Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ചരിത്രവഴിയും യോഗായനവും

ടി. സുധീഷ്, ഗോപി ഞേറക്കാട്

കേസരി ഡെസ്ക്കേസരി ഡെസ്ക്
18 November 2022

ഫറോക്ക്
ചരിത്ര വഴികള്‍ സ്വാതന്ത്ര്യ സമരധാരകള്‍
വി.മോഹനന്‍
സുഭദ്രം പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 264 വില: 250 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രം നമ്മുടെ ഭൂതകാലമാണ്. അതെന്തെന്നന്വേഷിക്കുന്നതോ കണ്ടെത്തുന്നതോ ആണ് ചരിത്ര പഠനം. നിക്ഷിപ്ത താല്പര്യങ്ങളില്ലാതെ സ്വതന്ത്രമായി പഠിക്കേണ്ടതാണ് ചരിത്രം. അക്കാദമിക് ചരിത്രകാരന്മാര്‍ എഴുതുന്നതേ ചരിത്രമാകുകയുള്ളൂ എന്ന ധാരണയെ തിരുത്തുകയും വാമൊഴിയും വരമൊഴിയുമായി കൈമാറിവന്ന അറിവുകളെ അന്വേഷണ ബുദ്ധിയോടെ പഠിച്ച് ഭാവി തലമുറയ്ക്ക് കൈമാറുകയും ചെയ്യുകയാണ് വി.മോഹനന്‍ ‘ഫറോക്ക് – ചരിത്ര വഴികള്‍ സ്വാതന്ത്ര്യ സമരധാരകള്‍’ എന്ന ഗ്രന്ഥത്തിലൂടെ. ദീര്‍ഘകാലം അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം സ്വന്തം നാടിന്റെ ചരിത്രം രചിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണ്.

ഏറെ പ്രാചീനമായ ഒരു പ്രദേശമാണ് ഫറോക്ക്. ചരിത്രാതീത കാലത്തെ മഹാശിലായുഗ സ്മാരകങ്ങള്‍ നിലനിന്ന പ്രദേശം. 1933 ല്‍ തന്നെ ബി.കെ.ഥാപ്പര്‍ എന്ന പുരാവസ്തുഗവേഷകന്‍ ഫറോക്കില്‍ മഹാശിലാഖനനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നന്നങ്ങാടികള്‍ വരെ ഖനനത്തില്‍ കണ്ടെടുത്തതായി പുരാവസ്തുഗവേഷകര്‍ രേഖപ്പെടുത്തുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ നല്ലൂര്‍ ദേശം പഴയ പൂഴിനാട്ടിന്റെ ഭാഗമായിരുന്നെന്നും ആദി ചേരരാജാക്കന്മാരുടെ ആധിപത്യത്തിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നെടിയിരിപ്പ് സ്വരൂപം പോലുള്ള നാടുവാഴി സമ്പ്രദായം ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി അവിടം മാറി. കൂടാതെ ഇവിടുത്തെ ടിപ്പു കോട്ടയും അതില്‍ സുല്‍ത്താന്‍ വെടിമരുന്നറയായി ഉപയോഗിച്ച സ്ഥലവുമെല്ലാം പുരാവസ്തു പ്രാധാന്യമുള്ളവയാണ്. പറയമുക്ക് ലോപിച്ച് പറോക്കായും പിന്നെ കാലക്രമേണ വാമൊഴിയില്‍ ഫറോക്കായും രൂപാന്തരപ്പെട്ട കാര്യവും സ്ഥലനാമ ചരിത്രത്തില്‍ വി.മോഹനന്‍ വിശദീകരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിന്റെ അതിരുകളും ആദ്യഭാഗത്തു തന്നെ ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. 800 വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിത്തറ ക്ഷേത്രവും 400 വര്‍ഷത്തിലധികം പഴക്കമുള്ള നല്ലൂര്‍ ശിവക്ഷേത്രവും അതിന്റെ ഐതിഹ്യവും ലേഖകന്‍ വിശദമായി പ്രതിപാദിക്കുന്നു. ഫറോക്കില്‍ റെയില്‍വേ വന്നതിന്റെ ആരംഭവും ലോക പ്രശസ്തമായ ഫറോക്ക് ഓട് വ്യവസായത്തിന്റെ ചരിത്രവും ഇതില്‍ വിവരിക്കുന്നു. ഫറോക്കിന്റെ മത്സ്യപ്പെരുമയും ഒന്നാംലോക മഹായുദ്ധവും ഫറോക്കുമായുള്ള ബന്ധവും പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്തവരുടെ പേരുകള്‍, വീര ചരിതങ്ങള്‍, ത്യാഗങ്ങള്‍, എല്ലാം ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. അപൂര്‍വ്വമായ നിരവധി ഫോട്ടോകളും ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നു. പ്രാദേശിക ചരിത്ര രചനയ്ക്ക് ഒരു മാതൃകയാണ് ഈ ഗ്രന്ഥം എന്ന് പറയാതിരിക്കാനാവില്ല.

ADVERTISEMENT

ആരോഗ്യ യോഗ
ബി.കെ.എസ്. അയ്യങ്കാര്‍
അദ്വൈത്
പേജ്: 473 വില: 499 രൂപ

വ്യത്യസ്തമായ ഭാഷാശൈലി, ലളിതമായ ആഖ്യാനം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ബി.കെ.എസ്. അയ്യങ്കാരുടെ ‘ആരോഗ്യയോഗ’ എന്ന പുസ്തകം. യോഗയാകുന്ന അഗ്നിയില്‍ പാകം ചെയ്‌തെടുത്താല്‍ നമ്മുടെ ശരീരം പെട്ടെന്ന് നശിക്കുകയില്ല. ബി.കെ.എസ്.അയ്യങ്കാര്‍ തന്നെ അതിന് നല്ലൊരു മാതൃകയാണ്. ബാല്യകാലത്ത് തീര്‍ത്തും അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു അയ്യങ്കാര്‍. സഹപാഠികളുടേയും സുഹൃത്തുക്കളുടേയും പരിഹാസത്തിന് വിധേയനാകേണ്ടിവന്ന അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അത്രയധികം ശോഷിച്ച അവസ്ഥയില്‍ നിന്നും മോചനത്തിനാ യി അദ്ദേഹം തിരഞ്ഞെടുത്തത് യോഗയെയായിരുന്നു. നിരന്തരമായ പരിശ്രമത്തിലൂടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. പിന്നീട് ലോകമറിയുന്ന യോഗാചാര്യനും യോഗയുടെ പ്രചാരകനുമായി മാറി. യോഗയുടെ പ്രചരണത്തിനായ് അദ്ദേഹം ലോകം ചുറ്റുകയും വിദേശീയരെ യോഗയിലേക്കാകര്‍ഷിക്കുകയും അവരെ യോഗ അഭ്യസിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് യോഗാ അദ്ധ്യാപകരേയും ഇരുനൂറില്‍പരം യോഗാപരിശീലനകേന്ദ്രങ്ങളും ലക്ഷക്കണക്കിന് ശിഷ്യന്മാരേയും അദ്ദേഹം വാര്‍ത്തെടുത്തു. 96 വയസ്സുവരെ ജീവിതം നയിച്ച അദ്ദേഹത്തെ ഭാരത സര്‍ക്കാര്‍ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു.

നമ്മുടെ ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ശോഭ ചൊരിഞ്ഞിരുന്ന വ്യാസന്‍, പതഞ്ജലി, മത്സ്യേന്ദ്രന്‍ തുടങ്ങിയ യോഗീന്ദ്രന്മാരായിരുന്നു യോഗശാസ്ത്രത്തിന്റെ ആചാര്യന്മാര്‍. ഭാരതത്തില്‍ രൂപംകൊണ്ടതുകൊണ്ടുതന്നെ യോഗയില്‍ ആ സംസ്‌കാരവും മന്ത്രധ്വനികളും നിഴലിച്ചുകാണുന്നു. ബി.കെ.എസ്. അയ്യങ്കാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബെല്ലൂര്‍ കൃഷ്ണമാചാര്‍ സുന്ദരാജ അയ്യങ്കാര്‍ രചിച്ച ‘ആരോഗ്യയോഗ’ വായനക്കാരെ ഒരുവിധത്തിലും നിരാശപ്പെടുത്തുകയില്ല. ആ മഹാവ്യക്തിത്വത്തിനുമുന്നില്‍ പ്രണമിക്കുന്നു. ഈ പുസ്തകം മലയാളഭാഷയിലേക്ക് ഭാഷാന്തരം ചെയ്ത് മലയാളി വായനക്കാരിലേക്ക് എത്തിച്ച നിതാന്ത് എല്‍.രാജിനും അഭിനന്ദനങ്ങള്‍.

 

 

Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies