Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

പ്രത്യാശ പകരുന്ന അക്ഷരപ്പൂക്കള്‍

സായന്ത് അമ്പലത്തില്‍, ടി.വിജയന്‍

Print Edition: 22 July 2022

ഇനിയും പുഴയൊഴുകും
കെ.ജയകുമാര്‍
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 78 വില: 130 രൂപ

ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഇടപെട്ട മേഖലയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ.ജയകുമാര്‍ ഐ. എ.എസ് കൊറോണാ കാലത്ത് മംഗളം വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഇരുപത്തെട്ട് ലേഖനങ്ങളുടെ സമാഹാരമാണ് ‘ഇനിയും പുഴയൊഴുകും’. സാംസ്‌കാരികവും സമകാലികവുമായ വിവിധ വിഷയങ്ങളെ തികഞ്ഞ ശുഭചിന്തയോടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നതാണ് ഇതിലെ മുഴുവന്‍ ലേഖനങ്ങളും. ലോകം സ്തംഭിച്ചു പോയ കോറോണ കാലത്ത് എഴുതിയ ഈ ലേഖനങ്ങളുടെ സമാഹാരത്തിന് നല്‍കിയ തലക്കെട്ട് പോലും തികച്ചും ശുഭസൂചകമാണ്.

തന്റെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ചെപ്പ് തുറന്നുകൊണ്ട് സമൂഹത്തെ നല്ല ഭാവിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന ചിന്താസരണികളാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. ഇതിഹാസ പുരാണങ്ങള്‍ മുതല്‍ നവമാദ്ധ്യമങ്ങള്‍ വരെ ഈ സമാഹാരത്തില്‍ പ്രതിപാദിക്കപ്പെടുന്നു. പുതിയ കാലത്തും സ്‌നേഹകാരുണ്യങ്ങളാകുന്ന ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചു മുന്നോട്ടു പോകണമെന്ന് ലേഖകന്‍ ദ്യോതിപ്പിക്കുന്നു. ‘വിനയംകൊണ്ട് പതം വന്ന മണ്ണില്‍ താനേ വിരിയുന്ന പനിനീര്‍പ്പൂവാണ് സ്‌നേഹം’ എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. അസ്വസ്ഥതകള്‍ നടമാടുന്ന ജീവിതസന്ധികള്‍ക്കിടയിലേക്ക് പ്രത്യാശയുടെ പൂക്കള്‍ വാരിവിതറുന്ന സാഹിത്യസമാഹാരമാണിത്.

ആധുനിക കാലത്തിന്റെ സാമൂഹ്യ സമസ്യകളെ ചെറുകഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍ ‘ഉള്ള്’ എന്ന കഥാസമാഹാരത്തിലൂടെ. അഴിമതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജാതീയത തുടങ്ങി വ്യത്യസ്തമായ വിവിധ വിഷയങ്ങളെയാണ് കഥാകാരന്‍ സൂക്ഷ്മമായ അവലോകനത്തിന് വിധേയമാക്കുന്നത്. വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ശൈലിയിലാണ് മിക്ക കഥകളുടെയും ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമൂഹത്തിന്റെ നേരെ നീട്ടിപ്പിടിച്ച കണ്ണാടികളായാണ് ഈ കഥകള്‍ അനുഭവപ്പെടുന്നത്. നമ്മുടെ ഉള്ളില്‍ നിന്നും ആരംഭിച്ച് ചുറ്റുപാടുകളിലേക്ക് വ്യാപിക്കുന്ന സങ്കുചിതചിന്തകളെ നമ്മുടെ ഉള്ളില്‍ തന്നെ പരിഹരിക്കണമെന്ന സന്ദേശം നല്‍കാന്‍ കഥാകാരന്‍ ശ്രമിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മനുഷ്യന്റെ സാമൂഹ്യ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി അവയെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് ഈ കഥകളിലൂടെ കഥാകാരന്‍ അവതരിപ്പിക്കുന്നത്.

കഥ പറയുന്ന കണാരന്‍കുട്ടി
യു.കെ.കുമാരന്‍
പൂര്‍ണാപബ്ലിക്കേഷന്‍സ്, കോഴിക്കോട്
പേജ്: 52 വില: 60 രൂപ

ബാലസാഹിത്യകൃതികളിലൂടെ പരിസ്ഥിതി സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ മുലപ്പാലിന്റെ മാധുര്യം പോലെ കുഞ്ഞു മനസ്സുകളില്‍ നുകര്‍ന്നു നല്‍കാനും തനിക്ക് ക്ഷിപ്രസാധ്യമാണെന്ന് മലയാളത്തിലെ എണ്ണപ്പെട്ട നോവലിസ്റ്റായ യു.കെ. കുമാരന്‍ തെളിയിച്ചത് ‘കഥ പറയുന്ന കണാരന്‍കുട്ടി’ എന്ന കൊച്ചു പുസ്തകത്തിലൂടെയാണ്. നാട്ടിന്‍പുറത്തുകാരനായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കണാരന്‍കുട്ടി. അവന്‍ വ്യത്യസ്തനാകുന്നത് അവന്റെ കൂട്ടുകാര്‍ മൂലമാണ്. സവിശേഷതകള്‍ ഉള്ള അദൃശ്യരായ ചില അജ്ഞാത ശക്തികളാണ് ആ കൂട്ടുകാര്‍. ഇത്തരം മായാശക്തിയുള്ള കഥാപാത്രങ്ങള്‍ പല ബാലസാഹിത്യത്തിലും കുട്ടികളെ രസം പിടിപ്പിക്കാറുണ്ട്. അവരില്‍ നിന്ന് യു.കെ.കുമാരന്റെ ഇക്കുട്ടിയും പൂവാത്തിയും മേക്കുട്ടിയും വ്യത്യസ്തരാകുന്നത് അവര്‍ പ്രകൃതിയുടെ പ്രതീകങ്ങളാണ് എന്നതിനാലാണ്.

ഈ കൂട്ടുകാര്‍ കണാരന്‍കുട്ടിയേയും കൂട്ടുകാരെയും മലയിലും കടലിലും കാട്ടിലും മരുഭൂമിയിലുമൊക്കെ കൊണ്ടുപോകുന്നു. അങ്ങനെ മനുഷ്യന്റെ ദുഷ്‌ചെയ്തികള്‍ മൂലം അവയ്ക്കുണ്ടായ ആഘാതങ്ങള്‍ ആ കുട്ടികള്‍ക്ക് നേരില്‍ അനുഭവിച്ചു കണ്ടറിയാന്‍ പറ്റുന്നു. പിന്നീട് കൂട്ടുകാര്‍ തേടിവരുന്ന കണാരന്‍കുട്ടി അവരുടെ മുമ്പില്‍ വെച്ച് പുഴയിലേക്ക് താണുപോകുന്നു. ആ പേരിലുള്ള ഗ്രാമീണത പോലെ കണാരന്‍കൂട്ടി ഒരു പ്രതീകമാണ്. വിലപിക്കുന്ന പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ പ്രതീകം. കണാരന്‍കുട്ടി എന്ന ഒരു കഥാപാത്രത്തിലൂടെ പ്രകൃതിയെ സ്‌നേഹിക്കാനുള്ള സന്ദേശം സംക്രമിപ്പിക്കാന്‍ കഴിഞ്ഞ കൃതിയായതിനാലാവാം ഈ കൃതിക്ക് പൂര്‍ണ്ണയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആഴമുള്ള രചനകള്‍

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

ചരിത്രവഴിയും യോഗായനവും

സത്യാന്വേഷണത്തിന്റെ അക്ഷരവഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies