Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘പ്ലഷറും പ്രഷറും ‘

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
18 November 2022

പ്ലഷര്‍, പ്രഷര്‍ ഈ രണ്ട് ഇംഗ്ലീഷ് വാക്കുകളും കേരളത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്ന സമയമാണിത്. പ്ലഷറിന് മലയാളത്തില്‍ നിരവധി അര്‍ത്ഥമാണ്. സന്തോഷം, ആനന്ദം, പ്രീതി, സുഖം, രസം, ഇഷ്ടം, ഉല്ലാസം, ഇച്ഛ, അഭിലാഷം, തുഷ്ടി, വിഷയസുഖം, വിനോദം എന്നിങ്ങനെ കുറെയധികം.

Google NewsAdd Kesari Weekly as a preferred source on Google

പ്രഷറിനും ഒട്ടും കുറവല്ല. സമ്മര്‍ദ്ദം, മര്‍ദ്ദം, പ്രേരണ, ഞെരുക്കം, ബുദ്ധിമുട്ട്, ഭാരം, അടിയന്തിര സ്വഭാവം, തള്ളല്‍, പ്രഭാവം എന്നൊക്കെ സന്ദര്‍ഭം അനുസരിച്ച് അനവധി അര്‍ത്ഥങ്ങളുണ്ട്. തമാശയതല്ല. ഈ രണ്ടു വാക്കിനും ഇവിടെ ഇപ്പോള്‍ ബന്ധവും ഉണ്ടായിരിക്കുന്നു. ഗവര്‍ണ്ണര്‍ പ്ലഷര്‍ പിന്‍വലിച്ചപ്പോള്‍ പ്രഷര്‍ കൂടി. അന്യായ നിയമനം മൂലം പ്രീതി ഇല്ലാതായപ്പോള്‍ രാജിവെക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. പ്രീതിക്കുറവ് രാഷ്ട്രീയ സമ്മര്‍ദ്ദമായി ഭവിച്ചു. ഇനി എന്ത്?

രാവിലെ തന്നെ ഇത്തരം ചിന്തകളുമായി ഉമ്മറത്തിരിക്കുമ്പോഴാണ് ഉണ്ണി വക്കീല്‍ മകനുമായി കയറി വരുന്നത്. മകന് എഞ്ചിനീയറിങ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയതിന്റെ സന്തോഷം അറിയിക്കാന്‍ മിഠായിയുമായി വന്നതാണ്. ബോക്‌സ് തുറന്ന് പിടിച്ച് എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നെടുത്ത് ‘താങ്ക് യു’ എന്ന് പറഞ്ഞു. മറുപടിയായി ‘ഇറ്റ്‌സ് മൈ പ്ലഷര്‍’ എന്ന് പുള്ളിയും.!

ADVERTISEMENT

ഞാന്‍ പറഞ്ഞു ‘ആ പ്ലഷര്‍ അങ്ങനെ നിക്കട്ടെ .. അത് വിത് ഡ്രോ ചെയ്യരുതേ’..

ഉണ്ണി വക്കീലിനു കാര്യം മനസ്സിലായി. അയാള്‍ ചിരിച്ചിട്ട് ചോദിച്ചു.. ‘അല്ല.. വീ.സീ. മാര്‍ രാജി വെച്ച് പോകുമോ?’

‘പിന്നെന്താ സംശയം? വേറെ നിവൃത്തിയില്ല .. ഇറ്റ്‌സ് അവര്‍ പ്ലഷര്‍.. ഇറ്റ് വില്‍ ബി ജഡ്ജസ് ആന്‍ഡ് ഗവര്‍ണേഴ്‌സ് പ്ലഷര്‍ ടൂ’

‘ഹ..ഹ..ഹ..’ ഉണ്ണി വക്കീല്‍ ചിരിച്ചു.

‘ഇംഗ്ലീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പദമാണ് പ്ലഷര്‍. എന്തിനും ഏതിനും ‘മൈ പ്ലഷര്‍’ എന്നവര്‍ പറയും. അടുത്ത കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റില്‍ ഈ പദം ഉപയോഗിച്ചത് എല്ലാവരിലും ചിരി ഉണര്‍ത്തിയിരുന്നു.’
‘അതെന്തായിരുന്നു?’ ഉണ്ണി വക്കീല്‍ ഉത്സുകനായി.

‘പറയാം.. നമ്മുടെ നിയമസഭയില്‍ ചില എം.എല്‍.എ.മാര്‍ വിഷയം അവതരിപ്പിക്കാന്‍ ഉദാഹരണത്തിനായി, എന്റെ അടുത്ത വീട്ടിലെ വിധവയായ സ്ത്രീ, അല്ലെങ്കില്‍ അയല്‍ക്കാരന്റെ കുട്ടി, അടുത്ത കടക്കാരന്‍ എന്നിങ്ങനെ പറയാറില്ലേ.. അതേ പോലെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു എം.പി. മിസ്റ്റര്‍ പീറ്റര്‍ ബോണ്‍ സദാ സമയവും തന്റെ ഭാര്യയെ ക്വോട്ട് ചെയ്‌തോ അവലംബിച്ചോ ആണ് വിഷയം അവതരിപ്പിക്കുക, ചോദ്യം ചോദിക്കുക. നികുതിയായാലും, വിലക്കയറ്റമായാലും, നഗര സൗകര്യങ്ങളായാലും, സാമൂഹ്യ പ്രശ്‌നങ്ങളായാലും എല്ലാറ്റിനും ഭാര്യയുടെ അഭിപ്രായം, ആഗ്രഹം, ആവശ്യം, ഉപദേശം ഇത്യാദി…. അങ്ങനെയിരിക്കെ ഒരു ചോദ്യത്തിന് ഉത്തരമായി ഡേവിഡ് കാമറൂണ്‍ ഇങ്ങനെ പറഞ്ഞു. ‘”A big part of my life is trying to give pleasure to the wife of Welling borough M.P. Mr. Peter Bone’ എന്ന്. അതായത് .. എന്റെ ജീവിതത്തിന്റെ സിംഹഭാഗവും പീറ്റര്‍ ബോണിന്റെ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ ആണ് ഞാന്‍ ചിലവഴിക്കുന്നത് എന്ന്.. അത് പാര്‍ലമെന്റില്‍ മാത്രമല്ല രാജ്യം മുഴുവനും വിദേശത്തും ചിരി പടര്‍ത്തി. ഇപ്പോ ഇതാ നമ്മളും ചിരിച്ചു.’

‘ഹ..ഹ..ഹ..’ ഉണ്ണി വക്കീല്‍ ചിരിച്ചിട്ട് ചോദിച്ചു ‘ആ പ്ലഷര്‍ പിന്നെ അദ്ദേഹം വിത്‌ഡ്രോ ചെയ്തില്ല അല്ലെ ?’

‘എവിടെ? .. അവിടെ അത് അണ്‍ പാര്‍ലിമെന്ററി അല്ല.. ഇവിടുത്തെ പോലെ അത് പ്രഷര്‍ സൃഷ്ടിക്കയുമില്ല’

‘ഇവിടുത്തെപ്പോലെ വഴി വിട്ട നിയമനങ്ങളും അവിടെ ഇല്ലല്ലോ..’

‘ശരിയാണ്… ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടുത്തെ വഴി വിട്ട നിയമനങ്ങള്‍. മെഡിക്കല്‍ കോളേജിലെ സ്വീപ്പര്‍ മുതല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വരെ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും പി.എസ്.സി പരീക്ഷയെയും എല്ലാം നോക്കുകുത്തികളാക്കി സകലയിടത്തും പാര്‍ട്ടിക്കാരെ കുത്തിക്കേറ്റും. എല്ലാ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡുകളിലും ചെയര്‍മാന്മാര്‍ മാത്രമല്ല സകല തൊഴിലിലും ചാര്‍ച്ചക്കാരെയും സില്‍ബന്ധികളെയും നിയമിക്കും. പ്രബുദ്ധ കേരളത്തിലെ ഏറ്റവും വലിയ വഞ്ചനകളില്‍ ഒന്ന് മാത്രമാണിത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ ഇരുന്ന് മൂത്ത് നരച്ച് അന്യസംസ്ഥാനങ്ങളിലോ ഗള്‍ഫിലോ പോയി ജോലി തേടും. ജോലി കിട്ടിയാല്‍ ഈ നെറികേട് പാടെ മറക്കും. പിന്നെയും അതേ കൂട്ടരെ വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കും.’

‘വാസ്തവം’

‘അനര്‍ഹരെ ജോലിയ്ക്ക് വെയ്ക്കുക വഴി ജനങ്ങളോടും രാഷ്ട്രത്തോടും വലിയ കടും കൈ ആണ് ഇക്കൂട്ടര്‍ ചെയ്യുന്നത്’.

‘ശരിയാണ്.. വൈസ് ചാന്‍സലര്‍ ഒരു സര്‍വ്വകലാശാലയുടെ കുലപതിയാണ്.. ആ സീറ്റില്‍ ഇരിക്കാന്‍ തനിക്ക് നിയമപരമായി അര്‍ഹതയില്ലെന്നറിഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ ന്യായം പറഞ്ഞു അള്ളിപ്പിടിച്ചിരിക്കുക. കഷ്ടം.!
‘അത് തന്നെ പ്ലഷര്‍, ആനന്ദം എന്ന് അവര്‍ കരുതുന്നു. കൂടാതെ രാഷ്ട്രീയ പിന്‍ബലം അവരെ രക്ഷിക്കുമെന്നും. രാഷ്ട്രീയ നിയമനം. രാഷ്ട്രീയ രക്ഷ’.

‘ഒരു കഥ ഓര്‍മ്മ വരികയാണ്. ഒരു കഴുത കാടിനടുത്തുള്ള വയലില്‍ മേയുകയായിരുന്നു. പെട്ടെന്ന് ദൂരത്ത് ഒരു ചെന്നായയെ കണ്ട് അത് മുടന്തി നടക്കാന്‍ തുടങ്ങി. ആ വഴി വന്ന കുറുക്കന്‍ അത് ശ്രദ്ധിച്ചു. അതില്‍ ഒരു അവസരം കണ്ട് ചെന്നായയോട് ചെന്ന് കാര്യം പറഞ്ഞു. ചെന്നായ വന്നു കഴുതയോട് എന്ത് പറ്റി? എന്ന് ചോദിച്ചു. കാലില്‍ ഒരു വലിയ മുള്ള് തറച്ചു. എന്ന് പറഞ്ഞു കാട്ടിക്കൊടുത്തു. ശരി ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചെന്നായ അടുത്തെത്തിയതും കഴുത നല്ലപോലെ ആഞ്ഞ് ഒരു തൊഴി വെച്ച് കൊടുത്തു. ചെന്നായ മോങ്ങിക്കൊണ്ട് ഓടുമ്പോള്‍ ഇങ്ങനെ പറഞ്ഞു ‘കഷ്ടം വല്ലവന്റെയും വാക്ക് കേട്ട് … അച്ഛന്‍ തന്നെ പഠിപ്പിച്ചത് കശാപ്പു വേലയാണ്, വൈദ്യ വൃത്തിയല്ല.. എന്നിട്ടും.. വിഡ്ഢിയായ താന്‍..’ കുറുക്കന്‍ പറഞ്ഞു ‘ഇടയ്ക്ക് ഗീതയെടുത്ത് വായിക്കണം. അതില്‍’ പരധര്‍മ്മോ ഭയാവഹ: എന്ന് പറയുന്നുണ്ട്’ എന്ന് ..

‘ഹ..ഹ..ഹ’ വക്കീലും മകനും ചിരിച്ചു.

‘അധ്യാപകനാവാന്‍ മാത്രം പ്രാപ്തിയുള്ളവര്‍ അന്യരുടെ വാക്ക് കേട്ട് വി.സി. കസേരയില്‍ കയറിയിരുന്നാല്‍ കഴുതയ്ക്ക് പകരം ഒന്നാന്തരം സിംഹത്തിന്റെ തന്നെ തൊഴി കിട്ടും. അല്ലേ?’
‘ഹ..ഹ..ശരിയാണ്’ എന്ന് പറഞ്ഞ് ഉണ്ണി വക്കീലും മകനും എഴുന്നേറ്റ് സ്ഥലം വിട്ടപ്പോള്‍ ഞാന്‍ അന്യായമായി ആര്‍ജ്ജിച്ച ധനത്തെക്കുറിച്ച് ഗുരു ചാണക്യന്‍ പറഞ്ഞത് ഓര്‍ത്തു.
അതിങ്ങനെയാണ്:

‘അന്യായാര്‍ജ്ജിത വിത്ത പൂര്‍ണ്ണമുദരം ഗര്‍വ്വേണ തുംഗം ശിരോ
രേ രേ ജംബൂക മുഞ്ച മുഞ്ച സഹസാ നിന്ദ്യം സുനിന്ദ്യം വപു:’

സാരാംശം : അന്യായമായി ആര്‍ജ്ജിച്ച ധനം കൊണ്ട് അനീതി പൂണ്ട അഴിമതി നിറഞ്ഞ ഭക്ഷണം ആര്‍ കഴിക്കുന്നുവോ അയാള്‍ കുറുക്കനേക്കാള്‍ അധ:പ്പതിച്ച, വെറുക്കപ്പെട്ട, സാമൂഹ്യ ദ്രോഹിയായ ഒരാളത്രെ.. അയാള്‍ ലോകത്തെ ലജ്ജിപ്പിക്കുന്നു.
സര്‍വ്വകലാശാലകളിലെ അഭിനവ കുലപതികള്‍ ഗുരു ചാണക്യന്റെ ദര്‍ശനം വായിച്ചിരുന്നെങ്കില്‍!.

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies