Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

കെ വി രാജശേഖരൻ

Oct 3, 2022, 10:43 am IST

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ അതിനോടൊപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തെയും നിരോധിക്കണം പോലും!  അന്വേഷകസംഘങ്ങൾ പിടിച്ചുകൂട്ടിയ ഭീകരവാദികൾ ഇസ്ലാമിക സമൂഹത്തിൽ നിന്നായതുകൊണ്ട് അവരുടെ സംഘടന നിരോധിക്കുമ്പോൾ ഹിന്ദുപരിവാറിന് നേർക്കും നിരോധനം ഉണ്ടായേ തീരൂയെന്ന്!     വാനര ശൈലിയിലൊരു സന്തൂലിതാവസ്ഥ  (‘മങ്കീ  ബാലൻസിങ്ങ്’)  അനിവാര്യമാണു പോലും!   ഹിന്ദുവിരുദ്ധ വർഗീയവാദികളോടൊപ്പം നിൽക്കുന്ന കോൺഗ്രസ്സുകാരുടെയും കമ്യൂണിസ്റ്റുകാരുടെയും രാഷ്ട്രീയ പക്ഷം സംഘപരിവാറെന്നു മാത്രം പറയുമ്പോൾ മറുപടി കുറിക്കുന്നയാൾ ഹിന്ദുപരിവാർ എന്ന്  പരാമർശിക്കുന്നതിനെ ആർക്കെങ്കിലും  ചോദ്യം ചെയ്യണം എന്നു തോന്നുന്നുവെങ്കിൽ അവർ ചിലത് തിരിച്ചറിയണം.  അങ്ങനെയൊരു ചോദ്യം  ഹിന്ദു വിരുദ്ധ വർഗീയവാദികളുടെ ഒപ്പം നിൽക്കുന്നവർ ചോദിക്കില്ല.  കാരണം,  അവർക്കറിയാം, അവരുടെ ആത്യന്തിക ലക്ഷ്യം ഭാരതം എന്ന രാഷ്ട്രത്തെ തച്ചുടയ്ക്കലാണ്.  അതിന് ആ രാഷ്ട്രത്തിന്റെ ആധാരശിലയായ ഹൈന്ദവസംസ്കൃതിയെ തകർക്കണം.  അത് സംഭവിക്കണമെങ്കിൽ ആ സാംസ്കാരിക ദേശീയതയ്ക്ക് കാവലൊരുക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘ പരിവാറിനെ തകർക്കണം.   ഡോം ഭീംറാവ് റാംജി അംബേദ്കർ, സ്വരാജ് നേടിയാൽ മാത്രം പോരാ സ്വരാജ് സംരക്ഷിക്കപ്പെടണമെന്നും  സ്വരാജ് സംരക്ഷിക്കപ്പെടണമെങ്കിൽ ഹൈന്ദവ സംസ്കൃതി സംരക്ഷിക്കപ്പെടണമെന്നും കുറിച്ചിട്ടതിൽ നിന്ന് (സൂചന: ഡോ അംബേദ്കർ:  ആൻഹിലേഷൻ ഓഫ് കാസ്റ്റ്)  ഭാരതത്തെ തകർക്കാനിറങ്ങുന്നവരും ഭാരതം സംരക്ഷിക്കുന്നത് ജീവിതവൃതമായി സ്വീകരിച്ചവരും ശ്രദ്ധ വെക്കേണ്ട മർമ്മ പ്രധാനമായ ഘടകമെന്താണെന്നത് വ്യക്തമാണ്.  അതുകൊണ്ട്  ശത്രുക്കളുടെ പ്രാഥമിക ലക്ഷ്യം ഹിന്ദുവും ആത്യന്തികലക്ഷ്യം ഭാരതവുമാണെന്ന തിരിച്ചറിവോടെ ഹിന്ദുപരിവാർ എന്ന് അഭിഭാനപൂർവ്വം സ്വയം പരിചയപ്പെടുത്തി വിജയം മാത്രം ലക്ഷ്യമാക്കി  മുന്നോട്ടു നീങ്ങുന്നതാകണം ദേശീയ പക്ഷത്തിന്റെ രണതന്ത്രത്തിന്റെ കാതൽ.  ഹിന്ദുപരിവാർ എന്ന സുദൃഢസങ്കല്പം ശക്തിപകർന്നില്ലെങ്കിൽ മലബാറിൽ തുടങ്ങി കശ്മീരിലെത്തിയിട്ടും ഇന്നും തുടരുന്ന ഹിന്ദു ഉന്മൂലനശക്തികളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബലവും വീര്യവും സമാഹരിക്കാൻ കഴിയില്ല.  അതുകൊണ്ടു തന്നെ, ഇനിയെങ്കിലും  സംഘപരിവാർ എന്നല്ല, ഹിന്ദുപരിവാർ എന്ന് സ്വയം പരിചപ്പെടുത്തിത്തന്നെ നൽകണം വ്യക്തവും കൃത്യവുമായ  മറുപടി.

വീടിന്റെ ഒരു ഭാഗത്ത് കണ്ടെത്തിയ കടന്നൽ കൂട്  പൊളിച്ചെറിയുകയാണെങ്കിൽ വീടും പൊളിക്കണം പോലും!    അത്തരം ‘പകരത്തിനു പകരം’  ഭ്രാന്തൻ ന്യായമാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഭാരതസർക്കാർ നടപടികളെടുക്കുമ്പോൾ ഹിന്ദുപരിവാറിനെതിരെയും അതേ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നവരും പറയുന്നത്.  കൈവെട്ടും തലവെട്ടും നടത്തി ഭീകരവാദത്തിന്റെ താണ്ടവമാടുകയായിരുന്നു പോപ്പുലർ ഫ്രണ്ട്.  അവർ അതൊക്കെ ചെയ്യുമ്പോൾ ന്യായീകരണത്തിന് നിയോഗിക്കപ്പെട്ട   കമ്യൂണിസ്റ്റുകാർ, കോൺഗ്രസ്സുകാർ,    ദൃശ്യ/അച്ചടി മാധ്യമരംഗത്ത  ഇടതുജിഹാദി ‘പോരാളി ഷാജിമാർ’,  കൂലിക്കെടുക്കപ്പെട്ട കപട ബുദ്ധിജീവികൾ, തുടങ്ങിയവരൊക്കെ  പറഞ്ഞത് ഭീകരവാദികൾ ഇസ്ലാമിക സമൂഹത്തിലെ ഒറ്റപ്പെട്ട ചിലർ മാത്രമാണെന്നായിരുന്നു.   അതിന്റെ പേരിൽ ഇസ്ലാമിക സമൂഹത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തരുതെന്നും ഇന്നലെ വരെ അവർ ആവർത്തിച്ചു.    ഇസ്ലാമിക സമൂഹത്തിലെ സകാരാത്മക മാനവിക പക്ഷവുമായി  സഹവർത്തിത്തോടെ ഒന്നിച്ചു മുന്നോട്ടു പോകാൻ  എന്നും സന്നദ്ധമായ രാഷ്ട്രീയ സ്വയം സേവക സംഘമോ  ഹിന്ദുപരിവാറോ അങ്ങനെ അടച്ചാക്ഷേപിക്കുന്ന സമീപനം സ്വീകരിച്ചിട്ടുമില്ല.  അത് തന്നെയായിരുന്നു നരേന്ദ്ര മോദി സർക്കാരും നിശ്ചയിച്ചുറച്ച നിലപാടുതറയും.   പക്ഷേ,  അതേ  പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ പിടിക്കപ്പെടുകയും അവരുടെ സംഘടന നിരോധിക്കപ്പെടുകയും ചെയ്തപ്പോൾ അവരെല്ലാം മുസ്ലീങ്ങളായതുകൊണ്ട് മുസ്ലീം സമുദായത്തോട് മൊത്തമാണ്  ഭരണകൂടം പ്രതിരോധം തീർക്കുന്നതെന്ന് പറയുന്നത് ഭീകരവാദത്തിന് ഇസ്ലാമിക സമൂഹത്തിനെയാകെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്ല്യമല്ലേ? അങ്ങനെ പോപ്പുലർ ഫ്രണ്ട് ഭീകരവാദത്തിന് മുസ്ലീം ലേബൽ നൽകി അവരെ കൂട്ടിലടച്ചാൽ അടുത്ത കൂട്ടിൽ ഹിന്ദുക്കളെയും പിടിച്ചണമെന്നു പറഞ്ഞാൽ ഇതുവരെ ഹിന്ദുക്കളിൽ ഭീകരവാദിപ്രസ്ഥാനങ്ങൾ  ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഭാരത സർക്കാർ എന്തു ചെയ്യും?  അതല്ലാ, പോപ്പുലർ ഫ്രണ്ടിന്റെ ന്യായീകരണത്തൊഴിലാളിൽ  ആർക്കെങ്കിലും മറ്റുള്ളവരാരെങ്കിലും ഭീകരപ്രവർത്തനം നടത്തുന്നതായി പരാതിയുണ്ടെങ്കിൽ കൃത്യമായ തെളിവുകളുമായി  സർക്കാരിനെയോ അന്വേഷണ ഏജൻസികളെയോ കോടതികളെയോ സമീപിക്കുന്നതിനെവിടെയാണ് തടസ്സം?

