Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

എം.കെ.സദാനന്ദന്‍, സായന്ത് അമ്പലത്തില്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
30 December 2022

ജാനകീറാമിലെ കണ്ടക്ടര്‍
കെ.ജി. രഘുനാഥ്
ലിപി ബുക്‌സ്, കോഴിക്കോട്
പേജ്: 96 വില: 150 രൂപ

Google NewsAdd Kesari Weekly as a preferred source on Google

വര്‍ത്തമാനകാല ജീവിതത്തിന്റെ നേര്‍ചിത്രമാണ് പത്തുകഥകളുടെ സമാഹാരമായ ‘ജാനകീറാമിലെ കണ്ടക്ടര്‍’ എന്ന പുസ്തകം. ജനജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തിയ ഒരെഴുത്തുകാരനാണ് ഇതിന്റെ രചയിതാവായ കെ.ജി.രഘുനാഥ്. പുരോഗതിയുടെ സാക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തിലെ നരകയാതനകളെ കാണാതെ പോകുന്ന വര്‍ത്തമാനകാല ചിത്രമാണ് നമുക്ക് ഈ പുസ്തകത്തിലൂടെ ലഭിക്കുന്നത്. ജാനകീറാമിലെ കണ്ടക്ടര്‍, ചൊവ്വാദോഷം, തേജസ്വിനി തുടങ്ങിയ ഇതിലെ കഥകളെല്ലാം തന്നെ മനുഷ്യജീവിതത്തിലെ ദ്വന്ദ്വാത്മകതയെ തുറന്നുകാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ മാറ്റിനിര്‍ത്താനാവാത്ത രാഷ്ട്രീയ സമസ്യകളും ഈ സമാഹാരത്തില്‍ കഥാവിഷയമാകുന്നുണ്ട്. സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍, പുറംമോടിക്കുള്ളിലെ മൗനനൊമ്പരങ്ങള്‍, വംശസിദ്ധാന്തങ്ങള്‍ ഒക്കെ വിഷയമാകുന്ന വ്യത്യസ്തതയാര്‍ന്ന ഒരു കഥാസമാഹാരമാണ് ‘ജാനകീറാമിലെ കണ്ടക്ടര്‍’.

പഞ്ചകേദാര ആദികൈലാസ
രഥ്യകളിലൂടെ
അശോകന്‍ തമ്പാന്‍ കെ.
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
പേജ്: 160 വില: 275 രൂപ

ADVERTISEMENT

കൈലാസയാത്ര എന്നത് ബാഹ്യമായതല്ല, ആന്തരമായ ഒരു യാത്രയാണ് എന്നതാണ് അനുഭവസ്ഥര്‍ രേഖപ്പെടുത്തുന്നത്. സുഖസ്വരൂപമായ ഉല്ലാസം എവിടെ കിട്ടുന്നുവോ അവിടമാണ് കൈലാസം എന്നൊരു വ്യാഖ്യാനവുമുണ്ട്. ശാശ്വതമായ സത്യം തേടി പൂര്‍ണ്ണതയിലേക്കുള്ള ചുവടു വയ്പുകളായി വേണം ഇത്തരം യാത്രകളെ കാണേണ്ടത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ‘പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ’ എന്ന തന്റെ യാത്രാനുഭവ വിവരണത്തിലൂടെ അശോകന്‍ തമ്പാന്‍ ചെയ്തിരിക്കുന്നത്. പരമേശ്വരന്റെ അഞ്ചാം അവതാരത്തിന്റെ നാമം കേദാരേശന്‍ എന്നാണെന്നും ജ്യോതിര്‍ലിംഗരൂപത്തിലാണ് അവിടെ സ്ഥിതി ചെയ്യുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ശിവഭഗവാന്റെ വിരാട് പ്രകൃതിയാണ് പഞ്ചകേദാരങ്ങളില്‍ അന്വേഷിക്കപ്പെടുന്നത്. ഭഗവാന്റെ ജടയും മുതുകും മുഖവും കൈകളും നാഭിയുമൊക്കെ പടര്‍ന്നു കിടക്കുന്നിടമാണ് ഈ പുണ്യസങ്കേതം. ഈ യാത്രയില്‍ താന്‍ അനുഭവിച്ചറിഞ്ഞ ആത്മീയ ചൈതന്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ കൃതി. സാധാരണ യാത്രാ വിവരണങ്ങള്‍ക്കപ്പുറം ധാരാളം സംസ്‌കൃതപദങ്ങളുടെ പ്രയോഗം ഇതില്‍ ഒരു പ്രത്യേകതയായി കാണാവുന്നതാണ്. പുണ്യസ്ഥലങ്ങളുടെ വിവരണത്തോടൊപ്പം അതിനെപ്പറ്റിയുള്ള ആധികാരികമായ ഐതിഹ്യങ്ങളും ചേര്‍ത്തു വച്ചിട്ടുണ്ടിതില്‍. ഭാഷാ പണ്ഡിതരുടെ സാഹിത്യസൃഷ്ടികളും യഥേഷ്ടം പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഹിമാലയ സാനുക്കളിലെ പാരിസ്ഥിതിക നാശത്തിന്റെയും സാംസ്‌കാരികച്യുതിയുടെയും നേര്‍ക്കാഴ്ചകളും ഗ്രന്ഥകാരന്‍ പങ്കുവെക്കുന്നുണ്ട്. ആത്മീയാന്വേഷണ യാത്രയില്‍ വര്‍ത്തമാനകാല ഭൗതിക ജീവിതസാഹചര്യങ്ങളെയും കാണാതിരുന്നുകൂട എന്ന സന്ദേശവും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. ഇത് വായനക്കാരെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തിലേക്ക് നയിക്കുന്നു.

ഒലീവ് മരങ്ങളില്‍
കുരുവികള്‍ കരയുന്നു
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
ശ്രേഷ്ഠ ബുക്‌സ്
പേജ്:160 വില: 190 രൂപ

തന്റെ തൂലികയിലൂടെ ശാസ്ത്രസാഹിത്യത്തെ സര്‍ഗ്ഗാത്മകസാഹിത്യമാക്കി മാറ്റാനുള്ള പരിശ്രമം നടത്തുന്ന എഴുത്തുകാരനാണ് ഡോ.അനില്‍കുമാര്‍ വടവാതൂര്‍. മലയാള സാഹിത്യവേദികളില്‍ പലപ്പോഴും രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടുപോയ ശാസ്ത്രസാഹിത്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം തന്റെ രചനകളിലൂടെ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ പരിസ്ഥിതി സംബന്ധമായ അമ്പത് ലേഖനങ്ങളുടെ സമാഹാരമാണ് ‘ഒലീവ് മരങ്ങളില്‍ കുരുവികള്‍ കരയുന്നു’ എന്ന പുസ്തകം. പാരിസ്ഥിതികപ്രശ്‌നങ്ങളെ തികച്ചും ശാസ്ത്രീയമായും ആധികാരികമായും സമീപിക്കുന്ന ഒരു രീതിയാണ് ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിഭയുടെയും അനുഭവസമ്പത്തിന്റെയും സാക്ഷ്യപത്രമാണ് ഈ പുസ്തകം. വിവരശേഖരവും അവതരണ ഭംഗിയും ഒരുമിക്കുമ്പോഴുണ്ടാകുന്ന അപൂര്‍വ്വചാരുത ഈ പുസ്തകത്തിനുണ്ടെന്ന് അവതാരികയില്‍ ഡോ. കെ. ബാബു ജോസഫ് ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies