Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആചാര വൈവിദ്ധ്യം കരുത്ത് (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? -2)

ഡോ.പി.എസ് മഹേന്ദ്രകുമാർഡോ.പി.എസ് മഹേന്ദ്രകുമാർ
11 November 2022

അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്ലില്‍ കുറ്റകൃത്യങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ ഇനിയുമുണ്ട്. ‘ബുദ്ധി വളര്‍ച്ച ഇല്ലാത്തതും പ്രായപൂര്‍ത്തി ആകാത്തതുമായ ഒരാള്‍ക്ക് ദിവ്യശക്തിയുണ്ടെന്ന ധാരണ ജനിപ്പിച്ച് സ്വാര്‍ത്ഥ ലാഭത്തിന് പ്രയോജനപ്പെടുത്തുന്നതു കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പതിമൂന്നാമതായി ഇടംപിടിച്ചിട്ടുണ്ട്’.

Google NewsAdd Kesari Weekly as a preferred source on Google

സമൂഹ മനസ്സാക്ഷിക്ക് നിരക്കാത്ത ഇത്തരം കാര്യങ്ങളെപ്പറ്റി എന്ത് അഭിപ്രായം പറയാനാണ്.

14) ‘ജോത്സ്യ പ്രവചനങ്ങള്‍ വഴി ജനങ്ങളെ വഞ്ചിക്കുന്നതും അതിന്റെ മന്ത്രങ്ങള്‍ വഴി ചൂഷണം ചെയ്യുന്നതും’

ADVERTISEMENT

– വളരെ വിശാലമായ ചര്‍ച്ച വേണ്ടുന്ന ഒരു വകുപ്പ് ആണിത്.

‘ലക്ഷം ചത്വാരി വേദാഖ്യോ’ എന്ന് പറയാറുണ്ട്.
നാലു വേദങ്ങളും കൂട്ടിയാല്‍ ഒരു ലക്ഷം ശ്ലോകത്തിന്റെ വലിപ്പം ഉണ്ടാവും. എന്നാല്‍
‘ചതുര്‍ലക്ഷം തു ജ്യോതിഷം’ – ജ്യോതി:ശാസ്ത്രത്തിന് നാല് ലക്ഷം ശ്ലോകങ്ങളുടെ വലിപ്പമുണ്ട്.

അത്രയും ബൃഹത്തായ ഒരു ശാസ്ത്ര ശാഖയെ കേവലം ആറുമാസത്തെ ഈവനിംഗ് കോഴ്‌സ് വഴിയോ, റിട്ടയര്‍ ചെയ്ത ശേഷം സമയം പോകാന്‍ വേണ്ടി പോയി പഠിക്കുകയോ ഒക്കെ ചെയ്ത ചിലര്‍ അത് സമൂഹത്തിലേക്ക് പ്രയോഗിച്ച് സ്വയം വരുത്തി വയ്ക്കുന്ന അബദ്ധങ്ങളും അപചയങ്ങളും ധാരാളമാണ്. അതൊക്കെ ആ വ്യക്തിയുടെ മേല്‍ ആരോപിക്കപ്പെടാതെ, അതിനെ നേരെ എടുത്ത് ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ശിരസ്സിലേക്ക് ചൂടിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ പൊതുവേ കാണുന്ന ഒരു സമ്പ്രദായമാണ്. യോഗ്യമായ വിധത്തിലുള്ള അക്കാദമിക് പരിജ്ഞാനം ഇല്ലാതെ ജ്യോതിഷം കൈകാര്യം ചെയ്യുകയും, അത് സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും, ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് ധര്‍മ്മത്തിന് ഹാനി വരുത്തുകയും ചെയ്യുന്ന പല വ്യാജന്മാരും ഈ മേഖലയിലുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം എന്നുതന്നെയാണ് ജനങ്ങള്‍ക്കിടയില്‍ പൊതുവേയുള്ള അഭിപ്രായം.

15) ‘ശാസ്ത്രീയ ചികിത്സ നിഷേധിച്ച് പ്രാര്‍ത്ഥനാരോഗ ചികിത്സ നടത്തുന്നതും രോഗികള്‍ക്ക് അപകടം വരുത്തുന്നതും അതിന്റെ പേരില്‍ നേര്‍ച്ച കാഴ്ചകള്‍ വാങ്ങുന്നതും’

– ഈ വിഷയത്തില്‍ സനാതന ധര്‍മ്മം അഭിപ്രായം പറയേണ്ടതില്ല. കാരണം ഇതൊരു പ്രത്യേക മത വിഭാഗത്തിലെ ഒന്ന് – രണ്ട് സഭകളുടെ സമ്പ്രദായം ആയതുകൊണ്ട് ആ വിഷയത്തില്‍ അവര്‍ സര്‍ക്കാരുമായി സംവദിക്കുന്നതാണ് ഉചിതം.

16) ‘ദിവ്യതയുടെ മറവില്‍ മയക്കുമരുന്നും, ആയുധങ്ങളും സംഭരിക്കുന്നതും പ്രയോഗിക്കുന്നതും’

– ആരാധനാലയങ്ങളുടെ മറവില്‍ ആയുധം ശേഖരിക്കുക, ലഹരി വില്‍പ്പന എന്നതൊക്കെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വളരെയധികം വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള വിഷയങ്ങളാണ്.

ഒരു കാര്യം ഉറപ്പ് – ഹിന്ദുവിന്റെ ആരാധനാലയത്തില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടുക പേനാ കത്തി വലിപ്പത്തിലുള്ള എന്തെങ്കിലും ആയിരിക്കും. അഥവാ കിട്ടിയാല്‍ തന്നെ അത് മൂര്‍ച്ചയുള്ള വസ്തു ആകാനും സാധ്യത കുറവാണ്.

ആയുധധാരികളായി ധ്യാനരൂപങ്ങളില്‍ കാണപ്പെടുന്ന ദേവതമാരുടെ ബിംബം പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ അക്കൂട്ടത്തില്‍ തന്നെ ശംഖ്, ചക്രം, താമര, ഗദ, കയറ്, തോട്ടി, മഴു, മാന്‍, നാന്ദകം, പരിച ഇത്യാദിയായ ആയുധങ്ങള്‍ കൊത്തിവയ്ക്കാറാണ് പതിവ്.

ഭക്തര്‍ ചിലവേള നേര്‍ച്ചയായി ഇത്തരം ആയുധങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അത് മൂര്‍ച്ച ഇല്ലാത്തതുമായിരിക്കും.

ദേവതയിലേക്ക് സമര്‍പ്പിക്കപ്പെടുന്ന ഇത്തരം ആയുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അത് മൂര്‍ച്ചയില്ലാത്തതായിരിക്കണം, നിരുപദ്രവകാരിയായ ലോഹങ്ങള്‍ ഉപയോഗിച്ചേ നിര്‍മിക്കാവൂ എന്നുള്ള തരത്തിലൊക്കെ ആചാര്യന്മാര്‍ നിഷ്‌കര്‍ഷിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍ മറ്റു പല ആരാധനാലയങ്ങളിലും അതല്ല അവസ്ഥ. ബോംബും വടിവാളും RDX ഉം അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ എന്തായാലും ഹിന്ദുവിന്റെ ആരാധനാലയത്തില്‍ നിന്നും പിടിച്ചെടുത്തിട്ടില്ല എന്നത് മാത്രം ഓര്‍മിപ്പിക്കുന്നു.

17) ‘മതത്തിന്റെ പേരുകള്‍ ദുരുപയോഗപ്പെടുത്തി രൂപം കൊടുത്ത അന്ധവിശ്വാസങ്ങളുടെ മറവില്‍ വിദേശ പണം വാങ്ങുന്നതും വിദേശികളെ അനധികൃതമായി താമസിപ്പിക്കുന്നതും’

– വ്യക്തമായ രേഖകളില്ലാതെ വിദേശത്തു നിന്നും ഫണ്ട് വരുന്ന സ്ഥാപനങ്ങളെയും, കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ഓരോ സ്ഥലങ്ങളിലും വിദേശികളെ താമസിപ്പിക്കപ്പെടുന്നുണ്ട് എങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് അഭിപ്രായം. എന്നാല്‍ സനാതനധര്‍മ്മത്തിന്റെ വൈശിഷ്ട്യം മനസ്സിലാക്കി സര്‍വ്വവും വിട്ടെറിഞ്ഞ് ഭാരതാംബയെ സേവിക്കണം എന്ന ത്വരയോടുകൂടി ഇവിടെയെത്തി, ഏതെങ്കിലും ഒരു ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞുകൂടുന്ന വിദേശത്തുനിന്ന് വരുന്ന സനാതന ധര്‍മ്മികളെ ലക്ഷ്യം വയ്ക്കാനായി ഈ വകുപ്പ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമോ എന്ന ചിന്ത തോന്നിയാല്‍ ആ ആശങ്ക അസ്ഥാനത്തല്ല.

18) ‘മരിച്ചുപോയ പുരോഹിതരുടെ കുഴിമാടങ്ങളും ഖബറുകളും വിശ്വാസത്തിന്റെ പേരില്‍ സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കുന്നതും അന്ധവിശ്വാസത്തിന്റെ മറവില്‍ ബലം പ്രയോഗിച്ചും പ്രേരിപ്പിച്ചും സ്വന്തം വിശ്വാസത്തിനൊപ്പം നടത്തുന്നതും’

– ഇപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ പരിധിയില്‍ പെടാത്തതുകൊണ്ട് അതിന്മേല്‍ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല. അത് ചെയ്യുന്ന മതക്കാരോട് വിശദീകരണം തേടേണ്ടതുണ്ട്.

19) ‘വിശ്വാസത്തിന്റെ മറവില്‍ നടത്തപ്പെടുന്ന സ്ത്രീ പീഡനങ്ങള്‍’

– എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു സ്ത്രീ നല്‍കുന്ന പരാതി യഥാര്‍ത്ഥമാണ് എങ്കില്‍ അതിന്മേല്‍ നിയമ നടപടി സ്വീകരിക്കുന്നതിന് സനാതന ധര്‍മ്മത്തിന് പരാതിയില്ല. പൊതുജനങ്ങള്‍ക്കും അത് തന്നെയാണ് അഭിപ്രായം.
ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങളുടെ വിവരണം ഇപ്രകാരമാണ്.

‘കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസ പ്രവൃത്തികളും അനാചാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് അന്ധവിശ്വാസ പ്രവൃത്തികളും അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും വര്‍ദ്ധിച്ചുവരികയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു സാമൂഹിക വിപത്തായി വളരുമ്പോള്‍ അതു ഉയര്‍ത്തുന്ന ചൂഷണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ ബില്ല്’.

ബില്ല് തുടങ്ങുന്നത് ഇങ്ങനെയാണ്. ‘അന്ധവിശ്വാസ അനാചാരങ്ങള്‍ കേരള സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല്.’

ബില്ലിന്റെ പീഠികയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

‘ഇന്ത്യന്‍ ഭരണഘടന 51 എ (ബി) പ്രകാരം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും (to cherish and follow the noble ideals which inspired our national struggle for freedom ) 51 എ (എച്ച്) അനുസരിച്ച് ശാസ്ത്ര മനോഭാവം, അന്വേഷണ ത്വര, പരിഷ്‌കരണക്ഷമത എന്നിവ വളര്‍ത്താനുള്ള അവകാശങ്ങളും മൗലിക കടമയാണ്.

(to develop the scientific temper, humanism and the spirit of inquiry and reform; )

അന്ധവിശ്വാസ അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും നിരന്തരമായ മതസ്പര്‍ദ്ധകള്‍ക്ക് കാരണമായിത്തീരുന്നു. അതുകൊണ്ടു തന്നെ മതേതര മാനവിക സംസ്‌കാരം വികസിപ്പിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്.

‘സയന്റിഫിക്ക് ടെമ്പര്‍’ എന്ന ഭരണഘടനാ പ്രയോഗം, ഏതൊക്കെ തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല.
The term scientific temper is broadly defined as “a modest open-minded temper- a temper ever ready to welcome new light, new knowledge, new experiments, even when their results are unfavourable to preconceived opinions and long-cherished theories.”
It is a way of life (defined in this context as an individual and social process of thinking and acting) which uses the scientific method and which may, consequently, include questioning, observing physical reality, testing, hypothesizing, analyzing, and communicating (not necessarily in that order). Discussion, argument and analysis are vital parts of scientific temper. It aims to inculcate the values of scientific thinking, appreciate scientific development, and drive away superstition religious bigotry, and all forms of pseudo-science.

സ്യൂഡോ സയന്‍സ് – ഈ പദവും വിശദമായ ചര്‍ച്ചയ്ക്ക് വയ്‌ക്കേണ്ട ഒന്നാണ്. ഏതൊക്കെയാണ് ശാസ്ത്രം ഏതൊക്കെയാണ് കല എന്നതില്‍ പോലും പതിറ്റാണ്ടുകള്‍ ചര്‍ച്ച ചെയ്തിട്ടും തീരുമാനമായിട്ടില്ല എന്നതോര്‍ക്കണം.

ധനതത്വശാസ്ത്രം(Economics), പൊളിറ്റിക്കല്‍ സയന്‍സ്, ഭൂമിശാസ്ത്രം (Geography), മന:ശാസ്ത്രം (Phsychology) എന്നിവയൊക്കെ ബാച്ചിലര്‍ ഓഫ് ആര്‍ട്ട്‌സിലാണ് (BA) പഠിപ്പിക്കുന്നത് എന്നതു കൂടി ഓര്‍ത്ത് പോകുന്നു.

‘ആര്‍ട്ടിക്കിള്‍ 25 (1) പ്രകാരം പൊതുക്രമസമാധാനം പൊതു ധാര്‍മികത പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ട് മാത്രമേ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താന്‍ പാടുള്ളൂ. ഈ തത്വം പ്രായോഗികവത്ക്കരിക്കണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ഒരു നിയമനിര്‍മാണം അനിവാര്യമായിരിക്കുന്നു’ എന്നും ബില്ലില്‍ പറയുന്നുണ്ട്.

പാരീസില്‍ കടകട കാരന്‍ ബോംബ് പൊട്ടിച്ചാലും അന്വേഷണം വന്നു നില്‍ക്കുന്ന ഈ കൊച്ചു കേരളത്തിലിരുന്ന് കൊണ്ടാണ് ഈ ബില്ലിലെ പൊതുക്രമസമാധാനത്തെ പറ്റി സര്‍ക്കാര്‍ വാതോരാതെ പറയാന്‍ ശ്രമിക്കുന്നത് എന്നത് പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്.

‘ഡ്രഗ്സ്സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ട്ടൈസ്‌മെന്റ്) ആക്ട്- 1954, നിലവില്‍ ഉണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ദിവ്യശക്തി പ്രാര്‍ത്ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യ നക്ഷത്ര കല്ലുകള്‍, ജോത്സ്യം, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങളും പ്രയോഗ പ്രവര്‍ത്തനങ്ങളും ആള്‍ദൈവ പ്രതിഭാസങ്ങളും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. തന്മൂലം നിര്‍ദ്ദോഷികളായ വിശ്വാസികളുടെ ധനവും മാനവും നശിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ അനാവൃതമായിരിക്കുന്നു. ഒരു പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അപമാനകരമാണ് ഈ സ്ഥിതിവിശേഷം. നിരക്ഷര – സാക്ഷര വ്യത്യാസമില്ലാതെ ജനങ്ങള്‍ ഈ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ സാമൂഹിക ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഒരു നിയമം അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാല്‍’ എന്ന് പറഞ്ഞു കൊണ്ടാണ് നിയമത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ സാമാന്യജനത്തിന് ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. 1954 ലേ നിലവില്‍ വന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് അന്വേഷണമാണ് ചെയ്തിട്ടുള്ളത്? മാന്ത്രിക ഏലസ്സുകളെ പറ്റിയും രോഗശാന്തി ശുശ്രൂഷകളെ പറ്റിയുമുള്ള പരസ്യങ്ങള്‍ നാടൊട്ടുക്ക് തലങ്ങും വിലങ്ങും പത്രമാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും പതിറ്റാണ്ടുകളായി സഞ്ചരിച്ചിട്ടും, എത്രയോ വിശ്വാസികളുടെ ധനത്തെ ചൂഷണം ചെയ്ത് അനവധിപ്പേര്‍ കോടീശ്വരന്മാരായി മാറിയിട്ടും, അതിനെതിരെ എന്ത് നടപടിയാണ് ഇത്രയും പതിറ്റാണ്ടുകള്‍ ഭരിച്ച ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്?

പരിശുദ്ധനവോത്ഥാനം പറയുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ കയ്യില്‍ ഏലസ്സണിഞ്ഞ് നടക്കുന്ന കാഴ്ച നാം കണ്ടതാണ്.പിന്നെ എങ്ങനെ അവര്‍ക്ക് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും?

അവനവന്റെ ആവശ്യം വരുന്ന സമയത്ത് വിശ്വാസി ആവുക, അതുകഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇതൊക്കെ അന്ധവിശ്വാസമാണ് / തട്ടിപ്പാണ് എന്ന് പറഞ്ഞു നടക്കുക എന്നിങ്ങനെയുള്ള ഒരു പതിവ് മലയാളികള്‍ക്കിടയില്‍ പൊതുവേ കാണുന്നുണ്ട്.1954 മുതല്‍ നിലവില്‍ ഉണ്ടായിരുന്ന നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കുവാനും കഴിവില്ലാത്ത സര്‍ക്കാരാണ് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം പുതിയ നിയമവുമായി വരുന്നത് എന്നത് അത്യന്തം പരിഹാസ്യകരം തന്നെ.

കോടതി വിധിയേയും ദേവസ്വം ബോര്‍ഡ് പോലുള്ള സംവിധാനങ്ങളെയും മറയാക്കിക്കൊണ്ട് ഹൈന്ദവ ധര്‍മ്മത്തിന്മേല്‍ അവിഹിതമായ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രം മെനയുകയാണ് ധര്‍മ്മത്തെ മാനിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും.
ആചരണങ്ങള്‍ മാറ്റത്തിന് വിധേയമാണ്, ആകേണ്ടതാണ് എന്നൊക്കെ ആചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട് എങ്കിലും എല്ലാം മാറ്റി മറിക്കാന്‍ സാധിക്കില്ല എന്നുകൂടിയുണ്ട്.

ഒരു പ്രത്യേക ദേശത്ത്, ഒരു പ്രത്യേക സ്ഥലത്ത്, ഒരു പ്രത്യേക സമുദായത്തിന്റെ ഇടയില്‍ പുലര്‍ത്തി വരുന്ന ആചാരങ്ങള്‍ക്ക് – അതിനു പിന്നില്‍ ചില വിശ്വാസപ്രമാണങ്ങളോ ഐതിഹ്യങ്ങളോ ഉണ്ടാവും. അവിടെ നിലനില്‍ക്കുന്ന പരിശുദ്ധി, നമ്മുടെ കണ്ണിന് ഗോചരമല്ലാത്ത ശക്തി വിശേഷങ്ങള്‍ ഇതിനെയൊന്നും മാനിക്കാതെ മാറ്റം വരുത്തണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് മാത്രമല്ല അതില്‍ അവകാശമില്ലാത്തവര്‍ വിഷയത്തിലേക്ക് കൈകടത്തുന്നത് കൊണ്ട് പലപ്പോഴും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നതില്‍ കവിഞ്ഞ് സമൂഹത്തിന് യാതൊരു ഗുണവും ഉണ്ടാകുന്നില്ല.
ആചരണങ്ങള്‍ ആവശ്യമെങ്കില്‍ കാലാനുസൃതമായി മാറ്റപ്പെടേണ്ടതിന് ഹിന്ദു എതിരല്ല. എന്നാല്‍ ആരാണിത് മാറ്റേണ്ടതും പറയേണ്ടതും?

മതേതര കോടതിയോ മതേതര സര്‍ക്കാരോ അതില്‍ യാതൊരു പങ്കും അവകാശപ്പെടേണ്ടതില്ല.

ഋഷീശ്വരന്മാര്‍ ഗ്രന്ഥരൂപേണയും, ഗുരു കാരണവന്മാര്‍ ഉപദേശ രൂപേണയും പറഞ്ഞുവെച്ചതായ കാര്യങ്ങളെയാണ് ആചാര അനുഷ്ഠാനങ്ങളായി ഹിന്ദു അനുവര്‍ത്തിച്ചു പോരുന്നത്.

വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഹിന്ദുധര്‍മ്മം. ഇതുതന്നെയാണ് നമ്മെ നാമാക്കുന്നതും. നാനാത്വത്തിലുള്ള ഏകത്വം എന്ന് പറയാറില്ലേ – അത് തന്നെയാണ് നമ്മുടെ ധര്‍മ്മത്തിന്റെ സവിശേഷത.

ഒറ്റത്തടിയുള്ള വൃക്ഷം എത്ര പടര്‍ന്നാലും അതിനെ എളുപ്പം വെട്ടി നശിപ്പിക്കാം. അതുകൊണ്ടാണ് പലപ്പോഴും പല സെമറ്റിക്ക് മതങ്ങളും ഒരു സുപ്രഭാതത്തില്‍ ശോഷിച്ചത് / ഇല്ലാതായത്. വടവൃക്ഷം പോലെ അനേകകാണ്ഡങ്ങളോടു കൂടി നിലനില്‍ക്കുന്ന ഈ ഹൈന്ദവധര്‍മ്മ വ്യവസ്ഥയെ അങ്ങനെ എളുപ്പം നശിപ്പിക്കാന്‍ സാധ്യമല്ല.

അതിനായി പരിശ്രമിച്ചവര്‍ പരാജയപ്പെട്ടതിന്റെ കാരണവും ഇതാണ്. എന്നാല്‍ ഈ കാലഘട്ടത്തില്‍ നമ്മുടെ വൈവിധ്യങ്ങളെ നിലനിര്‍ത്താതെ ഏകത്വത്തിലേക്ക് കൊണ്ടുവരികയും അങ്ങനെ ഒറ്റത്തടിയായി മാറുന്ന വൃക്ഷത്തെ എളുപ്പം മുറിക്കാം എന്നുമുള്ള ഗൂഢാലോചനയുടെ ചില അലയൊലികളാണ് പലപ്പോഴും ഹൈന്ദവധര്‍മ്മത്തിലെ വ്യാപിക്കപ്പെട്ടു കിടക്കുന്ന വിവിധ ആചാരങ്ങളെ നശിപ്പിച്ച് ഒരു പദ്ധതിയിലേക്ക് ഇതിനെ കൂട്ടിച്ചേര്‍ക്കാനുമുള്ള ശ്രമം. അപ്രകാരം ചെയ്യുന്നത് വഴി നാം തന്നെ നമ്മുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയാണ്. അതുകൊണ്ട് വൈവിധ്യങ്ങള്‍ നിലനിന്നേ മതിയാകൂ. എന്നാല്‍ അങ്ങനെയുള്ളപ്പോഴും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏകത്വത്തെ അറിയാന്‍ ശ്രമിക്കുകയും അത് പരിപോഷിപ്പിക്കാന്‍ വേണ്ട പരിശ്രമം നടത്തുകയും വേണം താനും.

(തുടരും)

Tags: ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ?
Share13TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies