കേസരി പ്രചാര പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളിലൂടെ…..
കേസരി പ്രചാരണാര്‍ത്ഥം ഇരിട്ടി ഖണ്ഡിന്റെ കേസരി സദസ്സ് ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ വെച്ച് നടന്നു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും കേസരി വരിക്കാരായി ചേര്‍ന്നുകൊണ്ട് പ്രചാരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി.
പാനൂര്‍ ഉപഖണ്ഡില്‍ നടന്ന കേസരി സദസ്സ് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ചക്കരക്കല്ല് ഖണ്ഡില്‍ നടന്ന കേസരി സദസ്സില്‍ വിഭാഗ് പ്രചാര്‍പ്രമുഖ് കെ.സി. ഷൈജു സംസാരിച്ചു.
കേസരി പ്രചരണാര്‍ത്ഥം ചെട്ടികുളങ്ങര പഞ്ചായത്തില്‍ നടന്ന കേസരി സദസ്സില്‍ ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ജി.വിനു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.വി. മനോജ് അധ്യക്ഷത വഹിച്ചു. സേവാഭാരതി പഞ്ചായത്ത് അധ്യക്ഷന്‍ രവി വലിയവീട്ടില്‍, അഡ്വ.ആര്‍. മനോജ്, സുനിത വേണു, ഹരിദാസ് കരിപ്പുഴ തുടങ്ങിയവര്‍ രസീത് ഏറ്റുവാങ്ങി.
കോട്ടയം പാമ്പാടി ഖണ്ഡ് കൂരോപ്പട മണ്ഡലത്തില്‍ നടന്ന കേസരി സദസ്സില്‍ ആര്‍എസ്എസ് പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.ആര്‍.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.
നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയില്‍ നിന്നും കേസരി വരിസംഖ്യ ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ഇ.ടി.കെ. രമീഷ് ഏറ്റുവാങ്ങി. പെരിങ്ങളം മണ്ഡല്‍ കാര്യവാഹക് പി.രാജീവന്‍, താഴെ പൂക്കോം ശാഖാ മുഖ്യശിക്ഷക് എ.കെ. വിജേഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന അഹല്യ ശങ്കറില്‍നിന്നും ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി.
വടക്കഞ്ചേരി ഖണ്ഡിലെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വ്വജനാല്‍ സ്‌കൂള്‍ റിട്ട. പ്രൊഫസര്‍ രാമകൃഷ്ണനില്‍ നിന്നും ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി. ഖണ്ഡ് കാര്യവാഹ് സൂര്യജിത്ത്, മണ്ഡല്‍ സേവാ പ്രമുഖ് സുരേഷ്, ബിഎംഎസ് മേഖലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എഴുത്തുകാരനുമായ എടപ്പോണ്‍ അജികുമാറില്‍നിന്ന്, ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലേക്കുള്ള കേസരിയുടെ വാര്‍ഷിക വരിസംഖ്യ വിഭാഗ് പ്രചാര്‍പ്രമുഖ് അജി കുളത്തുങ്കല്‍ ഏറ്റുവാങ്ങി.
കേസരി പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി. ശ്യാം കുമാറില്‍ നിന്നും കേസരി വരിസംഖ്യ ആര്‍എസ്എസ് വൈക്കം ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.വി. പ്രസാദ് കുമാര്‍ ഏറ്റുവാങ്ങി. ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ് പി. മഹേഷ്, മണ്ഡല്‍ കാര്യവാഹ് പി.ജി. ഗോകുല്‍ എന്നിവര്‍ സന്നിഹിതരായി. കടപ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വി. വിനായകില്‍ നിന്നും ആര്‍എസ്എസ് ശാഖാ കാര്യവാഹ് ബി.കിരണ്‍കുമാര്‍ വരിസംഖ്യ ഏറ്റുവാങ്ങി.
പനത്തടി ഖണ്ഡിലെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിട്ടല്‍ ഭട്ട് രാജപുരം ഖണ്ഡ് കാര്യവാഹ് ശ്രീജിത്ത് കോട്ടോടിയില്‍ നിന്നും രസീത് ഏറ്റുവാങ്ങി.