Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

3D എന്ന മായാജാലം

യദു

Print Edition: 30 December 2022

ജെയിംസ് കാമറൂണിന്റെ ‘അവതാര്‍’ സിനിമാലോകത്തെ ഇളക്കിമറിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്. 3Dയില്‍ ഒരുക്കിയ ഈ മഹാദൃശ്യവിസ്മയം നല്‍കുന്നത് പുതിയ സിനിമാ അനുഭവങ്ങളാണ്. ഇളകിക്കളിക്കുന്ന കടലും കടല്‍ജീവികളും ആകാശവും ഭൂമിയും മരങ്ങളും വനങ്ങളും പക്ഷികളുമെല്ലാം ഒരു ജനാലയിലൂടെ കാണുന്ന അനുഭവമാണ് അവതാര്‍ നല്‍കുന്നത്. എന്നാല്‍ നമുക്ക് 3D യെക്കുറിച്ചു തന്നെ ചര്‍ച്ച ചെയ്താലോ.

ഒരു കണ്ണുെണ്ടങ്കിലും നമുക്ക് കാണാം. ഒരു ചെവിയുണ്ടെങ്കിലും കേള്‍ക്കാം. അങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. അപ്പോള്‍ എന്തിനാണ് രണ്ടു കണ്ണ്. സംശയം ന്യായമല്ലേ?

നമ്മുടെ മുമ്പിലുള്ള എല്ലാ വസ്തുക്കളെയും നാം കാണുന്നത് ത്രിമാന രൂപത്തിലാണ്. നീളം, വീതി, ഘനം എന്നിവയാണ് ആ മൂന്ന് മാനങ്ങള്‍. അതുകൊണ്ടുതന്നെയാണ് മുന്നിലും പിന്നിലുമുള്ള വസ്തുക്കളെ നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നതും, മുന്നിലേക്കും പിന്നിലേക്കുമുള്ള ദൂരം കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതും. ഈ മൂന്നു മാനങ്ങളും തലച്ചോറിന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ഇവ മൂന്നിന്റേയും ദൃശ്യം കൃത്യമായി കണ്ണില്‍ പതിയണം. ഒരു കണ്ണുകൊണ്ട് ഒരേ സമയം രണ്ടു മാനങ്ങള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. അതുകൊണ്ടാണ് രണ്ടു കണ്ണുകള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. രണ്ട് കണ്ണുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അകലം തിരിച്ചറിയാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഒരു കണ്ണ് മാത്രമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. അവര്‍ക്ക് റോഡിലെ വാഹനങ്ങള്‍ എത്ര അകലത്തിലാണ് എന്ന് തിരിച്ചറിയാന്‍ കഴിയില്ല.

നമ്മുടെ കണ്‍മുമ്പില്‍ ചൂണ്ടുവിരല്‍ പിടിച്ച് രണ്ടു കണ്ണും മാറി മാറി അടച്ച് നോക്കൂ. ചെറിയ വ്യത്യാസമുള്ള രണ്ടു കാഴ്ചകള്‍ ആണ് കാണാന്‍ കഴിയുക. കണ്ണിന്റെ റെറ്റിനയില്‍ പതിയുന്ന ഈ രണ്ടു പ്രതിബിംബങ്ങളെയും തലച്ചോര്‍ പ്രോസസ്സ് ചെയ്താണ് ത്രിമാനത്തിലുള്ള ഒരു കാഴ്ചയാക്കുന്നത്.

സാധാരണ ഫോട്ടോകളും, സിനിമകളുമെല്ലാം രണ്ടു മാനങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുക. അവ ചിത്രീകരിക്കുന്ന ക്യാമറകള്‍ക്ക് ഒരു ലെന്‍സ് മാത്രമല്ലേ ഉള്ളൂ. അതുകൊണ്ടുതന്നെ നീളവും വീതിയും മാത്രമേ കിട്ടുകയുള്ളൂ. അക്കാരണം കൊണ്ട്, മുന്നിലും പിന്നിലുമുള്ള രണ്ടു വസ്തുക്കള്‍ ഒന്നായി മാത്രമേ കാണുകയുമുള്ളൂ, അവ തമ്മിലുള്ള അകലം സ്‌ക്രീനില്‍ അനുഭവപ്പെടുകയുമില്ല.

എന്നാല്‍ രണ്ടു ലെന്‍സുകള്‍ ഉള്ള പ്രത്യേക ക്യാമറകള്‍ ഉപയോഗിച്ച്, കണ്ണിന്റെ റെറ്റിനയില്‍ പതിയുന്ന രീതിയില്‍ തന്നെ ചിത്രീകരിച്ച് പ്രോസസ്സ് ചെയ്തു സ്‌ക്രീനില്‍ കാട്ടി, രണ്ടു കണ്ണിലും രണ്ടായി തന്നെ ഇമേജുകളെ പതിപ്പിക്കാന്‍ കഴിഞ്ഞാല്‍ സിനിമയെ നാം സാധാരണ കാണുന്ന പോലെ 3D യില്‍ തന്നെ അനുഭവിച്ചറിയാന്‍ കഴിയും. വളരെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയാണിത്.

പ്രകാശത്തിന്റെ പോളറൈസേഷന്‍ എന്ന പ്രതിഭാസമാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകാശത്തിനു തരംഗസ്വഭാവം കൂടി ഉണ്ട് എന്നറിയാമല്ലോ. ഒരു പ്രകാശ പുഞ്ചത്തില്‍ ലംബമായും സമാന്തരമായും ചലിക്കുന്ന തരംഗങ്ങള്‍ ഉണ്ടാകും. ഇവയെ പോളറൈസേഷന്‍ ലെന്‍സുകള്‍ ഉപയോഗിച്ച് അരിച്ചെടുക്കും. 3D ചിത്രീകരിക്കുന്ന ക്യാമറയുടെ ഒരു ലെന്‍സില്‍ കൂടി കടത്തിവിടുന്നത് ലംബമായി വൈബ്രെറ്റ് ചെയ്യുന്ന തരംഗങ്ങള്‍ ആയിരിക്കും. ആ ലെന്‍സ് ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഇമേജുകള്‍ എല്ലാം ആ തരംഗങ്ങള്‍ ആണ് ചെയ്യുക. നമ്മുടെ രണ്ടു കണ്ണുകളുടെ കൃത്യമായ അകലത്തിലുള്ള അടുത്ത ലെന്‍സ് ചിത്രീകരിക്കുന്നത് സമാന്തരമായി വൈബ്രെറ്റ് ചെയ്യുന്ന തരംഗങ്ങള്‍ കൊണ്ടായിരിക്കും. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ഇമേജുകള്‍ ഉണ്ടാകുന്നു.

ഇവയെ സ്‌ക്രീനിലേക്ക് ഒരുമിച്ചുതന്നെ പ്രോജക്റ്റ് ചെയ്യുമ്പോള്‍ രണ്ടു ഇമേജുകള്‍ സ്‌ക്രീനില്‍ ഉണ്ടാകും. ഇനിയാണ് അടുത്ത കളി. ചിത്രീകരിക്കാന്‍ ഉപയോഗിച്ച അതേ പോളറൈസേഷന്‍ ഫില്‍റ്ററുകള്‍ വെച്ച് ഉണ്ടാക്കിയ പ്രത്യേക കണ്ണട ഉപയോഗിച്ച് വേണം സിനിമ കാണാന്‍. ആ കണ്ണടയുടെ രണ്ടു ഗ്ലാസുകളില്‍ ഒന്ന് ലംബമായി വൈബ്രെറ്റ് ചെയ്യുന്ന പ്രകാശതരംഗങ്ങളെയും മറ്റേത് സമാന്തരമായി വൈബ്രെറ്റ് ചെയ്യുന്ന തരംഗങ്ങളെയും മാത്രം കടത്തിവിടുന്നവയാണ്. അപ്പോള്‍ രണ്ടു കണ്ണുകളിലും പതിയുന്നത് വ്യത്യസ്ത ഇമേജുകള്‍ ആയിരിക്കും. ഇവയെ തലച്ചോര്‍ പ്രോസസ്സ് ചെയ്ത് നല്‍കുന്ന ദൃശ്യാനുഭവം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. അതാണ് ഇപ്പോള്‍ ലോകം മുഴുവനുമുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്.

വളരെയേറെ ചിലവുള്ള സാങ്കേതികവിദ്യ ആയതുകൊണ്ട് അപൂര്‍വ്വമായി മാത്രമേ 3ഉ സിനിമകള്‍ ഇറങ്ങാറുള്ളൂ. ഇപ്പോള്‍ 3D ക്കുമപ്പുറം ദൃശ്യ-ശ്രാവ്യ അനുഭവങ്ങള്‍ നല്‍കുന്ന 4D, ഐമാക്‌സ് സാങ്കേതികവിദ്യകള്‍ നിലവില്‍ വന്നുകഴിഞ്ഞു. 1984 ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആണ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ 3D സിനിമ. അത് മലയാളത്തില്‍ ആണ് എന്നത് നമുക്ക് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്.

 

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies