ആത്മാവ് എന്നീ അവയവങ്ങളില്‍ ആദ്യത്തെ മനസ്സും ബോധവും വേറിട്ടതാണെന്ന തിരച്ചറിവില്‍ അവയെ ധ്യാനപരിശീലനത്തോടെ രണ്ടായി നമ്മളില്‍ നിലനിര്‍ത്തുന്ന പ്രാഥമിക പരിശീലനം അടിസ്ഥാനപരമായി നമ്മള്‍ നേടിയിരിക്കണം.
പക്ഷെ, മനസ്സ് എന്നതലം, വികാര കേന്ദ്രമാകുന്നു. ബോധമാണ് തിരിച്ചറിവിന്റെ കേന്ദ്രം. മനസ്സ് പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മളില്‍ ആസ്വാദനവും സ്‌നേഹ താല്‍പര്യങ്ങളും നടക്കുക.

കലകള്‍ ഇഷ്ടപ്പെടാന്‍ തീര്‍ച്ചയായും മനസ്സുതന്നെ ഉണര്‍ന്നു നില്‍ക്കേണ്ടതുണ്ട്. പക്ഷെ ബോധം മുന്നിട്ടു നിന്നുതന്നെ നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണമില്ലാത്ത മനസ്സ് വികാരതീവ്രമായിത്തീരുന്നു. അത് വ്യക്തികളുടെ പ്രവര്‍ത്തികള്‍ ദുരിതമാകാന്‍ കാരണമായിത്തീരുന്നു. തന്‍നിമിത്തം നമ്മുടെ ആത്മാവ് കളങ്കപ്പെട്ടുപോകുന്നതാണ്. അതുവഴി ശരീരനാശം വരെ ഉണ്ടാവുന്നു. ഭാരതീയ ദാര്‍ശനിക ചിന്താപരമായി പഞ്ചപ്രജ്ഞകള്‍ പരസ്പരാശ്രിതങ്ങളാണ്. വ്യക്തിയുടെ സംസ്‌ക്കാരമാണ് ആത്മാവ് എന്ന തലം. അഹം എന്ന തലമാകട്ടെ, വ്യക്തിയുടെ ആത്മവിശ്വാസവുമാകുന്നു. അതായത് ധൈര്യമാകുന്നു. ബോധം ഉണര്‍ന്നിരിക്കുന്ന ധൈര്യത്തിനേ ധാര്‍മ്മികത തിരിച്ചറിയാനാവൂ. ഭാരതീയ ദര്‍ശനങ്ങള്‍ ഈ വഴികള്‍ നമ്മെ കാട്ടിത്തരുന്നവയാണ്. അതുകൊണ്ടാണ് ഭാരതീയ സംസ്‌കൃതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഭാരതീയ പൗരന്മാര്‍ ശ്രദ്ധിക്കണമെന്നു പറയുന്നത്.

ഈ കാര്യങ്ങളൊക്കെ പഠിച്ച് അവതരിപ്പിക്കാന്‍ താങ്കള്‍ സ്വീകരിക്കുന്ന വഴികള്‍ പറയാമോ?

അത് ഭാരതീയ ദര്‍ശനങ്ങളുടെ വഴിത്താരകള്‍ തന്നെ എന്നു പറയാം. അതാകട്ടെ ആധുനിക സയന്‍സിന്റെ വളര്‍ച്ചയുടെ സഹായത്തോടെ തന്നെ പരിശോധിക്കാവുന്നതാണ്. പുരാവസ്തു വിഭാഗക്കാരുടെ കണക്കുപ്രകാരം ചരിത്രപരമായി 8000-ത്തിലധികം വര്‍ഷങ്ങളുടെ നിരവധി അനുഭവങ്ങളാര്‍ജ്ജിച്ചു വളര്‍ന്നുവന്നതായ ഭാരതീയ സംസ്‌ക്കാരത്തിന്റെ വലിയ ശേഷിപ്പുകളുണ്ട് നമ്മുടെ പൈതൃകത്തിന്. ഇന്ത്യന്‍ ദാര്‍ശനികത വ്യക്തിയെ സദാ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയാകുന്നു. കാര്യവും കാരണവും തേടുന്നതിലൂടെയാണ്. അനുഭവങ്ങളുണ്ടാവുക. ഇത് പ്രായോഗിക ജ്ഞാനതത്വത്തിലൂടെ നമ്മെ ബോധ്യപ്പെടുത്താന്‍ വളര്‍ത്തിയെടുത്ത ഭാരതീയ ആത്മീയ ശാസ്ത്രങ്ങള്‍ കര്‍മ്മത്തെയാണ് ഈശ്വരനായി കാണുന്നത് എന്നതുതന്നെ എത്ര അഭിമാനവും,ബുദ്ധി ഉണര്‍ത്തുന്നതുമാണ്.

ഈശ്വരന്‍ എന്നാല്‍ അനശ്വരമായത് എന്നു പറയുന്നതിലൂടെ അന്വേഷകനെ കര്‍മ്മപഥത്തിലെത്തിക്കയാണ് ഇന്ത്യന്‍ സംസ്‌കൃതികളും വേദശാസ്ത്രങ്ങളുമൊക്കെ ചെയ്യുന്നത്. നോക്കൂ, പ്രവൃത്തി അഥവാ കര്‍മ്മത്തിന്റെ ആന്തരിക ശേഷി ചലനമാകുന്നു. അത് ലളിതമായി മനസ്സിലാക്കാവുന്ന സത്യമല്ലേ? പ്രപഞ്ചത്തിലെവിടെയും ദീര്‍ഘകാല ചലനങ്ങളും നിരവധി മാറ്റങ്ങളും ഉണ്ടാവുന്നു. ഈ മാറ്റത്തെയാണ് ആധുനിക ശാസ്ത്രം പരിണാമം എന്നു പറയുന്നത്. ഇത് ഭാരതീയ വേദാന്തികളായ ദാര്‍ശനിക ഋഷിവര്യന്മാര്‍ അവതരിപ്പിച്ചു പോന്ന തത്വങ്ങളായിരുന്നു. അങ്ങനെ പ്രപഞ്ചസത്യം ചലനവും ആ ചലനങ്ങള്‍ കര്‍മ്മപഥങ്ങളും, കര്‍മ്മപഥങ്ങള്‍ വിവിധ മാറ്റങ്ങളാകുന്ന പരിണാമങ്ങളും, പരിണാമങ്ങള്‍ ഫലഭൂയിഷ്ഠങ്ങളായ സമ്പത്തുകളും ആകുമ്പോഴാണ് കാലഘട്ടങ്ങള്‍ കടന്നുപോയിക്കൊണ്ടേയിരിക്കുന്നത്. ജീവനും ശക്തിയും പ്രകൃതിയുമെല്ലാം മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഭാരതീയ ദര്‍ശനശാസ്ത്രങ്ങളുടെ ഒക്കെ അടിസ്ഥാനം ഇതാണെന്നു തിരിച്ചറിയാത്ത വിദ്യാഭ്യാസങ്ങള്‍ നമ്മളില്‍ അടിസ്ഥാന ചിന്താശേഷിയാണ് ഇല്ലാതാകുന്നത്. അതുമൂലം മൂല്യമില്ലാത്ത തലമുറ വികാരജീവസമൂഹമായിമാറാന്‍ ഇടയാകുന്നു. വിവേകമില്ലാത്ത വികാര സമൂഹങ്ങള്‍ ദുരന്ത സംഘര്‍ഷങ്ങള്‍ക്കടിമയാവുന്നു.
അനശ്വരത സര്‍വ്വവ്യാപിയായിരിക്കുന്നു എന്ന തത്വം തന്നെ നോക്കൂ…ശൂന്യത എന്നത് മിഥ്യയാണ്. ആധുനിക സയന്‍സിനും ഇതൊക്കെ അറിയുന്നതാണ്. ശൂന്യാകാശം എന്നൊന്നില്ല. പ്രപഞ്ചത്തിലെവിടെയും വാതക, ഖര, ദ്രവ രൂപ സര്‍വ്വ വ്യാപക ചലനങ്ങളാണ്. അതുകൊണ്ട് കാര്യവും കാരണവും കര്‍മ്മവും ഫലവും, യഥാവിധി സര്‍വ്വസ്വമായി നിലകൊള്ളുകയാണ് എന്നു തിരിച്ചറിയണം. ഇതാകട്ടെ സാമൂഹ്യമായി ബഹുസ്വരതയിലും, ഏക രൂപത്തിലും ഒക്കെ ഒന്നു തന്നെയെന്നും എക്കാലത്തും ഭാരതീയ ദര്‍ശനങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നതാണ്. ഇത് മനസ്സിലാക്കാതെയാണ് സാമൂഹ്യമായും രാഷ്ട്രീയമായും നമ്മള്‍ കാര്യങ്ങളെ വിലയിരുത്തി പോരുന്നത്.

നീലയും പച്ചയും മഞ്ഞയും താങ്കള്‍ ധാരാളമായി പൊതുവര്‍ണ്ണ കാഴ്ചയായി പെയിന്റിംഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നത് ബോധപൂര്‍വ്വമാണോ? നിറങ്ങള്‍ക്ക് അര്‍ത്ഥതലങ്ങളുണ്ടോ? അതോ സ്വാഭാവിക അലങ്കാര കാഴ്ച എന്ന അര്‍ത്ഥത്തില്‍ നിറങ്ങള്‍ ഉപയോഗിക്കുന്നു എന്നേ ഉള്ളോ?

തീര്‍ച്ചയായും ഇവിടെ ഭാരതീയ ചിത്രകലയുടെ തത്വങ്ങള്‍ തന്നെ പറയണം. ചിത്രകല പഠിക്കുന്നവര്‍ക്കൊക്കെ അറിവുള്ളതാണ് അടിസ്ഥാനനിറങ്ങള്‍ ഏതൊക്കെ എന്ന്. പ്രൈമറി കളേഴ്‌സ് – ചുവപ്പ്, മഞ്ഞ, നീല എന്നിവ, അടുത്ത ഘട്ടം ഈ മൂന്നു നിറങ്ങള്‍ കൂട്ടിക്കലര്‍ത്തിയാല്‍ ലഭിക്കുന്ന നിറങ്ങളാണ്. ചുവപ്പും മഞ്ഞയും ചേര്‍ന്നാല്‍ ഓറഞ്ച് നിറം, നീലയും മഞ്ഞയും ചേര്‍ന്നാല്‍ പച്ചനിറം, നീലയും ചുവപ്പും ചേര്‍ന്നാല്‍ വൈലറ്റ് നിറം. ഓറഞ്ച്, പച്ച, വൈലറ്റ് ഇവയെ സെക്കന്ററി കളേഴ്‌സ് എന്നാണ് പറയുന്നത്. അഥര്‍വ്വ വേദത്തിലാണ് നിറങ്ങളുടെ വശ്യതയെപ്പറ്റിയുള്ള പഠനങ്ങള്‍ കാണുന്നത്. നിറങ്ങളുടെ ആകര്‍ഷണീയതയ്ക്ക് മനുഷ്യ മനഃശാസ്ത്രമനുസരിച്ച് വശീകരണ-വികരണ സ്വഭാവമുണ്ട്.

ഭാരതീയ ദര്‍ശനങ്ങള്‍ കലയില്‍ അവതരിപ്പിച്ചുകൊണ്ട് താങ്കള്‍ ലക്ഷ്യമിടുന്നതെന്താണ്?എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ ചിത്രകല ഇങ്ങനെ ആയിരിക്കണമെന്ന് താങ്കള്‍ വാദിക്കുന്നത്?

നമ്മുടെ ലക്ഷ്യം നമ്മുടെ സുബോധം തന്നെയാണ്. നമ്മുടെ ചിന്തകള്‍ വിശാലമാവാന്‍, നമ്മള്‍ പരമ്പരാഗതമായി ആര്‍ജ്ജിച്ചെടുത്ത തത്വ ദര്‍ശനങ്ങള്‍ മനസ്സിലാക്കി അതിനുമീതെയാണ് നമ്മള്‍ വളര്‍ന്നെത്തേണ്ടത്. അവിടെയാണ് നമ്മുടെ ക്രിയേറ്റിവിറ്റി ഉണ്ടാവേണ്ടത്. ഒരു കാര്യം തിരിച്ചറിയുക. നമ്മുടെ വാഹനം (ശരീരം) ശക്തിയുള്ളതായിരിക്കണം. നമ്മള്‍ ദീര്‍ഘകാലം കര്‍മ്മനിരതരായിരിക്കണം. ഭാരതീയ ദാര്‍ശനിക ശാസ്ത്ര പ്രകാരം മനുഷ്യന് മരണമില്ല. അവന്‍ സ്വശരീരം ഓഫ് ചെയ്യുന്ന അവസ്ഥയിലേയ്ക്ക് യോഗാഭ്യാസപരമായി എത്തിയിരിക്കണം. സ്വ മരണം, സ്വന്തം തീരുമാനമനുസരിച്ചുള്ള സമാധിയായിട്ടാണ് ഋഷിവര്യന്മാര്‍ ചെയ്തുപോന്നിട്ടുള്ളത്. ജീവാവസ്ഥ, മരണാവസ്ഥ, ജീര്‍ണ്ണാവസ്ഥ എന്നീ അവസ്ഥകള്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഭാരതീയ ഋഷിമാര്‍ കണ്ടെത്തിയ ജീവല്‍ശേഷി ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിനുപോലും നിശ്ചയമില്ലാത്തതാണ്. മനുഷ്യനെ ചര്യകളിലൂടെ സ്വയം തീര്‍ക്കപ്പെടുന്ന വാഗ്മേയ തടവറയില്‍ എത്തിച്ച ആധുനികത അറുപത് വയസ്സില്‍ പ്രവൃത്തി അവസാനിക്കാനും, 70 വയസ്സില്‍ ശരാശരി ആയുസ്സ് എന്നു ബോദ്ധ്യപ്പെടുത്തി മരിക്കാനും പഠിപ്പിച്ചുപോന്നു. അതുകൊണ്ട് വാര്‍ദ്ധക്യം എന്ന അവസ്ഥ മനുഷ്യന് ഒഴിച്ചുകൂടാന്‍ വയ്യാത്തതായിത്തീര്‍ന്നു. എന്റെ വംശവൃക്ഷം എന്ന പെയിന്റിംഗ് നൂറുവര്‍ഷം വരെ പൂര്‍ണ്ണ ബോധത്തില്‍ കര്‍മ്മ നിരതനായി പ്രവൃത്തി പഥത്തില്‍ വിഹരിക്കുന്ന തലങ്ങളെ ചേര്‍ത്ത ജീവല്‍ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, ഗുരു, ആചാര്യ, ഋഷി, മഹര്‍ഷി, സ്വസ്തി, പ്രകൃതി എന്നീ ഘട്ടങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മള്‍ ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണോ നമ്മള്‍ ആ രംഗത്തെ ഋഷിയും, ആചാര്യനും, മഹര്‍ഷിയും ആകുന്നു എന്നു തിരിച്ചറിയിക്കാനാണ് വംശവൃക്ഷം തയ്യാറാക്കിയത്.
ആന്തരിക പ്രപഞ്ചവും, നമ്മുടെ ആത്മീയ മണ്ഡലവുമാണ് വാഹനമാകുന്ന നമ്മുടെ ശരീരത്തിന്റെ ശക്തി. ശരീരം സ്വന്തം നിലയ്ക്ക് ഒരാശുപത്രിയും, ഔഷധ നിര്‍മ്മാണ ശാലയുമാകുന്നു എന്ന് മരുന്നുകള്‍ വാരിക്കഴിക്കുന്ന ഓരോ മനുഷ്യരും ഓര്‍മ്മിക്കുക തന്നെവേണം.

കേരളാ ലളിതകലാ അക്കാദമി എക്‌സിബിഷനുകള്‍ നിരവധി നടത്തിയിട്ടും താങ്കള്‍ക്ക് യാതൊരുവിധ അംഗീകാരങ്ങള്‍ ലഭിച്ചതായി അറിവില്ല. ശരിയല്ലേ?

ചിത്രകലയേയും അതിന്റെ ആശയത്തേയും സാമൂഹ്യ ജ്ഞാനപുരോഗതിയുടെ ഭാഗമായി കാണാത്ത സാഹചര്യം അതിന്റെ മൂല്യത്തെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് കാരണം.

Tags: ഭാരതീയ സംസ്‌കൃതിയിലേക്ക് വിരല്‍ചൂണ്ടുന്ന ചിത്രകല
Share6TweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies