Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മുസ്‌ലിം ലീഗിനെ വെള്ളപൂശുമ്പോള്‍

കാ.ഭാ. സുരേന്ദ്രന്‍

Print Edition: 23 December 2022

മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റു പാര്‍ ട്ടിയും ഇരട്ടപെറ്റ സന്താനങ്ങളാണ്. രണ്ടും ദേശ വിരുദ്ധതയില്‍നിന്നാണ് ജന്മംകൊണ്ടത്. രണ്ടിന്റെയും ലക്ഷ്യം ഭാരതവിഭജനമായിരുന്നു. അവര്‍ ആഗ്രഹിച്ചതുപോലെ മുഴുവന്‍ നടന്നില്ലെങ്കിലും കുറെയൊക്കെ വിജയിച്ചു.

വിഭജനാനന്തരം മുസ്ലിം ലീഗിന്റെ പ്രതിനിധികളില്‍ പകുതിയില്‍ താഴെയേ പാക്കിസ്ഥാനിലേക്കു പോയുള്ളൂ. ബാക്കിയുള്ളവര്‍ ഇവിടെത്തന്നെ തുടര്‍ന്നു. വിഭജനത്തിന്റെ മുറിവ് ഉണങ്ങാന്‍ വൈകിയതിനാല്‍ ലീഗിനോടുള്ള സഹശയനം കമ്മ്യൂണിസ്റ്റു പാര്‍ട്ടി മറച്ചുവച്ചു. എന്നാല്‍ 1962 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ ജന്മശത്രുക്കളെ കൂടെക്കൂട്ടി. ജവഹര്‍ലാല്‍ നെഹ്‌റു ഇതിന് അനുമതി കൊടുത്തിരുന്നില്ല. ഒടുവില്‍ തൊപ്പിയൂരി വച്ചിട്ടാണെങ്കിലും മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ കൂടെക്കഴിയാന്‍ തയ്യാറായി. കാരണം അവരുടെ നിലനില്പിന്റെ പ്രശ്‌നമായിരുന്നു. അതിലുപരി നഷ്ടപ്പെട്ട മാന്യത തിരിച്ചുപിടിക്കണമായിരുന്നു.

കയ്യിലിരുന്ന മാണിക്യം കൈവിട്ടുപോയതില്‍ നിരാശ പൂണ്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടി 1967 ലെ തെരഞ്ഞെടുപ്പില്‍ ഒരു അറപ്പും കൂടാതെ പരസ്യമായി വിഭജനവാദികളും വര്‍ഗീയവാദികളുമായ ലീഗിനെ വേളി കഴിച്ചു. സ്ത്രീധനമായി ലീഗിന് മലപ്പുറം ജില്ല പതിച്ചു നല്‍കി. ജനിതക ഘടന ഒന്നായതുകൊണ്ട് ചില ലീഗു നേതാക്കള്‍ സി.പി.എമ്മിലേക്കും സി.പി.എമ്മില്‍ നിന്ന് ചിലര്‍ ലീഗിലേക്കും കൂടുമാറിക്കൊണ്ടിരുന്നു. എന്നാല്‍ ഇടയ്ക്കിടക്ക് ജനങ്ങളെ പറ്റിക്കാന്‍ പാര്‍ട്ടി പറയുന്ന വര്‍ഗീയവിരുദ്ധത അങ്ങനെതന്നെ ഉള്‍ക്കൊള്ളാന്‍ ലീഗു തയ്യാറല്ലായിരുന്നു. ഒടുവില്‍ 1920 മുതല്‍ വര്‍ഗീയ പ്രീണനം ശീലമാക്കിയിരുന്ന കോണ്‍ഗ്രസ് എല്ലാമറകളും പറിച്ചുകളഞ്ഞ് ലീഗിനെ ഏറ്റെടുത്തു. തല്ക്കാലം കമ്മ്യൂണിസ്റ്റുകള്‍ക്ക് മുസ്ലീംലീഗ് ബന്ധം ഉപേക്ഷിക്കേണ്ടിവന്നു.

ലീഗ് ഒരിക്കലും തങ്ങളുടെ വര്‍ഗീയ നിലപാടുകളോ സ്ത്രീവിരുദ്ധതയോ ഒന്നും ഒളിച്ചുവച്ചില്ല. അയോദ്ധ്യാ പ്രശ്‌നം പ്രാദേശികമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ തീരുമാനിച്ചപ്പോഴും ഷാബാനു കേസില്‍ സ്ത്രീകളുടെ അവകാശം സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചപ്പോഴും ശൈശവ വി വാഹ നിരോധന നിയമം കൊണ്ടു വന്നപ്പോഴും പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്നു വയസ്സായി നിജപ്പെടുത്തിയപ്പോഴും വിഭജനാനന്തരം മതപീഡനംകൊണ്ടു പൊറുതിമുട്ടി അഭയാര്‍ത്ഥികളായി വന്ന അമുസ്ലീം സഹോദരങ്ങള്‍ക്കു പൗരത്വം കൊടുക്കാന്‍ തീരുമാനിച്ചപ്പോഴും നിരന്തരം നടന്നുകൊണ്ടിരുന്ന ഭീകരവാദി ആക്രമണങ്ങള്‍ക്കെതിരെ നടപടികള്‍ എടുത്തപ്പോഴും എല്ലാം ലീഗ് 1947 നു മുമ്പു പറഞ്ഞ ‘മുസ്ലീം പീഡനം’ എന്ന ഇരവാദം മുഴക്കി വര്‍ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു. ശരീയത്തു നിയമം നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ച ഇ.എം.എസ്സിനെതിരെ പരിഹാസ്യമായ മുദ്രാവാക്യം വിളിച്ച് ആക്ഷേപിച്ചു. ‘രണ്ടും കെട്ടും നാലും കെട്ടും ഇ.എം.എസ്സിന്റെ മോളേം കെട്ടും’ (ഓളേം കെട്ടും എന്നും പറയുന്നു) എന്നായിരുന്നു പുലയാട്ട്. അന്ന് ശരീയത്തിനെതിരെ പ്രസംഗിച്ചുനടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ന് ശരീയത്ത് നിയമം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നതിലെ ജളത്വം എത്രമാത്രം അറപ്പുളവാക്കുന്നതാണ്!

1967ല്‍ അധികാരത്തില്‍ കയറിയ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ 69ല്‍ വീണു. അധികാരത്തിന്റെ മറയില്ലാതെ നിലനില്പില്ലാത്ത ലീഗ് നേരെ കോണ്‍ഗ്രസ് പാളയത്തിലെത്തി. വേളി ഉപേക്ഷിച്ചു സംബന്ധത്തിനു പോയ ലീഗിനോട് തീര്‍ത്താല്‍ തീരാത്ത അരിശം സഖാക്കള്‍ക്കുണ്ടായി. പാര്‍ട്ടിയണികള്‍ തെരുവിലിറങ്ങി. ലീഗ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വെട്ടി, വീടുകള്‍ ബോംബെറിഞ്ഞു തകര്‍ത്തു, കടകള്‍ തല്ലിത്തകര്‍ത്തു. ലീഗും ആവുന്നതുപോലെ ചെറുത്തു. പിടിച്ചുനില്‍ക്കാന്‍ പതിവ് ആയുധമെടുത്തു; ‘മുസ്ലീം പീഡനം!’ ആ പ്രയോഗത്തില്‍ പാര്‍ട്ടി പതറി. രാഷ്ട്രീയ സംഘട്ടനം മതപരമായി മാറിയാല്‍ നഷ്ടം പാര്‍ട്ടിക്കാണെന്നു നമ്പൂതിരിപ്പാടിന്റെ ബുദ്ധിയില്‍ തെളിഞ്ഞു. ഒട്ടും താമസിയാതെ അതിനെ ഹിന്ദു-മുസ്ലീം കലാപമാക്കിയേ രക്ഷയുള്ളൂ. തരത്തിന് അവസരമൊരുക്കി. തലശ്ശേരിയില്‍ ക്ഷേത്ര ഘോഷയാത്രക്കു നേരെ മുസ്ലീം ഹോട്ടലില്‍ നിന്ന് സഖാക്കള്‍ ചെരുപ്പെറിഞ്ഞു. കലാപം ആളിക്കത്തി. 1971ലെ തലശ്ശേരിക്കലാപം സിപിഎമ്മും ലീഗും ചേര്‍ന്നു നടത്തിയതാണ്. കലാപത്തിന്റെ മറയില്‍ ആകാവുന്നത്ര ലീഗുകാരെ സഖാക്കള്‍ ആക്രമിച്ചു.

നാദാപുരം ഭാഗത്ത് മുസ്ലീങ്ങള്‍ ലീഗുകാരായിരിക്കെ തീയ്യര്‍ക്ക് പാര്‍ട്ടി വേണമെന്ന വര്‍ഗീയത ഇളക്കിയാണ് അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. അവിടെയും ആയുധം ലീഗ് – സി.പി.എം. വര്‍ഗീയതയായിരുന്നു. കമ്മ്യൂണിസ്റ്റ് എം.എല്‍.എ. എ. കണാരനെ ലീഗുകാര്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്ന നുണ പ്രചരിപ്പിച്ച് സി.പി.എം. കലാപമഴിച്ചുവിട്ടു. പിന്നീട് ഇന്നോളം നാദാപുരം ശാന്തമായിട്ടില്ല. നിരവധി കൊലപാതകങ്ങള്‍, കൊള്ളകള്‍, ബലാല്‍സംഗങ്ങള്‍, തീവെപ്പുകള്‍ – രണ്ടു പാര്‍ട്ടിയുടെയും അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു.

മാറാടു കലാപം നടന്നപ്പോള്‍ പിണറായി വിജയന്‍ തീവ്രവാദികള്‍ക്കു പിന്തുണ കൊടുത്തപ്പോഴും ലീഗിനെ എതിര്‍ക്കാന്‍ മറന്നില്ല. ഐസ്‌ക്രീം കേസ് ഉണ്ടായപ്പോള്‍ ലീഗുകാരുടെ പിന്നാലെ പാട്ടകൊട്ടി നടക്കുകയായിരുന്നു സഖാക്കള്‍! എം.വി.രാഘവന്‍ അധികാരത്തിനുവേണ്ടി വര്‍ഗീയതയെയും കൂടെക്കൂട്ടാം എന്നു പറഞ്ഞപ്പോള്‍ പാര്‍ട്ടി പൊട്ടിത്തെറിച്ചു. രാഘവനെ പാര്‍ട്ടിയില്‍ നിന്നുതന്നെ തെറിപ്പിച്ചു.

പാര്‍ട്ടി എല്ലാക്കാലത്തും പുറമെ ലീഗിനെ എതിര്‍ക്കുന്നു എന്നു പറയുകയും വര്‍ഗീയതയെ പോറ്റി വളര്‍ത്തുകയുമായിരുന്നു. പാര്‍ട്ടിക്ക് വര്‍ഗീയ വിരുദ്ധതയെന്നാല്‍ ഹിന്ദുവിരുദ്ധത മാത്രം! ‘ഇനം ഇനത്തില്‍ ചേരും, എരണ്ട വെള്ളത്തില്‍ പോകും’ എന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമാകുന്നു. ഹിന്ദുവിരുദ്ധതയും ഭാരതവിരുദ്ധതയും ഒന്നിച്ചു ചേരുന്നു. എവിടെയൊക്കെ ലീഗിന്റെ പച്ചയടിച്ചു കൊടുക്കണമോ അവിടെയൊക്കെ പാര്‍ട്ടി നിറം മാറ്റി. ഇനി എ.കെ.ജി.സെന്ററും നേതാക്കളുടെ വീടും മാത്രമേ ലീഗാകാന്‍ ബാക്കിയുള്ളു. വീട്ടിലുള്ളവര്‍ പലരും ലീഗുകാരോ ജിഹാദികളോ ആയിക്കഴിഞ്ഞു. നേതാക്കളുടെ ചവിട്ടും തൊഴിയും, ആട്ടും തുപ്പും ഏറ്റുവാങ്ങാന്‍ കുറേ അടിമ സഖാക്കള്‍ ഹിന്ദു നാമധാരികളായി പാര്‍ട്ടിയില്‍ ഉണ്ടെന്നു മാത്രം. നാളെ സി.പി.എം. പൂര്‍ണമായും ബൂര്‍ഷ്വാ – സ്ത്രീവിരുദ്ധ-വര്‍ഗീയ ലീഗിന്റെ മുന്നില്‍ അടിയറ വയ്ക്കുമ്പോള്‍ അടിച്ചുതളിക്കാരായി ചില അടിമകള്‍ ആവശ്യമാണ്. ഇന്നത്തെ സഖാക്കള്‍ നാളത്തെ അടിമകളാണ് എന്ന് തിരിച്ചറിയുന്നവര്‍ക്ക് അല്പം സമയംകൂടി ബാക്കിയുണ്ട്. വെളിവുള്ളവര്‍ വെളിയില്‍ പോകും, അടിമകളായവര്‍ കാല്‍ക്കീഴില്‍ കിടക്കും. അതായിരിക്കും പാര്‍ട്ടി നേതാവ് എം.വി.ഗോവിന്ദന്റെ ആഹ്വാനത്തിന്റെ ബാക്കിപത്രം!

ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies