Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കേസരി പ്രചാരമാസത്തിന് സമാരംഭം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
11 November 2022

കോഴിക്കോട്: കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും കോഴിക്കോട് കേസരിഭവനില്‍ നടന്നു. പ്രബുദ്ധകേരളം മാസിക മുഖ്യപത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആഗോളഗ്രാമത്തിലെ മാതൃഭാഷകള്‍’ എന്ന വിഷയത്തില്‍ ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ജില്ലാ ജഡ്ജി പി.എന്‍. ശാന്തകുമാരി കേസരി വാരികയുടെ ആദ്യ രസീത് സ്വാമി നന്ദാത്മജാനന്ദയില്‍ നിന്നും ഏറ്റുവാങ്ങി. കര്‍ണാടക സംഗീതജ്ഞ സുധ രഞ്ജിത്ത്, ദ്യുതി നൃത്തവിദ്യാലയം ഡയറക്ടര്‍ ഗായത്രി മധുസൂദനന്‍ എന്നിവരും രസീത് സ്വീകരിച്ചു. കേസരിയുടെ 71-മത് വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ 71 പ്രമുഖര്‍ പരിപാടിയില്‍ കേസരി വരിക്കാരായി ചേര്‍ന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, തപസ്യ കലാസാഹിത്യവേദി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ഡോ. റഷീദ് പാനൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

സ്വത്വ സംരക്ഷണത്തിന് മാതൃഭാഷയെ മുറുകെപ്പിടിക്കണം -സ്വാമി നന്ദാത്മജാനന്ദ

ADVERTISEMENT

സ്വത്വ സംരക്ഷണത്തിന് മാതൃഭാഷയെ മുറുകെപ്പിടിക്കണമെന്ന് പ്രബുദ്ധകേരളം മാസികയുടെ മുഖ്യപത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയെ ഇല്ലാതാക്കിയാല്‍ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയും. ഇക്കാര്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലായിടത്തും ഇതിനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഭാരതത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മാതൃഭാഷയുമായുള്ള ജനങ്ങളുടെ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമാണതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളീകരണം ഒരു മിഥ്യയാണ്. വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് പോയവര്‍ക്ക് മാത്രമേ ഏകത്വത്തെ സാക്ഷാത്കരിക്കാന്‍ സാധിക്കുകയുള്ളൂ. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവുമെല്ലാം ഇക്കാര്യം ലോകത്തിന് ബോധ്യപ്പെടുത്തിയവരാണ്. മറ്റു ഭാഷകളില്‍ നിന്ന് പലതും നേടുന്നതോടൊപ്പം നമ്മുടെ തനിമയും സംസ്‌കാരവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷാ അധിനിവേശങ്ങളെ താങ്ങാന്‍ മലയാളത്തിന് കരുത്തുണ്ട് –ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍


ഏത് ഭാഷയില്‍ നിന്നുമുള്ള അധിനിവേശങ്ങളെയും താങ്ങാനുള്ള കരുത്ത് മലയാള ഭാഷയ്ക്കുണ്ടെന്ന് ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേസരി പ്രചാരമാസ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ‘ആഗോളഗ്രാമത്തിലെ മാതൃഭാഷകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ സൂചിപ്പിക്കുന്നത് അതിജീവനത്തിന്റെ ചരിത്രമാണ്. ആഗോള ഗ്രാമമെന്ന ധൂസര സങ്കല്പം യാഥാര്‍ത്ഥ്യമായാലും തലയുയര്‍ത്തി നില്‍ക്കാന്‍ മലയാളത്തിനാകും. ഏകലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയും ലോകരാജ്യങ്ങള്‍ ഒക്കെ ഒറ്റയ്ക്ക് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യത്തെ ഹൃദയത്തോട് ചേര്‍ക്കണം -ഡോ.റഷീദ് പാനൂര്‍


മലയാള ഭാഷ പോഷിപ്പിക്കപ്പെടണമെങ്കില്‍ മലയാളത്തിലെ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഹൃദയത്തോട് ചേര്‍ത്തുവെക്കണമെന്ന് ഭാഷാ വിദഗ്ദ്ധനും അദ്ധ്യാപകനുമായ ഡോ. റഷീദ് പാനൂര്‍ അഭിപ്രായപ്പെട്ടു. കേസരി പ്രചാരമാസ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബുദ്ധിപരമായ സത്യസന്ധതയില്ലാത്തവരായി മലയാളത്തിലെ സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരും മാറിയിരിക്കുന്നു. സത്യം കാണാന്‍ കഴിയാത്ത രീതിയിലേക്ക് കേരളത്തില്‍ തമോവല്‍ക്കരണം സംഭവിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷസ്വാംശീകരിക്കുന്നതോടൊപ്പം ഇംഗ്ലീഷ് സംസ്‌കാരത്തെ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ വൈവിധ്യതയെ അംഗീകരിക്കണം-ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍


ഭാഷയുടെ വൈവിധ്യത്തെ അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആഗോളീകരണം എത്രകണ്ട് പുരോഗതിയിലേക്ക് പോയാലും നമ്മുടെ തനതായ ഭാഷാക്രമത്തെ കാത്തുസൂക്ഷിക്കണം. നമ്മുടെ എഴുത്തുകാരെക്കുറിച്ചും കൃതികളെ കുറിച്ചും നമുക്ക് അഭിമാനമുണ്ടാകണം. ഭാരതത്തിലെ എല്ലാ ദര്‍ശനങ്ങളെയും സ്വാംശീകരിക്കാന്‍ കരുത്തു കാണിച്ച ഭാഷയാണ് മലയാളം. സാഹിത്യരൂപങ്ങളുടെ വൈവിധ്യങ്ങളെയെല്ലാം സ്വീകരിക്കാന്‍ മലയാളത്തിന് കരുത്തുണ്ട്. ആഗോളീകരണത്തിന്റെ ഭാഗമായി ഭാഷാ വൈവിധ്യങ്ങളെ എതിര്‍ക്കുന്ന സമീപനം പലഭാഗത്തും രൂപപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies