Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തോണിത്തൊപ്പിക്കാരന്റെ ജാലവിദ്യകള്‍

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
3 March 2023

കുറച്ചു കാലമായി കാണാത്തത് കൊണ്ടാവും കേശുവേട്ടനും ഭാര്യയും എന്നെ അന്വേഷിച്ചിറങ്ങിയത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി എന്ന വിവരവും കിട്ടിക്കാണും. എന്തായാലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സമകാലീന രാഷ്ട്രീയവും ചില ഉത്തരേന്ത്യന്‍ തമാശകളും പങ്കു വെച്ചു. ഞാന്‍ ഹിന്ദി ചാനലുകള്‍ കാണാറുണ്ടെന്നത് കേശുവേട്ടന് അറിയാം. നര്‍മ്മം കേശുവേട്ടന് ഇഷ്ടവുമാണ്. അതിനാല്‍ ഞാന്‍ അമുല്‍ ബേബി കാര്‍ട്ടൂണ്‍ വരെയുള്ള കാര്യങ്ങള്‍ പറയും. ഇന്ത്യാ ടുഡേയുടെ ‘സൊ സോറി’ കാര്‍ട്ടൂണും സംഭാഷണ വിഷയമാവാറുണ്ട്. ഈയിടെ മോദിജിയെ തോണിത്തൊപ്പിക്കാരനായി ചിത്രീകരിച്ചത് എന്താണെന്ന് കേശുവേട്ടന് മനസ്സിലായില്ല.

Google NewsAdd Kesari Weekly as a preferred source on Google

‘ഓ അതോ..’ ഞാന്‍ വിശദീകരണത്തിലേയ്ക്ക് കടന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ ചാനലുകള്‍ മുഴുവന്‍ ഒരു തോണിത്തൊപ്പിക്കാരന്‍ പയ്യന്റെ കഥയില്‍ മുഴുകിയിരിക്കയായിരുന്നു. എല്ലാ ഹിന്ദി ചാനലുകളും ഇതിനകം മധ്യപ്രദേശിലെ ഛതര്‍പൂറിലെ ബാഗേശ്വര്‍ ധാമില്‍ എത്തി ധീരേന്ദ്ര ശാസ്ത്രി എന്ന 24 കാരനായ കഥാകാലക്ഷേപക്കാരന്റെ ഇന്ററര്‍വ്യൂ എടുത്തു. ഇപ്പോള്‍ ഈ കുട്ടി ബാബ പ്രയാഗ് രാജില്‍ ദര്‍ബാര്‍ (പ്രഭാഷണ സമ്മേളനം) നടത്തുകയാണ്. ഹിന്ദിഭാഷാ ജ്ഞാനമില്ലാത്തതിനാല്‍ മലയാളിയുടെ ശ്രദ്ധയില്‍ അത് പെട്ടിട്ടില്ല എന്ന് തോന്നുന്നു. ഇനി ഒരു പക്ഷെ വരാനിരിക്കുന്നേ ഉള്ളൂ.

ADVERTISEMENT

‘കഥാ കാലക്ഷേപം’ (നമ്മുടെ സപ്താഹം പോലെ) മാത്രമല്ല, മറ്റു ചില ബാബമാരെ പോലെ ചില ജാലവിദ്യകള്‍ കാട്ടി ജനലക്ഷങ്ങളെ ഈ വിദ്വാന്‍ ആകര്‍ഷിച്ചിരിക്കുന്നു. ങശിറ ൃലമറശിഴ, അസുഖം മാറ്റാനുള്ള ഉപദേശങ്ങള്‍, മന്ത്രജപങ്ങള്‍ തുടങ്ങിയ ചെറിയ ട്രിക്കുകളിലൂടെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. തനി നാടന്‍ മട്ടിലുള്ള ശൈലികളും വാക്കുകളും ആളുകളെ ഇത്രയധികം ആകര്‍ഷിക്കുമോ? സംഭാഷണത്തിനിടയില്‍ വിരല്‍ ഞൊടിക്കുക, കൈകൊട്ടുക, ഉറക്കെ ചിരിക്കുക തുടങ്ങിയവയും പ്രഭാഷണങ്ങളും നാടന്‍ ശൈലിയിലായതിനാല്‍ വമ്പിച്ച ജനക്കൂട്ടമാണ്. ടി.വി.ചര്‍ച്ചകള്‍ കണ്ടവരും അങ്ങോട്ട് ഒഴുകുകയാണ്.

കേശുവേട്ടന്‍ ഇടയ്ക്ക് ഇടപെട്ടു. ‘ഹ.ഹ. അത് തന്നെയാണ് കാര്‍ട്ടൂണിലെ മോദിജി കാണിച്ചിരുന്നത്. ഒരു മുഷ്ടി ചുരുട്ടി മറ്റേ കയ്യിലെ വിരലുകള്‍ കൊണ്ട് അതില്‍ താളം പിടിക്കുക. ഓരോ ആളും വരുമ്പോള്‍ അവര്‍ക്ക് അവരുടെ റിപ്പോര്‍ട്ട് കാണിച്ച് കൊടുക്കുക. അവരെ കൊണ്ട് ഏത്തമിടീപ്പിക്കുക, മുട്ട് കുത്തിക്കുക. ഹ..ഹ.. മന്ത്രിമാരുടെ റിപ്പോര്‍ട്ടായിരിക്കും അല്ലെ?’

‘അതെ. ഇവിടെ നമ്മുടെ കുട്ടിബാബയുടെ അതേ രീതി.. പക്ഷെ ഇദ്ദേഹം സങ്കടം ബോധിപ്പിക്കാനെത്തുന്ന ആളിന്റെ അച്ഛന്റെയോ മുത്തശ്ശന്റെയോ പേര് ഒരു ബോര്‍ഡില്‍ എഴുതികാണിച്ചു കൊടുക്കും. വന്നത് ഇന്ന കാര്യത്തിനല്ലേ എന്നൊക്കെ അങ്ങോട്ട് ചോദിക്കും. വന്ന ആള്‍ അമ്പരന്നു പോകും. കൂടാതെ ചുകന്ന തുണിയില്‍ പൊതിഞ്ഞ നാളികേരം സ്വന്തം പ്രശ്‌നങ്ങള്‍,

ജോലി, പ്രൊമോഷന്‍, വസ്തു, കോടതി – കേസ് വിജയം തുടങ്ങിയവയ്ക്ക് ഓം ഭാഗമേശ്വരായ നമ: എന്നെഴുതി അവിടത്തെ മൂര്‍ത്തി ബാലാജിയ്ക്ക് സമര്‍പ്പിച്ചാല്‍ മതി.
മഞ്ഞത്തുണിയിലെ തേങ്ങ വിവാഹ സംബന്ധിയായ കാര്യങ്ങള്‍ക്കും കറുത്ത തുണി ഭൂത പ്രേത ഉച്ചാടനത്തിനും ദുഷ്ട ശക്തികളുടെ നാശത്തിനും സമര്‍പ്പിച്ചാല്‍ മതിയത്രെ. കാടാമ്പുഴ മുട്ടറുക്കല്‍ പോലെ അവിടെ തേങ്ങ കുന്നുകൂടുകയാണ്’.

കേശുവേട്ടന് ചിരി വന്നു.

‘ഹ.ഹ.. ആളുകള്‍ക്ക് അതൊക്കെയാണ് കാര്യം അല്ലാതെ ഗീതാ സപ്താഹമൊന്നുമല്ല.
അദ്ഭുതം തന്നെ എങ്ങനെ ഇയാള്‍ ഇത്ര പ്രശസ്തനായി ?’

‘കണ്‍കെട്ട്, ജാലവിദ്യകള്‍, ഭാവി പ്രവചനം തുടങ്ങിയവ എല്ലാവരും ചെയ്യുന്നതാണ്. അതൊന്നും മീഡിയ ശ്രദ്ധിക്കാറില്ല. പെട്ടെന്നാണ് ഇയാള്‍ പ്രസിദ്ധനായത്. കാരണം ധാരാളം പേരെ ഇദ്ദേഹം ഘര്‍ വാപസി ചെയ്തു. ഛതീസ്ഘറില്‍ ചില പാതിരിമാര്‍ മതം മാറ്റാന്‍ ‘അപസ്മാര ട്രിക്ക്’ പ്രയോഗിച്ചപ്പോള്‍ ഇദ്ദേഹം അതേ ട്രിക്ക് ഉപയോഗിച്ച് ഇങ്ങോട്ട് മടക്കിയതോടെയാണ് ഖ്യാതി നേടിയത്. അതോടെ നാഗപ്പൂരിലെ ഒരു അന്ധവിശ്വാസ വിരുദ്ധ സംഘടന ഇയാള്‍ക്കെതിരെ കേസ് കൊടുത്തു.അപ്പോഴാണ് ടി.വി.ക്കാര്‍ ആദ്യമായി എത്തിയത്. ബാബയുടെ ചോദ്യം ഇതേ ട്രിക്കുകള്‍ കാട്ടി അവിടെ മതപരിവര്‍ത്തനം നടക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍ എന്നാണ്.

എന്തായാലും ഈ കുട്ടി ബാബ തമാശക്കാരനാണ്. താന്‍ ദൈവമോ വലിയ ബാബയോ അല്ല സനാതന ധര്‍മ്മത്തിന്റെ സംരക്ഷകനാണ് എന്നാണ് പറയുന്നത്. ബാഗേശ്വര്‍ മഠത്തിലെ പൂജാരി കുടുംബത്തിലെ മൂന്നാംതലമുറയാണ്. ഹനുമാന്‍ ഭക്തനാണ്. ഹനുമാന്‍ ചാലീസയാണ് സകലത്തിനും പ്രതിവിധി. ജനക്കൂട്ടം കണ്ട് കണ്ണ് തള്ളിയ ന്യൂനപക്ഷക്കാരോട് ഗൃഹമന്ത്രി അമിത് ഷായുടെയും യോഗിജിയുടേയും ക്വട്ടേഷന്‍ ഇദ്ദേഹവും ഇടയ്ക്ക് പറയുന്നുണ്ട്. ‘കായദേ മേ രഹോഗേ തൊ ഫായദേ മേ രഹോഗേ’ (നിയമം അനുസരിച്ചാല്‍ ഗുണമുണ്ടാവും). അതിനു കാരണം ചിലരുടെ ദുഷ്പ്രചാരണമാണ്.
കേരളത്തില്‍ മര്യാദയില്ലാത്തവര്‍ മര്യാദയ്ക്ക് ജീവിക്കുന്നവരെ ചൂണ്ടി മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ എന്ന് പറയുന്ന വരികള്‍ക്ക് നേരെ വിപരീതമാണ് അത്’.
കേശുവേട്ടന് കാര്യങ്ങള്‍ പിടി കിട്ടിയപ്പോള്‍ ചരിത്രം ഓര്‍ത്തു പറഞ്ഞു.

‘ജാലവിദ്യയാണ് സാധാരണക്കാരെ ആകര്‍ഷിക്കാനുള്ള ഏക മാര്‍ഗ്ഗം. കര്‍ത്താവിന്റെ ശുശ്രൂഷക്കാര്‍ മാത്രമല്ല പണ്ട് പാണക്കാട് ജിഫ്രി തങ്ങള്‍ ചെയ്തതും അത് തന്നെ. ഇന്നും മലപ്പുറം ജില്ലയിലെ ഹിന്ദുക്കളില്‍ പലരും ‘ന്റെ മമ്പറത്തെ തങ്ങളേ’ എന്ന് പറയും. കാശ് മോദിജി നല്‍കിയതാണെങ്കിലും ‘പിണറായി കിറ്റും’ ഒരു ജാലവിദ്യ ആയിരുന്നു.

‘ഭാഗേശ്വര്‍ ബാബ പലരുടെയും കണ്ണിലെ കരടാണിപ്പോള്‍.. ഈയിടെ ചില ദുഷ്ടര്‍ മോദിജിയും കുട്ടി ബാബയും ഒന്നിച്ച് നില്‍ക്കുന്ന ദുഷ്ട ലാക്കോടെ എഡിറ്റ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വയറല്‍ ആക്കി. മോദിജി ഇത് വരെ ഭാഗേശ്വര്‍ ധാം സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യ ടുഡേ കാര്‍ട്ടൂണ്‍ അതുപോലെയുള്ള ഒരു പദ്ധതിയാണ്.

താമസിയാതെ ഈ തോണിതൊപ്പിക്കാരനായ യുവാവിനെ അവര്‍ വീഴ്ത്തും. അങ്ങനെ വീണുകഴിഞ്ഞാല്‍ മോദിജിയുമായി ബന്ധപ്പെടുത്തി വ്യാജ കഥകള്‍ മെനയാം. അതാണ് ആശയം. എന്തായാലും കാര്‍ട്ടൂണില്‍ മോദിജി കാപട്യങ്ങള്‍ ഒന്നും കാണിക്കുന്നില്ല എന്ന് മാത്രമല്ല ഹോണസ്റ്റ് ആയ ഒരു പരീക്ഷകന്റെ റോളിലാണ
്.’
കേശുവേട്ടനും അതിനോട് യോജിച്ചു. ‘അത് ശരിയാ ഓരോരോ ഇഷ്യൂ ഉണ്ടാക്കാന്‍ തഞ്ചം നോക്കി ഇരിക്കയാണ് ഓരോരുത്തര്‍. നോക്കൂ എത്ര എത്ര സംഭവങ്ങളാണ് ഒന്ന് കഴിഞ്ഞാല്‍ ഒന്ന് എന്ന നിലയില്‍ വന്നു കൊണ്ടിരിക്കുന്നത്.’

‘ശരിയാ.. ബി.ബി.സി ഡോക്യുമെന്ററി വന്നതിനു പകരം വീട്ടലാണ് പരിശോധന എന്നൊരു കൂട്ടര്‍. അല്ല നികുതി വെട്ടിപ്പിന് പരിശോധന വരും എന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി ഇറക്കിയത് എന്ന് വേറൊരു കൂട്ടര്‍. സര്‍ക്കാരിനെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്നവരൊക്കെ ഇനി ഇത് പക വീട്ടലാണ് എന്ന് പറഞ്ഞു തടിയൂരാന്‍ നോക്കും. സകല കള്ളന്മാരായ രാഷ്ട്രീയക്കാരും ആ വിധ നുണകള്‍ അവരെ രക്ഷിയ്ക്കും എന്ന് കരുതി ഇരിക്കുകയാണ്. അല്ലെ?’

‘ശരിയാണ്.. അവരെ തുരത്താന്‍ ഇനി കറുത്ത തുണിയില്‍ തേങ്ങ പൊതിഞ്ഞ് ഭാഗേശ്വര്‍ ബാബയ്ക്ക് കൊടുത്താല്‍ മതി’. കേശുവേട്ടന്‍ രസികനായി.

‘ ഹ..ഹ.. അത് ഫലിക്കും അല്ലേ ? കേരളത്തിലെ ചില ദുഷ്ടരുടെ പേരിലും അങ്ങനെ ചെയ്യാം അല്ലെ?’ എന്ന് ചോദിച്ചപ്പോള്‍ കേശുവേട്ടന്‍ അര്‍ത്ഥസൂചകമായി പൊട്ടിച്ചിരിച്ചു.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies