Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ധര്‍മ്മ പ്രതിരോധത്തിന്റെ പടച്ചട്ടകള്‍

ശംഭു പവിത്രേശ്വരം, ടി.സുധീഷ്

Print Edition: 19 August 2022

അദ്വൈതചിന്താപദ്ധതി
ചട്ടമ്പിസ്വാമികള്‍
സംശോധനം
പഠനം: ഡോ.എല്‍.സുലോചനാദേവി
ചട്ടമ്പിസ്വാമി ആര്‍ക്കൈവ്
പേജ്: 224 വില: 300 രൂപ

ഹൈന്ദവ സംസ്‌കാരം നേരിട്ടിരുന്ന ബൗദ്ധികവും വിമര്‍ശനാത്മകവുമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ അവധൂതനാണ് ചട്ടമ്പിസ്വാമികള്‍. ഗ്രാമ്യമായ ഭാഷയിലൂടെ സാധാരണ ജനങ്ങള്‍ക്ക് അദ്വൈത ശാസ്ത്രത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുക എന്ന ഉദ്ദേശ്യമാണ് സ്വാമികള്‍ ‘അദ്വൈത ചിന്താപദ്ധതി’ എന്ന കൃതിയിലൂടെ സാധ്യമാക്കിയത്. ഡോ. എല്‍.സുലോചനാ ദേവിയുടെ പഠനവും കൂടി ചേര്‍ത്ത് സംശോധിപ്പിച്ച് ആണ് ഈ പുസ്തകം ചട്ടമ്പിസ്വാമി ആര്‍ക്കൈവ് പുറത്തിറക്കിയിരിക്കുന്നത്.

ഭാരതത്തിന്റെ ആത്മാവായ അദ്വൈതചിന്ത ഏറ്റവും ലളിതമായ ഭാഷയിലാണ് ഇതില്‍ വിവരിക്കുന്നത്. ശിഷ്യന്റെ ഉന്നതമായ ചോദ്യങ്ങള്‍ക്ക് സമര്‍ത്ഥമായ ഉത്തരങ്ങള്‍ നല്‍കി, യുക്തികൊണ്ട് ശാസ്ത്രീയമായി സമര്‍ത്ഥിച്ചിരിക്കുന്നു. നിര്‍വ്വികാരവും നിശ്ചലവും ഏകവുമായ ബ്രഹ്‌മത്തില്‍ ചലനാത്മകവും വിവിധങ്ങളുമായ വസ്തുക്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരം വ്യക്തമായി ഇതില്‍ നല്‍കുന്നു. മായ, സത്വം-രജസ്സ്-തമസ്സ് എന്നിവയുടെ സമന്വയമായ മൂലപ്രകൃതി, സൂക്ഷ്മ-സ്ഥൂല ശരീരക്രമങ്ങള്‍, വിദ്യ-അവിദ്യ, ചതുര്‍വേദ മഹാവാക്യങ്ങള്‍, ആരംഭ-നിത്യത്വ-വിവര്‍ത്ത വാദം ഇങ്ങനെ അദ്വൈത ചിന്തയുടെ എല്ലാ ബൗദ്ധിക പരിസരങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നു. വെറും സ്വപ്‌നമായ ഈ ലോകാനുഭവത്തില്‍ നിന്ന് ഉണര്‍വ്വ് നേടുവാന്‍ അദ്വൈതചിന്ത കൊണ്ടേ സാധിക്കൂ എന്ന് പുസ്തകം പറയുന്നു.

ഈ പുസ്തകത്തിന്റെ സവിശേഷത അതിന്റെ ആധികാരികതയാണ്. പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയതിന്റെ തെളിവാണ് അവസാനം അകാരാദിയും, പദസൂചികയും നല്‍കിയിരിക്കുന്നത്. അത് പുസ്തകത്തിനു ഒരു ഗവേഷണ ഗ്രന്ഥത്തിന്റെ മാനം നല്‍കുന്നു. അതുകൊണ്ട് തന്നെ അദ്വൈത ചിന്തയെക്കുറിച്ചറിയാന്‍ താത്പര്യമുള്ള ഏവര്‍ക്കും, വാങ്ങി സൂക്ഷിക്കാന്‍ പറ്റിയ പുസ്തകമാണിത്.

ചട്ടമ്പിസ്വാമി ആര്‍ക്കൈവിന്റെ ഈ ശ്രമം, ഒരു ഋഷിവര്യന്‍ നമുക്ക് നല്‍കിയ അറിവിന്റെ വീണ്ടെടുക്കലാണ്. അദ്വൈത ചിന്തയ്ക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അറിവിലൂടെ മറുപടി നല്‍കാന്‍ ഇത് സഹായിക്കും.

മഹാകവി കുമാരനാശാന്റെ
ദുരവസ്ഥ
കാവാലം ജയകൃഷ്ണന്‍
കുരുക്ഷേത്ര പ്രകാശന്‍
വില: 200 പേജ:് 176

മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെട്ട ഒരു കൃതിയാണ്. 1921 ലെ മാപ്പിളക്കലാപത്തിന്റെ നേരനുഭവം കാവ്യാത്മകമായി അവതരിപ്പിക്കുക മാത്രമാണ് കവി ചെയ്തത്. എങ്കിലും ഈ കാവ്യം പിന്‍വലിക്കണമെന്നും മണ്ണില്‍ കുഴിച്ചുമൂടണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളും പ്രസ്താവനകളും അന്നേ ഉണ്ടായിരുന്നു. എന്നാല്‍ ഉദര നിമിത്തം പലവിധ വേഷം കെട്ടുന്നവരുടെ കൂട്ടത്തില്‍ അല്ലായിരുന്നു കവി എന്നതുകൊണ്ട് തന്റെ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുകയും വിമര്‍ശനങ്ങളേയും ഭീഷണികളേയും പുല്ലു പോലെ തള്ളിക്കളയുകയുമാണ് ആശാന്‍ ചെയ്തത്. പില്‍ക്കാലത്ത് ഈ കൃതിയെ സാഹിത്യ ലോകത്തു നിന്ന് ഉച്ചാടനം ചെയ്യാന്‍ വളരെ ആസൂത്രിതമായ പദ്ധതി തന്നെ ഉണ്ടായി. ചിലര്‍ അതിലെ കലാപകാരികളായ മുസ്ലീങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് കാവ്യത്തെ വികൃതമാക്കിക്കൊണ്ട് പ്രസിദ്ധീകരിക്കാനും ശ്രമം നടത്തി. അങ്ങനെയൊരു സാഹചര്യത്തിലാണ് ‘കുമാരനാശാന്റെ ദുരവസ്ഥ – വ്യാഖ്യാനം, വിശകലനം, പഠനം’ എന്ന പേരില്‍ കാവാലം ജയകൃഷ്ണന്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

മാപ്പിളക്കലാപത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഒരു കൃതി കൂടിയാണ് ആശാന്റെ ദുരവസ്ഥ. അതിനെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുക വഴി കാവാലം ജയകൃഷ്ണന്‍ ഹിന്ദു സമൂഹത്തിനും സാഹിത്യാസ്വാദക ലോകത്തിനും ചെയ്ത സംഭാവന മഹത്തരമാണ്. ഏതൊരു സാധാരണക്കാരനും ഈ കൃതിയുടെ സാരം ലളിതമായി മനസ്സിലാകുന്ന തരത്തില്‍ വ്യാഖ്യാനവും വിശദീകരണവും ആവശ്യമുള്ള ഭാഗങ്ങളില്‍ അത് ചെയ്തും അല്ലാതിടങ്ങളില്‍ അങ്ങിനെത്തന്നെ അവതരിപ്പിക്കുകയുമാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. വ്യത്യസ്തമായ വീക്ഷണകോണിലൂടെ കാവ്യത്തെ നോക്കിക്കാണാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്റെ ആഴത്തിലുള്ള അറിവുകള്‍ വേണ്ടിടത്ത് അവതരിപ്പിക്കുമ്പോഴും സന്ദര്‍ഭത്തില്‍ നിന്ന് അകന്നു പോകാതിരിക്കാന്‍ ഗ്രന്ഥകര്‍ത്താവ് പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. ചെറുതെങ്കിലും അര്‍ത്ഥ സമ്പുഷ്ടവും വിശകലന പാടവവും ഒത്തുചേര്‍ന്ന പണ്ഡിതരത്‌നം ഡോ.പി.കെ.മാധവന്‍ എഴുതിയ അവതാരികയും കാവാലം ശശികുമാര്‍ എഴുതിയ പ്രവേശികയും ഗ്രന്ഥത്തിന്റെ തിലകക്കുറിയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുന്നെ നമ്മെ വിട്ടുപിരിഞ്ഞ ഗ്രന്ഥകാരന്‍ സാഹിത്യ കേരളത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് എന്ന് പറയാതിരിക്കാനാവില്ല.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

ചരിത്രവഴിയും യോഗായനവും

സത്യാന്വേഷണത്തിന്റെ അക്ഷരവഴികള്‍

ഗഹനമായ സാംസ്‌കാരിക വായന

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies