Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

യുവരാജ് മാലിക്യുവരാജ് മാലിക്
20 January 2023

അസംഖ്യം ഭാഷകള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, ഭൂപ്രകൃതികള്‍ എന്നിവയ്‌ക്കെല്ലാം ആസ്ഥാനമായ ഇന്ത്യ എല്ലായ്പ്പോഴും സവിശേഷമായ ഒരു മൂശ എന്നാണ് അറിയപ്പെടുന്നത്. പങ്കിടുന്ന പാരമ്പര്യം ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായകമായ സവിശേഷതയാണ്. വ്യാപാരം, യാത്ര, ശാസ്ത്രം എന്നീ മേഖലകളിലെ വികാസങ്ങള്‍ ഈ പ്രക്രിയയെ കാലാന്തരത്തില്‍ വളര്‍ത്തുകയും ചെയ്തു. ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം 2022 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ സംഘടിപ്പിച്ച കാശി-തമിഴ് സംഗമത്തില്‍ ആഘോഷിക്കപ്പെട്ട കാശിയും തമിഴ്നാടും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം അത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു, ‘നദികളുടെ, അറിവുകളുടെ, ചിന്തകളുടെ ഒക്കെ സംഗമസ്ഥാനം മുതല്‍ സംഗമം നമ്മുടെ രാജ്യത്ത് വളരെ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ സംഗമം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ ആഘോഷമാണ്. ‘മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ സാംസ്‌കാരിക ബന്ധങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന സന്ദേശം വ്യാപിപ്പിക്കാനും ഇത് വഴികാണിക്കുന്നു. ഈ രണ്ടുസ്ഥലങ്ങളും തമ്മിലുള്ള ബന്ധം പാണ്ഡ്യരുടെ പുരാതന കാലം മുതല്‍ പില്ക്കാലത്ത് കാശിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (BHU) സ്ഥാപനം വരെയും തുടര്‍ന്ന് ഇന്നുവരെയും അറിവ് നേടലിന്റെ ആദരണീയമായ ഇരിപ്പിടങ്ങളായി ജനസങ്കല്പത്തില്‍ നിലനില്‍ക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

രവീന്ദ്രനാഥ ടാഗൂര്‍ ഒരിക്കല്‍ പറഞ്ഞു, ‘ദൈവം ആഗ്രഹിച്ചിരുന്നെങ്കില്‍, എല്ലാ ഇന്ത്യക്കാരെയും ഒരു ഭാഷ സംസാരിക്കുന്നവരായി സൃഷ്ടിക്കുമായിരുന്നു… ഇന്ത്യയുടെ ഏകത്വം എന്നും നാനാത്വത്തില്‍ ഉള്ള ഒരു ഏകത്വമായിരുന്നു, ആയിരിക്കും. ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളായ തമിഴിന്റെയും സംസ്‌കൃതത്തിന്റെ യും കേന്ദ്രങ്ങളാണ് തമിഴ്‌നാടും കാശിയും. ഈ രാജ്യത്ത് ഇന്ന് 19500-ലധികം ഭാഷകള്‍ സംസാരിക്കുന്നു. സുബ്രഹ്‌മണ്യഭാരതിയെപ്പോലുള്ള പ്രഗത്ഭര്‍ കാശിയില്‍ താമസിച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും പ്രാദേശിക സംസ്‌ക്കാരത്തെ സമ്പന്നമാക്കുകയും തമിഴില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഊര്‍ജ്ജസ്വലമായ വ്യത്യസ്ത പാരമ്പര്യങ്ങളുടെ ഇത്തരത്തിലുള്ള സ്വാംശീകരണം ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മ്മികതയെ സമന്വയിപ്പിക്കാനും കരുത്തുറ്റതാക്കാനും സഹായിച്ചു.

ഇന്ത്യയുടെ നാഗരികതയുടെ ചരിത്രം കാശിയെയും തമിഴ്നാടിനെയും വിജ്ഞാനനിര്‍മ്മാണത്തിനും ഊര്‍ജ്ജസ്വലമായ ഭാഷാ പാരമ്പര്യത്തിന്റെ വികാസത്തിനും ആത്മീയതയുടെ വ്യാപനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗ ണിച്ച് ഉയര്‍ന്ന പീഠത്തില്‍ പ്രതിഷ്ഠിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍, ശിവകാശി സ്ഥാപിച്ച രാജവംശത്തിന്റെ പിന്‍ഗാമിയായ അധിവീര പാണ്ഡ്യന്‍, കാശി സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്കായി തെക്ക്-പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ തെങ്കാശിയില്‍ ശിവക്ഷേത്രം നിര്‍മ്മിച്ചു. പില്ക്കാലത്ത്, പതിനേഴാം നൂറ്റാണ്ടില്‍ തിരുനെല്‍വേലിയില്‍ ജനിച്ച വിശുദ്ധ കുമാരഗുരുപാര്‍ കാശിയെക്കുറിച്ചുള്ള വ്യാകരണ കവിതകളുടെ രചനയായ കാശി കലംബകം രചിക്കുകയും കുമാരസ്വാമി മഠം സ്ഥാപിക്കുകയും ചെയ്തു. ഈ കൈമാറ്റം രണ്ട് പ്രദേശങ്ങളിലെയും ആളുകളെ വ്യത്യസ്ത ആചാരങ്ങളുമായി പരിചയപ്പെടുത്തുക മാത്രമല്ല, പാരമ്പര്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ അലിയിക്കുകയും ചലനാത്മകമാക്കുകയും ഒന്നിന്റെ ഭാഗങ്ങള്‍ മറ്റൊന്നിലേക്ക് കടത്തി വിടുകയും ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രം, രാമനാഥസ്വാമി ക്ഷേത്രം തുടങ്ങിയ അതിമനോഹരമായ ചില ക്ഷേത്രങ്ങളുള്ള കാശിയും തമിഴ്നാടും പ്രധാന ക്ഷേത്ര നഗരങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനും വ്യവസായിയുമായ എസ്.എം.എല്‍. ലക്ഷ്മണന്‍ ചെട്ടിയാര്‍ (1921-1986) ശിവഗംഗയില്‍ ജനിച്ച് കാശി മുതല്‍ രാമേശ്വരം വരെയുള്ള ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചുള്ള 20 കുംഭാഭിഷേക വാല്യങ്ങള്‍ സമാഹരിച്ചു. വര്‍ഷങ്ങള്‍ നീണ്ട യാത്രയിലൂടെ അതുവരെ അന്യദേശമായിരുന്ന നാടിന്റെ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതിനുശേഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2020-ലെ ദേശീയ വിദ്യാഭ്യാസനയം, ഒരുവശത്ത് പാരമ്പര്യങ്ങളെക്കുറിച്ചും മറുവശത്ത് ശാസ്ത്രീയ സംഭവവികാസങ്ങളെക്കുറിച്ചും ഗുണാത്മകമായ ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. തദ്ദേശീയമായ അറിവില്‍ അടിയുറച്ച്, ആഗോള പുരോഗതിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നതാണ് അത്.

ADVERTISEMENT

രണ്ട് പ്രദേശങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വിവിധമേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു, അവയ്ക്കിടയില്‍ സജീവമായ അക്കാദമിക, സാഹിത്യ, കലാപരമായ വ്യവഹാരങ്ങളുടെ ചരിത്രമുണ്ട്. കാശി പണ്ഡിതപരമ്പരയെ മാതൃകയാക്കുമ്പോള്‍, തമിഴ് ഇലക്കിയപറമ്പരൈ (തമിഴ് സാഹിത്യ പാരമ്പര്യം) യുടെ ഉദയം തമിഴ്‌നാട് കണ്ടു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപക ചടങ്ങില്‍ സി.വി രാമനെപ്പോലുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ അതിന്റെ വൈസ് ചാന്‍സലറായിരുന്നു. കാശിയും ചെന്നൈയും സംഗീതത്തിന്റെ സര്‍ഗ്ഗാത്മക നഗരങ്ങള്‍ ആയി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. ഐതിഹാസിക ഗായികയും അഭിനേത്രിയും ഭാരതരത്‌ന സ്വീകര്‍ത്താവുമായ എം.എസ്. സുബ്ബ ലക്ഷ്മിയെ കാശിയിലെ പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയാണ് പരിശീലിപ്പിച്ചത് എന്നതില്‍ ഈ മഹത്തായ ബന്ധം കാണാം. ഒരു സ്ഥലത്തിന്റെ സംസ്‌കാരം അതിന്റെ സൗന്ദര്യാത്മക പാരമ്പര്യങ്ങളാല്‍ നന്നായി പഠിക്കാനും നിര്‍വചിക്കാനും കഴിയും, ഈ രണ്ട് സ്ഥലങ്ങളും പങ്കിട്ട കലയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ ഒരു ശേഖരം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹങ്ങളുടെ ആവിര്‍ഭാവവും വികാസവും പ്രാചീനകാലം മുതല്‍ നദികളുടെ സാന്നിധ്യത്തെ ചുറ്റിപ്പറ്റിയാണ്. ഗതാഗതം, വ്യാപാരം, വാണിജ്യം, കവിത എന്തുമാകട്ടെ, നദികള്‍ എല്ലാത്തിലും ഒരു കേന്ദ്രസ്ഥാനം വഹിക്കുന്നു. കാശിയും തമിഴ്നാടും പ്രത്യേകമായി വേറിട്ടുനില്‍ക്കുന്നത് ഗംഗ, കാവേരി എന്നീ രണ്ട് ശക്തമായ നദികളാലാണ്, രണ്ടാമത്തേത് ദക്ഷിണ ഗംഗ എന്നാണ് അറിയപ്പെടുന്നത്. ഈ നദീതട സമൂഹങ്ങള്‍ അവയിലൂടെ ഒഴുകുന്ന നദികളുടെ പവിത്രതയെ കേന്ദ്രമാക്കുന്നു. ഈ നദികളെ ഒരുതരം സാംസ്‌കാരികവും ദാര്‍ശനികവുമായ ഐക്യത്തില്‍ ഉള്‍ക്കൊള്ളുന്നു. അത് അവരെ സാമൂഹികവും സാമ്പത്തികവുമായി രൂപപ്പെടുത്തുക മാത്രമല്ല, കലയുടെയും സാഹിത്യത്തിന്റെയും പ്രധാന സൃഷ്ടികള്‍ക്കും കാരണമായി.

നമുടെ പൈതൃകവും ഊര്‍ ജ്ജസ്വലമായ ചരിത്രവും ബന്ധമുള്ള ഒന്നായിരിക്കുമ്പോള്‍, അതിന്റെ സംരക്ഷണം പരമപ്രധാനമാണ്. ഈ പങ്കുവയ്ക്കപ്പെട്ട പൈതൃകത്തെക്കുറിച്ചുള്ള അറിവ് യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതും അവര്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരികവും നാഗരികവുമായ ധാര്‍മ്മികതയെക്കുറിച്ചുള്ള വീക്ഷണം നല്‍കേണ്ടതും അത്യന്താപേക്ഷിതമാണ്.

‘നാനാത്വത്തിലൂടെ ഏകത്വത്തിലെത്താനുള്ള നമ്മുടെ കഴിവ് നമ്മുടെ നാഗരികതയുടെ സൗന്ദര്യവും പരീക്ഷണവുമായിരിക്കും’ എന്ന് മഹാത്മാഗാന്ധി പറഞ്ഞത് എത്ര ശരിയാണ്. ഈ ദര്‍ശനം കൈവരിക്കാനുള്ള ശ്രമമാണ് കാശി-തമിഴ് സംഗമം. രാജ്യത്തിന്റെ രണ്ട് അറ്റങ്ങളായ വടക്കും തെക്കും കൂടിച്ചേരുന്നതിന്റെ പ്രതീകമാണിത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രൊഫഷണലുകള്‍, സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആധികാരികവക്താക്കള്‍ എന്നിവര്‍ ഒത്തുചേരുകയും ഈ പങ്കിട്ട പൈതൃകത്തിന്റെ സത്ത നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിക്കുന്ന സ്ഥലമാണിത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള അതിഥികള്‍ക്കായി സാഹിത്യം, പുരാവസ്തുശാസ്ത്രം, ചരിത്രം, സംഗീതം തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളിലൂടെയും കാശി, അയോധ്യ, പ്രയാഗ് രാജ് എന്നീ ഇടങ്ങളിലൂടെയുള്ള യാത്രകളിലൂടെയും പുസ്തകവിവര്‍ത്തനങ്ങളിലൂടെയുമാണ് ഇത് ചെയ്യുന്നത്. രണ്ട് നഗരങ്ങളുടെയും കലാ-സാംസ്‌കാരിക പൈതൃകത്തോട് ചേര്‍ന്നുനില്‍ക്കുന്ന പരിപാടികളില്‍ ഭരതനാട്യം, നാടോടിനൃത്തപ്രകടനങ്ങള്‍, കലയെയും സംസ്‌കാരത്തെക്കുറിച്ചുമുള്ള പ്രദര്‍ശനങ്ങള്‍, സംഗീതം, പുസ്തകങ്ങള്‍, ദക്ഷിണേന്ത്യന്‍ ഭക്ഷണത്തെയും തമിഴ് സിനിമകളെയും അടിസ്ഥാനമാക്കിയുള്ള ഉത്സവങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യയുടെ വ്യക്തിത്വം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വാംശീകരണത്തിന്റെ ഫലമാണ്, കാശി-തമിഴ് ഇഴകള്‍ പോലെ ആയിരക്കണക്കിന് ഇഴകള്‍ അതിനെ ഇന്നത്തെ നിര്‍ണായക ഐക്യമാക്കി മാറ്റുന്നു.

Tags: Kashi Tamil Sangam
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies