വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും കഷ്ടപ്പാടും മുതിര്‍ന്നവരെപ്പോലെ കുട്ടികളും അറിഞ്ഞിരിക്കണമെന്ന് മുത്തശ്ശി പറയും.
പുല്ലു പറിക്കാറായാല് മുറ്റത്തെ പുല്ലു പറിപ്പിക്കണം. കൈക്കോട്ടെടുക്കാറായാല് കുട്ടികള്‍ കൈക്കോട്ടെടുക്കണം. വിറകു വെട്ടാറായാല്‍ വിറകു വെട്ടണം.
ഒന്നും അറിയിക്കാതെ മക്കളെ വളര്‍ത്തും ചില അച്ഛനമ്മമാര്‍.
”പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഞാനുണ്ണും”
അങ്ങനെ വളര്‍ന്ന കുട്ടികള്‍ വലുതായാല്‍ അവര്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാവും എന്നാണ് മുത്തശ്ശി പറയുന്നത്.
”പണ്ടുള്ളോര് പറഞ്ഞിട്ടുണ്ട്. കേള്‍ക്കണോ അപ്പൂന്?”
”വേണം മുത്തശ്ശി”
”അഞ്ചു വയസ്സുവരെ രാജാവിനെപ്പോലെ വിചാരിക്കണം. പതിനാറു വയസ്സുവരെ പണിക്കാരനെപ്പോലെ വിചാരിക്കണം. പതിനാറു കഴിഞ്ഞാലോ, തന്നെപ്പോലെ വിചാരിക്കണം”.”
”ഇല്ലെങ്കിലോ മുത്തശ്ശി?”
”തന്നോളം പോന്ന മകനെ തന്നെപ്പോലെ വിചാരിച്ചില്ലെങ്കില്‍, അച്ഛനൂണ്ട് മീശ.; എനിക്കൂണ്ട് മീശ.
അച്ഛന് അച്ഛന്റെ ഭാര്യേടെ കാര്യം; എനിക്ക് എന്റെ ഭാര്യേടെ കാര്യം”.