കോഴിക്കോട്: സേവാഭാരതി പുനര്‍ജനി കൗണ്‍സിലിംഗ് സെന്റര്‍ പ്രൊജക്ട് ലോക മാനസിക ആരോഗ്യദിനത്തിന്റെ ഭാഗമായി ഒക്‌ടോ. 13ന് നടത്തിയ സെമിനാര്‍ ആത്മഹത്യാ പ്രതിരോധത്തിന്റെ വ്യത്യസ്തവശങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണവും ചര്‍ച്ചകളും കൊണ്ടു ശ്രദ്ധേയമായി. ‘ചിത്ഗമയ’ എന്ന പേരില്‍ ചിന്മയാജ്ഞലി ഹാളില്‍ നടന്ന ദേശീയ സെമിനാര്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മനഃശാസ്ത്രരംഗത്ത് ഭാരതീയ കാഴ്ചപ്പാടുകളുടെ ആവിഷ്‌കാരം ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയ വിനിമയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതാണ് കൗണ്‍സിലിങ്ങ് വിജയകരമാക്കുന്നത്. ഭഗവദ്ഗീതയില്‍ നോക്കിയാല്‍, ശ്രീകൃഷ്ണന്‍, അര്‍ജ്ജുനനെന്ന സൈനികന് മാനസിക ഉപദേശങ്ങള്‍ നല്‍കിയാണ് കര്‍മ്മധീരനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ബേബി ഷാരി, ഡോ.സമ്പത്കുമാര്‍, ജി.കെ.സുരേഷ് ബാബു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പുനര്‍ജനി സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ രാജീവ്‌നാരായണന്‍, പ്രൊ.സതീഷ് വര്‍മ്മ, ഷാജകുമാര്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
