ഭാരതം വിഭജിച്ച് പാക്കിസ്ഥാനിലേക്ക് പോയ മുഹമ്മദാലി ജിന്നയുടെ മുസ്ലീം ലീഗിന്റെ പാരമ്പര്യം പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ മുസ്ലീം ലീഗും അഹമ്മദ്  ദേവർകോവിലിന്റെ ഇൻഡ്യൻ നാഷണൽ ലീഗും.  പേരുകൊണ്ടും പ്രവർത്തികൊണ്ടും  വർഗീയത പ്രകടമാക്കുന്ന ഇസ്ലാംമതരാഷ്ട്രീയ കക്ഷികൾ!  ക്രിസ്ത്യൻ ജനവിഭാഗത്തിലെ വർഗീയതയുടെ രാഷ്ട്രീയ മുഖങ്ങളാണ്  കേരളാ കോൺഗ്രസ്സുകൾ.   പിരിഞ്ഞു പലതായ അവയുടെ ഉത്ഭവവും ജനകീയാടിത്തറയും നേതൃനിരയുടെ പൊതുസ്വഭാവവും അവർ വിധേയത്വം പുലർത്തുന്ന മത സ്ഥാപനങ്ങളുടെ മേൽവിലാസങ്ങളും  തിരിച്ചറിഞ്ഞവർക്ക് അവർ ക്രിസ്ത്യൻ വർഗീയ രാഷ്ട്രീയ കക്ഷികളാണെന്നത് വ്യക്തമാണ്.  അത്തരം മുസ്ലീം-ക്രിസ്ത്യൻ രാഷ്ട്രീയ കക്ഷികൾ അധികാരത്തിനു വേണ്ടി തല്ലിപ്പിരിഞ്ഞ് കമ്യൂണിസ്റ്റുകളോടും സോണിയാ കോൺഗ്രസ്സിനോടും ചേർന്നുണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് കേരളത്തിലെ ഇടത് വർഗീയ മുന്നണിയും വലത് വർഗീയ മുന്നണിയും.  അവർ ഒന്നിച്ച് ഭാരതം ഭരിക്കാൻ യുപിഎയുണ്ടാക്കിയപ്പോൾ അവരോടൊപ്പം അസ്റുദ്ദീൻ ഒവൈസിയുടെ തീവ്ര ഇസ്ലാമിക രാഷ്ട്രീയ കക്ഷിയായ എ.ഐ.എം.ഐ.എം.  (ആൾ ഇൻഡ്യാ മജ്ലിസ്-ഇ-ഇത്തേഹദുൽ-മുസ്ലിമേയ്ൻ) കൂട്ട് ചേർന്നുവെന്നതും അവഗണിക്കേണ്ടതല്ല.    അതൊക്കെയാണെങ്കിലും കൊടിക്കുന്നിൽ സുരേഷുൾപ്പടെ കോൺഗ്രസ്സുകാരും  എം.വി.  ഗോവിന്ദനെ പോലെയുള്ള കമ്യൂണിസ്റ്റുകാരും ഞങ്ങൾ എല്ലാത്തരം വർഗീയതയ്ക്കും എതിരാണെന്നും ‘മതേതരക്കാരാണെന്നും’ മൈക്ക് കെട്ടി വിളിച്ചു പറയുന്നതിനെ നിരോധിക്കാനാവില്ല.  കാരണം വേശ്യകൾ ചാരിത്ര പ്രസംഗങ്ങൾ  നടത്തിയാൽ കേട്ടു നിൽക്കുന്നവർക്ക് പരിഹസിച്ചു ചിരിക്കാമെന്നല്ലാതെ,  അതിനെ നിരോധിക്കാൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടില്ലല്ലോ!

അതുകൊണ്ട്,  ആദ്യം മുസ്ലീം-ക്രിസ്ത്യൻ വർഗീയ രാഷ്ട്രീയ കക്ഷികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടതു വലതു വർഗീയ മുന്നണികൾ സ്വയം മതേതരരാകട്ടെ!  അതിനുശേഷം കാത്തിരിക്കുക.  അത്തരം വർഗീയ രാഷ്ട്രീയ പാർട്ടികളെ ഭാരതീയ ജനാധിപത്യ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷനിലൂടെയോ മറ്റോ നിരോധിക്കുകയാണെങ്കിൽ ഹിന്ദുപരിവാറിലും അത്തരം വർഗീയ സംഘടനകളുണ്ടെന്ന് സ്ഥാപിക്കാമെന്നുറപ്പുണ്ടെങ്കിൽ അവയെ നിരോധിക്കണമെന്ന് ആവശ്യമുയർത്തുന്നതിനെ  ആർക്കും എതിർക്കാനാകില്ല.

പോപ്പുലർ ഫ്രണ്ടെന്ന തീവ്രഭീകരവാദ പ്രസ്ഥാനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.  ഭാരതത്തിന്റെ ജനാധിപത്യ ഭരണകൂടം അന്വഷിച്ചു കണ്ടെത്തി, ബോദ്ധ്യപ്പെട്ട, തെളിവുകളുടെ അടിസ്ഥാനത്തിലാണ്  അതിനെ നിരോധിച്ചത്.   ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും അവിശുദ്ധ കൂട്ടായ്മയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയുടെ മേലാണ് അതോടെ പിടിവീണത്.  അന്താരാഷ്ട്ര ബന്ധങ്ങളുള്ള അതിതീവ്രവാദ ഭീകര പ്രസ്ഥാനമാണത്!  ‘ഞങ്ങളിൽ ഒന്നിനെ തൊട്ടു കളിച്ചാൽ അക്കളി തീക്കളിയാക്കും’  എന്ന ശൈലിയിൽ അവരുടെ ബന്ധുക്കളിൽ  ചിലർ പ്രതികരിക്കുന്നത് കേവലം ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുങ്ങുന്നത് എന്തുകൊണ്ടാണെന്നതാണിപ്പോൾ അതിശയം.  പോപ്പുലർ ഫ്രണ്ടിന്റെ ബന്ധുക്കളായ,  സോണിയാ കോൺഗ്രസ്സ്,  ഇടതുവലത് കമ്യൂണിസ്റ്റുകളും നാടൻ/കാടൻ നക്സലുകളും അടങ്ങിയ കമ്യൂണിസ്റ്റ് പരിവാർ,  ഇസ്ലാമിക വർഗീയകക്ഷിയായ മുസ്ലീം ലീഗ്,  ഒവൈസിയുടെ എഐഎംഐഎം,  തുടങ്ങിയവരാണ് ഭീകരവാദികളെ പ്രതിരോധിക്കാൻ വേണ്ടി അവിടെയുമിവിടെയുമൊക്കെ ചില ശബ്ദങ്ങൾ ഉയർത്തുവാൻ ശ്രമിക്കുന്നത്.    അതിനവരെ പൂർണ്ണമായും കുറ്റപ്പെടുത്താൻ കഴിയില്ല.  കാരണം, അവർ ‘ഉണ്ട ചോറിന് നന്ദി’  കാണിക്കുകയാണ്.    അവരുടെയൊക്കെ പൊതുശത്രുവായ  ഭാരത ഭരണ സംവിധാനത്തിനെതിരെയും ഹിന്ദു സമൂഹത്തിനെതിരെയും  കണ്ണിൽ ചോരയില്ലാത്ത കടന്നാക്രങ്ങളുമായി   മുന്നേറുകയായിരുന്നു  പോപ്പുലർ ഫ്രണ്ട്.  മാത്രമല്ല സോണിയാ-യച്ചൂരി-കുഞ്ഞാലിക്കുട്ടി-ഒവൈസി രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് വിദേശപണം ഒഴുകുന്നതിന്  വഴിയൊരുക്കിയതും പോപ്പുലർ ഫ്രണ്ടും അവരുടെ ഉപസ്ഥാപനങ്ങളുമായിരുന്നു.  ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ശക്തികളും ഐഎസ്സഐയ്യും ലഷ്കറേ തൊയ്ബയും ബംഗ്ളാദേശിലെ ഇസ്ലാമിക തീവ്രവാദികളും എല്ലാം അടങ്ങുന്ന വിധ്വംസക ശക്തികളുടെ അന്താരാഷ്ട്ര ശൃംഖലയുടെ ഭാരതത്തിനുള്ളിലെ ഏറ്റവും പ്രഹരശേഷിയുളള ഘടകം.   അവർ സംഭരിച്ച പണത്തിൽ നിന്നും അവരോടൊപ്പമുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടത്ര കൈമാറിയിട്ടുണ്ടായിരുന്നു.   നന്ദിപൂർവം അതൊക്കെ ഓർക്കുന്ന രാഹുലിനും എം.വി. ഗോവിന്ദനും ബ്രിന്ദാ കരാട്ടിനുമൊക്കെ  എങ്ങനെയെങ്കിലുമൊക്കെ പോപ്പുലർ ഫ്രണ്ടിനെ  പ്രതിരോധിച്ചേ തീരൂ.  പക്ഷേ, ജോസഫ് മാഷുടെ കൈവെട്ടിയതിന്റെയും അഭിമന്യൂവിനെ കൊന്നു കൊലവിളിച്ചതിന്റെയും കേരളത്തിൽ തന്നെ അവർ നടത്തിയ കൊലപാതക പരമ്പരകളുടെയുമൊക്കെ പശ്ചാത്തലത്തിൽ ആ ചെന്നായ്ക്കളെ ആട്ടിൻ തോലിടീക്കുന്നത് എളുപ്പമല്ലാതെ വന്നു.  അതോടെ പുതിയ ന്യായവുമായി വളഞ്ഞ വഴിയിലൂടെ പ്രതിരോധത്തിനെത്തിയിരിക്കയാണ് ഹിന്ദുവിരുദ്ധ-ദേശവിരുദ്ധ കൂട്ടായ്മ.  ആട്ടിൻ കൂട്ടത്തിനെ കടിച്ചുകീറാൻ വരുന്ന ചെന്നായ കൂട്ടത്തെ  വെടിവെച്ചിടുന്നതിനനുവദിക്കണമെങ്കിൽ ഓരോ ചെന്നായോടുമൊപ്പം ഓരോ ആട്ടിൻ കുട്ടിയേയും കൊല്ലണം പോലും!  കക്കാനോ കടന്നാക്രമിക്കാനോ കുടുബത്തിലേക്ക് കടന്നുകയറുന്നവനെ പിടിച്ചുകെട്ടുകയാണെങ്കിൽ അടുത്ത മരത്തിൽ കുടുംബനാഥനെയും പിടിച്ചുകെട്ടണം പോലും!

ഇന്ന്  ഇസ്ലാമിക ഭീകരവാദിൾക്കു വേണ്ടി സംഘത്തെ നിരോധിക്കാൻ ആവശ്യപ്പെടുന്നവർ ഇതിനു മുമ്പ് മൂന്നു തവണ അതിന് ശ്രമിച്ചു നോക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ മറന്നുവോ?  ഗാന്ധിവധത്തിനു ശേഷം 1948ലായിരുന്നു ആദ്യ നിരോധനം.  ഗാന്ധി ശിഷ്യനായിട്ടായിരുന്നു  അദ്ദേഹത്തിന്റെ ഘാതകൻ, ഗോഡ്സെ, പൊതുജീവിതം ആരംഭിച്ചത്.   അതിനു ശേഷം സ്വയം സേവകനായി.  സംഘശൈലിയിൽ  തൃപ്തിവരാതെ ഹിന്ദുമഹാഭയിൽ ചേർന്നു.   അവിടെയും  താൻ വിചാരിച്ചതുപോലെ, പാർശ്വവത്കരിക്കപ്പെട്ട ഹിന്ദുവിനുവേണ്ടിയുള്ള,  തീവ്ര പ്രതികരണരീതി കാണാതെ അയാൾ നിരാശനായി.   വിഭജനകാലത്തെ ഹൈന്ദവ സമൂഹത്തിന്റെ ദുരിതങ്ങൾക്ക് കാരണക്കാരനെന്നു കരുതി, കൂട്ടുകാരും ചേർന്ന് ഗാന്ധിജിയെ ഗോഡ്സെ, ദില്ലിയിലെ  ഒരു കോളനിയിലെ പ്രാർത്ഥനാ സഭയ്ക്കിടെ കൂകിവിളിച്ച വിവരം അറിഞ്ഞ  വീരസവർക്കർ  അയാളെ ശക്തമായി  കുറ്റപ്പെടുത്തി;   ശകാരിച്ചു.  ആ പശ്ചാത്തലത്തിലാണ്  കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ടവരും അല്ലാത്തവരുമായ മറ്റുള്ളവരുടെ സഹായത്തോടെ ഗോഡ്സെ, മഹാത്മജിയെ ക്രൂരമായി വധിക്കുന്നത്.  ആ  ദുരനുഭവം ജവഹർലാൽ നെഹ്രുവിന്റെ  രാഷ്ട്രീയ താത്പര്യങ്ങൾക്ക്  ഏറ്റവും കൂടുതൽ പ്രയോജനപ്രദമായി മാറി.   അതിൽ   നിന്നുള്ള നേട്ടം പരമാവധിയാക്കുവാൻ വേണ്ടി നെഹ്രു സർക്കാർ സംഘത്തെ നിരോധിച്ചു.  പക്ഷേ കേസ് കോടതിയിൽ ചെന്നപ്പോൾ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടു;  സംഘത്തിന് അതിൽ യാതൊരു ബന്ധവുമില്ലെന്ന് കോടതി വിധിക്കുകയും ചെയ്തു.   നെഹ്രുവിന്റെ  സ്വാർത്ഥ ലക്ഷ്യത്തിനുവേണ്ടി   സർക്കാർ ഏർപ്പെടുത്തിയ സംഘനിരോധനം റദ്ദാക്കേണ്ടിയും വന്നു.   തൊട്ടുപിന്നാലെ, 1949ൽ, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്,  രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ സ്വയം സേവകരോട് തങ്ങളോട് കൂടെ ചേരുവാൻ ക്ഷണിച്ചുകൊണ്ടുള്ള പ്രമേയം പോലും പാസ്സാക്കി.  അതായിരുന്നു ഒന്നാം നിരോധനത്തിന്റെ ചരിത്രം.  രണ്ടാമത്തേത് ഇന്ദിരയുടെ ഫാസിസ്റ്റ് സർക്കാർ അടിയന്തിരാവസ്ഥയുടെ മറവിൽ ചെയ്തതാണ്.  അടിയന്തരാവസ്ഥയോട് ധീരോദത്തമായി പോരാടി സംഘം ഭാരതത്തിന്റെ ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവന്നു; അതോടൊപ്പം സംഘത്തിന്റെ  പ്രവർത്തന സ്വാതന്ത്ര്യവും വീണ്ടെടുത്തു.  മൂന്നാമത്തെ നിരോധനം മര്യാദാപുരുഷോത്തമനായ രാമന്റെ ജന്മസ്ഥാനം, അയോദ്ധ്യ   വീണ്ടെടുക്കുവാൻ നടത്തിയ ധർമ്മസമരത്തെ തച്ചുടയ്ക്കുവാൻ കോൺഗ്രസ്സ് സർക്കാർ സ്വീകരിച്ച കുതന്ത്രമായിരുന്നു.  ട്രിബുണലിനു മുമ്പിൽ നിയമപോരാട്ടം നടത്തി സംഘം   ആ നിരോധനത്തെയും  അതിജീവിച്ചു.   നിയമ സംവിധാനത്തിലൂടെ ഉപരോധങ്ങളെ അതിജീവിച്ചതിനുമപ്പുറമാണ്  ജനങ്ങളുടെ കോടതിയിൽ ജനാധിപത്യരീതിയിൽ അഗ്നി ശുദ്ധി തെളിയിച്ച് ഹിന്ദുപരിവാറിലെ രാഷ്ട്രീയ സന്ദേശവാഹകർ പഞ്ചായത്തംഗങ്ങൾ മുതൽ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും വരെയായി ഭാരതീയ ജനാധിപത്യ രാഷ്ട്രീയധാരയുടെ ചാലകശക്തികളായി മാറിക്കഴിഞ്ഞത്.

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവർഗീയതയെ ന്യായീകരിക്കുന്നവർ ഉയർത്തുന്ന നേരും നെറിയും കെട്ട മറ്റൊരു   വിചിത്ര വാദമാണ്   ഹിന്ദുപരിവാർ ആശയങ്ങളെ പ്രതിരോധിക്കാനാണ് അവർ സംഘടിച്ചിരിക്കുന്നതെന്നത്.  ഇസ്ലാമിക അധിനിവേശകാലത്ത് ആരംഭിച്ച് ഖിലാഫത്തിലൂടെ കടന്നുവന്ന, മലബാർ ലഹളയിലും കശ്മീർ പണ്ഡിത് വംശഹത്യയിലും ഗോദ്രയിലും മാറാടും പ്രകടമായ ആ ഉന്മൂലനത്തിന്റെ രീതിശാസ്ത്രത്തിന് നേരെ ഹിന്ദു പ്രതിരോധം ഉയർത്തിയതാണോ പോപ്പുലർ ഫ്രണ്ടുണ്ടാകാൻ കാരണം?   അങ്ങനെ സ്ഥാപിക്കണമെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു പ്രമുഖ വ്യക്തി നടത്തിയ നിരീക്ഷണങ്ങൾ കൂടി ഒന്ന് വിശകലനം ചെയ്തിട്ടുവവേണം:  “പുതിയ വാദങ്ങൾ: പോലീസിനെതിരെയാണ് കള്ളൻ ഉണ്ടായത്; പട്ടാളത്തിനെതിരെയാണ് ശത്രുസൈന്യം ഉണ്ടായത്; സത്യത്തിനെതിരെയാണ് അസത്യം ഉണ്ടായത്; നിയമ സംവിധാനത്തിനെതിരെയാണ് കുറ്റ കൃത്യങ്ങൾ ഉണ്ടായത്;

വെളിച്ചത്തിനെതിരെയാണ് ഇരുട്ട് ഉണ്ടായത്; വാസനയ്ക്കെതിരെയാണ് നാറ്റം ഉണ്ടായത്; അതിനാൽ രണ്ടാമത്തേതിനെ ഇല്ലാതാക്കാൻ ഒന്നാമത്തേതിനെ കൂടി ഇല്ലാതാക്കണം”

ShareTweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies