അറുപത്തി ഒന്നാമത് സ്‌കൂള്‍ കലോത്സവത്തില്‍ ചില തല്‍പ്പര കക്ഷികള്‍ വെടക്കാക്കി തനിക്കാക്കുക എന്ന മോഹത്തോടെ അഴിഞ്ഞാടിയ കാഴ്ചയാണ് കണ്ടത്. കേരളത്തില്‍ എന്തു നടക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, നിങ്ങള്‍ നടപ്പിലാക്കി കൊള്ളണം എന്ന ധിക്കാരമാണ് ഇവര്‍ക്ക്. അതുകേട്ട് പഞ്ചപുച്ഛമടക്കി ഏറാന്‍ മൂളുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളത് അവരുടെ ഭാഗ്യം എന്നതിലുപരി നാടിന്റെ അപചയം എന്ന് വേണം കരുതാന്‍.
ഈ അസുഖം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1965ല്‍ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ആണ് അതിന് തുടക്കം. ആട്ടും, പാട്ടും, കൊട്ടും ഹറാമാണ് എന്ന് വിശ്വസിച്ചിരുന്ന, വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന അബ്ദുല്‍ മജീദ് എന്ന അറബിക്ക് അധ്യാപകനാണ് അതിന് തുടക്കം കുറിച്ചത്. കലോത്സവത്തില്‍ രംഗപൂജ അനുവദിക്കില്ല എന്നുപറഞ്ഞ് അദ്ദേഹം സ്റ്റേജില്‍ മലര്‍ന്നു കിടന്നു. ഭൂരിപക്ഷം ആളുകളും അയാള്‍ക്ക് അനുകൂലമായിരുന്നതിനാല്‍ അധ്യാപകര്‍ക്ക് ‘ക്ഷ’ വരക്കേണ്ടി വന്നു. പിന്നീട് രംഗപൂജ തന്നെ ഉത്സവത്തില്‍ നിന്ന് മണ്മറഞ്ഞു. തൗരത്രികവും ദശരൂപകങ്ങളും നാട്യശാസ്ത്രവും ഭരതമുനിയും ധനഞ്ജയനും ധനികനും ഒന്നും അവര്‍ക്കറിയില്ലല്ലോ. മാത്രമല്ല, കല അനിസ്ലാമികം ആണെന്ന് ഖുറാനിലും, ഹദീസിലും വ്യക്തമായും പറയുന്നുമുണ്ട്.
ഇന്നിതാ, കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ഒരു പാക് ഭീകരന് മുസ്ലീം വേഷമാണെന്ന് പറഞ്ഞ് ഇവിടെ ചിലര്‍ ബഹളം വെക്കുന്നു. എന്തായിരുന്നു വേണ്ടിയിരുന്നത്? പാക് ഭീകരന് കാവിമുണ്ടും ചന്ദനക്കുറിയും വേണമായിരുന്നോ? അതോ ളോഹയും, കുരിശും വേണമായിരുന്നോ? മുസ്ലീങ്ങള്‍, പാകിസ്ഥാനികള്‍ ഭീകരരല്ല എന്ന് കാണിക്കണമായിരുന്നോ? ഇവിടെയാണ് എല്ലാ മുസ്ലീങ്ങളും ഭീകരരല്ല എന്ന ഇരവാദം പൊളിയുന്നത്. എന്തിനുവേണ്ടിയാണ് ഭീകരര്‍ക്ക് വേണ്ടി ഇവര്‍ വാദിക്കുന്നത്? പാകിസ്ഥാനില്‍ നിന്ന് വന്ന് നമ്മുടെ സൈനികരെ കൊന്നുതള്ളുന്ന അവരെ എന്ത് ഓമനപ്പേരിട്ട് വേണം വിളിക്കാന്‍? ഇതിന് മുന്‍പും ഉണ്ടായി വിവാദം. അന്ന് വിഷയം, സ്‌പോര്‍ട്‌സില്‍ പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ മാത്രം നിങ്ങള്‍ കയ്യടിക്കുന്നില്ല എന്നായിരുന്നു. ഒരു ശത്രുരാജ്യം, അതും നിത്യേനയെന്നോണം നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനികരെ വകവരുത്തുന്ന കൊടും ഭീകര രാജ്യത്തെ മാറോടുചേര്‍ത്തു ജയ് വിളിക്കണമത്രെ. ഇത് ഇന്ത്യ ആയിപ്പോയി, വേറേ വല്ല രാജ്യം ആയിരുന്നുവെങ്കില്‍ ഇവര്‍ പുറംലോകം കാണില്ലായിരുന്നു. വെറുതെയാണോ, ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞപ്പോള്‍ ഇവിടെ ചിലര്‍ക്ക് മദമിളകിയത്!
വിദ്യാഭ്യാസ മേഖലയില്‍ തീവ്രവര്‍ഗ്ഗീയത കലര്‍ത്തിയതിനാല്‍ കോണ്‍ഗ്രസ്സുകാര്‍ പോലും വോട്ടു ചെയ്യില്ല എന്നായപ്പോള്‍ ലീഗ് തന്നെ തിരൂരങ്ങാടിയില്‍ സീറ്റ് നിഷേധിച്ച അബ്ദുറബ്ബ് ആണ് കുട്ടികളില്‍ വിഭാഗീയത വളര്‍ത്തുന്നു എന്ന് ആദ്യം വിലപിച്ചത്. അതിന് ചുവട് പിടിച്ചു യൂത്ത് ലീഗ് നേതാക്കള്‍ മുതല്‍ കുഞ്ഞാലിക്കുട്ടിയും, മജീദും ഒക്കെ വിഷയത്തില്‍ ഇടപെട്ടു. ഒരു വിഭാഗത്തെ മാത്രം ഭീകരവാദികളായി ചിത്രീകരിക്കുന്നു എന്നാണ് പരാതി. സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ലോകത്ത് ഇസ്ലാമിനെ അല്ലാതെ ഏതു സംഘടനയെ അഥവാ മതത്തെയാണ് ഏതെങ്കിലും രാജ്യം ഭീകരവാദ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്? ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൂത മതക്കാര്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും സംഘടനയെ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ടോ? ലോകത്തുള്ള നൂറിലധികം ഭീകര സംഘടനകളില്‍ ഇസ്ലാമിക ഭീകരര്‍ തന്നെയല്ലേ ഉള്ളത്? അപ്പോള്‍, സത്യം പറയുന്നതാണോ തെറ്റ്? ഹിറ്റ്‌ലര്‍ കൊന്നതിന്റെ പത്തിരട്ടി ജനങ്ങളെ കിരാതമായി കൊന്നൊടുക്കിയ ചരിത്രമുള്ള ഇസ്ലാമിന് ഇപ്പോള്‍ ഇങ്ങനെ കേള്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെങ്കില്‍ കുരിശുയുദ്ധത്തില്‍ മാര്‍പ്പാപ്പ മാപ്പ് ചോദിച്ച പോലെ മാപ്പ് ചോദിക്കൂ. അതല്ലല്ലോ നടക്കുന്നത്! തങ്ങളുടെ സ്വത്വത്തില്‍ അഭിമാനിക്കുകയല്ലേ അവര്‍ ചെയ്യുന്നത്?
മതമൗലിക വാദം
മതമൗലികവാദം സമൂഹത്തിന്റെ എല്ലാ തുറകളിലും പടര്‍ത്തി വിടാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മുസ്ലിങ്ങള്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിലേക്ക് അടുക്കുന്നു എന്ന ധിക്കാരത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ഭൂരിപക്ഷം കിട്ടിയാല്‍ എന്താകും സ്ഥിതി? ഭരിക്കുന്നത് ആരായാലും, കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന മട്ടിലാണ് ഇവരുടെ പോക്ക്. സ്‌കൂള്‍ യൂണിഫോറം, ലിംഗ സമത്വം, വിദ്യാഭ്യാസ പരിഷ്‌കരണം സ്‌കൂള്‍ സമയമാറ്റം തുടങ്ങി ഏതു വിഷയത്തിലും അവസാന വാക്ക് തങ്ങളുടേതാകും എന്നാണ് ഇവരുടെ തിട്ടൂരം. അപ്പോള്‍, ബാക്കി വരുന്ന ജനവിഭാഗങ്ങളൊക്കെ എന്തുചെയ്യണം, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇതായിരിക്കും സ്ഥിതി എന്ന സൂചനയാണ് ഈ മതമൗലികവാദികള്‍ നല്‍കുന്നത്. ഒട്ടും ശങ്കിക്കേണ്ട, ജസിയ നല്‍കി ജീവിക്കാന്‍ സമ്മതമാണെങ്കില്‍ ഇവിടെ നിന്നാല്‍ മതി എന്നാണു ഇത്തരം വാദങ്ങളുടെ പൊരുള്‍. അതിനൊക്കെ ഏറാന്‍ മൂളാന്‍ ഒരു നപുംസക ഭരണകൂടവും! ചുരുക്കത്തില്‍, ഈ ‘മതശാഠ്യത്തില്‍’ നിന്ന് തീവ്രവാദത്തിലേക്കുള്ള ദൂരം അധികമില്ല.
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്നാണു പൊതുസമൂഹം ഈ മതമൗലികവാദികളോട് ചോദിക്കേണ്ടത്. മലപ്പുറത്ത് കുറച്ചു പെണ്‍കുട്ടികള്‍ മോബ് ഡാന്‍സ് കളിച്ചതിനു സമുദായ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ എന്താണ് പറഞ്ഞത്? ഡാന്‍സും, പാട്ടും ഒന്നും മുസ്ലീമിന് അനുവദനീയമല്ല എന്ന്. മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവര്‍ ഒരു പടി കൂടി കടന്നു പറഞ്ഞു ”കല ടോട്ടല്‍ വേസ്റ്റ് ആണ്. യേശുദാസ് പാട്ട് പാടിയിട്ട് ഏതെങ്കിലും കുട്ടികള്‍ നന്നായിട്ടുണ്ടോ? അമ്മെ, ഞാന്‍ യേശുദാസിന്റെ പാട്ട് കേട്ടു, ഇനി ഞാന്‍ അമ്മയെ ദൈവത്തെ പോലെ സ്‌നേഹിക്കും എന്ന് ഏതെങ്കിലും കുട്ടി പറഞ്ഞിട്ടുണ്ടോ?”
ഒട്ടേറെ മത പുരോഹിതര്‍ ഫത്വ ഇറക്കി. കല ഹറാം ആണ്. അനിസ്ലാമികം ആണ്. അതിന്റെ ചുവട് പിടിച്ചു എത്രയേറെ മുസ്ലീം സ്ത്രീകളെ ദ്രോഹിച്ചു. മലപ്പുറം ജില്ലയില്‍ തന്നെ കിളിനക്കോട് എന്ന സ്ഥലത്ത് കുറച്ചു കോളേജ് പെണ്‍കുട്ടികള്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ കൂടെ അവന്റെ കല്യാണത്തിനു സെല്‍ഫി എടുത്തതിനു അവരെ അടിച്ചോടിച്ചു. മാത്രമല്ല, വിവാഹം നിശ്ചയിച്ചിരുന്ന രണ്ടു പെണ്‍കുട്ടികളുടെ വിവാഹം പുരോഹിതര്‍ ഇടപെട്ട് വിലക്കി.
മലപ്പുറത്ത് തന്നെയുള്ള മന്‍സിയയെ ആരും മറന്നു കാണില്ല. ഡാന്‍സ് പഠിച്ചു എന്നതിന്റെ പേരില്‍ സ്വന്തം മാതാവിന്റെ മൃതദേഹം പള്ളിയില്‍ മറവു ചെയ്യാന്‍ സമ്മതിക്കാതിരുന്ന മതമൗലിക വാദികള്‍ ഇപ്പോള്‍ കലാവേദികളില്‍ ഇരച്ചു കയറി തിട്ടൂരം പുറപ്പെടുവിക്കുന്നു.
മുസ്ലീം മതമേലധ്യക്ഷന്മാര്‍ ഒരു പെണ്‍കുട്ടി സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറിയതിനെ ആസ്പദമാക്കി മോണോ ആക്റ്റ് അവതരിപ്പിച്ചതിന് സാമൂഹമാധ്യമങ്ങളിലൂടെ വിചാരണ ചെയ്തത് ലോകം കണ്ടതാണല്ലോ. കല അന്യമായിരുന്ന ഇക്കൂട്ടര്‍ ഗ്രേസ് മാര്‍ക്ക് കിട്ടും എന്ന ഒരൊറ്റ കാരണത്താലാണ് ഇതിലൊക്കെ കടന്നു വന്നത്. പക്ഷെ, മത്സര ഇനങ്ങള്‍ പഠിക്കാന്‍ സമുദായ വിലക്ക് ഉള്ളതിനാല്‍ ഖുറാന്‍ വായന, അറബിക്ക് പദ്യം ചൊല്ലല്‍, ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി അറബിക് പദ്യ രചന, അറബിക്ക് ഉപന്യാസം തുടങ്ങി തങ്ങള്‍ക്ക് മാത്രം വശമുള്ള മത്സരങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ രംഗത്ത് വന്നു. അവസാനം ലോകത്ത് ഒരിടത്തും കേട്ടിട്ടില്ലാത്ത അറബിക് കലാമേള എന്ന ഒരു സംഭവം ഇവര്‍ പടച്ചുണ്ടാക്കി. അങ്ങിനെയാണ് കലയുമായി കടലും കാടലാടിയും തമ്മിലുള്ള ബന്ധം മാത്രം ഉണ്ടായിരുന്ന ഇക്കൂട്ടര്‍ കലയുടെ മേലാളന്മാരാകുന്നത്. ഇപ്പോഴിതാ ഈ മേഖലയിലും തങ്ങള്‍ തീരുമാനിക്കുന്നതേ നടക്കൂ എന്ന് വാശി പിടിക്കുന്നത്.
ഭക്ഷണവിവാദം
പുതിയ വിവാദം ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. കലോത്സവത്തില്‍ മാംസാഹാരം കൂടി വിളമ്പണം എന്നാണ് ചിലരുടെ ആവശ്യം. ഇവരെന്താ തീറ്റ മത്സരത്തിനു വരുന്നതാണോ, ഇത് ഭക്ഷണമേള ആണോ എന്ന് ചോദിക്കാന്‍ ആരും ഉണ്ടായില്ല. മുട്ട് വിറച്ചു മന്ത്രി പറഞ്ഞത് ”ഇത്തവണ ക്ഷമിക്ക്, അടുത്ത തവണ ശരിയാക്കാം” എന്നാണ്. ഇത് തുടങ്ങുമ്പോഴാകും വീണ്ടും പഴയ ഹലാല്‍ വിവാദം വരിക. തങ്ങള്‍ ഹലാലായി അറുത്ത മാംസമേ കഴിക്കൂ, അതും ഹലാല്‍ ആയി തന്നെ പാചകം ചെയ്യണം എന്നൊക്കെ ആവശ്യപ്പെടും. അപ്പോള്‍ പഴയിടം മോഹനന്‍ നമ്പൂതിരി അടക്കമുള്ള കാഫിറുകള്‍ പുറത്ത്!
കലോത്സവ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച ആരും തന്നെ മോശം അഭിപ്രായം പറഞ്ഞില്ല. വിഭവ സമൃദ്ധമാണ് ഭക്ഷണം. നോണ്‍ വെജ് അടക്കം രണ്ടുതരം ഭക്ഷണം വിളമ്പുന്ന പരിപാടികളില്‍ സാധാരണ മുസ്ലീങ്ങള്‍ സസ്യാഹാരമാണ് ഇഷ്ടപ്പെടുന്നത്. അതിനവര്‍ കാരണം പറയുന്നത്, മാംസം എന്നും കഴിക്കുന്നതല്ലേ എന്നാണ്. പഴയിടത്തിന്റെ സദ്യ കഴിക്കുക എന്നത് മതം തലയിലും വായിലും കുത്തി നിറച്ചിട്ടില്ലാത്ത ഏതൊരു മുസ്ലീങ്ങളുടെയും ആഗ്രഹമാകും. ഇവിടെ പ്രശ്‌നം അതല്ല. ഭക്ഷണത്തിലും മതം കലര്‍ത്തണം. എന്നിട്ട് വടക്കോട്ട് നോക്കി ഭക്ഷണത്തിലും വര്‍ഗ്ഗീയത എന്ന് പറഞ്ഞു ഇരവാദം മുഴക്കണം!
വടക്ക് നോക്കിയാണ് ഭക്ഷണത്തിലും വസ്ത്രത്തിലും മതം എന്ന് അലറുന്നത്? അല്ല കൂട്ടരേ, ഇവിടെ വസ്ത്രത്തില്‍ മതം കലര്‍ത്തിയത് ആരാണ്? ഒരു നാല്പത് വര്‍ഷം മുന്‍പ് വരെ മുസ്ലീം സ്ത്രീകളുടെ വസ്ത്രം, വെള്ള/കറുപ്പ് കാച്ചിയും, നീളന്‍ കയ്യുള്ള കുപ്പായവും ആയിരുന്നില്ലേ? പുരുഷന്മാരെ കാണുമ്പോള്‍ മാത്രം തലയില്‍ ഇടുന്ന ഒരു തട്ടവും മാത്രം. വസ്ത്രധാരണത്തിന്റെ രീതി മാറ്റിയത് പുരുഷന്മാര്‍ ഗള്‍ഫില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അല്ലെ? എന്നിട്ടോ? സൗദി അറേബ്യ പോലും ഹിജാബ് നിര്‍ബന്ധമല്ല എന്ന് പറഞ്ഞിട്ടും ഇവിടെ ചിലര്‍ എഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോക്കാണ്.
ഇസ്ലാമിക മതമൗലികവാദികളോട് ഒരു ചോദ്യമുണ്ട്, നിങ്ങള്‍ക്ക് വിലക്കുള്ള കലാമേളയിലേക്ക് നിങ്ങള്‍ എന്തിനാണ് അഭിപ്രായം പറയാന്‍ വരുന്നത്? ഉത്തരം വളരെ വ്യക്തമാണ്. സ്‌കൂള്‍ കലോത്സവം നിരോധിക്കണം. അത് അനിസ്ലാമികമാണ്. അറബിക്ക് കലാമേള, അത് മാത്രം മതി. തലപ്പത്ത് പിണറായി സര്‍ക്കാര്‍ ഉണ്ടല്ലോ. അത് നേടിയെടുക്കാനാകും. ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാലും കുഴപ്പമില്ല. വിദ്യാഭ്യാസം തങ്ങളുടെ കയ്യില്‍ തന്നെ ആകും എന്ന് ഉറച്ച് വിശ്വസിക്കാമല്ലോ!
Comments