Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

യദുയദു
18 November 2022

അങ്ങേയറ്റം സാങ്കേതിക സങ്കീര്‍ണ്ണമായ മേഖലകളില്‍, അതും പരാജയസാധ്യതകള്‍, വന്‍ മുതല്‍മുടക്ക് എല്ലാം ഉള്ള ബഹിരാകാശരംഗത്ത് എല്ലാം മുതല്‍മുടക്കി ബിസിനസുകാര്‍ ഭാഗ്യപരീക്ഷണത്തിനു തയ്യാറാകില്ല. മുടക്കുന്ന പണത്തിന്റെയും സമയത്തിന്റെയും ഒക്കെ ലാഭകരമായ തിരിച്ചുവരവ് എന്നത് തന്നെയാണ് വിഷയം. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ ബിസിനസ്സ് മനോഭാവമല്ല പകരം ഉള്ളില്‍ തട്ടിയ സമര്‍പ്പണവും താല്പര്യവുമാണ് വേണ്ടത്. അതാണ് അമേരിക്കയില്‍ എലോണ്‍ മസ്‌ക് ചെയ്തത്. അനേകമനേകം പരാജയങ്ങള്‍ നല്‍കിയ പാഠങ്ങളിലൂടെ വന്‍ വിജയങ്ങളുടെ പടവുകള്‍ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് കീഴടക്കുന്നത് ഇന്ന് ലോകം അദ്ഭുതാദരങ്ങളോടെ നോക്കി നില്‍ക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ബഹിരാകാശരംഗത്തെ സ്വകാര്യസംരംഭമെന്ന ഏറെക്കുറെ അസാധ്യമെന്നു കരുതപ്പെടുന്ന മേഖലയിലേക്ക് ഈ കാലെടുത്തുവെയ്ക്കാന്‍ ഭാരതത്തിലും സംരംഭകര്‍ ഉണ്ടാകുന്നു എന്ന അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തയിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 2018 ല്‍ ഹൈദരാബാദ് ആസ്ഥാനമായി മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭാരത് ഡക്കയും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ് ആയ സ്‌കൈറൂട്ട് ആണ് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്രം വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ റോക്കറ്റിന്റെ അവസാനവട്ട ട്രയലുകള്‍ നടക്കുകയാണ്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ 480 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റ് ആണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. നിരീക്ഷണ, ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ചെറു ഉപഗ്രഹങ്ങള്‍ മുഴുവന്‍ ഈ ഭ്രമണപഥത്തിലേക്കാണ് അയക്കുന്നത്. അതുകൊണ്ടുതന്നെ, കുറഞ്ഞ ചെലവില്‍ ലോ എര്‍ത് ഓര്‍ബിറ്റിലേക്ക് ഉള്ള വിക്ഷേപണങ്ങളുടെ വന്‍ വിപണിയാണ് തുറന്നു കിടക്കുന്നത്. സ്പേസ് എക്‌സ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയ വന്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ ആയതുകൊണ്ട് ഈ മേഖല ഇപ്പോള്‍ മത്സര രഹിതമാണ് എന്നുതന്നെ പറയാം.

ADVERTISEMENT

സ്‌കൈറൂട്ട് കമ്പനിയും അവരുടെ റോക്കറ്റുകളും കഴിവ് തെളിയിച്ചു കഴിഞ്ഞാല്‍ അവരുടെ സാദ്ധ്യതകള്‍ അനന്തമാണ്. അവ രാജ്യത്തിന് നേടിത്തരുന്ന വിദേശനാണ്യവും ഖ്യാതിയും വളരെ വലുതാണ്. ക്രമേണ ഐ.എസ്.ആര്‍.ഒ പഠന ഗവേഷണങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്ത് റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹനിര്‍മ്മാണം എന്നിവ പൂര്‍ണ്ണമായും സ്വകാര്യസംരംഭങ്ങള്‍ക്ക് നല്‍കുക എന്ന നയമാണ് രാജ്യം സ്വീകരിക്കാന്‍ പോകുന്നത്. അതോടെ ബഹിരാകാശമേഖലയുടെ വളര്‍ച്ച, വരും പതിറ്റാണ്ടുകളില്‍ പല മടങ്ങ് വര്‍ദ്ധിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

 

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies