Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ലക്ഷ്യബോധം പകരുന്ന രചനകള്‍

എം.കെ.സദാനന്ദൻഎം.കെ.സദാനന്ദൻ
24 February 2023

മിന്നുന്ന രത്‌നങ്ങള്‍
(ബാലസാഹിത്യം)
രവീന്ദ്രന്‍ കൊളത്തൂര്‍
ഹരിതം ബുക്‌സ്, കോഴിക്കോട്
പേജ്: 98, വില: 140 രൂപ
ഫോണ്‍: 9539064489

Google NewsAdd Kesari Weekly as a preferred source on Google

ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ അറിവിന്റെയും സംസ്‌കാരത്തിന്റെയും തിളക്കമാര്‍ന്ന രത്‌നങ്ങളായി വളരേണ്ടവരാണ്. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ ലക്ഷ്യത്തെ തിരിച്ചറിയാന്‍ പരിശീലിപ്പിക്കുകയും ഇച്ഛാശക്തിയോടെ അതു നേടിയെടുക്കാന്‍ സാഹചര്യമൊരുക്കിക്കൊടുക്കേണ്ടതും മുതിര്‍ന്നവരുടെ ചുമതലയാണ്. കുട്ടികള്‍ക്കായുള്ള ചില ശാശ്വത മൂല്യങ്ങളെ, സ്വജീവിതത്തില്‍ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത സാരോപദേശ രൂപേണ അവതരിപ്പിക്കുകയാണ് രവീന്ദ്രന്‍ കൊളത്തൂര്‍ തന്റെ ‘മിന്നുന്ന രത്‌നങ്ങള്‍’ എന്ന പുസ്ത കത്തിലൂടെ. പുത്തന്‍ ആശയങ്ങളെ സ്വാംശീകരിച്ച് സമൂഹ നന്മയ്ക്കായി വിനിയോഗിക്കേണ്ടതിനെ ക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണിത്. കാലത്തെ അതിജീവിച്ച് മുന്നേറാനുള്ള കരുത്തു പകരുന്നവയാണ് ഇതിലെ മിക്ക ലേഖനങ്ങളും. ബാലസാഹിത്യഗണത്തിലാണെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുത്താവുന്ന സാംസ്‌കാരിക മൂല്യങ്ങളാല്‍ സമ്പന്നമാണ് ‘മിന്നുന്ന രത്‌നങ്ങള്‍’. ഭാവി തലമുറയുടെ ജീവിതത്തില്‍ ഒരു പോസിറ്റീവ് എനര്‍ജിയ്ക്ക് ഇതൊരു നിമിത്തമായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

യാമപക്ഷികള്‍
സുധാകരന്‍ പുഷ്പമംഗലം
ഉണ്‍മ പബ്ലിക്കേഷന്‍സ്, ആലപ്പുഴ
പേജ്: 88, വില: 110 രൂപ
ഫോണ്‍: 9496881449

മനുഷ്യമനസ്സിനെ ഉണര്‍ത്തിയെടുക്കുന്ന ഉത്തേജകമായി പ്രവര്‍ത്തിക്കേണ്ടതാണ് കവിത. തന്റെ ജീവിത വീക്ഷണങ്ങള്‍ കൊണ്ട് ദുഃഖാനു ഭവങ്ങളെ സുഖാനുഭൂതിയാക്കി മാറ്റുകയാണ് കവിയുടെ ധര്‍മ്മം. സഹൃദയരില്‍ മാനസികോല്ലാസം സൃഷ്ടിക്കുകയാണ് കവിതയുടെ പരമമായ കര്‍ത്തവ്യമെന്ന് ചിന്തിക്കുന്ന കവിയാണ് സുധാകരന്‍ പുഷ്പമംഗലം. അതുകൊണ്ടുതന്നെ ‘യാമപക്ഷികള്‍’ എന്ന സുധാകരന്‍ പുഷ്പമംഗലത്തിന്റെ കവിതാസമാഹാരം എന്തുകൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. ഗതകാലാനുഭവങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ മനുഷ്യനൊമ്പരങ്ങളെ അക്ഷരങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് കവി. ഭാരതീയ സാഹിത്യത്തില്‍ പ്രകൃതിയെ സമഗ്രതയില്‍ വീക്ഷിച്ചുകൊണ്ടുള്ള പ്രതിപാദ്യങ്ങള്‍ നിരവധിയാണ്. ഈ സമാഹാരത്തിലെ മാതൃപൂജയെന്ന കവിത തന്നെ അതിനൊരു ഉദാഹരണമാ ണ്. ഒപ്പം തന്റെ ജ്യോതിഷ വിജ്ഞാനം സരളമായവതരിപ്പിക്കാനും കവി ശ്രദ്ധിച്ചിട്ടുണ്ട്. രാസലീല, യാമപക്ഷികള്‍, തത്വമസി തുടങ്ങി ഇതി ലെ പതിനാറുകവിതകളും പ്രകൃതിയുടെയും മാനവ സംസ്‌കൃതിയുടെയും താളം തുടിക്കുന്നവതന്നെയാണ്.

ADVERTISEMENT

കാട് വിളിച്ചപ്പോള്‍
(കവിതകള്‍)
മേലൂര്‍ വാസുദേവന്‍
ഹരിതം ബുക്‌സ്, കോഴിക്കോട്
പേജ്: 66 വില: 85 രൂപ
ഫോണ്‍: 9539064489

ജീവിതവ്യഥകളെ ചൂണ്ടിക്കാണിച്ച് ലക്ഷ്യബോധത്തോടെ, പക്വതയാര്‍ന്ന് മുന്നോട്ട് നീങ്ങാനുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ മേലൂര്‍ വാസുദേവന്റെ ‘കാട് വിളിച്ചപ്പോള്‍’ എന്ന കവിതാപുസ്തകത്തെ വ്യത്യസ്തമാക്കുന്നു. മലയാളത്തിന്റെ മണ്ണും മലയും മഴയും പുഴയും മനസ്സിലാവാഹിച്ച കവി, സാഹോദര്യത്തിന്റെ മദ്ധ്യത്തില്‍ വന്നുവീഴുന്ന ഹിംസയുടെ പ്രാകൃതരൂപത്തെ ജാഗ്രതയോടെ വീക്ഷിക്കുന്നു. അരാജകത്വത്തിന്റെ മലീമസമായ വീഥികളില്‍ നിന്നു വേറിട്ടു സഞ്ചരിച്ചാലും, വര്‍ത്തമാനകാലത്തെ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചേ മതിയാകൂ എന്ന് കവി ഓര്‍മ്മപ്പെടുത്തുന്നു. മിഥുനം, പരസ്പരം, പ്രണയദൂരം, മഴച്ചിത്രങ്ങള്‍ തുടങ്ങിയ എല്ലാ കവിതകളും ആധുനിക ജീവിതത്തിന്റെ അന്തര്‍നാടകങ്ങളെ തുറന്നു കാണിക്കുന്നവയും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെ ഊട്ടിയുറപ്പിക്കുന്നവയുമാണ്. പ്രശസ്ത കവി പി.കെ. ഗോപിയുടെ ചിന്തോദ്ദീപകമായ അവതാരിക ഈ കവിതാ സമാഹാരത്തെ കൂടുതല്‍ ഗാംഭീര്യമുള്ളതാക്കുന്നു.

Share5
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies