Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ധര്‍മ്മബോധത്തിന്റെ പ്രകാശ രശ്മികള്‍

ഡോ.പ്രിയദര്‍ശന്‍ലാല്‍

Print Edition: 23 September 2022

കൃഷ്ണകിരീടവും
കര്‍പ്പൂരാഴിയും
കാവാലം ശശികുമാര്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 90 വില: 120 രൂപ

വാക്കില്‍ മനസ്സും മനസ്സില്‍ വാക്കും ഉറപ്പിച്ച ധാര്‍മ്മികബോധത്തിന്റെ ഭാവശബളതയാണ് കാവാലം ശശികുമാറിന്റെ കവിതകള്‍. ‘തുന്നിച്ചേര്‍ക്കുന്ന ഭൂമി’ എന്ന കവിതാസമാഹാരത്തിനും ‘ധര്‍മ്മായനം’ എന്ന കാവ്യത്തിനും ശേഷം അവതീര്‍ണ്ണമാകുന്ന സാരസ്വത മഞ്ജരിയാണ് കൃഷ്ണകിരീടവും കര്‍പ്പൂരാഴിയും. ശീര്‍ഷകത്തില്‍ നിന്ന് വ്യക്തമാകുന്നതുപോലെ ഈ ഗ്രന്ഥത്തിന് രണ്ടു പര്‍വ്വങ്ങളുണ്ട്. ആദ്യത്തേതായ കൃഷ്ണകിരീടത്തില്‍ മുപ്പത് ലഘുകവിതകളുണ്ട്. അവയില്‍ ഏഴും കൃഷ്ണാപദാനാസ്പദങ്ങളാകയാല്‍ നാമം സാര്‍ത്ഥകമാണ്. ഗണപതി, അയ്യപ്പന്‍, മൂകാംബിക, ചക്കുളത്തമ്മ എന്നിങ്ങനെയുള്ള ഉപാസനാമൂര്‍ത്തികളെ സ്തുതിക്കുന്ന കൃതികളാണ് ഇനിയൊരു വിഭാഗം. ഭൂമിയെ ദേവതയാക്കുന്ന പരിസ്ഥിതി സൗന്ദര്യശാസ്ത്രമാണ് മൂന്നാമതൊരു കൂട്ടം രചനകളുടെ അന്തര്‍ധാര. ആഗോള മഹാമാരിയുടെ നിശ്ചലതയില്‍ മുടങ്ങിയ ശബരിമല യാത്രയെ ഓര്‍ത്ത് മണ്ഡലകാലത്തില്‍ ഒരു ദിവസം ശാര്‍ദ്ദുല വിക്രീഡിത ശ്ലോകം വീതം രചിച്ച് അവ ഒരുമിച്ചുവെച്ചതാണ് കര്‍പ്പൂരാഴി. പുതിയ സംവേദനക്ഷമത ഓരോ കൃതിയിലും അനുഭവവേദ്യമാണ്. ഇങ്ങനെ ഭാവഭദ്രതയാല്‍ ഈ ഗ്രന്ഥം മികച്ചതാകുന്നു.

രൂപഭദ്രതയിലേയ്ക്കു വരുമ്പോള്‍ ഭാഷാവൃത്തങ്ങളും സംസ്‌കൃത വൃത്തങ്ങളും അനായാസം പ്രയോഗിക്കാനുള്ള വൈദഗ്ദ്ധ്യമാണ് ശ്രദ്ധേയം. കേകയും നതോന്നതയും പാനയും അവയുടെ വ്യത്യാസഭേദങ്ങളും കവിക്ക് നിഷ്പ്രയാസം വഴങ്ങുന്നു. കൂടാതെ ചെമ്പടയുടെയും അഹന്തയുടെയും മനോധര്‍മ്മഭേദങ്ങളുടെ പുതുലോകം സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. കുസുമ മഞ്ജരിയും ശാര്‍ദ്ദുലവിക്രീഡിതവുമാണ് അധികമായി സ്വീകരിച്ചു കാണുന്ന സംസ്‌കൃത വൃത്തങ്ങള്‍. വസന്തതിലകത്തെ മൂന്നു പാദത്തില്‍ വീതം സംഗ്രഹിക്കുന്ന പരീക്ഷണം വൃത്ത ശാസ്ത്രചരിത്രത്തില്‍ ആദ്യത്തേതാവാനേ തരമുള്ളൂ. ഇങ്ങനെ, പറയാന്‍ ധാരാളമുണ്ടാകുകയും അവയെ ആകര്‍ഷകമായി വിന്യസിക്കാനറിയുകയും ചെയ്യുന്ന കാവാലം ശശികുമാറിന്റെ സ്വക്ഷേത്രബലം വരും കാലങ്ങളില്‍ ത്രിവിക്രമസത്തിലെത്തട്ടെയെന്ന് ആശംസിക്കുന്നു.

അയോദ്ധ്യ മുതല്‍ അയോദ്ധ്യവരെ
പ്രൊഫ. വി.ടി.രമ
വേദബുക്‌സ്, കോഴിക്കോട്
പേജ്: 146 വില: 190 രൂപ

ആത്യന്തികമായ കീഴടങ്ങലിന് വഴങ്ങാത്തവര്‍ എന്നാണ് അയോദ്ധ്യാനാമത്തിന്റെയര്‍ത്ഥം. മഹാകോസലത്തിന്റെ തലസ്ഥാനമാണത്. കാലികങ്ങളായി വരുന്ന ദൃഷ്ടദശാപഹാരങ്ങളെ അതിന് അതിജീവിക്കാന്‍ കഴിയും. അതിനുകാരണം സനാതന ധര്‍മ്മത്തിന്റെ കരുത്താണ്. ധര്‍മ്മ വിഗ്രഹവാനായ ശ്രീരാമന്റെ കഥ വാല്മീകി പാടിയത് അയോദ്ധ്യയെന്ന ഭൂമികയില്‍ നിന്നുകൊണ്ടാണ്. ഇന്ന് ആധുനിക ഭാരതത്തിന്റെ അമൃതസന്താനങ്ങള്‍ അത് അവിടെ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. രാമനാമസേതുവാല്‍ ബന്ധിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് ഏതു ജീവിതസാഗരവും വിജയപര്യവസായിയാണ്. ഈ സാഹചര്യത്തില്‍ അയോദ്ധ്യയുടെ ഭൂതവര്‍ത്തമാനങ്ങളെ ഭാവാത്മകമായും ധ്വന്യാത്മകമായും ഹൃദയങ്ങളിലേയ്ക്കു പകര്‍ന്നു തരുന്ന വിശിഷ്ടഗ്രന്ഥമാണ് പ്രൊഫ. വി.ടി.രമയുടെ അയോദ്ധ്യ മുതല്‍ അയോദ്ധ്യ വരെ. കഥയുടെ മുഖ്യ ബിന്ദുക്കളേയും കഥാപാത്രങ്ങളേയും കാലോചിതമായ മാനദണ്ഡങ്ങള്‍ കൊണ്ട് അപഗ്രഥിക്കുന്ന മുപ്പത്തിമൂന്നു പ്രബന്ധങ്ങളാണ് ഇതിലുള്ളത്.

കവിത്വവും വാഗ്മിതയുമുള്ള പ്രഗത്ഭയായ ഈ ഇംഗ്ലീഷ് അദ്ധ്യാപികയുടെ ക്ലാസില്‍ ഇരിക്കുന്ന അനുഭവമാണ് ഓരോ ലേഖനവും നല്‍കുന്നത്. പുത്രകാമേഷ്ടി മുതല്‍ ലങ്കാദഹനം വരെ സമൂഹത്തിന്റെ പുറത്തും ഉള്ളിലും എങ്ങനെ സംഭവിക്കുന്നുവെന്ന് വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും നോക്കിക്കാണുന്നു. അഹല്യ മുതല്‍ സീതവരെയും ശ്രീരാമന്‍ മുതല്‍ വിഭീഷണന്‍ വരെയുമുള്ള കഥാപാത്രങ്ങളെ നാളിതുവരെ കാണാത്ത ത്രിമാനശോഭയോടെ അവതരിപ്പിക്കുന്ന രീതി ഹൃദ്യമാണ്. ശംബൂകവധത്തെക്കുറിച്ചുള്ള വേറിട്ടകാഴ്ചപ്പാട് ഒരനന്വയമാണ്. വാല്മീകിയുടെ മനസ്സിനെ എഴുത്തച്ഛന്റെ വാങ്മയത്തിലൂടെ അവതരിപ്പിക്കുന്നതും അപൂര്‍വ്വ രീതിയാണ്. മലയാളത്തില്‍ കഥാകഥനങ്ങളും അപഗ്രഥനങ്ങളുമായി വന്നിട്ടുള്ള അസംഖ്യം രാമായണ കൃതികളില്‍ നിന്ന് അയോദ്ധ്യമുതല്‍ അയോദ്ധ്യവരെ നിശ്ചയമായും വേറിട്ടു നില്‍ക്കുന്നു. ഗ്രന്ഥത്തിന്റെ ആന്തരശോഭക്കനുഗുണമാണ് ജിഷ ആവിഷ്‌ക്കരിച്ച പുറംചട്ട. ഇത് പ്രസിദ്ധീകരിക്കുന്ന വേദ ബുക്‌സിന്റെ ധര്‍മ്മ പ്രതിബദ്ധതയ്ക്ക് വിജയാശംസകള്‍.

ShareTweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies