Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ആപേക്ഷികതയുടെ സങ്കീര്‍ണ്ണതകള്‍

യദുയദു
27 January 2023

ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്ന സമയം. ശാസ്ത്രാഭിനിവേശം കുറച്ചു കൂടുതലായത് കൊണ്ട് സിലബസില്‍ ഇല്ലാത്തതൊക്കെയും കുത്തിയിരുന്ന് ആവേശത്തോടെ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ മനസ്സ് കുരുങ്ങി.

Google NewsAdd Kesari Weekly as a preferred source on Google

റിലേറ്റിവിറ്റി തിയറി പ്രകാരം ഒരു സമവാക്യമുണ്ട്. അതുപ്രകാരം വേഗത കൂടുന്തോറും പിണ്ഡം അഥവാ മാസ്സ് കൂടിക്കൊണ്ടിരിക്കും. അങ്ങനെ വേഗത കൂടിക്കൂടി പ്രകാശവേഗത എത്തുമ്പോള്‍ മാസ്സ്, അഥവാ പിണ്ഡം അനന്തമാകും. അന്നത്തെ വിദ്യാര്‍ത്ഥി മനസ്സിന് അത് ഒട്ടും ദഹിച്ചില്ല. ഞാന്‍ പഠിച്ചിട്ടുള്ള പിണ്ഡം എന്നാല്‍ വ്യാപ്തത്തിന്റെയും സാന്ദ്രതയുടെയും ((Volume and density) ഗുണിതമാണ്. മാസ്സ് അനന്തമാവുക എന്നാല്‍ ഇതിലേതെങ്കിലും അെല്ലങ്കില്‍ ഇത് രണ്ടും അനന്തമാകണം. അനന്തമായ വ്യാപ്തം എന്നാല്‍ ഒരു വസ്തുവിന് അസാധ്യമാണ്. സാന്ദ്രതയും അങ്ങനെ തന്നെ. പിന്നെങ്ങിനെ മാസ്സ് അനന്തമാകും.

പഠിപ്പിക്കുന്ന അധ്യാപകരെ അഭയം പ്രാപിച്ചു. കുറെയേറെ നോക്കിയതിനു ശേഷം ‘നിനക്ക് പരീക്ഷക്കുള്ളത് വല്ലതും പഠിച്ചുകൂടെ’ എന്നൊരു ഉപദേശവും തന്ന് ഓടിച്ചുവിട്ടു. എനിക്കാണെങ്കില്‍ വിശപ്പില്ല, ദാഹമില്ല, കിടന്നിട്ട് ഉറക്കവും വരുന്നില്ല. എങ്ങനെയാണപ്പാ ഈ മാസ്സ് അനന്തമാകുന്നത്.
അവസാനം ഡിപ്പാര്‍ട്ട്‌മെന്റില്‍ സിംഹമായ, എല്ലാവരും വട്ടന്‍ പണിക്കര്‍ എന്ന് വിളിക്കുന്ന പണിക്കര്‍ സാറിനെ സമീപിച്ചു. കക്ഷി എന്നെ രൂക്ഷമായി ഒന്ന് നോക്കി.

ADVERTISEMENT

‘എന്നാല്‍ നീ തന്നെ പറ. എന്താ ഈ മാസ്സ് എന്ന് പറയുന്നത്…

‘മാസ്സ് എന്നാല്‍… മാസ്സ്.. ഭാരം…’

”അതാണെടാ മണ്ടാ നിനക്ക് പറ്റിയത്… നീയിപ്പോഴും ന്യൂട്ടനില്‍ കിടന്നു കറങ്ങുകയാണ്… ആ മാസ്സല്ല ഐന്‍സ്റ്റീന്റെ മാസ്സ്. നയോട്ടത്തിന്റെ മാസ്സ് നിര്‍വചനവും വെച്ച് ന്യൂട്ടനെ ചവിട്ടിക്കൂട്ടിയ ഐന്‍സ്റ്റീന്റെ മാസ്സിനെ അളക്കാന്‍ ചെന്നാല്‍ ഇങ്ങനെ അന്തം വിട്ടു കുന്തം വിഴുങ്ങി നടക്കും. മനസ്സിലായോടാ കോവര്‍ കഴുതേ.”

ഒരു നിമിഷം ഗുരുനാഥന്റെ വക തലക്കൊരു കിഴുക്കുകിട്ടിയപ്പോള്‍ എവിടോയൊക്കയോ പ്രകാശം വീണു.

‘എന്നാലും സാര്‍ ..’

‘എടാ ഇപ്പോള്‍ എന്ത് ഞാന്‍ പറഞ്ഞാലും നിന്റെ തലയില്‍ കേറില്ല… ഇപ്പറഞ്ഞത് ആലോചിക്ക്…വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചിന്തിക്ക്. അങ്ങനെയങ്ങനെ പതുക്കെ നിനക്കത് മനസ്സിലാകും.’
അങ്ങനെയങ്ങനെ ആലോചിച്ചാലോചിച്ച് ഒടുവില്‍ അത് മനസ്സിലായി.

മാസ്സ് എന്നാല്‍ വെറും വ്യാപ്തവും സാന്ദ്രതയും ആണെന്നത് നമ്മുടെ സാധാരണജീവിതത്തിലും ചുറ്റുപാടിലും മാത്രം ബാധകമായ കാര്യമാണ്. മാസ്സ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഊര്‍ജ്ജത്തിന്റെ സംഘാതമാണ്. എന്നുവെച്ചാല്‍ മാസ്സ് അഥവാ പിണ്ഡവും ഊര്‍ജ്ജവും രണ്ടല്ല ഒന്ന് തന്നെയാണ്… വേഗത കൂടുമ്പോള്‍ പിണ്ഡം കൂടുന്നു എന്നതിനര്‍ത്ഥം അതിലടങ്ങിയ ഊര്‍ജ്ജം കൂടുന്നു എന്നുതന്നെയാണ്. അല്ലാതെ വേഗത കൂടുമ്പോള്‍ വ്യാപ്തം കൂടുന്നതിനനുസരിച്ച് ഈ വസ്തു ബലൂണ്‍ വീര്‍ക്കുന്നത് പോലെ വലുതായി വലുതായി വരുന്നു എന്നല്ല. അങ്ങനെയെങ്കില്‍ സാധാരണ സാഹചര്യങ്ങളിലും അത് വേണ്ടതല്ലേ.

സാധാരണ സാഹചര്യങ്ങളിലും തിയററ്റിക്കലായി ഇതാണ് സത്യം. പക്ഷെ വേഗത മൂലമുണ്ടാകുന്ന ഈ വ്യത്യാസം അളക്കാന്‍ സാധിക്കാത്ത വിധം നിസ്സാരമായതുകൊണ്ട് അവഗണിക്കാം. എന്നാല്‍ പ്രകാശവേഗതയോടടുത്തു നില്‍ക്കുന്ന അതിസൂക്ഷ്മമായ സബാറ്റോമിക് ലോകത്തും ഉയര്‍ന്ന ഊര്‍ജ്ജനിലകളും വേഗതയുമുള്ള ബ്ലാക്ക് ഹോള്‍ മേഖലകളിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. അതുകൊണ്ടുതന്നെ അവിടെ ക്ലാസിക്കല്‍ തിയറികള്‍ ഫലപ്രദമല്ല.

ഇതിനര്‍ത്ഥം ന്യൂട്ടനെയും ക്ലാസിക്കല്‍ തിയറികളെയും പൂര്‍ണ്ണമായി ഉപേക്ഷിക്കണം എന്നല്ല. ഇന്ന് നാം അനുഭവിക്കുന്ന മുഴുവന്‍ സാങ്കേതികവിദ്യകളും ക്ലാസിക്കല്‍ തിയറികളില്‍ അധിഷ്ഠിതമാണ്. അറിവിന് അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ തുറന്ന മനസ്സോടെ സമീപിച്ചാല്‍ എവിടെ എങ്ങനെ സമീപിക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകും. പണിക്കര്‍ സാറിന്റെ ഒരൊറ്റ കിഴുക്കില്‍ കിട്ടിയ വലിയ ഒരു അറിവാണത്.

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies